ഓണം പൊന്നോണം 2016 വിപുലമായി ആഘോഷിച്ചു, മാവേലി ലണ്ടന്‍ നഗരത്തെ പുളകമണിയിച്ചു

09:19 am 3/10/2016 – ജയശങ്കര്‍ പിള്ള ഒന്റാറിയോ: ലണ്ടന്‍ മലയാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഓണം പൊന്നോണം മലയാളി ഹൃദയങ്ങളെ ആകര്‍ഷിച്ചു.വിവിധ കലാ സാംസ്കാരിക പരിപാടികളോട് കൂടി നടത്തിയ ഓണാഘോഷ പരിപാടികളില്‍ അഞ്ഞൂറില്‍ അധികം മലയാളികള്‍ സംബന്ധിച്ചു. കാനഡയിലെ ഒയ്ന്റാറിയോവില്‍ ഉള്ള ലണ്ടന്‍ മലായാളികളുടെ പുതിയ റെസിഡന്‍ഷ്യല്‍ ഏരിയ ആണ്.കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏകദേശം 280 കുടുംബങ്ങള്‍ ആണ് ഇവിടെ സ്ഥിര താമസം ആക്കിയത് .കേരളം തനിമ ആവര്‍ത്തിക്കുന്ന സദ്യ ,നൃത്ത നൃത്യങ്ങള്‍,കലാ പരിപാടികള്‍,ഗാനങ്ങള്‍ അങ്ങിനെ വിവിധ Read more about ഓണം പൊന്നോണം 2016 വിപുലമായി ആഘോഷിച്ചു, മാവേലി ലണ്ടന്‍ നഗരത്തെ പുളകമണിയിച്ചു[…]

ജര്‍മന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

08:45 pm 30/9/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ വിന്റര്‍ ഷെഡ്യൂള്‍ ആരംഭിക്കുന്ന ഈ വരുന്ന ഡിസംബര്‍ 11 മുതല്‍ 1.3 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ റെയില്‍ കാര്‍ഡ് 25 – 50 എന്നിവ കൈവശമുള്ള യാത്രക്കാര്‍ക്ക് ഈ നിരക്ക് വര്‍ദ്ധനവ് ബാധകമല്ല. പുതിയ വര്‍ദ്ധനവില്‍ ജര്‍മന്‍ റെയില്‍വേ ഫ്‌ളെക്‌സ് നിരക്കിന്റെ വര്‍ദ്ധനവ് 1.9 ശതമാനം ആണ്. ഓരോ സെക്ടര്‍ അനുസരിച്ചുള്ള യാത്രാ ടിക്കറ്റുകള്‍ക്ക് 3.9 ശതമാനം ടിക്കറ്റ് വര്‍ദ്ധന വരും. Read more about ജര്‍മന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു[…]

ജര്‍മനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറില്‍ വര്‍ദ്ധിച്ചു

08:44 pm 29/9/2016 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറില്‍ ഉയര്‍ന്നു. പുതിയ കണക്കനുസരിച്ച് ജര്‍മനിയിലെ തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം 2680 മില്യണ്‍ ആണ്. ഇത് ഒരു വലിയ തൊഴിലില്ലായ്മ നിരക്ക് ആണെന്ന് ഫെഡറല്‍ ലേബര്‍ ഓഫീസ് കണക്കുകള്‍ കാണിക്കുന്നു. ഈ തൊഴിലില്ലായ്മ നിരക്ക് ജര്‍മന്‍ സമ്പദ് വ്യവസ്ഥക്ക് അഭയാര്‍ത്ഥി പ്രശ്‌നം ഉള്‍പ്പെടെ അത്ര നല്ലതല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഇതിനിടയില്‍ ജര്‍മനിയിലെ ഒന്നാമത്തെ ബാങ്ക് ആയ ഡോയിച്ചേ ബാങ്ക് പ്രൈവറ്റ് ബാങ്കിംങ്ങ് നിറുത്തി Read more about ജര്‍മനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറില്‍ വര്‍ദ്ധിച്ചു[…]

