കോ​​ട്ട​​യം പാലക്കാട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.

8:33am 12/5/2017 കോ​​ട്ട​​യം: രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെയാണ് ഹ​​ർ​​ത്താൽ നടത്തുന്നത്. കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​ത്തെ മു​​ഖം​​മൂ​​ടി ധ​​രി​​ച്ചെ​​ത്തി​​യ സം​​ഘം ആ​​ക്ര​​മി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ച​തി​ൽ പ്ര​​തി​​ഷേ​​ധിച്ചാണ് ഹർത്താൽ. ഹ​​ർ​​ത്താ​​ലി​​ൽ​​നി​​ന്ന് ആ​​വ​​ശ്യ സ​​ർ​​വീ​​സു​​ക​​ളെ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത റൂ​​ബി ജൂ​​ബി​​ലി സ​​മ്മേ​​ള​​നം (കാ​​ഞ്ഞി​​ര​​പ്പ​​ള്ളി), കേ​​ര​​ള ക്ഷേ​​ത്ര​​സം​​ര​​ക്ഷ​​ണ​​സ​​മി​​തി സം​​സ്ഥാ​​ന ​സ​​മ്മേ​​ള​​നം (ഏ​​റ്റു​​മാ​​നൂ​​ർ), കേ​​ര​​ള ഗ​​ണ​​ക മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം (കോ​​ട്ട​​യം) എ​​ന്നി​​വ​​യെ​​യും ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നും ബി​​ജെപി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ഹ​​രി അ​​റി​​യി​​ച്ചിരുന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സി​ന് മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ൻ വീ​ണ് 24 ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്.

08:32 am 12/5/2017 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സി​ന് മു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ൻ വീ​ണ് 24 ഓ​ളം പേ​ർ​ക്ക് പ​രി​ക്ക്. ഷാ​ജ​ഹാ​ൻ​പു​രി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഗു​രു ഒൗ​ട്ട്പോ​സ്റ്റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​ർ​ടി​ഒ​യെ വെ​ട്ടി​ച്ച് സ​മീ​പ​മു​ള്ള ചെ​റു​റോ​ഡി​ൽ കൂ​ടി തി​രി​ഞ്ഞ് പോ​യ​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ല​ക്ഷ്മി​പു​ർ ഖേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ 27ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ.

08:06 am 12/5/2017 മു​സ​ഫ​ർ​ന​ഗ​ർ: ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ​നി​ന്നാ​ണ് ബു​ധ​നാ​ഴ്ച നാ​ലം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്ന് 13 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 1.29 ല​ക്ഷം രൂ​പ, ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ, വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.

7:59 am 12/5/2017 മുളങ്കുന്നത്തുകാവ്: ആറു ദിവസം പ്രായമായ ആദിവാസി കുഞ്ഞ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ഗൂണ്ടയൂർ ആദിവാസി കോളനിയിലെ രാജന്‍റെയും പാർവതിയുടെയും കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്ക് ആവശ്യമായ പോഷകാഹാരത്തിന്‍റെ കുറവാണ് കുഞ്ഞിന്‍റെ മരണത്തിനു കാരണമെന്നാണ് സൂചന. ആറു ദിവസം മുന്പ് അട്ടപ്പാടിയിലെ സർക്കാർ ആശുപത്രിയിലാണ് യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനു തൂക്കം കുറവായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച രാത്രി 10ന് Read more about അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം.[…]

മോ​ദി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ചൈ​നീ​സ് അ​ന്ത​ർ​വാ​ഹി​നി​ക്ക് ശ്രീ​ല​ങ്ക അ​നു​മ​തി നി​ഷേ​ധി​ച്ചു

07:59 am 12/5/2017 കൊ​ളം​ബോ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ കൊ​ളം​ബോ തീ​ര​ത്ത് ന​ങ്കൂ​ര​മി​ടാ​ൻ അ​നു​മ​തി തേ​ടി​യ ചൈ​നീ​സ് അ​ന്ത​ർ​വാ​ഹി​നി​ക്ക് ശ്രീ​ല​ങ്ക അ​നു​മ​തി നി​ഷേ​ധി​ച്ചു. ശ്രീ​ല​ങ്ക​ൻ അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ശ്രീ​ല​ങ്ക​ൻ തീ​ര​ത്ത് ന​ങ്കൂ​ര​മി​ടാ​നു​ള്ള ചൈ​ന​യു​ടെ നീ​ക്ക​ങ്ങ​ളെ എ​പ്പോ​ഴും പി​ന്തു​ണ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ശ്രീ​ല​ങ്ക വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യാ​ന്ത​ര ബു​ദ്ധ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് മോ​ദി​യു​ടെ ര​ണ്ടു​ദി​ന ല​ങ്ക​ൻ സ​ന്ദ​ർ​ശ​നം. മേ​യ് 12 മു​ത​ൽ 14 വ​രെ​യാ​ണ് സ​മ്മേ​ള​നം. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ Read more about മോ​ദി ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ചൈ​നീ​സ് അ​ന്ത​ർ​വാ​ഹി​നി​ക്ക് ശ്രീ​ല​ങ്ക അ​നു​മ​തി നി​ഷേ​ധി​ച്ചു[…]

