കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയിലേക്ക്

09:30 AM 19/09/2016 കൊച്ചി: കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. ഡാമുകളില്‍ 40 ശതമാനത്തില്‍ കുറവ് വെള്ളം മാത്രമാണുള്ളത്. ഒപ്പം പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി റെഗുലേറ്ററി കമീഷന്‍ ഉടക്കുന്നതുമാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. പുറമെനിന്ന് വൈദ്യുതി വാങ്ങാനാകുന്നില്ളെങ്കില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ് ഷെഡിങ്ങും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് കോര്‍കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. തുലാവര്‍ഷത്തെ മാത്രം ആശ്രയിച്ച് പോകാനാകില്ളെന്ന് കണ്ടതോടെ ബോര്‍ഡ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ റെഗുലേറ്ററി കമീഷന്‍ തിരിച്ചയച്ചു. Read more about കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയിലേക്ക്[…]

കശ്മീര്‍: കര്‍ഫ്യൂ വ്യാപിപ്പിച്ചു

09:28 am 19/09/2016 ശ്രീനഗര്‍: മൂന്നു ജില്ലകളില്‍ വിഘടനവാദികള്‍ മാര്‍ച്ചിന് ആഹ്വാനം നല്‍കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപുര, സെന്‍ട്രല്‍ കശ്മീരിലെ ഗാന്തെര്‍ബല്‍, തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ എന്നീ മൂന്നു ജില്ലകളിലാണ് മാര്‍ച്ചിന് ആഹ്വാനമുണ്ടായത്. ഷോപിയാന്‍ ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പുതുതായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ബന്ദിപുര, ഗാന്തെര്‍ബല്‍ ജില്ലകളില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും താഴ്വരയില്‍ സംഘടിക്കുന്നതിനും നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. വിഘടനവാദികളുടെ സമരാഹ്വാനത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 72ാം Read more about കശ്മീര്‍: കര്‍ഫ്യൂ വ്യാപിപ്പിച്ചു[…]

റഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്;പുടിന്‍റെ പാര്‍ട്ടി വിജയത്തിലേക്ക്

09;25 am 19/9/2016 മോസ്‌കോ: റഷ്യയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ സീറ്റുകള്‍ പ്രസിഡന്‍റ് വ്‌ളാഡമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി നേടുമെന്നു സൂചന. സാമ്പത്തിക അസ്ഥിരതയും ഉപരോധങ്ങളും ഉണ്ടായിട്ടും ജനങ്ങള്‍ ഭരണകക്ഷിക്ക് അനുകൂലമാണെന്നാണ് സര്‍വ്വേയില്‍ തെളിഞ്ഞത്. 2011ന് ആയിരുന്നു അവസാന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 17 വര്‍ഷമായി റഷ്യ പുടിന്‍റെ നേതൃത്വത്തിലാണ്. യുണൈറ്റഡ് പാര്‍ട്ടി നേതാവാണെങ്കിലും പുടിന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. എന്നാല്‍ രാജ്യത്ത് 80 ശതമാനം പേരും പുടിന് അനുകൂലമാണ്. പ്രധാനമന്ത്രിയും പുടിന്റെ Read more about റഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്;പുടിന്‍റെ പാര്‍ട്ടി വിജയത്തിലേക്ക്[…]

ജിഷയെ കൊന്നത് അമീര്‍ തന്നെയെന്ന് അമ്മ

09:22 am 19/9/2016 കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് അമീര്‍ ഉള്‍ ഇസ്ലാം തന്നെയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. അമീറുമായോ അനാറുമായോ തനിക്കും കുടുംബത്തിനും മുന്‍പരിചയമില്ലെന്നും രാജേശ്വരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിഷയെ കൊലപ്പെടുത്തിയതില്‍ അനാറിന് പങ്കുണ്ടെങ്കില്‍ എന്തുകൊണ്ട് അമീര്‍ ഉള്‍ ഇസ്ലാം അത് നേരത്തെ പറഞ്ഞില്ലെന്ന് ജിഷയുടെ സഹോദരി ദീപ. അനാറിന് പങ്കുണ്ടെങ്കില്‍ അയാളേയും പിടികൂടണം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിഷയെ കൊന്നത് അമിറല്ലെന്നും കൊലപ്പെടുത്തിയത് അമീറിന്‍റെ സുഹൃത്തായ അനാർ ഉൾ Read more about ജിഷയെ കൊന്നത് അമീര്‍ തന്നെയെന്ന് അമ്മ[…]

