മുൻ കേന്ദ്രമന്ത്രി ജയ് വന്തിബെൻ മേത്ത അന്തരിച്ചു

01.55 PM 07/11/2016 മുംബൈ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജയ് വന്തിബെൻ മേത്ത (78) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നു പുലർച്ചെ 1.30നായിരുന്നു അന്ത്യം. അടൽബിഹാരി വാജ്പേയ് സർക്കാരിലാണ് ഇവർ മന്ത്രിയായിരുന്നത്. ഇന്നു വൈകിട്ട് അഞ്ചിന് മുംബൈയിലെ ശിവജി പാർക്ക് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ ജയ് വന്തിയുടെ മരണത്തിൽ അനുശോചനമറിയിച്ചു.

ഇന്ത്യക്കുള്ള വിസ നടപടികൾ എളുപ്പത്തിലാക്കും: തെരേസ മേ

01.48 PM 04/11/2016 ന്യൂഡൽഹി: ഇന്ത്യക്കുള്ള വിസ നടപടികൾ എളുപ്പത്തിലാക്കുമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഇന്ത്യയുടെ നിക്ഷേപം ബ്രിട്ടനെ വൈവിധ്യമുള്ള രാജ്യമാക്കി മാറ്റിയെന്നും അവർ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റിൽ ഇന്ത്യ, സ്മാർട്ട് സിറ്റി തുടങ്ങിയ ഇന്ത്യയുടെ ബൃഹത് പദ്ധതികൾക്ക് പൂർണ പിന്തുണ നൽകുമെന്നും മേ അറിയിച്ചു. മൂന്നു ദിവസത്തെ ഔദ്യോകിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മേ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രസിഡന്റ് പ്രണബ് മുഖർജിയുമായും കൂടിക്കാഴ്ച നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം യൂറോപ്പിനു Read more about ഇന്ത്യക്കുള്ള വിസ നടപടികൾ എളുപ്പത്തിലാക്കും: തെരേസ മേ[…]

ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു

01.42 PM 07/11/2016 രാജ്നന്ദഗോൺ: ഛത്തീസ്ഗഡിൽ നക്സലുകൾ പോലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. രാജ്നന്ദഗോൺ ജില്ലയിലെ ബാഹ്നാഡിയിലാണ് ആക്രമണമുണ്ടായത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നർബാദ് ബോഗ (50) ആണ് കൊല്ലപ്പെട്ടത്. റായ്പൂർ–നാഗ്പൂർ ഹൈവേയിൽ വാഹനാപകടമുണ്ടായെന്ന വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനു പോകുകയായിരുന്ന പോലീസുകാർക്കു നേരെയാണ് വെടിവയ്പുണ്ടായത്. സംഭവത്തെ തുടർന്ന് നക്സലുകൾക്കായി മേഖലയിൽ തെരച്ചിൽ വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിലെത്തി

01.41 PM 07/11/2016 ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖർജിയുമായും മേ ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായി ചേർന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മേ നേരത്തേ അറിയിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനുശേഷം യൂറോപ്പിനു പുറത്ത് തെരേസ മേ നടത്തുന്ന ആദ്യ ഉഭയകക്ഷി പര്യടനമാണിത്. ത്രിദിന പര്യടനത്തിനിടെ ബംഗളൂരുവിലും മേ സന്ദർശനം നടത്തും. കർണാടക മുഖ്യമന്ത്രി Read more about ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിലെത്തി[…]

ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ യോജിച്ചുനില്‍ക്കേണ്ടത് ആവശ്യമാണെന്ന മമതയുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് പ്രധാന പാര്‍ട്ടികള്‍ രംഗത്ത്

04:37 am 7/11/2016 കൊല്‍ക്കത്ത: ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ യോജിച്ചുനില്‍ക്കേണ്ടത് ആവശ്യമാണെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് പ്രധാന പാര്‍ട്ടികള്‍ രംഗത്ത്. കോണ്‍ഗ്രസ്, ജെ.ഡി.യു, സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍െറ പ്രസ്താവനയെ പിന്തുണച്ച് രംഗത്തത്തെിയത്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ ദേശീയ രാഷ്ട്രീയത്തിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മമത ബി.ജെ.പി സര്‍ക്കാറിനെതിരെ യോജിച്ച നീക്കത്തിന് ആഹ്വാനംചെയ്തത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയുണ്ടാക്കുമെന്നും മമത സൂചന Read more about ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ യോജിച്ചുനില്‍ക്കേണ്ടത് ആവശ്യമാണെന്ന മമതയുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് പ്രധാന പാര്‍ട്ടികള്‍ രംഗത്ത്[…]

പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ളെന്ന് പാസ്പോര്‍ട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട്.

04:34 am 7/11/2016 ന്യൂഡല്‍ഹി: പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ളെന്ന് പാസ്പോര്‍ട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട്. പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ സംബന്ധിച്ച് അപേക്ഷകരുടെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച് വനിതകള്‍ ഉന്നയിച്ച നിരവധി പരാതികളുടെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതി വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. ആഗോളതലത്തില്‍ തുടരുന്ന സമ്പ്രദായം രാജ്യത്തും തുടരണമെന്നാണ് സമിതി പ്രധാനമായും ശിപാര്‍ശചെയ്തത്. വിദേശയാത്രക്കും അവിടെ തങ്ങാനും ആവശ്യമില്ലാത്ത വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ അച്ചടിക്കുന്നുണ്ട്. വികസിതരാജ്യങ്ങളുടെ Read more about പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ളെന്ന് പാസ്പോര്‍ട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട്.[…]

മോദി ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍.