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷിച്

07:56 am 12/5/2017 – വര്‍ഗീസ് പ്ലാമൂട്ടില്‍ ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ഈസ്റ്റര്‍ ആഘോഷം. ഏപ്രില്‍ 23 ഞായറാഴ്ച ബര്‍ഗന്‍ഫീല്‍ഡിലെ സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വെച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു. സിറിയന്‍ ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ഡയോസിസ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ തീത്തോസ് യല്‍ദോ തിരുമേനി മുഖ്യാതിഥിയായി ഈസ്റ്റര്‍ സന്ദേശം നല്‍കി. ക്രിസ്തു മരിച്ച് ഉയര്‍ത്തെഴുന്നേറ്റുവെന്നുള്ളത് ക്രിസ്ത്യാനികളുടെ അടിസ്ഥാനപരമായ വിശ്വാസമായതുകൊണ്ടുതന്നെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമേറിയ ആഘോഷം Read more about ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷിച്[…]

പമ്പയുടെ വൈറ്റ്ഹൗസ് സന്ദര്‍ശനം അവിസ്മരണീയമായി

07:55 am 12/5/2017 – ജോര്‍ജ്ജ് ഓലിക്കല്‍ ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷനിലെ അംഗങ്ങളും അഭ്യുദയകാംക്ഷികളും അടങ്ങിയ അമ്പത് പേരുടെ സംഘം ഏപ്രില്‍ 29 ശനിയാഴ്ച അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യേഗികവസതിയായ വാഷിംങ്ടണ്‍ ഡി. സിയിലുള്ള വൈറ്റ് ഹൗസ് സന്ദര്‍ശിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ മൂന്ന് മാസം മുമ്പ് വൈറ്റ്ഹൗസ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ പേരുവിവരങ്ങള്‍ അമ്പത് പേരടങ്ങിയ ഗ്രുപ്പിനായി വൈറ്റ്ഹൗസില്‍ നിന്ന് അയക്കുന്ന ഈ-മെയില്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത് അതില്‍ രജിസ്റ്റര്‍ ചെയ്യണം, രണ്ട് ദിവസത്തേയ്ക്കു മാത്രം Read more about പമ്പയുടെ വൈറ്റ്ഹൗസ് സന്ദര്‍ശനം അവിസ്മരണീയമായി[…]

അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്പി സീമാ വര്‍മ്മ

09;48 pm 11/5/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ഒബാമ കെയറിന് പകരം ഡൊണാള്‍ഡ് ട്രമ്പ് കൊണ്ട് വരുന്ന പുതിയ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്‍പികളില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യന്‍ അമേരിക്കന്‍ വംളജയായ സീമ വര്‍മ്മയാണ്.മെഡിക്കെയര്‍. മെഡിക്കെയ്ഡ് സര്‍വ്വീസസ് സെന്റേഴ്സിന്റെ അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ കേപ്പിറ്റോള്‍ ഹില്ലില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും, പ്രധാന അമേരിക്കന്‍ ലോ മേകേഴ്സിനേയും തുടര്‍ച്ചയായി സന്ദര്‍ശിച്ച് നിലവിലുള്ള ഒബാമ കെയര്‍ റിപ്പീല്‍ ചെയ്യുന്നതിന്റേയും, പുതിയ Read more about അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ബില്ലിന്റെ മുഖ്യ ശില്പി സീമാ വര്‍മ്മ[…]

മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം: ന്യൂയോര്‍ക്ക് ജേതാക്കള്‍

09:42 pm 11/5/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) വര്‍ഷംതോറും നടത്തിവരാറുള്ള മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മേയ് ആറിനു ശനിയാഴ്ച രാവിലെ 9 മുതല്‍ മാപ്പ് ഇന്ത്യ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്റ്റര്‍ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19152) നടന്നു. ഡിട്രോയിറ്റ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, ഡെലവേര്‍, വാഷിംഗ്ടണ്‍, വിര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരം അരങ്ങേറി. മാപ്പ് പ്രസിഡന്റ് അനു സ്കറിയ Read more about മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം: ന്യൂയോര്‍ക്ക് ജേതാക്കള്‍[…]

ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് നഴ്‌സസ് ദിനം ആഘോഷിച്ചു.

09:40 pm 11/5/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ് : നഴ്‌സസ് ദിനത്തോടനുബന്ധിച്ചു ഡാലസില്‍ മേയ് 7 ഞായറാഴ്ച നടന്ന ബാങ്ക്വറ്റ് നൈറ്റ് വിപുലമായ ആഘോഷ പരിപാടികളാല്‍ വര്‍ണ്ണാഭമായി. പ്ലാനോയിലെ അതിമനോഹരമായ ക്രിസ്റ്റല്‍ ബാങ്ക്വറ്റ് ഹാളിലായിരുന്നു ഇന്ത്യന്‍ നഴ്‌സസും അവരുടെ കുടുംബാംഗങളും അഭ്യുദയകാംഷികളും അടങ്ങുന്ന മുന്നൂറോളം പേര്‍ പങ്കെടുത്ത പരിപാടികള്‍ യുടി സൗത്ത് വെസ്‌റ്റേണ്‍ മെഡിക്കല്‍ സെന്ററിന്റെ മാഗ്‌നറ്റ് പ്രോഗ്രാം ഡയറക്റ്ററായ വിക്‌റ്റോറിയ ഇംഗ്‌ളണ്ട് ചടങ്ങില്‍ മുഖ്യ പ്രഭാഷക ആയിരുന്നു. ‘ചൗൃശെിഴ വേല യമഹമിരല ീള യീറ്യ Read more about ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് നഴ്‌സസ് ദിനം ആഘോഷിച്ചു.[…]