ജര്‍മനിയില്‍ തലകീഴായ സാഹസിക കഫെ

09:38 am 18/9/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ തലകീഴായ സാഹസിക ടോപ്പല്‍സ് കഫെ ലോക ശ്രദ്ധ പിടിച്ചു പറ്റി. ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് വെര്‍ട്ട്‌ഹൈം എന്ന സ്ഥലത്താണ് ഈ തലകീഴായ സാഹസിക കഫെ. വെര്‍ട്ട്‌ഹൈം ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് എല്ലാ പ്രധാന ബ്രാന്‍ഡ് വസ്ത്രങ്ങളും, മറ്റ് സാധനങ്ങളും ഉള്ള ഷോപ്പിംങ്ങ് മാള്‍ സ്ഥലമാണ്. ഇവിടുത്തെ ടോപ്പല്‍സ് കഫെയില്‍ കയറിയാല്‍ ലോകം കീഴ്‌മേല്‍ മറിയും. തല കറങ്ങുന്നതായി തോന്നും, ചിലപ്പോള്‍ ബോധം പോകും. ഈ ടോപ്പല്‍സ് കഫെ ലോക സന്ദര്‍ശകരില്‍ കൗതുകം Read more about ജര്‍മനിയില്‍ തലകീഴായ സാഹസിക കഫെ[…]

ബ്രെസ്റ്റ് കാന്‍സറിന് പ്രതിവിധിയുമായി ഇന്ത്യന്‍ വംശജന്‍

09;09 am 29/8/2016 ലണ്ടന്‍ : മാരകമായ സ്തനാര്‍ബുദത്തിനു പ്രതിവിധി കണ്ടെത്തിയെന്ന അവകാശവാദവുമായി ഇന്ത്യന്‍ വംശജനായ പതിനാറുകാരന്‍ കൃതിന്‍ നിത്യാനന്ദന്‍. ഐഡി4 എന്ന പ്രോട്ടീന്റെ സാന്നിധ്യമാണ് ഈയിനം അര്‍ബുദം തിരിച്ചറിയാതിരിക്കാന്‍ ഇടയാക്കുന്നതെന്ന് കൃതിന്‍ കണ്ടെത്തി. ഐഡി4 പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്ന ജീനുകളെ നിഷ്ക്രിയമാക്കിയാല്‍ ഈ അര്‍ബുദത്തെ അപകടം കുറഞ്ഞതാക്കാമെന്ന് കൃതിന്‍ പറയുന്നു. ഇത്തരം അര്‍ബുദകോശങ്ങളെ തിരിച്ചറിയാനാകാത്തതായിരുന്നു ചികിത്സയിലെ പ്രധാന വെല്ലുവിളി. ആരോഗ്യമുള്ള കോശങ്ങളെപ്പോലെ കാണപ്പെടുന്നതും വളരെ സാവധാനം വളരുന്നവയുമായ ഇവ ക്രമേണ വലിയ അപകടകാരിയായി മാറുകയാണ്. അര്‍ബുദ മുഴകളെ Read more about ബ്രെസ്റ്റ് കാന്‍സറിന് പ്രതിവിധിയുമായി ഇന്ത്യന്‍ വംശജന്‍[…]

