മോഹന്‍ലാല്‍ എനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് എം.ജി ശ്രീകുമാര്‍

07:51 am 20/6/2017 ഒരുമിച്ച് സിനിമ സ്വപ്നം കണ്ടു നടന്ന സുഹൃത്തുക്കളായിരുന്നു മോഹന്‍ലാലും എം ജി ശ്രീകരുമാറും. സിനിമയുടെ ഉയരങ്ങള്‍ കീഴടക്കിയതും അവര്‍ ഒരുമിച്ച് ആയിരുന്നു. മോഹന്‍ലാലും ഗായകന്‍ എംജി ശ്രീകുമാറുമായുള്ള സൗഹൃദം അതുകൊണ്ടു തന്നെ ഏറെ പ്രശസ്തമാണ്. എന്നാല്‍ ഇതിനിടെ എംജി ശ്രീകുമാറിനെ വളര്‍ത്തിയത് മോഹന്‍ലാലുമായുള്ള സൗഹൃദമാണെന്നും, ലാല്‍ ശുപാര്‍ശ ചെയ്താണ് അവസരങ്ങള്‍ ലഭിക്കുന്നതെന്നുമുള്ള ആരോപണങ്ങളെ തള്ളി എംജി ശ്രീകുമാര്‍ തന്നെ രംഗത്തെത്തി. മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടിട്ട് തന്നെ ഏറെക്കാലമായി. അവരവരുടേതായ തിരക്കുകളിലാണ്. ഫേയ്‌സ്ബുക്കിലൊക്കെ ചില Read more about മോഹന്‍ലാല്‍ എനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് എം.ജി ശ്രീകുമാര്‍[…]

മാധ്യമ സ്ഥാപനങ്ങള്‍ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് സുപ്രീംകോടതി

07:55 am 20/6/2017 ന്യൂഡല്‍ഹി: പത്രസ്ഥാപനത്തിലെ തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കാന്‍ നിയോഗിച്ച മജീദിയ വേജ് ബോര്‍ഡ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ മാധ്യമ സ്ഥാപനങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പണത്തിന്റെ ദൗര്‍ലഭ്യത്തിന്റെ പേരില്‍ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാതിരിക്കാന്‍ പാടില്ല. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്‌പോള്‍ സ്ഥിരംകരാര്‍ ജീവനക്കാര്‍ എന്ന വേര്‍തിരിവ് കാണിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തയാറാകുന്നില്ലെന്ന് Read more about മാധ്യമ സ്ഥാപനങ്ങള്‍ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് സുപ്രീംകോടതി[…]

പാസ്റ്റര്‍ ഭക്തവത്സലന്‍ നയിക്കുന്ന സ്‌നേഹസോപാനം മ്യൂസിക്‌ഫെസ്റ്റ്

07:49 am 20/6/2017 – ടോണി ഡി ചെവ്വൂക്കാരന്‍ കോട്ടയം: പ്രശസ്ത സംഗീതജ്ഞന്‍ പാസ്റ്റര്‍ ഭക്തവത്സലന്‍ നയിക്കുന്ന സ്‌നേഹസോപാനം മ്യൂസിക്‌ഫെസ്റ്റ് ജൂലൈ 28 – ആഗസ്റ്റ് 15 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുന്നു. യുഎഇയില്‍ നിന്നുള്ള എട്ടംഗ ടീമിനോടൊപ്പം കേരളത്തിലെ കലാകാരന്മാരും ചേര്‍ന്ന് അവരതിപ്പിക്കുന്ന ഈ സംഗീതപരിപാടിയില്‍ പാസ്റ്റര്‍ ഭക്തവത്സലനോടൊപ്പം മറ്റു പ്രശസ്തഗായകരും ഗാനങ്ങള്‍ ആലപിക്കും. സംഗീതത്തിന്‍റെ സമസ്തമേഖലകളിലും 46 വര്‍ഷമായി തനതു വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റര്‍ ഭക്തവത്സലന്‍ രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ഗാനങ്ങളാണു മ്യൂസിക്‌ഫെസ്റ്റില്‍ Read more about പാസ്റ്റര്‍ ഭക്തവത്സലന്‍ നയിക്കുന്ന സ്‌നേഹസോപാനം മ്യൂസിക്‌ഫെസ്റ്റ്[…]

