45,000 കാട്ടുകുതിരകളെ കൊല്ലുന്നതിനെതിരെ വന്‍ പ്രതിഷേധം –

09:34 am 18/9/2016 പി. പി. ചെറിയാന്‍ ന്യുയോര്‍ക്ക്: ഫെഡറല്‍ ഗവണ്‍മെന്റ് ഫെസിലിറ്റികളില്‍ കഴിയുന്ന 45,000 കുതിരകളെ കൊല്ലുന്നതിന് യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. നാഷനല്‍ വൈല്‍ഡ് ഹോഴ്‌സ് ആന്റ് ബറൊ അഡ്വൈസറി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് സംയുക്തമായാണ് തീരുമാനമെടുത്തത്. കുതിരകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതും ഇവയെ തീറ്റി പോറ്റുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതുമാണ് ഇത്തരമൊരു തീരുമാനം എടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹുമെന്‍ സൊസൈറ്റി രംഗത്തെത്തി. കുതിരകളെ Read more about 45,000 കാട്ടുകുതിരകളെ കൊല്ലുന്നതിനെതിരെ വന്‍ പ്രതിഷേധം –[…]

ടെക്‌സസ് സംസ്ഥാന പ്രചരണ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിന്

09;33 am 18/9/2016 – പി. പി. ചെറിയാന്‍ ഓസ്റ്റിന്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായ ടെക്‌സസ് സംസ്ഥാനത്ത് വിജയം ഉറപ്പാക്കാന്‍ പ്രചരണത്തിന്റെ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിനെ ഏല്പിക്കുന്നതായി ഡോണാള്‍ഡ് ട്രംപ് അറിയിച്ചു.റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ഇതുവരെ മനസ്സുതുറക്കാത്തത് ട്രംപിനെ പ്രതികൂലമായി ബാധിക്കുകയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. റിപ്പബ്ലിക്കന്‍ െ്രെപമറിയില്‍ ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസിന്റെ പ്രചരണ ചുമതല ഡാന്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഡാന്‍ പാട്രിക്ക് ട്രംപിന് ശക്തമായ പിന്തുണയാണ് Read more about ടെക്‌സസ് സംസ്ഥാന പ്രചരണ ചുമതല ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിന്[…]

ചരിത്രത്തിലാദ്യമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനില്‍ ഓണാഘോഷത്തിന്റെ തുടക്കം .

09:33 am 18/9/2016 – എബി ആനന്ദ് ടെക്‌സസ്: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ ലൈബ്രറികളും ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ ലോങ് ഹോര്‍ണ്‍ മലയാളം സ്റ്റുഡന്റ്‌സ് അസോസിയേഷനും കോലം വരച്ചുകൊണ്ട് ഓണവാരത്തെ വരവേറ്റു. സെപ്റ്റംബര്‍ 12ന് രാവിലെ 6 മണിക്കു തുടങ്ങിയ രംഗോലി കളര്‍ കോലം ഏകദേശം 8 മണിയോടെ പൂര്‍ത്തിയായി. വര്‍ണ്ണാഭമായ ഡിസൈനിന്റെ നാലു വശത്തും ‘ഓണാശംസകള്‍, സ്വാഗതം എന്നിവ മലയാളത്തിലും ‘UT LIBRARIES’, ‘WELCOME’ എന്നിവ ഇംഗ്ലീഷിലും എഴുതിയിരുന്നു. ടെക്‌സസിന്റെ ചിഹ്നമായ Read more about ചരിത്രത്തിലാദ്യമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനില്‍ ഓണാഘോഷത്തിന്റെ തുടക്കം .[…]

ആറന്മുള വള്ളംകളി: മല്ലപ്പുഴശ്ശേരിയും തൈമറവുംകരയും ജേതാക്കൾ

08:35 PM 17/09/2016 പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മല്ലപ്പുഴശ്ശേരി പള്ളിയോടം ജേതാക്കൾ. ബി ബാച്ചിൽ തൈമറവുംകര പള്ളിയോടവും കിരീടം നേടി. എബാച്ചിൽ 1350 മീറ്റർ ദൂരം അഞ്ച്​ മിനിട്ട്​ 19 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ മല്ലപ്പുഴശ്ശേരി ഒന്നാം സ്ഥാനത്തെത്തിയത്​. ഇതേ ഇനത്തിൽ മേലുംകര പള്ളിയോടം രണ്ടാം സ്ഥാനവും മരാമൺ പള്ളിയോടം മൂന്നാം സ്ഥാനവും നേടി. വള്ളംകളി മന്ത്രി മാത്യു ടി. തോമസ് ഉദ്​ഘാടനം ചെയ്​തു. പള്ളിയോടങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയ ബി ബാച്ചി​​െല ഫൈനലിൽ Read more about ആറന്മുള വള്ളംകളി: മല്ലപ്പുഴശ്ശേരിയും തൈമറവുംകരയും ജേതാക്കൾ[…]