ഫ്രാങ്ക്ഫര്‍ട്ടില്‍ ദുക്‌റാന തിരുനാള്‍ ആഘോഷം ജൂലൈ 10ന്

01:45pm 08/7/2016 ഫ്രാങ്ക്ഫര്‍ട്ട്: യേശുശിഷ്യനും ഭാരത അപ്പസ്‌തോലനും സഭാപിതാവുമായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മതിരുനാള്‍ (ദുക്‌റാന) ഭക്ത്യാദരപൂര്‍വം ഫ്രാങ്ക്ഫര്‍ട്ട് ഇടവകയില്‍ ആഘോഷിക്കുന്നു. ജൂലൈ 10നു (ഞായര്‍) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈം വിശുദ്ധ അന്തോണിയൂസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയിലേയ്ക്കും തുടര്‍ന്നു ഹാളില്‍ നടത്തുന്ന സ്‌നേഹവിരുന്നിലേക്കും ഏവരെയും ഹാര്‍ദ്ദമായി വികാരി ഫാ. തോമസ് ഈഴോര്‍മറ്റം സിഎംഎഫ് സ്വാഗതം ചെയ്തു. ഇടവകയിലെ തോമസ് നാമധാരികളാണ് ഇത്തവണ തിരുനാള്‍ നടത്തുന്നത്.ഡോ.തോമസ് തറയില്‍, തോമസ് പാരുമൂട്ടില്‍ എന്നിവരാണ് ഈ വര്‍ഷത്തെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. Read more about ഫ്രാങ്ക്ഫര്‍ട്ടില്‍ ദുക്‌റാന തിരുനാള്‍ ആഘോഷം ജൂലൈ 10ന്[…]

ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

06:40pm 3/4/2016 ലണ്ടന്‍ : പ്രമുഖരായ എഴുത്തുകാരുടെ കൃതികളോടൊപ്പം സര്‍ഗ്ഗധനരായ പ്രവാസിഎഴുത്തുകാരുടെയും കൃതികള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോര്‍ജിന്റെ ചെറുകഥാസമാഹാരമായ ‘വേനല്‍മഴ’യാണ് ലണ്ടന്‍ മലയാളസാഹിത്യവേദി പ്രസിദ്ധീകരിച്ച പ്രഥമകൃതി.വേനല്‍ മഴയുടെ പ്രകാശന കര്‍മ്മം മാര്‍ച്ച് 26 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ലണ്ടനിലെ മാനര്‍ പാര്‍ക്കിലെ എം.എ.യുകെ ഓഡിറ്റോറിയത്തില്‍ നടന്നു. സാഹിത്യവേദികോഡിനേറ്റര്‍ റജി നന്തിക്കാട്ട് അധ്യക്ഷതവഹിച്ച യോഗത്തില്‍ പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ കേരള Read more about ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.[…]

2016ല്‍ വധശിക്ഷ വേണ്ടെന്നു പോപ്

12:27pm 24/2/2016 വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം വധശിക്ഷ നടപ്പാക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കാതലിക് നേതാക്കളോട് ആവശ്യപ്പെട്ടു. വധശിക്ഷക്കെതിരെ പൊതുജനങ്ങളില്‍നിന്ന് എതിര്‍പ്പ് വര്‍ധിക്കുകയാണ്. വധശിക്ഷ നിര്‍ത്തലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വ്‌ലാഡിമര്‍ പുടിന്‍ അഴിമതിക്കാരനെന്ന് യു.എസ്‌ന്റെ ആരോപണം

09:18am 26/01/2016 വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അഴിമതിക്കാരനാണെന്ന് യു.എസ്‌ന്റെ ആരോപണം. ആദ്യമായാണ് പുടിനെതിരെ പരസ്യമായി യു.എസ് ആരോപണം ഉന്നയിക്കുന്നത് പുടിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്ന ബി.ബി.സി പരിപാടിയില്‍ യു.എസ് ട്രഷറി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്‍ ആദം സുബിനാണ് പ്രസിഡന്റ്‌ന് ആരോപണം ഉന്നയിച്ചത്. പുടിന്റെ ഇടപാടുകളില്‍ വലിയ പൊരുത്തക്കേടുകള്‍ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആദം സുബിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ചെല്‍സി ഫുട്ബാള്‍ ക്ലബ് ഉടമയായ റോമന്‍ എബ്രഹാമോവിച്ചിനെതിരെയും ട്രഷറി വകുപ്പ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഏന്നാല്‍, ആരോപണങ്ങള്‍ Read more about വ്‌ലാഡിമര്‍ പുടിന്‍ അഴിമതിക്കാരനെന്ന് യു.എസ്‌ന്റെ ആരോപണം[…]