ഭീകരതക്കെതിരായ യുദ്ധത്തില്‍ അമേരിക്ക എന്നും കൂടെയുണ്ടാവും ഡോണള്‍ഡ് ട്രംപ്
10:03 am 22/5/2017 റിയാദ്: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ യുദ്ധത്തില്‍ അമേരിക്ക എന്നും കൂടെയുണ്ടാവുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുരക്ഷിതത്വവും സ്ഥിരതയും നിലനിര്‍ത്താനുള്ള സഹവര്‍ത്തിത്വമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ലോകത്ത് ദൃശ്യമാവുന്ന യാഥാര്‍ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിങ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്റില്‍ നടന്ന യു.എസ് ജി.സി.സി ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്ക ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. പൗരന്മാരുടെ സുരക്ഷക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്നോ, എന്തു ചെയ്യണമെന്നോ, Read more about ഭീകരതക്കെതിരായ യുദ്ധത്തില്‍ അമേരിക്ക എന്നും കൂടെയുണ്ടാവും ഡോണള്‍ഡ് ട്രംപ്[…]










