സൗദിയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള ബോണസ്; ഇനി പുതിയ നിബന്ധനകള്‍

02.55 AM 12/11/2016 സൗദിയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബോണസ് നല്‍കുന്നതിന് സാമൂഹിക കാര്യ മന്ത്രാലയം പുതിയ നിബന്ധനകള്‍ കൊണ്ടുവന്നു. ജോലിയില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ ബോണസും മറ്റ് ആനുകൂല്യങ്ങളും നല്‍കുകയുള്ളൂ. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം സൗദിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരുന്നു. ബോണസും ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ ഒമ്പത് നിബന്ധനകളാണ് സാമൂഹിക കാര്യ മന്ത്രാലയം ഇപ്പോള്‍ മൂന്നൊട്ടു വെച്ചിരിക്കുന്നത്. ജോലിയില്‍ നല്ല പ്രാവീണ്യം നേടിയവര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ Read more about സൗദിയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള ബോണസ്; ഇനി പുതിയ നിബന്ധനകള്‍[…]

സൗദിയിൽ റോഡപകടം; ഓരോ 70 മിനിറ്റിലും ഒരു മരണം

02.30 Am 12/11/2016 സൗദിയിൽ റോഡപകടം മൂലം ഓരോ 70 മിനിറ്റിലും ഒരാള്‍ മരിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ ജീവൻ നഷ്ടപ്പെട്ടത് 7800 പേര്‍ക്കാണ്. സൗദിയിൽ റോഡപകടം മൂലം ഓരോ 70 മിനിറ്റിലും ഒരാള്‍ മരിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തു റോഡപകടങ്ങൾ മൂലം ജീവൻ നഷ്ടപ്പെട്ടത് 7800 പേര്‍ക്കാണ്. കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ റോഡപകടങ്ങളില്‍ 1249 പേരുടെ ജീവൻ നഷ്ടപ്പെട്ടതായി പ്രവിശ്യാ ട്രാഫിക് സുരക്ഷാ സമിതി മേധാവി എന്‍ജിനീയര്‍ സുല്‍താന്‍ അല്‍ Read more about സൗദിയിൽ റോഡപകടം; ഓരോ 70 മിനിറ്റിലും ഒരു മരണം[…]

ബഹ്‌റൈനിലെ ഇന്ത്യന്‍ ബാങ്കും മണി എക്‌സ്‌ചേഞ്ചുകളും ഇന്ത്യന്‍ രൂപ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം

01.54 PM 11/11/2016 മനാമ: ഇന്ത്യയിലെ ബാങ്കുകള്‍ 1000, 500 രൂപ നോട്ടുകള്‍ മാറ്റി നല്‍കുമ്പോഴും ബഹ്‌റൈനിലെ ഇന്ത്യന്‍ ബാങ്കോ മണിഎക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളോ ഇന്ത്യന്‍ കറന്‍സികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് വിദേശ രാജ്യങ്ങളിലെ ബാങ്കുകളും മണി സ്ഥാപനങ്ങളും എന്തു ചെയ്യണമെന്ന കൃത്യമായ നിര്‍ദേശങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതികരണം. മാറ്റി നല്‍കാനാവശ്യമായ നോട്ടുകളും ഇവിടെ ലഭ്യമല്ല. ബഹ്‌റൈനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1000, 500 നോട്ടുകള്‍ സ്വീകരിക്കുന്നതല്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ നോട്ടുകള്‍ മാറ്റാനെത്തിയ Read more about ബഹ്‌റൈനിലെ ഇന്ത്യന്‍ ബാങ്കും മണി എക്‌സ്‌ചേഞ്ചുകളും ഇന്ത്യന്‍ രൂപ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം[…]

പുതിയ അമേരിക്കന്‍ വിദേശനയത്തില്‍ ആണവ കരാറില്‍ മാറ്റമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍

