കശ്മീരിൽ സബ് ഇൻസ്പെക്ടർ അടക്കം ആറു പൊലീസുകാർ കൊല്ലപ്പെട്ടു.
07:26 am 17/6/2017 ശ്രീനഗർ: തീവ്രവാദികളുെട ഒളിയാക്രമണത്തിൽ കശ്മീരിൽ സബ് ഇൻസ്പെക്ടർ അടക്കം ആറു പൊലീസുകാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ആറ് പൊലീസുകാരുടെയും മുഖം വികൃതമാക്കിയശേഷം ഇവരുടെ ആയുധങ്ങളുെമടുത്താണ് തീവ്രവാദികൾ കടന്നുകളഞ്ഞത്. അനന്ത്നാഗ് ജില്ലയിലെ അച്ചാബലിൽ ജീപ്പിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെയാണ് പതിയിരുന്ന് ആക്രമണമുണ്ടായത്. പുൽവാമ സ്വദേശിയായ സബ് ഇൻസ്പെക്ടർ ഫിറോസ്, പൊലീസ് ഡ്രൈവർ, മറ്റ് നാല് പൊലീസുകാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലശ്കറെ ത്വയ്യിബയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഡി.ജി.പി എസ്.പി വെയ്ദ് പറഞ്ഞു. Read more about കശ്മീരിൽ സബ് ഇൻസ്പെക്ടർ അടക്കം ആറു പൊലീസുകാർ കൊല്ലപ്പെട്ടു.[…]