രജനീകാന്തിന്‍റെ മകള്‍ വിവാഹമോചിതയാകുന്നു

08:40 am 17/9/2016 ചെന്നൈ: രജനീകാന്തിന്‍റെ മകള്‍ വിവാഹമോചിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായികയായ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാം കുമാറും കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് വാര്‍ത്തകള്‍ വരുന്നത്. 2010ലായിരുന്നു ഇരുവരുടെയും വിവാഹം. വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രശ്‌നത്തിലായിരുന്നു എന്നും രജനീകാന്ത് ഇടപ്പെട്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരുന്നു എന്നും പറയുന്നു. ഇരുവര്‍ക്കും ഒരുവയസുള്ള മകനുണ്ട്. ഗ്രാഫിക്ക് ഡിസൈനറായിരുന്ന സൗന്ദര്യ രജനിയെ നായകനാക്കി കൊച്ചടൈയാന്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

ജിഗ്നേഷ് മേവാനി കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയപ്രേരിതമെന്ന് ആരോപണം

08:37 am 17/9/2016 അഹമ്മദാബാദ്: ദലിത് സമര നേതാവ് ജിഗ്‌നേഷ് മേവാനി പൊലീസ് കസ്റ്റഡിയില്‍. ദില്ലിയിൽ ദലിത് റാലിയില്‍ പങ്കെടുത്ത് അഹമ്മദാബാദില്‍ വിമാനം ഇറങ്ങിയ ഉടനെയാണ് ജിഗ്‌നേഷ് കസ്റ്റഡിയിലായത്. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മേവാനിയെ ഒരു സ്ഥലം വരെ കൊണ്ടുപോകുകയാണെന്നും, കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞാണ് ഗുജറാത്ത് പോലീസ് സംഘം അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയത്. ജിഗ്നേഷിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് സഹോദരന്‍ സാക്ഷിയാണ്. എവിടേക്കാണ് മേവാനിയെ കൊണ്ടുപോകുന്നത് എന്ന സഹോദരന്‍റെ ചോദ്യത്തിന് തങ്ങളുടെ ജോലി തടസ്സപ്പെടുത്തരുതെന്നാണ് പോലീസ് മറുപടി പറഞ്ഞത്. Read more about ജിഗ്നേഷ് മേവാനി കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയപ്രേരിതമെന്ന് ആരോപണം[…]

ഗോവിന്ദച്ചാമിയുടെ സുരക്ഷയില്‍ ജയിലധികൃതര്‍ക്ക് ആശങ്ക

08:36 am 17/9/2016 കണ്ണൂര്‍: സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പ്രതി ഗോവിന്ദച്ചാമിയുടെ സുരക്ഷയില്‍ ജയിലധികൃതര്‍ക്ക് ആശങ്ക. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ളോക്കിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധിയോടെ, കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം ബ്ളോക്കില്‍ നിന്ന് ഗോവിന്ദച്ചാമിയെ മാറ്റുമെന്ന് പ്രചാരണമുണ്ട്. അതേസമയം, പത്താംബ്ളോക്കില്‍ നിന്ന് ഗോവിന്ദച്ചാമിയെ മാറ്റുന്നത് സംബന്ധിച്ചുള്ള ആലോചന പോലും നടന്നിട്ടില്ളെന്ന് ജയിലധികൃതര്‍ വ്യക്തമാക്കി. നാടിനെ നടുക്കിയ കുറ്റകൃത്യം നടത്തിയ ഗോവിന്ദച്ചാമിയെ പത്താം ബ്ളോക്കില്‍ നിന്ന് രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പെട്ട് Read more about ഗോവിന്ദച്ചാമിയുടെ സുരക്ഷയില്‍ ജയിലധികൃതര്‍ക്ക് ആശങ്ക[…]

പയ്യന്നൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം

08:36 am 17/9/2016 കണ്ണൂര്‍: പയ്യന്നൂര്‍ കുന്നരുവില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് അഞ്ച് മരണം. രാമന്തളി വടക്കുമ്പാട്ട് സ്വദേശികളായ ലളിത, ഗണേശന്‍, മൂന്നു വയസ്സുകാരി ആരാധ്യ, കുന്നരു സ്വദേശി ദേവകി, ഗണേഷന്‍റെ മകളായ ലിഷ്ണ എന്നിവരാണ് മരിച്ചത്. മരിച്ച ആരാധ്യയുടെ മാതാപിതാക്കളടക്കം മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വൈകീട്ട് അഞ്ചരയ്ക്കാണ് കുന്നെരു കാരന്താട് അങ്ങാടിയില്‍ അപകടമുണ്ടായത്. പയ്യന്നൂര്‍ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഏഴ് പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് ആദ്യമിടിച്ചത്. തുടര്‍ന്ന് മീന്‍ വില്‍ക്കുന്ന ഗുഡ്‌സ് Read more about പയ്യന്നൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം[…]