കേന്ദ്ര ആരോഗ്യ മന്ത്രിക്കു നേരെ മെഡിക്കൽ വിദ്യാർഥികളുടെ മഷിയേറ്​

06:10 PM 17/09/2016 ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡക്കുനേരെ ഭോപ്പാൽ എയിംസിലെ മെഡിക്കൽ വിദ്യാർഥികളുടെ മഷിയേറ്. ഭോപ്പാൽ എയിംസ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തുവന്ന മെ‍ഡിക്കൽ വിദ്യാർഥികളാണ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിയുടെ ദേഹത്തേക്ക് മഷിയെറിഞ്ഞത്. എയിംസ് കാമ്പസിൽ അധികൃതരെ സന്ദർശിച്ചശേഷം മടങ്ങുന്നതിനായി കാറിൽ കയറുമ്പോഴാണ് മന്ത്രിക്കു നേരെ മഷിയേറുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ മന്ത്രിയെ സംഭവസ്ഥലത്തുനിന്ന് മാറ്റി. മന്ത്രിയെത്തുമ്പോൾ അൻപതിലധികം മെഡിക്കൽ വിദ്യാർഥികൾ സമരസ്ഥലത്തുണ്ടായിരുന്നു. കാംപസിലെത്തിയ മന്ത്രിയെ തടയാൻ ശ്രമിച്ചതോടെ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് Read more about കേന്ദ്ര ആരോഗ്യ മന്ത്രിക്കു നേരെ മെഡിക്കൽ വിദ്യാർഥികളുടെ മഷിയേറ്​[…]

ഡേവിസ് കപ്പ്: ഇന്ത്യക്കെതിരെ സ്‌പെയിനിന് 2-0 ലീഡ്’

06:05 pm 17/9/2O 16 ദില്ലി: ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫിലെ ആദ്യ രണ്ട് സിംഗിള്‍സ് പോരാട്ടങ്ങളിലും ഇന്ത്യക്കെതിരെ സ്‌പെയിനിന് ജയം. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍ സ്‌പെയിനിന്റെ ഫെലിസിയാനോ ലോപ്പസിനോട് തോറ്റപ്പോള്‍ രണ്ടാം സിംഗിള്‍സില്‍ സാകേത് മെയ്നേനി നേരിട്ടുള്ള സെറ്റുകളില്‍ ഡേവിഡ് ഫെററോട് തോറ്റു. ജയത്തോടെ സ്‌പെയിനിന് 2-0 ലീഡായി. ഒന്നിനെതിരെ മൂന്ന് സെറ്റുകളിലായിരുന്നു രാം കുമാര്‍ രാമനാഥനെതിരെ ലോപ്പസിന്റെ ജയം. സ്കോര്‍ 6-4, 6-4, 3-6, 6-1. ആദ്യ രണ്ടു Read more about ഡേവിസ് കപ്പ്: ഇന്ത്യക്കെതിരെ സ്‌പെയിനിന് 2-0 ലീഡ്’[…]

