ദുബായില്‍ തട്ടുകടകള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക്

02.08AM 09-09-2016 ദുബായ്: ദുബായില്‍ തട്ടുകടകള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക് തുറന്നു. ലാസ്റ്റ് എക്‌സിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇവിടുത്തെ തട്ടുകടകളെല്ലാം വാഹനങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആ കാഴ്ചകളിലേക്ക്. ശൈഖ് സായിദ് റോഡില്‍ അബുദാബിയില്‍നിന്ന് ദുബായിലേക്കുള്ള വഴിയില്‍എക്‌സിറ്റ് 11 എടുത്താല്‍ ലാസ്റ്റ് എക്‌സിറ്റില്‍ എത്താം. വാഹന തട്ടുകടകളുടെ കേന്ദ്രമാണിത്. ഭക്ഷണ വില്‍പ്പന കേന്ദ്രങ്ങളുടെ വേറിട്ട ഇടം. 12 വാഹനങ്ങളാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അടക്കമുള്ളവ ഇക്കൂട്ടത്തിലുണ്ട്. ഡ്രൈവ് ഇന്‍ചെയ്ത് ഭക്ഷണം ഓര്‍ഡര്‍നല്‍കി കഴിക്കാനുള്ള സൗകര്യവും എല്ലാ തട്ടുകടകളിലും Read more about ദുബായില്‍ തട്ടുകടകള്‍ക്ക് മാത്രമായി ഒരു പാര്‍ക്ക്[…]

ഭാര്യയുമൊത്തുള്ള ജീവിതം മടുത്തു; 70 കാരന്‍ ബാങ്ക് കൊള്ളയടിച്ച് ജയിലിലായി

02.05 AM 09-09-2016 കന്‍സാസ് സിറ്റിയിലെ ബാങ്ക് ഓഫ് ലേബറിലെത്തിയ ലാറി റിപ്പിള്‍ തന്റെ കൈവശം തോക്കുണ്ടെന്നും പണം മുവുവന്‍ തനിക്ക് കൈമാറണമെന്നും എഴുതി കുറിപ്പ് ക്യാഷിയര്‍ക്ക് കൈമാറി. ഭയന്നുപോയ ക്യാഷിയര്‍ അവിടെയുണ്ടായിരുന്ന 2, 924 ഡോളര്‍ റിപ്പിളിന് കൈമാറി. കന്‍സാസ്: ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ജീവിതം മടുത്ത 70കാരന്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കണ്ടെത്തിയത് വിചിത്രമായൊരു വഴിയായിരുന്നു. ബാങ്ക് കൊള്ളയടിക്കുക. പിന്നെ പോലീസ് എത്തുന്നതുവരെ അവിടെതന്നെ കാത്തിരിക്കുക, ജയിലില്‍ പോയി ബാക്കിയുള്ള കാലം മന:സമാധാനത്തോടെ ജീവിക്കുക. അമേരിക്കയിലെ Read more about ഭാര്യയുമൊത്തുള്ള ജീവിതം മടുത്തു; 70 കാരന്‍ ബാങ്ക് കൊള്ളയടിച്ച് ജയിലിലായി[…]

തീവ്രവാദത്തിനെതിരെ ആസിയാന്‍ രാഷ്ട്രങ്ങള്‍ ഒന്നിച്ചുനില്‍ക്കണം: മോദി

02.04 AM 09-09-2016 തീവ്രവാദവും മൗലികവാദവുമാണ് എല്ലാ രാഷ്ട്രങ്ങളുടെയും പൊതുവായ സുരക്ഷാഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആസിയാന്‍ ഉച്ചകോടിയില്‍ പറഞ്ഞു. സ്ഥിരതയും സമാധാനവും ഉറപ്പാക്കാന്‍ ആസിയാന്‍ രാഷ്ട്രങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആസിയാന്‍ ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെയും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും രാഷ്ട്രതലന്മാര്‍ പങ്കെടുക്കുന്ന ആസിയാന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദത്തിനെതിരെ കൂട്ടായ ഇടപെടല്‍ വേണമെന്ന് അഭിപ്രായപ്പെട്ടത്. തീവ്രവാദവും മൗലികവാദവുമാണ് എല്ലാ രാഷ്ട്രങ്ങളും Read more about തീവ്രവാദത്തിനെതിരെ ആസിയാന്‍ രാഷ്ട്രങ്ങള്‍ ഒന്നിച്ചുനില്‍ക്കണം: മോദി[…]