ഗോവിന്ദച്ചാമിയെയല്ല ഗോഡ്സെയെപ്പോലും തൂക്കിലേറ്റരുതെന്ന് എം.എ ബേബി

08:34 am 17/9/2016 വധശിക്ഷക്തിരെ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. സൗമ്യ വധക്കേസില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വധശിക്ഷയ്‌ക്ക് വേണ്ടിയല്ല, മറിച്ച് കൊലക്കുറ്റം തെളിയിക്കാനാണ് ഹര്‍ജി നല്‍കുന്നത്. കൊലക്കുറ്റം തെളിയിക്കപ്പെട്ടാല്‍ ഗോവിന്ദച്ചാമിയെ മരണംവരെ കഠിന തടവിലിടണമെന്നാണ് അഭിപ്രായം. വധശിക്ഷ നിയമപുസ്കത്തില്‍ നിന്ന് എടുത്ത് കളയണമെന്നും ഗോവിന്ദച്ചാമിയെ എന്നല്ല ഗാന്ധിയെ വധിച്ച ഗോഡ്സയെ പോലും തൂക്കിലേറ്റരുതെന്നാണ് സിപിഐ(എം)ന്‍റെ ദാര്‍ശനിക നിലപാടെന്നും എം.എ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കശ്മീരില്‍ വീണ്ടും കര്‍ഫ്യൂ; പരിക്കേറ്റ യുവാവ് മരിച്ചു

08:33 am 17/9/2016 ശ്രീനഗര്‍: സംഘര്‍ഷഭരിതമായ കശ്മീരിന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജുമുഅ നമസ്കാരത്തിന് ശേഷം അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ശ്രീനഗര്‍ നഗരം, ബാരാമുല്ല, പഠാന്‍, അനന്ദ്നാഗ്, ഷോപിയാന്‍, പുല്‍വാമ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ തുടരുന്നത്. താഴ്വരയില്‍ ജനജീവിതം സ്തംഭിച്ചിട്ട് എഴുപത് ദിവസങ്ങളായി. കഴിഞ്ഞയാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബാസിത് മുക്താര്‍ ആണ് Read more about കശ്മീരില്‍ വീണ്ടും കര്‍ഫ്യൂ; പരിക്കേറ്റ യുവാവ് മരിച്ചു[…]

ജിഷ വധക്കേസില്‍ കുറ്റപത്രം ഇന്ന്

08:33 am 17/9/2016 കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ കുറ്റപത്രം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും. സൗമ്യവധക്കേസിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ജിഷക്കേസിലെ കുറ്റപത്രം പൊലീസ് തയ്യാറാക്കിയത്. ലൈംഗികവൈകൃത സ്വഭാവമുളള പ്രതി ജിഷയെ ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുളളത്. ജിഷവധക്കേസിൽ ചില തെളിവുകളുടെ അഭാവം പ്രോസിക്യൂഷനെ ദുർബലമാക്കുമെന്ന ആരോപണത്തിനിടെയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. കുറ്റപത്രം സമർപ്പിക്കാൻ ലഭ്യമായ യ സമയം പരമാവധി പ്രയോജനപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസിൽ അന്തിമ റിപ്പോർട്ട് Read more about ജിഷ വധക്കേസില്‍ കുറ്റപത്രം ഇന്ന്[…]

പതിമൂന്നുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു

08:30 am 17/9/2016 – പി. പി. ചെറിയാന്‍ ഒഹായൊ: കവര്‍ച്ച ശ്രമത്തെക്കുറിച്ച് അറിവ് ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസിനു നേരെ തോക്ക് ചൂണ്ടിയ പതിമൂന്ന് വയസുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു. സെപ്റ്റംബര്‍ 15ന് അധികൃതര്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി. കൊളമ്പസ് ഡൗണ്‍ ടൗണില്‍ ബുധനാഴ്ച രാത്രിയോടെ കവര്‍ച്ച നടത്താന്‍ മൂന്ന് യുവാക്കള്‍ ശ്രമിക്കുന്നതായി സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസിനെ കണ്ടതോടെ മൂന്നുപേരും ഓടി രക്ഷപ്പെടുന്നതിനു ശ്രമിച്ചു. രണ്ടു പേരെ പോലീസ് Read more about പതിമൂന്നുകാരന്‍ പോലീസിന്റെ വെടിയേറ്റ് മരിച്ചു[…]

ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്

08:27 am 17/9/2016 ലോസ്ആഞ്ചലസ്: കേരളാ അസോസിയേഷന്‍ ഓഫ് ലോസ് ആഞ്ചലസിന്റെ (കല) മുപ്പത്തൊമ്പതാമത് ഓണാഘോഷം സെപ്റ്റംബര്‍ 24-നു ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. നോര്‍വാക്കിലുള്ള പയനിയര്‍ ബുളവാഡിലെ സനാദന്‍ ധര്‍മ്മ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ (sanatan Dharma Temple Auditorium, 15311 Pioneer Blvd, Norwalk, CA) രാവിലെ 11.30-ന് ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടായി സതേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹം ഒന്നായി “കല’യുടെ ഓണാഘോഷങ്ങളില്‍ പങ്കുചേരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ ഉച്ചയ്ക്ക് 12 മുതല്‍ 2 Read more about ലോസ്ആഞ്ചലസില്‍ കലയുടെ ഓണാഘോഷം സെപ്റ്റംബര്‍ 24-ന്[…]

സ്റ്റാറ്റന്‍ ഐലന്റില്‍ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച

08:26 am 17/9/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-നു ഞായറാഴ്ച നടക്കും. ഔവര്‍ ലേഡി ഓഫ് എംടി കാര്‍മല്‍-സെന്റ് ബെനഡിക്ടാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (285 Clove RD, Staten Island, NY 10310) വച്ചു ഉച്ചയ്ക്ക് 12.30 മുതല്‍ നടക്കുന്ന പരിപാടികളില്‍ കലാ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രതിഭാധനന്മാര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നതാണ്. അമേരിക്കയിലെ മലയാള മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഐപി Read more about സ്റ്റാറ്റന്‍ ഐലന്റില്‍ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച[…]