ചെന്നൈ സെന്‍റ്. തോമസ് മൗണ്ട് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു.

11;54 am 23/2/2017 ചെന്നൈ: ചെന്നൈ സെന്‍റ്. തോമസ് മൗണ്ട് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പല്ലാവരത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ ഒന്പതിനാണ് സംഭവം. അമിതമായ തിരക്ക് കാരണം ഏഴു പേരും ട്രെയിനിൽ വാതിൽപ്പടിയിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് റെയിൽവേ പോലീസ് ഫോഴ്സ് സൂപ്രണ്ട് ഡോ. പി. വിജയകുമാർ പറഞ്ഞു. 2015-16 കാലത്ത് ചെന്നൈയിൽ 13 പേർ ട്രെയിനിൽ Read more about ചെന്നൈ സെന്‍റ്. തോമസ് മൗണ്ട് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു.[…]

ക്വട്ടേഷന്‍ നൽകിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

10:49 am 23/2/2017 തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷന്‍ നൽകിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്നാൽ ഇക്കാര്യം പള്‍സര്‍ സുനി മനപൂര്‍വ്വം തെറ്റായി പറഞ്ഞതാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. പ്രമുഖ നടനെ സംശയിക്കുന്നതായി മൊഴി നല്‍കിയിട്ടില്ലെന്നാണ് നടി പറഞ്ഞത്. സിനിമ ഇല്ലാതാക്കാന്‍ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രവലിയ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞു. അക്രമത്തിനിരയായ നടി തന്നോട് Read more about ക്വട്ടേഷന്‍ നൽകിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.[…]

കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം

10:40 am 23/2/2017 തിരുവനന്തപുരം: നോട്ട് റദ്ദാക്കലിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം. നോട്ട് നിരോധനം സംസ്ഥാന സർക്കാരിനും സാധാരണ ജനങ്ങൾക്കും തിരിച്ചടിയായെന്നും പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും ഗവർണർ പറഞ്ഞു. സഹകരണ മേഖല സ്തംഭിച്ചു. നോട്ട് റദ്ദാക്കൽ തീരുമാനം സർക്കാരിന്‍റെ റവന്യു വരുമാനം കുറച്ചുവെന്നും നിയസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ നിയമസഭയിൽ എത്തിയ ഗവർണർ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും അടക്കമുള്ളവർ ചേർന്ന് Read more about കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം[…]

നടന്നോളു അർബുദത്തെ ചെറുത്തു നിൽക്കാം.

10:39 am 23/2/2017 ലണ്ടന്‍: 30 മിനിറ്റ് വീതം ആഴ്ചയില്‍ മൂന്നു ദിവസം നടക്കുന്നത് അര്‍ബുദരോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടാന്‍ സഹായിക്കുമെന്ന് പഠനം. സറേ സര്‍വകലാശാല, കിങ്സ് കോളജ് ലണ്ടന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഉയര്‍ന്ന തോതില്‍ അര്‍ബുദം ബാധിച്ചവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും രോഗലക്ഷണങ്ങള്‍ കുറച്ചു കൊണ്ടുവരാനും നടത്തത്തിലൂടെ കഴിയുമെന്നാണ് പഠനം പറയുന്നത്. വ്യായാമം അര്‍ബുദരോഗികളുടെ ആരോഗ്യത്തില്‍ കാര്യമായ മാറ്റമുണ്ടാക്കുന്നതായി കണ്ടത്തെിയിരുന്നു. എന്നാല്‍, സാധാരണയായി അര്‍ബുദബാധിതര്‍ ചികിത്സാ കാലത്തും തുടര്‍ന്നും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വിമുഖത കാണിക്കുന്നത് പതിവാണ്. Read more about നടന്നോളു അർബുദത്തെ ചെറുത്തു നിൽക്കാം.[…]

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റീജ്യനിലേക്ക് ജൂനിയര്‍ അസിസ്റ്റന്‍റ്തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

10:36 am 23/2/2017 എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റീജ്യനിലേക്ക് ജൂനിയര്‍ അസിസ്റ്റന്‍റ് (ഫയര്‍ സര്‍വിസ്) തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലായിരിക്കും നിയമനം. 147 ഒഴിവുകളാണുള്ളത്. ജനറല്‍-92, ഒ.ബി.സി-11, എസ്.സി-23, എസ്.ടി-21 എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത: പത്താം ക്ളാസും മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍/ഫയറില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള മൂന്നു വര്‍ഷ റെഗുലര്‍ ഡിപ്ളോമയും. അല്ളെങ്കില്‍ റെഗുലറായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ Read more about എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ആസ്ഥാനമായുള്ള സതേണ്‍ റീജ്യനിലേക്ക് ജൂനിയര്‍ അസിസ്റ്റന്‍റ്തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.[…]

മാധ്യമവിചാരണ നടത്തുകയാണെന്ന് കമല്‍.

10:34 am 23/2/2017 കൊച്ചി: യുവനടി ഉപദ്രവിക്കപ്പെട്ട സംഭവത്തില്‍ നടന്മാരായ ദിലീപിനെയും സിദ്ധാര്‍ഥിനെയും മാധ്യമവിചാരണ നടത്തുകയാണെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. പള്‍സര്‍ സുനിയെ മാധ്യമങ്ങള്‍ വീരാരാധനയുള്ളയാളായി ചിത്രീകരിക്കുന്നുമുണ്ട്. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ജനാധിപത്യ മഹിള അസോസിയേഷന്‍, പുരോഗമന കലാസാഹിത്യ സംഘം, ഡി.വൈ.എഫ്്.ഐ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കമല്‍. ചില പത്രങ്ങളും സാമൂഹിക മാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ദിലീപിനും സിദ്ധാര്‍ഥിനുമെതിരെ വാര്‍ത്തകള്‍ നല്‍കുകയാണ്. എന്ത് തെളിവിന്‍െറ അടിസ്ഥാനത്തിലാണിതെന്ന് മനസ്സിലാകുന്നില്ല. അവരെ Read more about മാധ്യമവിചാരണ നടത്തുകയാണെന്ന് കമല്‍.[…]

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.