ഇന്‍സാറ്റ് 3 ഡിആറിന്റെ വിക്ഷേപണം വിജയകരം

02.03AM 09-09-2016 ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാനിരീക്ഷണഉപഗ്രഹമായ ഇന്‍സാറ്റ് 3 ഡി ആറിനെയും വഹിച്ചുള്ള ജിഎസ്എല്‍വി എഫ്അഞ്ച് വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. അടുത്ത വര്‍ഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്രയാന്‍ ദൗത്യം വിക്ഷേപിയ്ക്കുന്നതിന്റെ ആദ്യപടിയായാണ് ഐഎസ്ആര്‍ഒ ക്രയോജനിക് എന്‍ജിന്‍ പരീക്ഷണാടിസ്ഥാനത്തിലല്ലാതെ ഉപയോഗിച്ചത്. വൈകിട്ട് നാലേ പത്തിനായിരുന്നു ജിഎസ്എല്‍വി എഫ്അഞ്ചിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ക്രയോജനിക് എഞ്ചിനിലേയ്ക്കുള്ള ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ ചെറിയ ചോര്‍ച്ച മൂലം വിക്ഷേപണം നാല്‍പത് മിനിറ്റ് നീണ്ടു. ആശങ്കകള്‍ക്കൊടുവില്‍ Read more about ഇന്‍സാറ്റ് 3 ഡിആറിന്റെ വിക്ഷേപണം വിജയകരം[…]

നവ്‌ജ്യോത് സിംഗ് സിദ്ധു പുതിയ പാര്‍ട്ടിയായ ആവാസ് എ പഞ്ചാബ് രൂപീകരിച്ചു

02.02 AM 09-09-2016 മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ധു പുതിയ പാര്‍ട്ടിയായ ആവാസ് എ പഞ്ചാബ് രൂപീകരിച്ചു. കേന്ദ്രസര്‍ക്കാരിനെയും ആംആദ്മി പാര്‍ട്ടിയെയും സിദ്ധു വിമര്‍ശിച്ചു. ഇരുവരും ജനങ്ങളെ അലങ്കാരവസ്തുവായാണ് കണക്കാക്കുന്നതെന്ന് സിദ്ധു പറഞ്ഞു. അര്‍ദ്ധസത്യങ്ങളുടെ മനുഷ്യനാണ് കെജ്‌രിവാള്‍. കേജ്‌രിവാളിന്റെ ഉദ്ദേശ്യം ശരിയല്ല. പഞ്ചാബികളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും സിദ്ധു വിമര്‍ശിച്ചു.

ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി

01.59 AM 09-09-2016 ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടിവരുമെന്ന് കേന്ദ്രഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാറിനായി നല്‍കുന്ന വിവരങ്ങള്‍ പൊലീസിന് പോലൂം കൈമാറില്ലെന്നും വിവരങ്ങള്‍ സുരക്ഷിതമായിരിക്കും മന്ത്രി വ്യക്തമാക്കി. ഗ്യാസ് സബ്‌സിഡി, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കൂടുതല്‍ ജനങ്ങളെ ആധാര്‍ കാര്‍ഡ് എടുപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് 32 കോടി പേര്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്. ആധാറിലെ വിവരങ്ങള്‍ പൊലീസിന് പോലും ഉപയോഗിക്കാന്‍ കഴിയില്ല. ദേശീയസുരക്ഷയെ Read more about ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി[…]

സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി

01.57 AM 09-09-2016 ദില്ലി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയായി സുപ്രീം കോടതി പരാമര്‍ശം. കൊല്ലപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്നും പ്രതിയായ ഗോവിന്ദച്ചാമി തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ പ്രോസിക്യൂഷന്‍ പകച്ചുനിന്നു. കേസില്‍ വധശിക്ഷ ചോദ്യം ചെയ്തു പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ജസ്റ്റീസ് രഞ്ജന്‍ ഗോഗായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. Read more about സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി[…]

