ഫിദൽകാസ്​ട്രായുടെ മരണത്തിൽ അഹ്​ളാദം പ്രകടിപ്പിച്ച്​ അമേരിക്കയിലെ മിയാമിയിൽ പ്രകടനം

08:48 am 27/11/2016 മിയാമി: ക്യൂബൻ കമ്മ്യൂണിസ്​റ്റ്​ നേതാവ്​ ഫിദൽകാസ്​ട്രായുടെ മരണത്തിൽ അഹ്​ളാദം പ്രകടിപ്പിച്ച്​ അമേരിക്കയിലെ മിയാമിയിൽ പ്രകടനം. അമേരിക്കയിലെ ക്യൂബൻ വംശജരാണ്​​ മിയാമിയിലെ ലിറ്റിൽ ഹവാനയിൽ കാസ്​ട്രോയുടെ മരണവാർത്ത അറിഞ്ഞതിനു ശേഷം ആഹ​്​ളാദപ്രകടനം നടത്തിയത്​. കാസ്​​ട്രോയുടെ മരണവാർത്ത അറിഞ്ഞയുടൻ ശനിയാഴ്​ച രാവിലെ ക്യൂബൻ പതാകകളുമായി പാത്രങ്ങൾ ഉപയോഗിച്ചുകൊണ്ട്​ ഉച്ചത്തിൽ ശബ്​ദമുണ്ടാക്കി ​ ജനങ്ങൾ ഹവാനയിൽ റോഡുകൾ കയ്യടക്കുകയായിരുന്ന. ചിലർ റോഡിൽ പടക്കം പൊട്ടിക്കുകയും ചെയ്​തു മിയാമിയിലെ ജനസംഖ്യയിൽ 70 ശതമാനത്തോളം വരുന്ന ജനത ഹിസ്​പാനിക്​, ലാറ്റനോ Read more about ഫിദൽകാസ്​ട്രായുടെ മരണത്തിൽ അഹ്​ളാദം പ്രകടിപ്പിച്ച്​ അമേരിക്കയിലെ മിയാമിയിൽ പ്രകടനം[…]

അജിതയുടെ ശരീരത്തില്‍ വെടിയുണ്ടപതിച്ചതിന്‍െറ 19 പാടുകളും സി.പി.ഐ മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്‍െറ ദേഹത്ത് ഏഴു വെടിയുണ്ട പാടുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടത്തെി.

08:45 am 27/11/2016 കോഴിക്കോട്: നിലമ്പൂരില്‍ വെടിയേറ്റു മരിച്ച മാവോവാദി അജിതയുടെ ശരീരത്തില്‍ വെടിയുണ്ടപതിച്ചതിന്‍െറ 19 പാടുകളും സി.പി.ഐ മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്‍െറ ദേഹത്ത് ഏഴു വെടിയുണ്ട പാടുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടത്തെി. അഞ്ചു മണിക്കൂറാണ് പോസ്റ്റ്മോര്‍ട്ടം നീണ്ടുനിന്നത്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. പ്രസന്നന്‍െറ നേതൃത്വത്തില്‍ നടന്ന ആന്തരികാവയവങ്ങളുടെ പരിശോധന ഉച്ച പന്ത്രണ്ടരയോടെയാണ് ആരംഭിച്ചത്. വൈകുന്നേരം 5.40 വരെ നീണ്ട പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടു പ്രകാരം ഇരുവരുടെയും ശരീരത്തില്‍ നിന്നായി ആകെ Read more about അജിതയുടെ ശരീരത്തില്‍ വെടിയുണ്ടപതിച്ചതിന്‍െറ 19 പാടുകളും സി.പി.ഐ മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്‍െറ ദേഹത്ത് ഏഴു വെടിയുണ്ട പാടുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടത്തെി.[…]

ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ രണ്ട്​ ശബരിമല തീർത്ഥാടകർ മരിച്ചു

08:44 am 27/11/2016 പത്തനംതിട്ട: പമ്പ ചാലക്കയത്ത്​ ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ രണ്ട്​ ശബരിമല തീർത്ഥാടകർ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്​ ഭരതന്നൂർ സ്വ​ദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ്​ മരിച്ചത്​. പുലർച്ചെ രണ്ടുമണിയോടെയായിരുന്നുഅപകടം. ശബരിമല സന്ദർശനം കഴിഞ്ഞ്​ മടങ്ങുന്നവർ സഞ്ചരിച്ച ജീപ്പിൽ നിയന്ത്രണം വിട്ട കെ.എസ്​.ആർ.ടി.സി ബസ്​ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട്​ കുട്ടികളുൾപ്പെടെ എട്ടു ​േപർക്ക്​ പരിക്കേറ്റു. ജീപ്പ്​ ഡ്രൈവർ സുജിത്​ ഗുരുതരാവസ്​ഥയിലാണ്​. മരിച്ചവരുടെ മൃതദേഹം നിലക്കൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