കിങ്ഫിഷര്‍ വില്ല’ ലേലം ചെയ്യുന്നു

09:20 am 19/09/2016 മുംബൈ: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഗോവയിലെ പ്രധാനപ്പെട്ട സ്വത്തുക്കളിലൊന്നായ കിങ്ഫിഷര്‍ വില്ല ലേലം ചെയ്യുന്നു. നോര്‍ത് ഗോവയിലെ കോണ്ടോലിമിലുള്ള വില്ലക്ക് 85.29 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 19ന് പരസ്യലേലത്തിലൂടെ വില്‍ക്കാനാണ് ലക്ഷ്യമെന്ന് എസ്.ബി.ഐ ട്രസ്റ്റി പറഞ്ഞു. എസ്.ബി.ഐ ഉള്‍പ്പെടെ 17 ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ട്യത്തിന് നല്‍കാനുള്ള 9000 കോടി രൂപയുടെ വായ്പാകുടിശ്ശിക തിരിച്ചുപിടിക്കുന്നതിനാണ് നടപടി. കിങ്ഫിഷര്‍ വില്ല പണയപ്പെടുത്തി 2010ലാണ് എസ്.ബി.ഐയില്‍നിന്ന് വായ്പയെടുത്തത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുടെ മറ്റു സ്വത്തുക്കള്‍ Read more about കിങ്ഫിഷര്‍ വില്ല’ ലേലം ചെയ്യുന്നു[…]

ഹൂ­സ്റ്റണ്‍ സെന്റ് തോമ­സ് സി.എ­സ്.ഐ ദേ­വാ­ല­യ­ത്തി­ന് ത­റ­ക്കല്ലി­ട്ടു

09:15 am 19/9/2016 – വിജു വര്‍ഗീസ് ഹൂ­സ്റ്റണ്‍: സെന്റ് തോമ­സ് സി.എ­സ്.ഐ ചര്‍­ച്ച് ഓ­ഫ് ഗ്ര­റ്റര്‍ ഹൂ­സ്റ്റണ്‍ പു­തു­താ­യി പ­ണി­ക­ഴി­പ്പി­ക്കു­ന്ന ദേ­വാ­ല­യ­ത്തി­ന്റെ ത­റ­ക്കല്ലി­ടല്‍ കര്‍മ്മം സി എ­സ് ഐ സ­ഭ­യു­ടെ ഡ­പ്യൂ­ട്ടി മോ­ഡ­റേ­റ്ററും മ­ദ്ധ്യ­കേ­ര­ള മ­ഹാ­യിട­വ­ക ബി­ഷ­പ്പുമാ­യ ബിഷ­പ്പ് തോമ­സ് കെ ഉ­മ്മന്‍ നിര്‍­വ­ഹിച്ചു. സെപ്­റ്റ­ബര്‍ 11 ന് ഞായ­റാഴ്ച വൈ­കു­ന്നേ­രം 6 മ­ണി­ക്ക് ഇട­വ­ക ചി­മ്മി­നി റോ­ക്കില്‍ (16520 Chimney Rock Rd, Houston) സ്വ­ന്ത­മാ­യി വാങ്ങി­യ സ്ഥ­ല­ത്താ­ണ് ഭ­ക്തി­നിര്‍­ഭ­രമാ­യ ശി­ലാ­സ്ഥാ­പ­ന ശു­ശ്രൂ­ഷ ന­ട­ന്നത്. Read more about ഹൂ­സ്റ്റണ്‍ സെന്റ് തോമ­സ് സി.എ­സ്.ഐ ദേ­വാ­ല­യ­ത്തി­ന് ത­റ­ക്കല്ലി­ട്ടു[…]

മാര്‍ ജോയി ആലപ്പാട്ടിന് കൊളംബസില്‍ ഊഷ്മള സ്വീകരണം

09:15 am 19/9/2016 – ജിഷ ജോസ് ഒഹായോ: കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ ഇടയസന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്ന ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന് എല്ലാ കുടുംബ സമ്മേളന യൂണീറ്റുകളും ഊഷ്മളമായ സ്വീകരണം നല്‍കി. കുടുംബ സമ്മേളനങ്ങള്‍ ആദിമ ക്രൈസ്തവ സഭയുടെ ജീവിക്കുന്ന പ്രതീകങ്ങളാണെന്നും പ്രവാസികളായി അമേരിക്കയില്‍ വസിക്കുമ്പോള്‍ ഈ കൂട്ടായ്മകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റേയും ആദ്ധ്യാത്മിക ജീവിതത്തിന്റേയും അവിഭാജ്യ ഘടകമാണെന്നും, ജീവിതവ്യഗ്രതയില്‍ ദൈവത്തെ മറക്കാതെ ജീവിക്കണമെന്നും കുടുംബയൂണീറ്റ് സന്ദര്‍ശനവേളയില്‍ മാര്‍ Read more about മാര്‍ ജോയി ആലപ്പാട്ടിന് കൊളംബസില്‍ ഊഷ്മള സ്വീകരണം[…]

