ആസിഫ് അലിക്ക് പെൺകുഞ്ഞ്.
07:35 am 3/6/2017 ആസിഫ് അലി-സമ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ആസിഫ് അലി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്.
07:35 am 3/6/2017 ആസിഫ് അലി-സമ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ആസിഫ് അലി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്.
07:33 am 3/6/2017 വാഷിംഗ്ടൺ: റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കൻ ജിയോളജിക്കൽ സർവേയാണ് ഈ വിവരം പുറത്തു വിട്ടത്. നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
07:33 am 3/6/2017 ഡബ്ളിൽ: അയർലൻഡിലെ ഭരണകക്ഷിയായ ഫൈൻ ഗെയ്ലിന്റെ നേതാവായി ഈ മുപ്പത്തെട്ടുകാരനെ തെരഞ്ഞെടുത്തു. വരാഡ്കറിന്റെ അച്ഛൻ അശോക് വരാഡ്കർ മുംബൈ സ്വദേശിയും അമ്മ മിറിയം ഐറിഷുകാരിയുമാണ്. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ബഹുമതിയും വരാഡ്കർ സ്വന്തമാക്കി. പ്രധാനമന്ത്രിയായിരുന്ന എൻഡ കെന്നി രാജിവച്ച സാഹചര്യത്തിലാണ് വരാഡ്കർ തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി നേതൃതെരഞ്ഞെടുപ്പിൽ നിലവിലുള്ള മന്ത്രിസഭയിലെ ക്ഷേമകാര്യ മന്ത്രിയായ വരാഡ്കർ 60 ശതമാനം വോട്ട് നേടി വിജയിച്ചു. പരിസ്ഥിതിമന്ത്രി സൈമണ്‍ കോവ്നെയെയാണ് വരാഡ്കർ പരാജയപ്പെടുത്തിയത്. 2007ൽ Read more about ഇന്ത്യൻ വംശജനായ സ്വവാർഗാനുരാഗി ലിയോ വരാഡ്കർ അയർലൻഡ് പ്രധാനമന്ത്രിയാകും.[…]
07:32 am 3/6/2017 തിരുവനന്തപുരം: കന്നുകാലി കശാപ്പ് വിഷയത്തിൽ കേന്ദ്രസർക്കാറിെൻറ ഉത്തരവ് സൃഷ്ടിച്ച പ്രതിസന്ധി ചർച്ചചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം ജൂൺ എട്ടിന് ചേരും. വെള്ളിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ചോദ്യോത്തരവേള ഒഴിവാക്കി രാവിലെ ഒമ്പതിനാകും സഭ സമ്മേളിക്കുക. കശാപ്പ് വിഷയത്തിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. തുടർന്ന് രണ്ട് മണിക്കൂർ ചർച്ചനടത്തും. ആവശ്യമെങ്കിൽ നിയമനിർമാണം ഉൾപ്പെടെ സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്ന തീരുമാനം കൈക്കൊള്ളാനും ആലോചനയുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭ യോഗത്തിൽ Read more about കശാപ്പ് വിഷയത്തിൽ: പ്രത്യേക നിയമസഭ സമ്മേളനം ജൂൺ എട്ടിന് ചേരും[…]
07:40 am 3/6/2017 പാരീസ്: യൂറോപ്യൻ പര്യടനത്തിന്റെ മൂന്നാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് യാത്ര തിരിച്ചു. വെള്ളിയാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ വാർഷികയോഗത്തിലും മറ്റ് സുപ്രധാന യോഗങ്ങളിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഫ്രാൻസിലേക്ക് തിരിച്ചത്. ശനിയാഴ്ച മോദി, പുതിയ ഫ്രഞ്ചു പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തും. പാരീസിലാണ് കൂടിക്കാഴ്ച നടക്കുക. നേരത്തെ റഷ്യയിലെ 16 പ്രവിശ്യകളിലെ ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തിയ മോദി യുഎൻ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്, ഓസ്ട്രിയൻ Read more about നരേന്ദ്ര മോദി ഫ്രാൻസിലേക്ക് യാത്ര തിരിച്ചു.[…]
07:27 am 3/6/2017 ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നജീബിനെ കാണാതായ സംഭവത്തിൽ ഡൽഹി ഹൈകോടതി ഇടപെടലിനെ തുടർന്ന് അന്വേഷണം തുടങ്ങിയ സി.ബി.െഎ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. മാസങ്ങളോളം ഡൽഹി പൊലീസ് അന്വേഷിച്ചിട്ടും പരാജയമായതിനെ തുടർന്ന് മാതാവ് ഫാത്തിമ നഫീസ് ഡൽഹി ഹൈകോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സി.ബി.െഎക്കു കൈമാറിയത്. എം.എസ്സി ബയോടെക്നോളജി വിദ്യാർഥിയായിരുന്ന നജീബിനെ ഒക്ടോബർ 15നാണ് കാണാതായത്. ഹോസ്റ്റലിൽ അന്നു രാത്രി എ.ബി.വി.പി പ്രവർത്തകരുമായി സംഘട്ടനമുണ്ടായിരുന്നതായി പരാതിയുണ്ടായിരുന്നു.
