ആരുടെ കീഴിലും ജോലിചെയ്യാം; മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ്

02.34 AM 31/10/2016 പശ്ചിമേഷ്യയിൽ ആദ്യമായി ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് വരുന്നു. വിവിധ കാരണങ്ങളാല്‍ വിസയില്ലാതെ രാജ്യത്ത് തുടരേണ്ടി വന്നവര്‍ക്ക് നിയമവിധേയമായി തൊഴിലെടുക്കാനുള്ള സാഹചര്യമൊരുക്കുന്ന സംവിധാനമായ ‘ഫ്ളെക്സിബ്ള്‍ വര്‍ക് പെര്‍മിറ്റി’നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഫ്ലെക്സിബിള്‍ വര്‍ക് പെര്‍മിറ്റ് നടപ്പിലാക്കുന്നത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും തൊഴില്‍ വിപണിയെയും ചടുലമാക്കാന്‍ നടപടി ഉപകരിക്കുമെന്ന് ഉസാമ അല്‍ അബ്സി പറഞ്ഞു. ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ Read more about ആരുടെ കീഴിലും ജോലിചെയ്യാം; മിഡില്‍ ഈസ്റ്റില്‍ ആദ്യമായി ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ്[…]

ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വീട്ടുടമ വെടിവച്ചു

02.30AM 31/10/2016 ആലുവ: നിര്‍മാണ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ വീട്ടുടമ വെടിവച്ചു. ആലുവയിലാണ് സംഭവം. ബംഗാള്‍ മു‍ര്‍ഷിദാബാദ് സ്വദേശി ഷേക്ക് മാനുവലിനാണ് വെടിയേറ്റത്. ഇന്ന് ഉച്ചക്കാണ് സംഭവം ഉണ്ടായത്.ആലുവ സ്വദേശി വിജയ് എന്നയാളുടെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഷേക് മാനുവല്‍. ചെറിയ വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വിജയ് ഷേക്കിന് നേരേ വെടിവക്കുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന വിജയ്ക്ക് മാനസിക അസ്വാസ്ഥമുണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷികളെ വെടിവക്കുന്ന തോക്കാണ് വിജയ് ഉപയോഗിച്ചത്. ശരീരത്തിന്‍റെ പുറക് ഭാഗത്താണ് വെടിയേറ്റത്. ഉടന്‍ തന്നെ Read more about ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വീട്ടുടമ വെടിവച്ചു[…]

കെ.പി. രാജന്‍ ഓര്‍ലാന്റോയില്‍ നിര്യാതനായി

02.28 AM 31/10/2016 ജോയിച്ചന്‍ പുതുക്കുളം ഫ്‌ളോറിഡ: ചന്ദപ്പള്ളില്‍ കല്ലിട്ടതില്‍ കെ.പി. രാജന്‍ ഒക്‌ടോബര്‍ 28-നു ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ നിര്യാതനായി. വെണ്‍മണി ആലുംമൂട്ടില്‍ ഏലിയാമ്മ (മോളി) ആണ് ഭാര്യ. മക്കള്‍: ജഗന്‍ (യു.എസ്.എ), ജൂബി (കൊച്ചി). മരുമക്കള്‍: ജീന (യു.എസ്.എ), റിനേഷ് (കൊച്ചി). കൊച്ചുമക്കള്‍: ജോയേല്‍, ജോര്‍ഡിന്‍, അബി, പൃഥ്വി, മേഘ്‌ന, പരേതയായ ജാനിസ്. ഭാരത വിദേശകാര്യ മന്ത്രാലയത്തിനു കീഴില്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ ഒന്നാം തീയതി രാവിലെ Read more about കെ.പി. രാജന്‍ ഓര്‍ലാന്റോയില്‍ നിര്യാതനായി[…]

മാധ്യമശ്രീ പുരസ്കാരത്തിന് പിന്തുണയുമായി ഡാളസില്‍ നിന്നും സണ്ണി മാളിയേക്കലും, മന്മഥന്‍ നായരും