01.51 PM 11/11/2016 റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് സൊണാള്‍ഡ് ട്രംപ് ഭരണം ഏറ്റെടുക്കുന്നതേടെ വിദേശ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയാലും തങ്ങളുമായുള്ള ആണവ കരാറില്‍ മാറ്റം വരുത്താന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ട്രംപ് വിജയത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനോ ഫോബിയ നിര്‍മിക്കാനോ സമവായത്തില്‍ ഏര്‍പ്പെടാനോ അമേരിക്കക്ക് ശക്തിയില്ല. ഇറാന്‍ ക്യാബിനറ്റില്‍ അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ആണവ കരാര്‍ അമേരിക്കന്‍ ഗവണ്‍മെന്റുമായി മാത്രം തമ്മില്‍ ഏര്‍പ്പെട്ടതല്ല. യൂ എന്നും മറ്റു പല Read more about പുതിയ അമേരിക്കന്‍ വിദേശനയത്തില്‍ ആണവ കരാറില്‍ മാറ്റമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍[…]

ദുബായ്-അബുദാബി ഹൈപ്പര്‍ ലൂപ്പിന്റെ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവിടും

11:56 am 8/11/2016 ദുബായ്: ദുബായ്-അബുദാബി റൂട്ടില്‍ വരാന്‍ പോകുന്ന അതിവേഗ ഗതാഗത മാര്‍ഗമായ ഹൈപ്പര്‍ ലൂപ്പിന്റെ വിശദാംശങ്ങള്‍ നാളെ പുറത്ത് വിടും. വെറും 12 മിനിറ്റ് കൊണ്ട് ഹൈപ്പര്‍ലൂപ്പ് വഴി അബുദാബിയില്‍ എത്താന്‍ കഴിയും. അതിവേഗ ഗതാഗത മാര്‍ഗമായ ഹൈപ്പര്‍ലൂപ്പിന്റെ ഡിസൈനും മറ്റ് കാര്യങ്ങളും ചൊവ്വാഴ്ചയാണ് പുറത്തിറക്കുന്നത്. ദുബായ്-അബുദാബി റൂട്ടിലാണ് പ്രാരംഭ ഘട്ടത്തില്‍ ഹൈപ്പര്‍ലൂപ്പ് ആരംഭിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. നിലവിലുള്ളവയില്‍ വച്ച്‌ ഏറ്റവും വേഗതയേറിയ ഗതാഗത മാര്‍ഗമായിരിക്കും ഇത്. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയിലാണ് ഹൈപ്പര്‍ Read more about ദുബായ്-അബുദാബി ഹൈപ്പര്‍ ലൂപ്പിന്റെ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവിടും[…]

സൗദി ജനസംഖ്യയില്‍ പ്രതിവര്‍ഷം രണ്ടര ശതമാനം വര്‍ധന

01.33 AM 08/11/2016 ജിദ്ദ: സൗദിയില്‍ ജനസംഖ്യ ഓരോ വര്‍ഷവും രണ്ടര ശതമാനം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് മുപ്പത്തിയേഴ് ശതമാനവും വിദേശികളാണ്. മക്കാ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അധിവസിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ സൗദി ജനസംഖ്യ 16.54 ശതമാനം വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ്‌ പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. ഏതാണ്ട് അഞ്ചു മാസം മുമ്പ് നടത്തിയ സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2010-ല്‍ 2,72,36,156 ആയിരുന്ന ജനസംഖ്യ ഇപ്പോള്‍ 3,17,42,308-ത്തില്‍ എത്തി Read more about സൗദി ജനസംഖ്യയില്‍ പ്രതിവര്‍ഷം രണ്ടര ശതമാനം വര്‍ധന[…]

ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം അനുവദിച്ചേക്കും

01.32 AM 08/11/2016 ജിദ്ദ: മക്കയില്‍ ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം അനുവദിക്കുന്ന കാര്യം പരിഗണനയില്‍. സൗദി ശൂറാ കൌണ്‍സില്‍ ഇത് സംബന്ധമായി ചര്‍ച്ച ചെയ്യും. മക്കയില്‍ വിശുദ്ധ കഅബയില്‍ സ്ഥാപിച്ച ഹജറുല്‍ അസ്വദ് എന്ന ശിലയില്‍ ചുംബിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യകര്‍മമാണ്. എന്നാല്‍ വിശ്വാസികളുടെ തിരക്ക് കാരണം പലര്‍ക്കും ഹജറുല്‍ അസ്വദിന് അടുത്തെത്താന്‍ പോലും പലപ്പോഴും സാധിക്കാറില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഇതിനു പരിഹാരം കാണണമെന്ന് സൗദി ശൂറാ കൌണ്‍സിലിലെ വനിതാ അംഗം ഡോ.മൌദ Read more about ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം അനുവദിച്ചേക്കും[…]