10:33 am 23/2/2017 പൂന: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യ മൂന്നു സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തി. ഭൂവനേശ്വർ കുമാറിന് പകരം ജയന്ത് യാദവ് ടീമിൽ ഇടംപിടിച്ചു. മൂ​ന്നു സ്പി​ന്ന​ര്‍മാ​രെ ക​ളി​പ്പി​ക്കു​മെ​ന്ന​തൊ​ഴി​ച്ചാ​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള ഏ​ക ടെ​സ്റ്റി​ല്‍ വി​ജ​യി​ച്ച അ​തേ ടീ​മി​നെ​ തന്നെയാണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ക്കിയിരിക്കുന്നത്. പൂ​ന​യി​ലെ എം​സി​എ സ്റ്റേ​ഡി​യ​ത്തി​ലേ​ത് വ​ര​ണ്ട പി​ച്ചാ​യതിനാൽ സ്പി​ന്നി​നൊ​പ്പം റി​വേ​ഴ്‌​സ് സ്വിം​ഗി​നും അ​നു​കൂ​ല​മാണ്. ജ​ഡ​ജേ​യും ജ​യ​ന്ത് യാ​ദ​വും കൂ​ടെ​യെ​ത്തു​ന്ന​തോ​ടെ പി​ച്ചി​ലെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. Read more about ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.[…]

സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം പ്രഖ്യാപിച്ചു.

10:30 am 23/2/2017 ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരെ സഹായിക്കാന്‍ സമഗ്ര നഷ്ടപരിഹാര നിധി രൂപീകരിക്കും സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം പ്രഖ്യാപിച്ചു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന നയപ്രഖ്യാപനത്തിലായിരുന്നു അദ്ദേഹം പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. അതേസമയം സ്ത്രീ സുരക്ഷ സംബന്ധിച്ച ഗവര്‍ണ്ണറുടെ പ്രഖ്യാപനങ്ങള്‍ സഭയില്‍ പ്രതിപക്ഷ ബഹളത്തിനും കാരണമായി. സംസ്ഥാനത്ത് സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. സ്ത്രീകളുടെ അന്തസ് ഹനിക്കുന്നവര്‍ക്ക് മാപ്പില്ല. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി Read more about സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം പ്രഖ്യാപിച്ചു.[…]

കശ്മീരിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടു

10:22 am 23/2/2017 ശ്രീനഗർ: ക​ശ്​മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടു. നാലുപേർക്ക്​ പരിക്കേറ്റു. ഏറ്റുമുട്ടലി​നിടയിൽ പെട്ട സ്​ത്രീയും മരിച്ചതായി പൊലീസ്​ പറഞ്ഞു. ഷോപിയാനിലെ മാട്രിഗമിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കു ശേഷം മടങ്ങുകയായിരുന്ന സൈനിക സംഘത്തെയാണ്​ ഇന്ന്​ പുലർച്ചെ 2.30ഒാ​െട സായുധസംഘം ആക്രമിച്ചത്​. സൈന്യം ശക്​തമായി തിരിച്ചടിച്ചെങ്കിലും ഇരുട്ടി​െൻറ മറവിൽ അക്രമികൾ രക്ഷ​െപ്പട്ടു. ഒരു സൈനികൻ സംഭവ സ്​ഥലത്തുതന്നെ മരിച്ചു. ഉന്നത ഉദ്യോഗസ്​ഥനടക്കമുള്ള മുറിവേറ്റ ചില സൈനികരുടെ നില ഗുരുതരമാണെന്ന്​ റിപ്പോർട്ടുകളുണ്ട്​. Read more about കശ്മീരിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടു[…]

ഗാര്‍ലന്റ് ഐഎസ്ഡി പ്രസംഗ മത്സരം ഒന്നാം സ്ഥാനം ജോതം സൈമണിന്

10:20 am 23/2/2017 – പി.പി. ചെറിയാന്‍ ഡാലസ്: ഗാര്‍ലന്റ് ഇന്‍ഡിപെന്‍ഡന്റ് സ്കൂള്‍ ഡിസ്ട്രിക്ടിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്പീച്ച് കോംപറ്റീഷനില്‍ ഏഴാം ഗ്രേഡ് വിദ്യാര്‍ഥി ജോതം സൈമണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഫൈനലിലെത്തിയ 16 വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ് ജോതം സൈമണ്‍ വിജയ കിരീടമണിഞ്ഞത്. യൂണിവേഴ്‌സിറ്റി ഇന്റര്‍ സ്‌കൊലാസ്റ്റിക് ലീഗ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ ജാക്‌സണ്‍ ടെക്‌നോളജി മിഡില്‍ സ്കൂള്‍ പ്രതിനിധിയായാണ് ജോതം പങ്കെടുത്തത്. പഠനത്തിലും സംഗീത Read more about ഗാര്‍ലന്റ് ഐഎസ്ഡി പ്രസംഗ മത്സരം ഒന്നാം സ്ഥാനം ജോതം സൈമണിന്[…]