പ്രകാശനും കുടുംബത്തിനും തണലായി കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ്

08:44 am 27/11/2016 ന്യൂയോര്‍ക്ക് പത്തനാപുരത്തെ പൂവന്‍കുളഞ്ഞി എന്ന ഗ്രാമത്തില്‍ പ്രകാശന്റെയും ശ്രീകലയുടെയും മകള്‍ ഭാഗ്യലക്ഷ്മി, മകന്‍ ഇന്ദുചൂഡന്‍ കൊച്ചു കുടുംബം ഈ ഐറ്റി യുഗത്തിലും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഒടിച്ചു കുത്തിയ കൂരയില്‍ നിന്നും സ്വന്തം ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി ഭാഗ്യ ലക്ഷ്മി പത്താംക്ലാസ് പരീക്ഷയില്‍ നേടിയ ഫുള്‍ A + എന്ന പ്രകാശ കിരണമാണ് കേരളസമാജത്തെ അങ്ങോട്ട് നയിച്ചത് . പ്രസിഡന്റ് മാണി ചാക്കോയുടെ നേതൃത്വത്തില്‍ തുടങ്ങിയ മേല്‍ക്കൂര പദ്ധതിയില്‍ പ്രൊജക്റ്റ് ചെയര്‍മാന്‍ ആയി ബിനോയ് Read more about പ്രകാശനും കുടുംബത്തിനും തണലായി കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ്[…]

തുടര്‍ച്ചയായി മൂന്നുദിവസമാണ് ബാങ്ക് ഇടപാട് സ്തംഭിക്കുന്നത്.

08:41 am 27/11/2016 തിരുവനന്തപുരം: മുന്നൊരുക്കങ്ങളില്ലാതെയാണ് നോട്ടുകള്‍ അസാധുവാക്കിയതെന്ന ആക്ഷേപം നിലനില്‍ക്കെ വന്ന ബാങ്ക് അവധിയും ജനത്തിന് വിനയായി. മാസത്തിലെ നാലാം ശനി ബാങ്കുകള്‍ക്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും. തിങ്കളാഴ്ച ഹര്‍ത്താലുമായതോടെ ഫലത്തില്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് ബാങ്ക് ഇടപാട് സ്തംഭിക്കുന്നത്. ഹര്‍ത്താലില്‍നിന്ന് ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം കുറവായിരിക്കുമെന്നുറപ്പാണ്. യാത്രാസൗകര്യമില്ലാതാവുന്നതോടെ ജനത്തിന് എത്താനും ബുദ്ധിമുട്ടാവും. നോട്ട് അസാധുവാക്കലിനത്തെുടര്‍ന്ന് ആദ്യ ആഴ്ചയില്‍ ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അധികസമയം ജീവനക്കാര്‍ ജോലിയുമെടുത്തിരുന്നു. ഹര്‍ത്താല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ത്തന്നെ തുടര്‍ച്ചയായ രണ്ട് അവധി വരുന്നതിനാല്‍ Read more about തുടര്‍ച്ചയായി മൂന്നുദിവസമാണ് ബാങ്ക് ഇടപാട് സ്തംഭിക്കുന്നത്.[…]

നിലമ്പൂര്‍ മാവോവാദി ഏറ്റുമുട്ടല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും

08:40 am 27/11/2016 തിരുവനന്തപുരം: നിലമ്പൂര്‍ മാവോവാദി ഏറ്റുമുട്ടല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. 2014ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമാണ് നടപടി. ക്രൈംബ്രാഞ്ച് ഐ.ജി ബല്‍റാംകുമാര്‍ ഉപാധ്യായയാണ് അന്വേഷണം നടത്തുക. നേരത്തേ മനുഷ്യാവകാശ കമീഷന്‍ കേസ് എടുത്ത് ഡി.ജി.പിയോട് വിശദീകരണം തേടിയിരുന്നു. അതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ്. കരുളായി വനമേഖലയില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സംശയം ശക്തിപ്പെടുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനം.

