കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശം: രേഖകള്‍ ജയിംസ് കമ്മിറ്റി ഇന്ന് പരിശോധിക്കും

10:00 AM 31/10/2016 തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി തിങ്കളാഴ്ച പ്രവേശരേഖകള്‍ പരിശോധിക്കും. ഹൈകോടതിവിധിയുടെ അടിസ്ഥാനത്തിലാണ്നടപടി. രണ്ട് കോളജുകളിലെയും പ്രവേശത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി ജയിംസ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കോടതിനിര്‍ദേശവും ജയിംസ് കമ്മിറ്റി ഉത്തരവുകളും ലംഘിച്ചതിന് രണ്ട് കോളജുകള്‍ക്കും കോടതി ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തിയിരുന്നു. അപേക്ഷകള്‍ നല്‍കിയവരുടെ വിശദാംശങ്ങളും രേഖകളും മാനേജ്മെന്‍റുകള്‍ ഒക്ടോബര്‍ 31ന് രാവിലെ 10ന് മുമ്പ് Read more about കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശം: രേഖകള്‍ ജയിംസ് കമ്മിറ്റി ഇന്ന് പരിശോധിക്കും[…]

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളുടെ സംവാദങ്ങള്‍.

09:46am 31/10/2016 (ബ്ലസന്‍ ഹ്യൂസ്റ്റണ്‍) അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഡിബേറ്റ്. മു്ന്നു ഡിബേറ്റുകള്‍ ഇതിനോടകം കഴിഞ്ഞു. ആദ്യത്തേതില്‍ ഹിലരി മിന്നിത്തിളങ്ങിയപ്പോള്‍ ട്രംപ് നഞ്ച് കഴിച്ച മീനിനെപ്പോലെയാ യി. റിപ്പബ്ലിക്കന്‍ ഡിബേറ്റില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് സൂപ്പര്‍ താരമായ ട്രംപിനെയല്ല ഹിലരിയുമായുള്ള ആദ്യ ഡിബേറ്റില്‍ ജനം കണ്ടത്. അദ്ധ്യാപകന്റെ ചോദ്യത്തിന് ഉത്തരം മുട്ടി നില്‍ക്കുന്ന അല്ലെങ്കില്‍ ഉത്തരം തപ്പിനടക്കുന്ന പാവം കുട്ടിയുടെ അവസ്ഥയായിരുന്നു ട്രംപിനെ കണ്ടപ്പോള്‍ തോന്നിയത്. എന്നാല്‍ അതില്‍ നിന്ന് ഏറെ ദൂരംപോയി Read more about അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളുടെ സംവാദങ്ങള്‍.[…]

മലയാളി വിദ്യാര്‍ത്ഥിനി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

09:46 am 31/10/2016 റിയാദ്: അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കാഞ്ഞിരപ്പള്ളി പന്തിരുവേലില്‍ ജോബി മാത്യുവിേന്റയും ദീപയുടേയും മകളുമായ അല്‍വിയ (8) റിയാദിനടുത്ത് അല്‍റയാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മാതാപിതാക്കളായ ജോബിയും ദീപയും ഏക സഹോദരന്‍ ആല്‍വിനും പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ദീപയുടെ സഹോദരിയെ കാണുന്നതിനായി അല്‍ബാഹയില്‍ പോയി മടങ്ങിവരും വഴി വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അല്‍ റയാന്‍ ബിഷ റോഡില്‍ വച്ചു വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വണ്ടിയുടെ പുറകിലെ സീറ്റില്‍ Read more about മലയാളി വിദ്യാര്‍ത്ഥിനി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു[…]

ഇറ്റലിയില്‍ വന്‍ ഭൂകമ്പം; ചരിത്രപ്രസിദ്ധമായ സെന്റ് ബനഡിക്ട് ബസിലിക്ക തകര്‍ന്നുവീണു

