ഡൽഹിയിൽ പോലീസുകാരൻ ജീവനൊടുക്കി

02.06 AM 31/10/2016 ന്യൂഡൽഹി: ഡൽഹിയിൽ പോലീസ് ഉദ്യോഗസ്‌ഥൻ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. വടക്കുകിഴക്കൻ ഡൽഹിയിലെ ബ്രംപുരി സ്വദേശിയും ഹെഡ്കോൺസ്റ്റബിളുമായ ഗ്യാനേന്ദ്ര രതിയാണ് ജീവനൊടുക്കിയത്. ഡൽഹി പോലീസിലെ സ്പെഷൽസെല്ലിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജീവനൊടുക്കാനുള്ള കാരണം വ്യക്‌തമല്ല.

അധ്യാപകരെ ഇംഗ്ലീഷ് പഠിപ്പിക്കുമെന്ന് മന്ത്രി

02.03 AM 31/10/2016 കണ്ണൂർ: കേരളത്തിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ എല്ലാ അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. പരിശീലന പരിപാടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകൾ പറയാനെങ്കിലും വിദ്യാർഥികൾ പഠിക്കണം. ഇത് മൂന്നും എല്ലാ അധ്യാപകരെയും പഠിപ്പിക്കും. അതിലൂടെ വിദ്യാർഥികളെയും. സംസ്‌ഥാനത്തെ വിദ്യാലയങ്ങൾ ത്രിമാനത്തിൽ നിന്ന് പിന്നിട്ട് ചതുർമാന സംവിധാനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ സർക്കാർ Read more about അധ്യാപകരെ ഇംഗ്ലീഷ് പഠിപ്പിക്കുമെന്ന് മന്ത്രി[…]

സർക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ല: കോടിയേരി

02.01 AM 31/10/2016 തിരുവനന്തപുരം: സർക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉമ്മൻ ചാണ്ടിയും വി.എം സുധീരനും കലഹിച്ചതുപോലുള്ള ഭരണം ഇപ്പോൾ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭയും

02.00 AM 31/10/2016 ന്യൂയോർക്: ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭയും. ആഘോഷങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ ആസ്‌ഥാനം ദീപങ്ങളാൽ അലങ്കരിച്ചു. ആസ്‌ഥാനമന്ദിരത്തിൽ ഹാപ്പി ദീപാവലിയെന്ന് ദീപങ്ങൾ ഉപയോഗിച്ച് എഴുതിയിരുന്നു. ആദ്യമായാണ് ഐക്യരാഷ്ട്രസഭ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി പ്രമാണിച്ച് സമ്മേളനങ്ങൾ ഒന്നും നടത്തേണ്ടന്ന് തീരുമാനിച്ചിരുന്നു. ആവശ്യമെങ്കിൽ ദീപാവലി ദിവസം ഉദ്യോഗസ്‌ഥർക്ക് അവധിയെടുക്കുന്നതിനും അനുവദിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ദീപാവലി ആഘോഷങ്ങൾക്ക് ഇന്ത്യയുടെ യുഎൻ പ്രതിനിധി നന്ദി അറിയിച്ചു. ആഘോഷങ്ങൾക്ക് മുൻകൈയെടുത്ത ജനറൽ അസംബ്ലി പ്രസിഡന്റിനും സയിദ് അക്ബറുദ്ദീൻ നന്ദി പറഞ്ഞു. ജനറൽ Read more about ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്ര സഭയും[…]

സെർബിയൻ പ്രധാനമന്ത്രിയുടെ വസതിക്കു പുറത്ത് ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ

01.57 AM 31/10/2016 ബെൽഗ്രേഡ്: സെർബിയൻ പ്രധാനമന്ത്രി അലക്സാണ്ടർ വുസിചിന്റെ ഔദ്യോഗിക വസതിക്കു പുറത്ത് വൻ ആയുധശേഖരം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇതേത്തുടർന്ന് സെർബിയൻ പോലീസ് വുസിചിനെയും കുടുംബത്തെയും സുരക്ഷിതമായ മറ്റൊരു സ്‌ഥലത്തേക്ക് മാറ്റിപാർപ്പിച്ചു. പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ ഇതിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു. സുവിചിന്റെ വാഹനവ്യൂഹം വസതിയിലേക്കു തിരിയാൻ വേഗം കുറയ്ക്കുന്ന ഭാഗത്ത് ഒരു ട്രക്കിനുള്ളിലായാണ് ആയുധങ്ങൾ കണ്ടെത്തിയതെന്ന് സെർബ് ആഭ്യന്തരമന്ത്രി നെബോഷ സ്റ്റെഫാനോവിക് അറിയിച്ചു. ഗ്രനേഡുകൾ, ആന്റി ടാങ്ക് റോക്കറ്റ്, റൈഫിൾ തുടങ്ങിയവയാണ് കണ്ടെത്തിയതെന്ന് അദ്ദേഹം Read more about സെർബിയൻ പ്രധാനമന്ത്രിയുടെ വസതിക്കു പുറത്ത് ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ[…]

ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ല: ടി.പി.രാമകൃഷ്ണൻ

01.44 AM 31/10/2016 കോഴിക്കോട്: ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ് ഇക്കാര്യത്തിൽ സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ പ്രധാന പ്രതിയായ സിപിഎം ഏരിയ സെക്രട്ടറി വി.എ.സക്കീർ ഹുസൈൻ ഒളിവിലാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി ബുധനാഴ്ചയാണു സക്കീർ ഹുസൈനെതിരെ പോലീസ് കേസെടുത്തത്. ഇതിനിടെ സക്കീർ ഹുസൈൻ മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങിയതായി റിപ്പോർട്ടുണ്ട്.