ഇന്ത്യക്കാര്‍ക്ക് നേട്ടം ഓസ്‌ട്രേലിയന്‍ വിസ ഓണ്‍ലൈനില്‍ ലഭിക്കും

07:48 am 20/6/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വിസിറ്റിംങ്ങ് വിസ നടപടിക്രമങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് അനുകൂലമായി മാറ്റം വരുത്തുന്നു. ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഓസ്‌ട്രേലിയന്‍ വിസിറ്റ് വിസ ഓണ്‍ലൈനില്‍ ലഭ്യമാകും. അടുത്ത മാസം ജൂലൈ ഒന്നുമുതലാണ് പുതിയ നയം പ്രാബല്യത്തിലാകുന്നത്. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്ക് ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്താണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ക്ഷന്റെ പുതിയ തീരുമാനം. ഈ വര്‍ഷം ആദ്യത്തെ നാലുമാസത്തില്‍ മാത്രം 65,000 സന്ദര്‍ശക വിസയാണ് ഇന്ത്യക്കാര്‍ക്ക് ഡിഐബിപി അനുവദിച്ചത്. Read more about ഇന്ത്യക്കാര്‍ക്ക് നേട്ടം ഓസ്‌ട്രേലിയന്‍ വിസ ഓണ്‍ലൈനില്‍ ലഭിക്കും[…]

ജെഫ്നി പള്ളിയുടെ മരണം: 6 വിദ്യാര്‍ഥികള്‍ക്ക് പ്രൊബേഷന്‍

07:48 am 20/6/2017 – പി.പി. ചെറിയാന്‍ കണക്റ്റിക്കറ്റ് : 2016 ഒക്ടോബര്‍ 16ന് യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റിക്കട്ട് വിദ്യാര്‍ഥിനിയും മലയാളിയുമായ ജെഫ്‌നി പള്ളി (19) അഗ്‌നിശമന വാഹനം ഇടിച്ചു മരിച്ച സംഭവത്തിനുത്തരവാദികളായ ആറു വിദ്യാര്‍ഥികള്‍ക്ക് റോക് വില്ലില്‍ സുപ്പിരീയര്‍ കോര്‍ട്ട് ജഡ്ജി കാള്‍ ഇ. ടെയ് ലര്‍ രണ്ടു വര്‍ഷത്തെ നല്ല നടപ്പു ശിക്ഷ വിധിച്ചു. രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ പിരീഡില്‍ മറ്റു കുറ്റകൃത്യങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇവരുടെ റിക്കാര്‍ഡുകളില്‍ നിന്നു ക്രിമിനല്‍ ഹിസ്റ്ററി മുഴുവന്‍ നീക്കം Read more about ജെഫ്നി പള്ളിയുടെ മരണം: 6 വിദ്യാര്‍ഥികള്‍ക്ക് പ്രൊബേഷന്‍[…]

പുതുവൈപ്പ് സമരത്തെ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്നതു സര്‍ക്കാരിനു ഭൂഷണമല്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

07:47 am 20/6/2017 കൊച്ചി: കൊച്ചി പുതുവൈപ്പിലെ നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രം ഉയര്‍ത്തുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്ന ശൈലി സര്‍ക്കാരിനു ഭൂഷണമല്ലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തികച്ചും സാധാരണക്കാരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പുതുവൈപ്പ് മേഖലയില്‍ പാചക വാതക സംഭരണ കേന്ദ്രം നിര്‍മ്മിക്കുന്നതു സംബന്ധിച്ചു ജനങ്ങളിലുണ്ടായിട്ടുള്ള ആശങ്കകള്‍ ശാശ്വതമായി പരിഹരിക്കപ്പെടണം. ഈ പദ്ധതി തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്നത് എന്ന നിലയിലാണു ജനങ്ങള്‍ Read more about പുതുവൈപ്പ് സമരത്തെ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്നതു സര്‍ക്കാരിനു ഭൂഷണമല്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍

07:45 am 20/6/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: സീറോമലബാര്‍ കത്തീഡ്രല്‍ ഇടവകമാദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെ ഓര്‍മ്മ തിരുനാളിന് ജൂലൈ 2, ഞായറാഴ്ച കൊടിയേറുന്നു. ജൂണ്‍ 30, വെള്ളിയാഴ്ച വൈകിട്ട് 7 ന് റവ. ഫാ. ജോര്‍ജ് മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും നൊവേനയും നടത്തപ്പെടും. ജൂലൈ 1, ശനിയാഴ്ച രാവിലെ 8:30 ന് മലങ്കര ക്രമത്തിലുള്ള വി. കുര്‍ബാനയില്‍ ഫാ. ബാബു മഠത്തിപ്പറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. ജൂലൈ 2, ഞായറാഴ്ച രാവിലെ 8 ന് വി.കുര്‍ബാനയും Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍[…]

ജേ​ക്ക​ബ് തോ​മ​സ് തി​ങ്ക​ളാ​ഴ്ച സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തും

07:34 am 19/6/2017 തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​യി​രി​ക്കെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സ് തി​ങ്ക​ളാ​ഴ്ച സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തും. ഇ​ദ്ദേ​ഹ​ത്തി​ന് ഏ​ത് പ​ദ​വി​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ​നി​ന്ന് തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ടി.​പി. സെ​ൻ​കു​മാ​ർ ഒ​ഴി​ഞ്ഞ ഐ.​എം.​ജി ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും നി​യ​മി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ജി​ല​ൻ​സ് മേ​ധാ​വി​യാ​ക്കി​യെ​ങ്കി​ലും ജേ​ക്ക​ബ് തോ​മ​സി​നെ ഈ ​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടി​ല്ല. ഇ​തി​നാ​ലാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്ന​ത്. ജൂ​ൺ 30ന് ​ടി.​പി. സെ​ൻ​കു​മാ​ർ വി​ര​മി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ Read more about ജേ​ക്ക​ബ് തോ​മ​സ് തി​ങ്ക​ളാ​ഴ്ച സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തും[…]

വിമാനം’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.

07:30 am 19/6/2017 മാജിക് ഫ്രെയിമിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് പ്രദീപ് എം. നായർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന “വിമാനം’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. മംഗലാപുരത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഡൽഹിയും മറ്റൊരു ലൊക്കേഷനാണ്. സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനമുണ്ടാക്കിയ ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്‍റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. വിമാനവും അതിന്‍റെ പറക്കലും പ്രമേയമാക്കിയുള്ള ഒരു പ്രണയ ചിത്രമാണിത്. പൃഥ്വിരാജാണു നായകൻ. Read more about വിമാനം’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.[…]

കൈക്കൂലി വാങ്ങിയ കരസേനാ കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു

07:30 am 19/6/2017 ന്യൂഡൽഹി: സൈന്യത്തിനു പാറ പൊട്ടിക്കുന്നതിനുള്ള ഉപകരണം വാങ്ങിയതിൽ സ്വകാര്യ കന്പനിയിൽനിന്ന് 50,000 കൈക്കൂലി വാങ്ങിയ കരസേനാ കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു. കരസേനയുടെ ഈസ്റ്റേണ്‍ കമാൻഡിലെ പ്ലാനിംഗ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിലെ കേണൽ ഷായിബാൽ കുമാർ അറസ്റ്റിലായത്. പൂന ആസ്ഥാനമായ എക്സ്ടെക് എക്വിപ്മെന്‍റ് മാനേജിംഗ് ഡയറക്ടർ ശരത് നാഥ്, കന്പനി ഡയറക്ടർ വിജയ് നായിഡുസ, കന്പനി പ്രതിനിധി അമിത് റോയ് എന്നിവരും അറസ്റ്റിലായി. പാറ പൊട്ടിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനു 1.80 ലക്ഷം രൂപയാണു Read more about കൈക്കൂലി വാങ്ങിയ കരസേനാ കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു[…]