കാബൂളിൽ 80 പേരുടെ മരണത്തിനിടയായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

05:38 pm 31/5/2017 കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ 80 പേരുടെ മരണത്തിനിടയായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ബുധനാഴ്ച രാവിലെ കാബൂളിലെ ഇന്ത്യൻ എംബസിക്കു സമീപം ശക്തമായ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 350 പേർക്കാണ് പരിക്കേറ്റത്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഭീകരതയ്ക്കേതിരെ അഫ്ഗാനിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രധാനമന്ത്രി

05:35 pm 31/5/2017 മാഡ്രിഡ്: ഭീകരതയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂറോപ്യൻ യാത്രയുടെ ഭാഗമായി ബുധനാഴ്ച സ്പെയിനിലെത്തിയ മോദി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കുശേഷം ഇരു നേതാക്കളും മാധ്യമങ്ങളോട് സംസാരിക്കവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയും തീവ്രവാദവുമാണ്. ഭീകരത ഇന്ത്യയും സ്പെയിനും അഭിമുഖികരിക്കുന്നുവെന്നും ഭീകരതയ്ക്കെതിരെ പോരാടാൻ ഇരു രാജ്യങ്ങളുടെയും സഹകരണം വർധിപ്പിക്കണമെന്നും മോദി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ Read more about ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു പ്രധാനമന്ത്രി[…]

കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു

05:33 pm 31/5/2017 കോഴിക്കോട്: പടന്നിലത്ത് കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. മുഹമ്മദ് അൽത്താസ് (14), മുഹമ്മദ് അബീദ് (14) എന്നിവരാണ് മരിച്ചത്.

ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി , വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

02:44 pm 31/5/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി , വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ww.Keralaresu lts.nic.in, www.dhsekerala. gov.in, www.vhse.kerala.gov.in എ​​​ന്നീ സൈ​​​റ്റു​​​ക​​​ളി​​​ൽ ഫ​​​ലം ല​​​ഭ്യ​​​മാ​​​കും.

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.

02:44 pm 31/5/2017 ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഐഐടി കവാടത്തിനു മുന്നിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസം കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരേ മദ്രാസ് ഐഐടിയിൽ ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതിഷേധിച്ച ഗവേഷക വിദ്യാർഥിയായ മലപ്പുറം സ്വദേശി സൂരജിനെ ഒരു സംഘം എബിവിപി പ്രവർത്തകർ മർദിച്ചിരുന്നു. മർദനത്തിൽ കണ്ണിന് ഗുരുതര Read more about മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർഥിയെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.[…]

മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നൽകിയ രണ്ട് ഹരജികൾ ഹൈകോടതി തള്ളി.

13:01 pm 31/5/2017 കൊച്ചി: പൊമ്പിള ഒരുമൈക്കെതിരെ മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നൽകിയ രണ്ട് ഹരജികൾ ഹൈകോടതി തള്ളി. പെമ്പിളൈ ഒരുമൈക്കെതിരായ പ്രസംഗത്തില്‍ മന്ത്രി മണിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആദ്യ ഹര്‍ജി. മണിക്കെതിരായി മുഖ്യമന്ത്രി നടപടി എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ഹര്‍ജി. വാക്കുകൾ ഉപയോഗിക്കുന്നത് ഒാരോരുത്തരുടെയും താൽപര്യമാണെന്നും ആരുടേയും സ്വഭാവം മാറ്റാൻ കോടതിക്കാകില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹരജികൾ തള്ളിയത്. മണിയുടെ അഭിപ്രായങ്ങളോട് യോജിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അടിമാലി ഇരുപതേക്കറിലെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മൂന്നാറിലെ പെമ്പിളൈ Read more about മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ നൽകിയ രണ്ട് ഹരജികൾ ഹൈകോടതി തള്ളി.[…]

വാഹനാപകടത്തിൽ ഒരാൾ മരിച്ചു.

12:00 pm 31/5/2017 കോഴിക്കോട്: മടപ്പള്ളിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തലശേരി സ്വദേശി മഹമ്മൂദ് (58) ആണ് മരിച്ചത്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അമേരിക്ക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു.

11:55 am 31/5/2017 വാഷിംഗ്ടണ്‍: ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ ഭീഷണി നിലനിൽക്കെ അമേരിക്ക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു. കരയിൽനിന്നു തൊടുക്കാവുന്നതും അതിവേഗം സഞ്ചരിക്കുന്നതുമായ മിസൈൽ പ്രതിരോധ സംവിധാനമാണ് പരീക്ഷിച്ചത്. കാലിഫോർണിയയിലെ വ്യോമസേനത്താവളത്തിൽനിന്നു വിക്ഷേപിച്ച മധ്യദൂര മിസൈൽ ആകാശത്തുവച്ച് ലക്ഷ്യം തകർത്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. അണ്വായുധ വാഹക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഉത്തരകൊറിയയുടെ ലക്ഷ്യം തകർക്കുന്നതിനു വേണ്ടിയാണ് അമേരിക്കയുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസം ഉത്തരകൊറിയ Read more about അമേരിക്ക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു.[…]

ചെന്നൈ ടീ നഗറിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം.

11:51 am 31/5/2017 ചെന്നൈ: ഉസ്മാൻ റോഡിലെ ചെന്നൈ സിൽക്ക്സ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു

11:55 am 31/5/2017 കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ശക്തമായ സ്ഫോടനത്തിൽ ഇന്ത്യൻ എംബസിയുടെ ജനലുകളും വാതിലുകളും തകർന്നു. ദൈവത്തിന്‍റെ അനുഗ്രഹം. കാബൂളിലെ സ്ഫോടനത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷിതർ-സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. കാബൂളിലെ വാസിർ ഖാൻ പ്രദേശത്താണ് സ്ഫോടനം നടന്നത്. എംബസിയുടെ 50 മീറ്റർ പരിധിയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. വലിയ Read more about കാബൂളിൽ ഇന്ത്യൻ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു[…]