സൗദിയിലും തുർക്കിയിലും ചാവേർ ആക്രമണം നടത്താൻ അൽ ബാഗ്ദാദിയുടെ ആഹ്വാനം

02.03 AM 04/11/2016 ബാഗ്ദാദ്: തുർക്കിയെയും സൗദി അറേബ്യയെയും ആക്രമിക്കാൻ ആഹ്വാനം ചെയ്ത് ഐഎസിന്റെ സ്വയംപ്രഖ്യാപിത ഖലീഫ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഓഡിയോ ടേപ്പ്. ഇറാക്കി സേന നിയന്ത്രണം പിടിക്കാൻ ശ്രമിക്കുന്ന മൊസൂളിൽനിന്നാണ് ബാഗ്ദാദിയുടെ സന്ദേശമെന്നു കരുതപ്പെടുന്നു. അവിശ്വാസികളെയും ദൈവത്തിൽ വിശ്വസിക്കാത്തവരെയും നശിപ്പിക്കാൻ ലോകം മുഴുവനും ചാവേറുകളെ അയയ്ക്കാനും ബാഗ്ദാദി ആഹ്വാനം ചെയ്യുന്നു. ഇറാക്കി സ്പെഷൽ സേന മൊസൂൾ നഗരത്തിൽ എത്തിയ സാഹചര്യത്തിലാണ് ബാഗ്ദാദിയുടെ ഓഡിയോ ടേപ്പ് പുറത്തുവരുന്നത്. മൊസൂളിൽ വിജയം നേടുക തന്നെ ചെയ്യുമെന്നും നിഷ്പ്രഭരായി Read more about സൗദിയിലും തുർക്കിയിലും ചാവേർ ആക്രമണം നടത്താൻ അൽ ബാഗ്ദാദിയുടെ ആഹ്വാനം[…]

കുവൈറ്റില്‍ സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്താന്‍ ആലോചന

09:49 am 2/11/2016 വിദേശികള്‍ക്കുള്ള വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിരിച്ചുവിടുന്നതിനുമുമ്ബ് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട് കുവൈറ്റില്‍ 2020 ഓടെ സര്‍ക്കാര്‍ നല്‍കിവരുന്ന എല്ലാ സബ്സിഡികളും നിറുത്തലാക്കാന്‍ ആലോചന. ധനമന്ത്രാലയം നിയോഗിച്ച കമ്മിറ്റി വിവിധ സബ്സിഡികളെ ഉദ്ദരിച്ചാണ് പ്രദേശിക പത്രം ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എണ്ണ വിലയിടിഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്ത് ഇപ്പോള്‍ തന്നെ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവയക്ക് നല്‍കി വന്നിരുന്ന സബ്സീഡികള്‍ എടുത്തു കളഞ്ഞിരുന്നു. സ്വദേശികളെ ഒഴിവാക്കി വിദേശികള്‍ക്കുള്ള വൈദ്യുതി, വെള്ളം Read more about കുവൈറ്റില്‍ സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്താന്‍ ആലോചന[…]

അനധികൃതമായി ഡ്രോണ്‍ പറത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ദുബായ് പൊലീസ്

09:34 am 01/11/2016 അനധികൃതമായി ഡ്രോണ്‍ പറത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ദുബായ് പോലീസ് തീരുമാനിച്ചു. ഡ്രോണ്‍ മൂലം വിമാന സര്‍വീസുകള്‍ തടസപ്പെടുന്നത് പതിവായ സാഹചര്യത്തിലാണിത്. ദുബായ് വിമാനത്താവള പരിസരത്ത് കഴിഞ്ഞ ശനിയാഴ്ച അനധികൃത ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടിരുന്നു. ചില വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഡ്രോണുകള്‍ മൂലം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടേണ്ടി വന്നത്. ഇത്തരമൊരു സാഹചര്യം ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. അനധികൃത ഡ്രോണ്‍ Read more about അനധികൃതമായി ഡ്രോണ്‍ പറത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ദുബായ് പൊലീസ്[…]