അഫ്ഗാനിൽ വ്യോമാക്രമണം; 44 ഭീകരർ കൊല്ലപ്പെട്ടു
02.17 AM 31/10/2016 കാബൂൾ: അഫ്ഗാനിസ്‌ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 44 ഭീകരർ കൊല്ലപ്പെട്ടു. നൻഗർഹർ പ്രവിശ്യയിലും കുനാർ പ്രവിശ്യയിലുമാണ് വ്യോമാക്രമണം നടന്നതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ്–അഫ്ഗാൻ സംയുക്‌ത സൈന്യമാണ് ആക്രമണം നടത്തിയത്. നൻഗർഹർ പ്രവിശ്യയിൽ ഞായറാഴ്ച രാവിലെയാണ് വ്യോമാക്രമണം നടന്നത്. ഇവിടെ തമ്പടിച്ചിരുന്ന താലിബാൻ ഭീകരരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 25 ഭീകരർ ഇവിടെ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. എന്നാൽ താലിബാൻ ഈ റിപ്പോർട്ടുകളോടു പ്രതികരിച്ചിട്ടില്ല. കുനാർ Read more about അഫ്ഗാനിൽ വ്യോമാക്രമണം; 44 ഭീകരർ കൊല്ലപ്പെട്ടു[…]