09:45 am 31/10/2016 നോര്‍ദ: ഇറ്റലിയില്‍ 36 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ ചരിത്രപ്രസിദ്ധമായ സെന്റ് ബനഡിക്ട് ബസിലിക്ക തകര്‍ന്നുവീണു. രണ്ടു മാസമായി ഭൂചലനം ആവര്‍ത്തിക്കുന്ന മധ്യ ഇറ്റലിയിലാണ് ഇന്നലെ 6.6 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. നോര്‍സിയ പട്ടണത്തിനടുത്ത് അര കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് രാവിലെ 7.40നു ഭൂചലനം ഉണ്ടായത്. രാജ്യമാകെ അനുഭവപ്പെട്ട പ്രകമ്പനം ജനങ്ങളെ ഭയചകിതരാക്കി. ഓഗസ്റ്റ് 24നുണ്ടായ ഭൂകമ്പത്തില്‍ (തീവ്രത 6.2) 300 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ 20 പേര്‍ക്കു പരുക്കേറ്റു. സാന്ത മരിയ Read more about ഇറ്റലിയില്‍ വന്‍ ഭൂകമ്പം; ചരിത്രപ്രസിദ്ധമായ സെന്റ് ബനഡിക്ട് ബസിലിക്ക തകര്‍ന്നുവീണു[…]

നൂതന ആശയങ്ങളുടെ സംഗമവേദിയായി ഫോമയുടെ പ്രാരംഭ യോഗം ചിക്കാഗോയില്‍

– ബീന വള്ളിക്കളം ചിക്കാഗോ: 2016 – 18 കാലയളവിലേക്കുള്ള ഫോമ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും, പ്രാരംഭ ആലോചനായോഗവും ചിക്കാഗോയില്‍ നടന്നു. ഫോമ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി, കൗണ്‍സില്‍ മെമ്പര്‍ അലക്‌സ് ജോണ്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനു നേതൃത്വം വഹിച്ചു. ബെന്നി വാച്ചാച്ചിറ (പ്രസിഡന്റ്), ജിബി മൊളോപറമ്പില്‍ (ജനറല്‍ സെക്രട്ടറി), ജോസി കുരിശിങ്കല്‍ (ട്രഷറര്‍), ലാലി കളപ്പുരയ്ക്കല്‍ (വൈസ് പ്രസിഡന്റ്), വിനോദ് കൊണ്ടൂര്‍ ഡേവിഡ് (ജോ. സെക്രട്ടറി), ജോമോന്‍ കളപ്പുരയ്ക്കല്‍ (ജോ. ട്രഷറര്‍) Read more about നൂതന ആശയങ്ങളുടെ സംഗമവേദിയായി ഫോമയുടെ പ്രാരംഭ യോഗം ചിക്കാഗോയില്‍[…]

മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം ചൊവ്വാഴ്ച

09:44 am 31/10/2016 വത്തിക്കാന്‍ സിറ്റി: യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ കാര്യങ്ങളെ ഏകോപിപ്പിക്കുവാന്‍ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍ വത്തിക്കാനില്‍ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10ന് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30) സെന്റ് പോള്‍ മേജര്‍ ബസിലിക്കയില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ പൊന്തിഫിക്കല്‍ ക്രമമനുസരിച്ചുള്ള മെത്രാഭിഷേകചടങ്ങുകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. പൗരസ്ത്യ തിരുസംഘം Read more about മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകം ചൊവ്വാഴ്ച[…]

ഭോപ്പാലിൽ എട്ട് സിമി പ്രവർത്തകർ ജയിൽചാടി.