07:26 am 3/6/2017 വാഷിങ്ടൺ: ആഗോളതാപനം തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന സുപ്രധാന കരാറായ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ലോകത്തിെൻറ രോഷവും പ്രതിഷേധവും. അമേരിക്കയുടെ സഖ്യകക്ഷി രാഷ്ട്രങ്ങളും യു.എന്നും കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനത്തെ കടുത്ത ഭാഷയിൽ അപലപിച്ചു. രാജ്യത്തിനകത്തുനിന്നും ട്രംപിനെതിരെ വൻ പ്രതിഷേധമുയരുകയാണ്. ന്യൂയോർക്, കാലിഫോർണിയ, വാഷിങ്ടൺ സംസ്ഥാനങ്ങളുടെ ഡെമോക്രാറ്റിക് ഗവർണർമാർ സംയുക്തമായി ട്രംപിെൻറ തീരുമാനത്തിനെതിരെ രംഗത്തുവന്നു. യു.എസിലെ 61 മേയർമാർ പാരിസ് ഉടമ്പടിയുമായി മുന്നോട്ടുപോകുമെന്ന് Read more about രാജ്യത്തിനകത്തുനിന്നും ട്രംപിനെതിരെ വൻ പ്രതിഷേധമുയരുകയാണ്.[…]
07:24 am 3/6/2017 ന്യൂഡൽഹി: പരിശീലകനായി തുടരാൻ താൽപര്യമില്ലെന്ന് കുംബ്ലെ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നായകൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് കുംബ്ലെ പരിശീലകസ്ഥാനം വേണ്ടായെന്ന് വയ്ക്കുന്നത്. കുംബ്ലെ സ്ഥാനമൊഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം മുന്‍ താരം വിരേന്ദര്‍ സെവാഗിനെ പരിശീലകനായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പരിശീലകസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയുടെ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി കുംബ്ലെയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും പറയുന്നു. കുംബ്ലെ പരിശീലകനായി തുടരുന്നതാണ് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിക്ക് താൽപര്യം. എന്നാൽ Read more about ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അനിൽ കുംബ്ലെ രാജിവച്ചേക്കും.[…]
07:22 am 3/6/2017 കൊല്ലം: കൊല്ലം കൊട്ടിയത്ത് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. കൊട്ടിയം സ്വദേശി സുലോചനൻ(65) ആണ് മരിച്ചത്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലായിരുന്നു അപകടം.
07:20 am 3/6/2017 കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് നടത്തിയ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം തൊണ്ണൂറോളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സർക്കാർ വിരുദ്ധ താലിബാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ പ്രതിഷേധ റാലിയിൽ ഉയർന്നു. പ്രസിഡന്റിന്റെ വസതിയിലേക്കായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്. പ്രകടനത്തിനു നേരെ പോലീസ് ടിയർ ഗ്യാസുകളും ജലപീരങ്കിയും പ്രയോഗിച്ചു. കൊല്ലപ്പെട്ടവരിൽ പ്രതിപക്ഷ കക്ഷിയിലെ പ്രമുഖനായ നേതാവിന്റെ മകനുമുണ്ടെന്ന് പറയുന്നു. Read more about കാബൂളിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് നടത്തിയ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു[…]