ചിക്കാഗോ സെന്റ് മേരീസില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധനയും കാരുണ്യ വര്‍ഷ സമാപനവും ഭക്തി നിര്‍ഭരമായി –

08:40 am 27/11/2016 ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നവംബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച നാല്‍പ്പതു മണിക്കൂര്‍ ആരാധനയും, കാരുണ്യ വര്‍ഷ സമാപനവും, നവംബര്‍ 20ാം തീയ്യതി ഞായറാഴ്ച വൈകീട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നുള്ള ദിവ്യകാരുണ്യ പ്രദിക്ഷണത്തോടും വാഴ് വോടും കൂടി സമാപിക്കുകയുണ്ടായി. ഇടവകയിലെ കൂടാരയോഗങ്ങള്‍, വിവിധ മിനിസ്ട്രികള്‍, സെന്റ് വിന്‍സന്റ് ഡിപ്പോള്‍ സൊസൈറ്റി, ലീജിയന്‍ ഓഫ് മേരി, അള്‍ത്താര Read more about ചിക്കാഗോ സെന്റ് മേരീസില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധനയും കാരുണ്യ വര്‍ഷ സമാപനവും ഭക്തി നിര്‍ഭരമായി –[…]

ക്യൂബൻ ജനതക്കായി സൗഹൃദത്തിന്റെ കരം അമേരിക്ക നീട്ടുന്നു.

08:37 am 27/11/2016 ന്യൂയോർക്ക്​: തനിക്ക് ചുറ്റുമുള്ള ലോകത്തും മനുഷ്യരിലും ഫിദൽ കാസ്​ട്രാ ചെലുത്തിയ സ്വാധീനം ചരിത്രം വിലയിരുത്തുകയും അടയാള​പ്പെടുത്തുകയും ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ. വൈറ്റ്​ ഹൗസ്​ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഒബാമ കാസ്​ട്രോയ​ുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്​. ക്യൂബൻ ജനതക്കായി സൗഹ​​ൃദത്തി​െൻറ കരം അമേരിക്ക നീട്ടുന്നു. കഴിഞ്ഞ ആറ്​ പതിറ്റാണ്ട്​ കാലം അമേരിക്കയും ക്യൂബയും തമ്മിൽ പല പ്രശ്​നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ത​െൻറ ഭരണകാലത്ത്​ ഇരുരാജ്യങ്ങളും നല്ല ഭാവിക്കായി ഒരുമിച്ച്​ പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇരു Read more about ക്യൂബൻ ജനതക്കായി സൗഹൃദത്തിന്റെ കരം അമേരിക്ക നീട്ടുന്നു.[…]

നജീബിന് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടിക്കൊരുങ്ങുന്നു.

08:34 am 27/11/2016 ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍നിന്ന് കാണാതായ നജീബിന് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടിക്കൊരുങ്ങുന്നു. കനയ്യകുമാറടക്കം 20 പേര്‍ക്ക് ഭരണകാര്യാലയം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നജീബിനെ മര്‍ദിച്ചെന്ന് കമീഷന്‍ കണ്ടത്തെിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഒന്നുമുണ്ടായിട്ടില്ല. നജീബിനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് മാതാവ് ഫാത്വിമ നഫീസ് ഹൈകോടതിയെ സമീപിച്ചു. മൂന്നുദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. സര്‍ക്കാറിനോടും വിശദീകരണം തേടി.

രാജു വര്‍ഗീസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ബിസിനസ് ഫോറം പ്രസിഡന്റ്

08:36 am 27/11/2016 ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ബിസിനസ് ഫോറം പ്രസിഡന്റ് ആയി സീനിയര്‍ നേതാവായ ശ്രീ. രാജു വര്‍ഗീസിനെ തെരഞ്ഞെടുത്തു പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ ക്യാബിനറ്റ് യോഗത്തില്‍ എടുത്ത തീരുമാനം പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെള്ളത്തു അധ്യക്ഷതയില്‍ കൂടിയ യോഗം അംഗീകരിക്കുകയായിരുന്നു. കറകളഞ്ഞ ആത്മാര്‍ഥതയും , പ്രവര്‍ത്തന പാരമ്പര്യവുമുള്ള ണങഇ യുടെ കരുത്തുറ്റ പ്രവര്‍ത്തകനാണ് രാജു വര്‍ഗീസ് എന്നും WMC ഡാളസ് പ്രൊവിന്‍സിലെ സമഗ്ര ബിസിനസ് കമ്മ്യൂണിറ്റികളിലും Read more about രാജു വര്‍ഗീസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ബിസിനസ് ഫോറം പ്രസിഡന്റ്[…]