ട്രംപിന് പിന്തുണയുമായി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍

01.53 AM 09-09-2016 പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : നാല് ഫോര്‍ സ്റ്റാര്‍ ജനറല്‍മാരും, പതിന്നാല് ത്രീ സ്റ്റാര്‍ ഫ്‌ലോഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 88 മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ ട്രംപിന്റെ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 6ന് ട്രംപിന്റെ തിര!ഞ്ഞെടുപ്പ് ഓഫിസില്‍ നിന്നും പുറത്തുവിട്ട അറിയിപ്പിലാണ് എന്‍ഡോഴ്‌സ്‌മെന്റിനെ കുറിച്ചുളള വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ സെക്യൂരിറ്റി പോളിസിയില്‍ കാതലായ മാറ്റം അമേരിക്കന്‍ ജനത ആഗ്രഹിക്കുന്നതായി മേജര്‍ ജനറല്‍ സിഡ്‌നി സച്ച്‌നൊ, റിയര്‍ അഡ്മിറല്‍ ചാള്‍സ് Read more about ട്രംപിന് പിന്തുണയുമായി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍[…]

ഫെഡറല്‍ ജഡ്ജിയായി അബിദ് ഖുറേഷിക്ക് നോമിനേഷന്‍ : ചരിത്രം കുറിച്ച് ഒബാമ

01.49 AM 09-09-2016 പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഫെഡറല്‍ ജഡ്ജി സ്ഥാനത്തേക്ക് മുസ്ലീം സമുദായത്തില്‍പ്പെട്ട അബിദ് ഖുറേഷിയെ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. സ്ഥാനമൊഴിയാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടത്തിയ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുമോ എന്ന് വരും നാളുകളില്‍ വ്യക്തമാകും. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ബെഞ്ചില്‍ സേവനമനുഷ്ഠിക്കുവാന്‍ ഖുറേഷിയെ താന്‍ നോമിനേറ്റു ചെയ്യുന്നു. അമേരിക്കന്‍ നീതി ന്യായ വ്യവസ്ഥയോടു പൂര്‍ണ്ണമായി കൂറു പുലര്‍ത്തുവാനും എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കുന്നതിനും Read more about ഫെഡറല്‍ ജഡ്ജിയായി അബിദ് ഖുറേഷിക്ക് നോമിനേഷന്‍ : ചരിത്രം കുറിച്ച് ഒബാമ[…]

ശിരോ വസ്ത്രത്തിനെതിരെ അധികൃതര്‍ : പരാതിയുമായി യുവതി കോടതിയിലേക്ക്

01.48 AM 09-09-2016 പി. പി. ചെറിയാന്‍ മോണ്ട്‌ഗോമറി (അലബാമ):ഡ്രൈവിങ്ങ് ലൈസെന്‍സ് ഫോട്ടോ എടുക്കുന്നതിന് ശിരോവസ്ത്രം നിര്‍ബന്ധപൂര്‍വ്വം മാറ്റണമെന്നാവശ്യപ്പെട്ട അലബാമ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ ക്രിസ്ത്യന്‍ വനിത വോണ്‍ അലന്‍ പരാതിയുമായി കോടതിയില്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ വോണ്‍ അലനുവേണ്ടി അലബാമ അമേരിക്കന്‍ സിവില്‍ ലീബര്‍ട്ടീസ് യൂണിയനാണ് ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. 2011ല്‍ അലബാമയിലേക്ക് കുട്ടികളുമായി താമസം മാറുമ്പോള്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്നും നിരന്തരമായ പ്രാര്‍ഥനയുടെ ഫലമായി അനുഭവിച്ച ദൈവിക സാമീപ്യമാണ് തന്നെ ജീവിക്കുവാന്‍ Read more about ശിരോ വസ്ത്രത്തിനെതിരെ അധികൃതര്‍ : പരാതിയുമായി യുവതി കോടതിയിലേക്ക്[…]