09:40 am 31/10/2016 ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ എട്ട് സിമി പ്രവർത്തകർ ജയിൽചാടി. ഭോപ്പാൽ സെൻട്രൽ ജയിലിൽ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതികൾ കടന്നു കളഞ്ഞത്. ഹെഡ് കോൺസ്റ്റബിൾ രാമ ശങ്കറാണ് കൊല്ലപ്പെട്ടത്. സെൻട്രൽ ജയിലിലെ ബി ബ്ലോക്കിലായിരുന്നു എട്ടു തടവുകാരെയും പാർപ്പിച്ചിരുന്നത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്‍റെ കൂറ്റൻ മതിലിൽ കയറിയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഭോപ്പാൽ ഡി.ഐ.ജി രമൺ സിങ് മാധ്യമങ്ങളെ അറിയിച്ചു. ദീപാവലി ആഘോഷത്തിൽ ഭോപ്പാൽ നഗരം Read more about ഭോപ്പാലിൽ എട്ട് സിമി പ്രവർത്തകർ ജയിൽചാടി.[…]

ടിപ്പു സുൽത്താൻ ജയന്തി; എതിർക്കുമെന്ന് സംഘപരിവാർ

02.39 AM 31/10/2016 ബംഗലുരു: ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാർ സംഘടനകൾ. കോൺഗ്രസിന്റേത് വോട്ട്ബാങ്ക് രാഷ്ട്രീയമെന്ന്ബിജെപി ആരോപിച്ചു.. പ്രതിഷേധങ്ങളെ വകവെക്കാതെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേത് പോലെ ഈ വർഷവും നവംബർ പത്തിന് ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിഷേധവുമായി ആർഎസ്എസും ബിജെപിയും രംഗത്തെത്തിക്കഴിഞ്ഞു.. ടിപ്പു മതഭ്രാന്തനായ സുൽത്താനായിരുന്നുവെന്നും ടിപ്പു ജയന്തി ആഘോഷിക്കുന്നത് കുടകിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് Read more about ടിപ്പു സുൽത്താൻ ജയന്തി; എതിർക്കുമെന്ന് സംഘപരിവാർ[…]

എണ്ണ ഉൽപാദനം; വിയന്നയിലെ യോഗം തീരുമാനമാകാതെ പിരിഞ്ഞു

02.38 AM 31/10/2016 എണ്ണ ഉൽപാദനം കുറക്കുന്നതിന് ഓരോ രാജ്യങ്ങളുടെയും വിഹിതം തീരുമാനിക്കാൻ വിയന്നയിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഉൽപാദന നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഇറാനും ഇറാഖും ആവശ്യപ്പെട്ടതോടെയാണ് ചർച്ചപൊളിഞ്ഞത്. അടുത്ത മാസം 25 നു വീണ്ടും യോഗം ചേരും. എണ്ണ ഉൽപാദനം കുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ ചർച്ചകളിൽ ഒപെക്-ഒപെക് ഇതര രാജ്യങ്ങൾ പങ്കെടുത്തിരുന്നു. ഒപെകിന്റെ പ്രതിദിന ഉത്പാദനം 3.25 മുതൽ 3.3 കോടി ബാരലിലേക്കു ചുരുക്കാനായിരുന്നു കഴിഞ്ഞ Read more about എണ്ണ ഉൽപാദനം; വിയന്നയിലെ യോഗം തീരുമാനമാകാതെ പിരിഞ്ഞു[…]

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിക്കും

02.36 AM 31/10/2016 യു.എ.ഇയില്‍ ഇന്ധന വില അടുത്ത മാസം ഒന്ന് മുതല്‍ വര്‍ധിക്കും. പുതുക്കിയ എണ്ണ നിരക്ക് ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. നവംബര്‍ ഒന്ന് മുതലാണ് യു.എ.ഇയില്‍ ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോളിനും ഡീസലിനും വില വര്‍ധനയുണ്ട്. പെട്രോള്‍ സൂപ്പറിന് ഇനി മുതല്‍ ഒരു ദിര്‍ഹം 90 ഫില്‍സ് നല്‍കണം. നേരത്തെ ഇത് ഒരു ദിര്‍ഹം 81 ഫില്‍സ് ആയിരുന്നു. സ്പെഷ്യലിന് ഒരു ദിര്‍ഹം 70 ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 79 ഫില്‍സായി വര്‍ധിക്കും. Read more about യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിക്കും[…]