12 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി കനാലില്‍ തള്ളി

05.44 AM 01-09-2016 പശ്ചിമ ബംഗാളില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 12 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി കനാലില്‍ തള്ളി. കോല്‍ക്കത്ത തില്‍ജല ടോപ്‌സിയയിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒല കാബ് ഡ്രൈവര്‍മാരായ ശങ്കര്‍ ഷോ, ഗുഡു സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ലാല്‍ബസാര്‍ പോലീസ് ആസ്ഥാനത്തിനു സമീപം ബ്രബോണ്‍ റോഡില്‍നിന്നാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടി അമ്മയോടൊപ്പം ബ്രബോണ്‍ റോഡില്‍ ഫുട്പാത്തിലാണ് കഴിയുന്നത്. പെണ്‍കുട്ടിയെ ഓടുന്ന കാറിനുള്ളില്‍വച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്. കാര്‍ Read more about 12 വയസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി കനാലില്‍ തള്ളി[…]

ബ്രെക്‌സില്‍ പിന്‍മാറില്ലെന്ന് തെരേസാ മേ

05.40 AM 01-09-2016 ബ്രെക്‌സിറ്റ് നടപ്പാക്കാനു ള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രണ്ടാമതൊരു ഹിതപരിശോധനയില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ചെക്കേഴ്‌സിലെ കാബിനറ്റ് യോഗത്തിനുമുമ്പാണ് മേ നിലപാടു വ്യക്തമാക്കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കാനുള്ള യാതൊരു ഗൂഢപദ്ധതിയുമില്ല. ബ്രെക്‌സിറ്റ്(ഇയുവില്‍നിന്നുള്ള വിടുതല്‍) വിജയകരമായി നടപ്പാക്കുകയാണു ലക്ഷ്യം.

നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍നൊവാക്

05.38 AM 01-09-2016 ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. വാക്ക് ഓവര്‍ ലഭിച്ചാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. മത്സരത്തിനിടെ എതിരാളി ചെക്ക് റിപ്പബ്ലിക്കിന്റെ ജിരി വീസ്ലൈ പരിക്ക് മൂലം പിന്മാറിയതോടെ ജോക്കോവിച്ചിന് വാക്ക് ഓവര്‍ ലഭിക്കുകയായിരുന്നു. ഗ്വിഡോ പെല്ല-മിഖൈല്‍ യൂഷ്‌നി മത്സരത്തിലെ വിജയിയെ ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ നേരിടും.

അനധികൃത ഭൂമിയിടപാട്; റോബര്‍ട്ട് വദ്രക്കെതിരെ നടപടി വേണമെന്ന് ശുപാര്‍ശ

05.36 AM 01-09-2016 ഹരിയാനയിലെ അനധികൃത ഭൂമിയിടപാടില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഭൂമിക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്നും ജസ്റ്റിസ് ദിംഗ്ര കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂപേന്ദ്രസിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ റോബര്‍ട്ട് വാദ്രയടക്കമുള്ളവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചത് ഉള്‍പ്പെടെ 250 ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നെന്ന ആരോപണമാണ് ജസ്റ്റിസ് എസ്എന ദിംഗ്ര കമ്മീഷന അന്വേഷിച്ചത്. സോണിയ ഗാന്ധിയുടെ മരുമകന്‍ Read more about അനധികൃത ഭൂമിയിടപാട്; റോബര്‍ട്ട് വദ്രക്കെതിരെ നടപടി വേണമെന്ന് ശുപാര്‍ശ[…]

കുലുക്കമനുഭവപ്പെട്ട വിമാനം നിലത്തിറക്കി; 12 യാത്രക്കാര്‍ക്ക് പരിക്ക്

05.33 AM 01-09-2016 അസാധാരണമായ കുലുക്കമനുഭവപ്പെട്ടതിനെത്തുടര്‍ന്നു ഹൂസ്റ്റണില്‍നിന്നു ലണ്ടനിലേക്കു വന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യാത്രാവിമാനം അടിയന്തരമായി അയര്‍ലണ്ടില്‍ ഇറക്കി. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ പത്തു യാത്രക്കാര്‍ക്കും രണ്ടു ജീവനക്കാര്‍ക്കും പരിക്കേറ്റു. മുറിവും ചതവും ഏറ്റ യാത്രികരെ ലിമറിക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 207യാത്രികരും 13 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.

കറുകുറ്റി ട്രെയിന്‍ അപകടം; സെക്ഷന്‍ എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

05-31 AM 01-09-2016 കൊച്ചി: കറുകുറ്റി ട്രെയിന്‍ അപകടത്തിന്റെ പേരില്‍ സെക്ഷന്‍ എഞ്ചിനീയര്‍ രാജു ഫ്രാന്‍സീസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റെയില്‍വേ പിന്‍വലിച്ചു. രാജു ഫ്രാന്‍സീസിന്റെ വിശദീകരണം കൂടി കേട്ടശേഷമാണ് നടപടി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനല്ലെന്ന എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. രാജു ഫ്രാന്‍സീസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയ്‌ക്കെതിരെ റെയില്‍വേ എഞ്ചിനീയര്‍മാര്‍ രംഗത്തെത്തിയിരുന്നു. ട്രെയിന്‍ അപകടത്തിനു കാരണം അറ്റകുറ്റപ്പണിയിലെ വീഴ്ചയെന്ന പ്രാഥമിക റിപ്പോര്‍ര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ വിധേയമായി സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറായ രാജു ഫ്രാന്‍സിസിനെ റയില്‍വേ സസ്‌പെന്‍ഡ് ചെയ്തത്. Read more about കറുകുറ്റി ട്രെയിന്‍ അപകടം; സെക്ഷന്‍ എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു[…]

ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയില്‍

05.29 AM 01-09-2016 റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയില്‍ എത്തി. മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. അനധികൃത കുടിയേറ്റം അവസാനിപ്പിക്കല്‍, അതിര്‍ത്തിയില്‍ മതിലോ മറ്റെന്തെങ്കിലുമോ നിര്‍മിക്കുക, അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് വ്യാപാരവും ആയുധക്കടത്തും തടയല്‍, വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍(നാഫറ്റ്) മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവച്ചു. എന്നാല്‍ മതില്‍ നിര്‍മിക്കാന്‍ ആര് പണം മുടക്കും Read more about ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയില്‍[…]