04:26 am 7/11/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂറിസം മന്ത്രാലയത്തിന്റെ പ്രചാരണ പരിപാടിയായ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ യുടെ ബ്രാന്‍ഡ് അംബാസഡറാകും. അംബാസഡര്‍ സ്ഥാനത്തേക്ക് വരാന്‍ ‘മോദിയാണ് ഏറ്റവും ഉചിതമായ മുഖം’ എന്ന്‌സാംസ്‌കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ നേരത്തേ പ്രസ്താവിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനങ്ങളെ തുടര്‍ന്ന് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിക്കഴിഞ്ഞു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കാര്യമായി വര്‍ധിച്ചിട്ടുണ്ട്. വിദേശികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണത്തിന്റെ മുഖമാകാന്‍ ബോളിവുഡ് താരങ്ങളെ Read more about മോദി ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍.[…]

ആം ആദ്മി പാർട്ടി എം.എൽ.എ റിതുരാജ് ഗോവിന്ദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

04:16 pm 6/11/2016 ഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ റിതുരാജ് ഗോവിന്ദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ഡൽഹിയിലെ കിരാരിയിലെ എം.എൽ.എയായ ഗോവിന്ദ്, ഛാട്ട് പൂജ ആഘോഷങ്ങളുടെ സമയത്ത് പടവുകൾ പണിയാൻ ശ്രമിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്നാണ് അറസ്റ്റ്. ചാത്ത് പൂജക്കിടെ ഭക്തർ സൂര്യപ്രാർഥന ചെയ്യുന്ന പൈതൃകഭൂമിയിൽ നിർമാണം നടത്താൻ ശ്രമിച്ചതിനെ എതിർത്തു ഗ്രാമീണർ കല്ലേറ് നടത്തിയിരുന്നു. തുടർന്ന് പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്. ആം ആദ്മി സർക്കാർ ഡൽഹിയിൽ Read more about ആം ആദ്മി പാർട്ടി എം.എൽ.എ റിതുരാജ് ഗോവിന്ദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.[…]

അസമിലെ ‘ന്യൂസ് ടൈം അസം’ എന്ന ചാനലിന് ഒരു ദിവസത്തെ വിലക്ക് വരുത്തുന്നത്.

07:20 am 6/11/2016 ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി ഇന്ത്യക്ക് ശേഷം മറ്റൊരു ടി.വി ചാനലിനുകൂടി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്‍െറ കൂച്ചുവിലങ്ങ്. മര്‍ദനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനാണ് അസമിലെ ‘ന്യൂസ് ടൈം അസം’ എന്ന ചാനലിന് ഒരു ദിവസത്തെ വിലക്ക് വരുത്തുന്നത്. നവംബര്‍ ഒമ്പതിന് സംപ്രേഷണം തടയാനാണ് തീരുമാനം. കുട്ടിയുടെ സ്വകാര്യതയും അന്തസ്സും കളഞ്ഞതിന്‍െറ പേരില്‍ 2013 ഒക്ടോബറിലാണ് ചാനലിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍െറ മന്ത്രിതല സമിതിയാണ് ഒരു ദിവസത്തെ സംപ്രേഷണം വിലക്കിയത്. Read more about അസമിലെ ‘ന്യൂസ് ടൈം അസം’ എന്ന ചാനലിന് ഒരു ദിവസത്തെ വിലക്ക് വരുത്തുന്നത്.[…]

ടാറ്റയുടെ വിവാദ ഇടപാടുകളിൽ ഉന്നത രാഷയ്​ട്രീയക്കാർക്ക്​ പ​െങ്കന്ന്​ റിപ്പോർട്ട്​ .

05:44 pm 5/11/2016 മുംബൈ: എയർ എഷ്യ മുൻ സി.ഇ.ഒ മിത്തു ചാൻഡില്യക്ക്​ 22 കോടി നൽകിയതുൾപ്പടെയുള്ള ടാറ്റ ഗ്രുപ്പി​െൻറ പല ഇടപാടുകളും നടന്നത്​ മുഖ്യമന്ത്രിമാരുടെയും ഉന്നത രാഷ്​ട്രീയക്കാരുടെയും അറിവോടെയെന്ന്​ സുചന. ഒാഡിറ്റിങ്​ സ്​ഥാപനമായ ഡിലോയിറ്റ്​ പുറത്തുവിട്ട രേഖകളിലാണ്​ പുതിയ വിവരങ്ങൾ ഉൾപ്പെടുന്നത്​. നേരത്തെ ടാറ്റ ഗ്രുപ്പ്​ പുറത്താക്കിയ സൈറിസ്​ മിസ്​ട്രി ഇൗ ഇടപാടുക​െളല്ലാം തന്നെ അഴിമതി നിറഞ്ഞതാണെന്ന്​ നിലപാടെടുത്തിരുന്നു. എയർ എഷ്യ ഉൾപ്പടെയുള്ള സ്​ഥാപനങ്ങൾക്ക്​ പണം നൽകാൻ ടാറ്റ ഗ്രുപ്പ്​ തീരുമാനിച്ച യോഗങ്ങളിൽ മുഖ്യമന്ത്രിമാരും ഉന്നത Read more about ടാറ്റയുടെ വിവാദ ഇടപാടുകളിൽ ഉന്നത രാഷയ്​ട്രീയക്കാർക്ക്​ പ​െങ്കന്ന്​ റിപ്പോർട്ട്​ .[…]