വിചാരവേദിയില്‍ പ്രവാസികളുടെ ഒന്നാം പുസ്തകം ചര്‍ച്ചചെയ്തു

09;09 19/9/2016 – ബാബു പാറയ്ക്കല്‍ ന്യൂയോര്‍ക്ക്: സാംസി കൊടുമണ്‍ എഴുതിയ പ്രവാസികളുടെ ഒന്നാം പുസ്തകം എന്ന നോവല്‍ സെപ്റ്റമ്പര്‍ മൂന്നാം തിയ്യതി കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്, ഡോ. എന്‍. പി. ഷീലയുടെ ആദ്ധ്യക്ഷതയില്‍ കൂടിയ വിചാരവേദി ചര്‍ച്ച ചെയ്തു. അമേരിക്കയിലെ പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം വലിയൊരു സദസ്സ് പങ്കെടുത്തു. തന്റെ ചെറുകഥകള്‍ കൊ­ണ്ടു തന്നെ അമേരിക്കയില്‍ അറിയപ്പെടുന്ന സാംസി കൊടുമണ്‍, ജീവിതത്തെ അതിന്റെ സമ്പൂര്‍ണ്ണതയിലും, സങ്കീര്‍ണതയിലും, വ്യത്യസ്തതയിലും വിശദീകരിക്കുവാന്‍ കഥ അപര്യാപ്തമായി എന്നു തോന്നിയപ്പോള്‍ നോവലിലേക്ക് Read more about വിചാരവേദിയില്‍ പ്രവാസികളുടെ ഒന്നാം പുസ്തകം ചര്‍ച്ചചെയ്തു[…]

സൗമ്യ വധക്കേസ്​: പുനപരിശോധനാ ഹരജി ഇൗയാ​​ഴ്​ച –എ.കെ ബാലൻ

10:00 PM 18/09/2016 ന്യൂഡൽഹി: സൗമ്യവധക്കേസിൽ സംസ്ഥാന സർക്കാർ ഇൗയാഴ്​ച ​തന്നെ പുന:പരിശോധനാ ഹരജി നൽകുമെന്ന്​ നിയമമന്ത്രി എ.കെ ബാലൻ. ഇതനുസരിച്ച്​ ​അറ്റോർണി ജനറൽ തുറന്ന കോടതിയിൽ വാദം കേൾക്കാൻ അപേക്ഷ നൽകും. അറ്റോർണി ജനറൽ മുകുൾ റോഹ്​ത്തഗിയുമായി കൂടിക്കാഴ്​ച നടത്തിയതിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ മുകുൾ റോഹ്​ത്തഗിയുമായി ഫോണിൽ സംസാരിച്ചതായും ​നിയമമന്ത്രി പറഞ്ഞ.

കൊഹ്‌ലിയുടെ കരിയര്‍ മാറ്റിമറിച്ച രണ്ട് സംഭവങ്ങള്‍

09:58 pm 18/9/2016 ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയുടെ ജീവിതം മാറ്റിമറിച്ചത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒമ്പതാം വയസില്‍ ബൗണ്ടറിയില്‍ നിന്ന് നേരിട്ട് വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെറിഞ്ഞ ഒരു ത്രോയും മിഡ് വിക്കറ്റിന് മുകളിലൂടെ ഫ്ലിക്ക് ചെയ്ത് നേടിയൊരു സിക്സറും. ഈ രണ്ട് പ്രകടനങ്ങളാണ് പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയെയും സഹ പരീശിലകന്‍ സുരേഷ് ബത്രയെയും കൊഹ്‌ലിയില്‍ മതിപ്പുണ്ടാക്കിയതെന്ന് പ്രമുഖ സ്പോര്‍ട്സ് ലേഖകനായ വിജയ് ലോകപള്ളി എഴുതിയ കൊഹ്‌ലിയുടെ ആത്മകഥയായ Driven: The Virat Read more about കൊഹ്‌ലിയുടെ കരിയര്‍ മാറ്റിമറിച്ച രണ്ട് സംഭവങ്ങള്‍[…]