ടാറ്റയിൽ വീണ്ടും ഉന്നതർ പുറത്തേക്ക്

01.41 AM 31/10/2016 മുംബൈ: ചെയർമാൻ സൈറസ് മിസ്ത്രിക്കു ശേഷവും ടാറ്റാ സൺസിൽ വീണ്ടും തലകൾ ഉരുളുന്നു. ടാറ്റാ ഗ്രൂപ്പ് എച്ച്ആർ മേധാവി എൻ.എസ് രാജനും കമ്പനിയിൽനിന്നും രാജിവച്ചു. ടാറ്റയുടെ എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളിൽ ഒരാളായിരുന്നു രാജൻ. എക്സിക്യുട്ടീവ് കൗൺസിൽ അംഗങ്ങളായ മറ്റ് രണ്ടു പേരും രാജനൊപ്പം രാജിവച്ചിട്ടുണ്ട്. ഡോ. നിർമാല്യകുമാർ, മധു കണ്ണൻ എന്നിവരാണ് രാജിവച്ചത്. ടാറ്റയുടെ വക്‌താവ് ഇക്കാര്യം സ്‌ഥിരീകരിച്ചു.

ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്​

08:23 pm 30/10/2016 കൗണ്ടന്‍: ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്​. കലാശപ്പോരാട്ടത്തിൽ പാരമ്പര്യവൈരികളായ പാകിസ്താനെ 3-2 ന്​ തോൽപിച്ചാണ്​ ഇന്ത്യ ഏഷ്യൻ ​േജതാക്കളായത്​. രണ്ടു ഗോളുകൾക്കു പിന്നിട്ടുനിന്ന പാകിസ്​താൻ തിരിച്ചടിച്ച്​ സമനില പിടിച്ചെങ്കിലും നിർണായക ഗോളിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു. നിലവിലെ ​ചാമ്പ്യന്മാരും പാരമ്പര്യ ൈ​വരികളുമായ പാകിസ്​താനെതിരെ തുടക്കം മുതൽ ഇന്ത്യ ആക്രമണ ശൈലിയാണ്​ പുറത്തെടുത്തത്​. 18–ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി കോർണർ വലയിലെത്തിച്ച്​ രൂപീന്ദർ പാൽ സിങ്ങാണ്​ ഇന്ത്യക്ക് മുൻതൂക്കം നൽകിയത്. അഞ്ചു Read more about ഏഷ്യൻ ചാമ്പ്യൻസ്​ ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്​[…]

ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​

06:11 pm 30/10/2016 മിർപുർ: ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​. മെഹ്ദി ഹസന്റെയും ഷക്കിബ് അൽ ഹസന്റെയും മാരക ബൗളിംഗിന്റെ മികവിൽ ഒറ്റ സെഷനിലാണ് ആതിഥേയർ ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. രണ്ടുദിനം ബാക്കിനിൽക്കെ 108 റൺസിനായിരുന്നു ബംഗ്ലാ ജയം. ഇതോടെ പരമ്പര 1–1 സമനിലയിലായി. ആദ്യ ടെസ്റ്റിൽ വിജയത്തിനടുത്തെത്തിയ ശേഷമാണ് ബംഗ്ലാദേശ് തോൽവി വഴങ്ങിയത്. 273 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് പട 164 റൺസിന് എല്ലാവരും പുറത്തായി. ഒരുഘട്ടത്തിൽ വിക്കറ്റ് നഷ്‌ടപ്പെടാതെ Read more about ടെസ്​റ്റ്​ ക്രിക്കറ്റ്​ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ജയം സ്വന്തമാക്കി ബംഗ്ലാദേശ്​[…]

കെ.എം എബ്രഹാം ഐ.എ.എസ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

06:10 pm 30/10/2016 ആലപ്പുഴ: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിനു വിധേയനായ ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം ഐ.എ.എസ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഏബ്രഹാമിന്‍റെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധന വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിനു പിന്തുണയുമായി ധനമന്ത്രി രംഗത്തെത്തിയത്. അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ് ഏബ്രഹാം. സഹാറ കേസിലെ അദ്ദേഹത്തിന്‍റെ നിലപാട് അതിനു തെളിവാണ്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്തും കേന്ദ്രസർക്കാറിന് കീഴിലും അദ്ദേഹം അഴിമതിവിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും ഐസക്ക് പറഞ്ഞു. Read more about കെ.എം എബ്രഹാം ഐ.എ.എസ് മികച്ച ഉദ്യോഗസ്ഥനാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്.[…]