പുറ്റിങ്ങൽ അപകടത്തിൽ മരിച്ച കരാറുകാരന്‍റെ വീട്ടുവളപ്പിൽ ഉഗ്ര സ്ഫോടനം

06:01pm 17/9/2016 തിരുവനന്തപുരം: നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങൽവെടിക്കെട്ട് അപകടത്തിൽ മരിച്ച കരാറുകാരന്‍റ വീട്ടുവളപ്പിൽ ഉഗ്ര സ്ഫോടനം. കരാറുകാരന്‍ സുരേന്ദ്രന്‍റെ തിരുവനന്തപുരം കഴക്കൂട്ടത്തെ വീട്ടുവളപ്പിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. സ്ഫോടനത്തിൽ വീടിന്‍റെ മതിൽ തകർന്നു.വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാകാം പൊട്ടിതെറിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോലീസ് പരിശോധനയക്ക് ശേഷം വീണ്ടും സ്ഫോടനമുണ്ടായത് നാട്ടുകാരിലും ഭീതിയുണ്ടാക്കിയിട്ടുണ്ട്. വീടിന്‍റെ പിൻഭാഗത്തുണ്ടായ സ്ഫോടനത്തില്‍ മതിൽ തകർന്നു. സ്ഥലത്ത് വൻ കുഴി രൂപപ്പെടുകയും ചെയ്തു. അപകടം വീട്ടുവളപ്പിലായതിനാൽ ആർക്കും പരുക്കില്ല. സമീപത്തെ വീടിന്‍റെ ജനൽ Read more about പുറ്റിങ്ങൽ അപകടത്തിൽ മരിച്ച കരാറുകാരന്‍റെ വീട്ടുവളപ്പിൽ ഉഗ്ര സ്ഫോടനം[…]

തൃശൂർ നഗരത്തിൽ പുലി കുട്ടികൾ ഇറങ്ങി

06:00 pm 17/9/2016 തൃശൂര്‍: മടകള്‍ വിട്ട് പുലിക്കൂട്ടങ്ങള്‍ തൃശൂർ നഗരത്തിലിറങ്ങി. ആൺപ്പുലികൾക്കൊപ്പം നാലു പെൺപ്പുലികൾ മത്സരത്തിന് ഇറങ്ങിയതാണ് ഇത്തവണത്തെ പുലിക്കളിയുടെ പ്രത്യേകത. അയ്യന്തോള്‍ ദേശം, വിയ്യൂര്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സംഘം, തൃക്കുമാരകുടം ശ്രീഭദ്ര ക്ലബ്, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി ദേശം, പാട്ടുരായ്ക്കല്‍ പുലിക്കളി കമ്മിറ്റി, കൊക്കാലെ സാന്‍റോസ് ക്ലബ്, പൂങ്കുന്നം വിവേകാനന്ദ എന്നിവയാണ് ഇത്തവണ പുലിക്കളിക്ക് ഇറങ്ങിയത്. വൈകീട്ട് നാലോടെയാണ് പുലികള്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്. വിയൂർ, അയ്യന്തോൾ Read more about തൃശൂർ നഗരത്തിൽ പുലി കുട്ടികൾ ഇറങ്ങി[…]

ബ്രെക്സിറ്റ്: യുറോപ്യൻ യൂണിയൻ-ബ്രിട്ടൺ ചർച്ച ഫെബ്രുവരിയിൽ തുടങ്ങും

03:30 PM 17/09/2016 ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പുറത്തു പോകുന്നതിനുള്ള ബ്രെക്സിറ്റ് ഒൗദ്യോഗിക നടപടികൾ അടുത്ത വർഷം ഫെബ്രുവരിയിൽ തുടങ്ങുമെന്ന് ചെയർമാൻ ഡൊണാൾഡ് ടസ്ക്. ബ്രെക്സിറ്റ് ചർച്ച ഫെബ്രുവരിയിൽ തുടങ്ങാൻ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചിട്ടുണ്ടെന്നും ടസ്ക് വ്യക്തമാക്കി. യുറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ, ബ്രെക്സിറ്റ് ചർച്ച സംബന്ധിച്ച് ധാരണയായ വിവരം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒാഫീസ് സ്ഥിരീകരിച്ചിട്ടില്ല. യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരാനുള്ള Read more about ബ്രെക്സിറ്റ്: യുറോപ്യൻ യൂണിയൻ-ബ്രിട്ടൺ ചർച്ച ഫെബ്രുവരിയിൽ തുടങ്ങും[…]

ഹൈദരാബാദ് സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ

03:29 pm 17/9/2016 ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. സര്‍വ്വകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. ഒന്നാംവർഷ വിദ്യാർഥി മെഹ്ബൂബ് നഗർ സ്വദേശി പ്രവീൺ ആണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച പ്രവീണിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് പിന്നാക്ക സമുദായംഗമായ പ്രവീണിന് സർവകലാശാലയിൽ പ്രവേശം ലഭിച്ചത്. ജനുവരിയിലാണ് ദലിത് വിദ്യാർഥി രോഹിത് Read more about ഹൈദരാബാദ് സർവകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ[…]