02.25 AM 31/10/2016 പി.പി. ചെറിയാന്‍ ഡാളസ്: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ 2016 മാധ്യമശ്രീ പുരസ്കാരത്തിന് ഡാളസില്‍ നിന്ന് സണ്ണി മാളിയേക്കല്‍, മന്മദന്‍ നായര്‍ എന്നിവര്‍ സ്‌പോണ്‍സര്‍ഷിപ്പ് വാദ്ഗാനം ചെയ്തു. ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ മുന്‍ പ്രസീഡന്റ്, ഡാളസിലെ സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകന്‍, ഇന്ത്യാ ഗര്‍ഡന്‍സ് ഉടമ എന്നീ നിലകളില്‍ സുപരിചിതനായ സണ്ണി മാളിയേക്കല്‍, അമേരിക്കയിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടേയും, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് വിന്‍സെന്റിന്റേയും സാരഥി, Read more about മാധ്യമശ്രീ പുരസ്കാരത്തിന് പിന്തുണയുമായി ഡാളസില്‍ നിന്നും സണ്ണി മാളിയേക്കലും, മന്മഥന്‍ നായരും[…]

മാനസ മെന്‍ഡു അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്

02.24 AM 31/10/2016 പി.പി. ചെറിയാന്‍ മിനസോട്ട: മിനസോട്ട സെന്റ് പോളില്‍ ഒക്‌ടോബര്‍ 19-നു നടന്ന അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി മാനസ മെന്‍ഡു വിജയകിരീടം ചൂടി. ഒക്കലഹോമയില്‍ നിന്നുള്ള ഒമ്പതാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ 13 വയസുള്ള മാനസ ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത ഒമ്പതു പേരെ പിന്തള്ളിയാണ് 2016 ഡിസ്കവറി എഡ്യൂക്കേഷന്‍ ത്രി എം സയന്റിസ്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. “സൗരോര്‍ജ്ജവും, വിന്‍ഡ് പവറും ഉപയോഗിച്ച് എങ്ങനെ ഊര്‍ജ്ജം ഉത്പാദിപ്പിക്കാം’ എന്ന Read more about മാനസ മെന്‍ഡു അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്[…]

എം.സി. സാമുവേല്‍ നിര്യാതനായി

02.22 AM 31/10/2016 പി.പി. ചെറിയാന്‍ ഒക്കലഹോമ: ചെങ്ങന്നൂര്‍, പാണ്ടനാട് മനകണ്ടത്തില്‍ എം.സി. സാമുവേല്‍ നിര്യാതനായി. റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ സാമുവേല്‍ (പരേതനായ എം.ഇ. ചെറിയാന്‍ സഹോദരി). മക്കള്‍: ജോണ്‍സണ്‍ – മേഴ്‌സി ജോണ്‍സണ്‍ (ദോഹ, ഖത്തര്‍) നാന്‍സി ജോണ്‍ – ജോണ്‍ സാമുവേല്‍ (ഒക്കലഹോമ, യു.എസ്.എ) ഷാജി സാം – സാനി ഷാജി (ദോഹ, ഖത്തര്‍), മോന്‍സി എം.എസ്- ഷൈനി മോന്‍സി (അബുദാബി, യു.എ.ഇ). സംസ്കാര ശുശ്രൂഷ പാണ്ടനാടുള്ള വസതിയില്‍ വച്ചു ഒക്‌ടോബര്‍ Read more about എം.സി. സാമുവേല്‍ നിര്യാതനായി[…]

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം ആക്രമിക്കാനുള്ള ഐഎസ് പദ്ധതി തകർത്തു

02.21 AM 31/10/2016 ജിദ്ദ: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനിടെ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്തതായി സൗദി അറേബ്യ. ഒക്ടോബർ 11ന് നടന്ന സൗദി അറേബ്യ–യുഎഇ മത്സരത്തിനിടെ ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിട്ടത്. ഐഎസിന്റെ രണ്ടു സെല്ലുകളാണ് ആക്രമണത്തിനു പദ്ധതി തയാറാക്കിയത്. മത്സരം നടക്കുന്ന ജിദ്ദയിലെ അൽ ജവ്ഹറ സ്റ്റേഡിയത്തിനു പുറത്ത് കാർ ബോംബ് സ്‌ഥാപിക്കാനായിരുന്നു ഭീകരരുടെ പദ്ധതി. ഇതിനെ കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്‌ഥാനത്തിൽ രണ്ടു സെല്ലുകളിലെ നാലു പേരെ വീതം അറസ്റ്റ് ചെയ്തതോടെ Read more about ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം ആക്രമിക്കാനുള്ള ഐഎസ് പദ്ധതി തകർത്തു[…]

പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം ശ്മശാനത്തിൽ തള്ളി

02.20 AM 31/10/2016 ബാണ്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം ശ്മശാനത്തിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബാണ്ടയിലാണ് സംഭവം. പെൺകുട്ടിയെ ആക്രമിച്ചവർ കുട്ടിയുടെ തല തകർക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. ഇക്കാരണത്താൽ കൊല്ലപ്പെട്ടത് ആരാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏകദേശം 14 പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് ശ്മശാനത്തിൽനിന്നു കണ്ടെത്തിയിരിക്കുന്നതെന്ന് എസ്പി ശ്രീപതി മിശ്ര അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി ക്രൂരമായി മാനഭംഗത്തിനിരയായതു സംബന്ധിച്ചു പരാമർശമുള്ളത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്.

വാഗാ അതിർത്തിയിൽ ഇന്തോ–പാക് സൈനികർ മധുരം കൈമാറിയില്ല

02.19 AM 31/10/2016 ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യ, പാക് സൈനികർ മധുരം പങ്കുവച്ചില്ല. അതിർത്തിയിൽ ഇന്ത്യ–പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് മധുരം കൈമാറേണ്ടെന്നു ബിഎസ്എഫ് നേതൃത്വം തീരുമാനമെടുത്തത്. എന്നിരുന്നാലും രാജസ്‌ഥാനിലെ ബിക്കാനിർ അതിർത്തിയിൽ സൈന്യം ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി വിശേഷാവസരങ്ങളിൽ ഇന്ത്യ–പാക് സൈനികർ മധുരവും സമ്മാനങ്ങളും കൈമാറാറുണ്ടായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ഊഷ്മള ബന്ധത്തിന്റെ പ്രതീകമായായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഈദ്, ദീപാവലി ദിവസങ്ങളിലാണ് ഇത് നടക്കാറുണ്ടായിരുന്നത്. ഈ Read more about വാഗാ അതിർത്തിയിൽ ഇന്തോ–പാക് സൈനികർ മധുരം കൈമാറിയില്ല[…]

പ്രസവത്തിന് ആശുപത്രിയിലെത്തിയ യുവതി നഴ്സിന്റെ മർദനമേറ്റു മരിച്ചു

02.18 AM 31/10/2016 കോൽക്കത്ത: പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതി നഴ്സിന്റെ മർദനമേറ്റു മരിച്ചതായി ആരോപണം. പശ്ചിമ ബംഗാൾ തലസ്‌ഥാനമായ കോൽത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിലാണ് സംഭവം. ദേഗംഗ സ്വദേശിയായ രേഷ്മ ബീവി (20) ആണ് കുഞ്ഞിനു ജന്മം നൽകിയ ഉടൻ മരിച്ചത്. പൂർണഗർഭിണിയായ രേഷ്മ പ്രസവത്തിനായി കഴിഞ്ഞദിവസമാണ് ആശുപത്രിയിലെത്തിയത്. എന്നാൽ പണമടയ്ക്കുന്നതിന്റെ പേരിൽ ഇവർ ആശുപത്രിയിലെ ഒരു നഴ്സുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഇതേതുടർന്ന് നഴ്സ് രേഷ്മയെ തള്ളി നിലത്തുവീഴ്ത്തിയതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ ആന്തരിക രക്‌തസ്രാവമുണ്ടായ Read more about പ്രസവത്തിന് ആശുപത്രിയിലെത്തിയ യുവതി നഴ്സിന്റെ മർദനമേറ്റു മരിച്ചു[…]