കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു.

09:25 am 25/6/2017 ബോഗോട്ട: മധ്യ കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കുന്തിനാമർക സംസ്ഥാനത്തെ കുകുനുബയിലെ കൽക്കരി ഖനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ ഖനി തകർന്ന് അഞ്ചോളം പേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ നേ​രി​യ ഭൂ​ച​ല​നം.

09:23 am 25/6/2017 ടോ​ക്കി​യോ: മ​ധ്യ ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ നേ​രി​യ ഭൂ​ച​ല​നം. പ്ര​ദേ​ശി​ക സ​മ​രം രാ​വി​ലെ 7.02നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഭൂ​ച​ല​ന​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും അധികൃതർ അറിയിച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ട്രെ​യി​ൻ സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

മോദിയെ സ്വീകരിക്കാന്‍ ആകാംക്ഷാഭരിതരായി ഇന്ത്യന്‍ സമൂഹം

09:09 am 25/6/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ന്: ജൂണ്‍ 25, 26 തീയതികളില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിച്ചേരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ സമൂഹം ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എ ലീഡര്‍ എ. പ്രസാദ് പറഞ്ഞു. വാഷിങ്ടണില്‍ ചിലവഴിക്കുന്ന ദിവസങ്ങളില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കണമെന്നത് ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലെന്ന് പ്രസാദ് വ്യക്തമാക്കി. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, സിലിക്കന്‍വാലി തുടങ്ങിയ സ്ഥലങ്ങളിലുള്ളതിനേക്കാള്‍ ചെറിയൊരു സമൂഹമാണ് വാഷിങ്ടണിലുള്ളത്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും Read more about മോദിയെ സ്വീകരിക്കാന്‍ ആകാംക്ഷാഭരിതരായി ഇന്ത്യന്‍ സമൂഹം[…]

സ്കോ​​ട്ട്ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​വൈ​ദി​ക​നെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്.

09:57 am 24/6/2017 ഫാ​ൽ​കി​ർ​ക്: സ്കോ​​ട്ട്ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​വൈ​ദി​ക​നെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്. സി​എം​ഐ സ​ഭാം​ഗ​മാ​യ ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി വാ​ഴ​ച്ചി​റ​യി​ൽ ഫാ. ​മാ​ർ​ട്ടി​ൻ സേ​വ്യ​റി​നെ അദ്ദേഹത്തിന്‍റെ താമസസ്ഥലത്തിനടുത്തുള്ള ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയതായാണ് വിവരം. വെള്ളിയാഴ്ചയാണ് വൈദികനെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു കാ​ണാ​തായെന്ന വാർത്തകൾ വന്നത്. എ​ഡി​ൻ​ബ​റോ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ക്രി​സ്റ്റോ​ർ​ഫി​ൻ ഇ​ട​വ​ക​യു​ടെ ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്ന വൈദികൻ ചൊ​വ്വാ​ഴ്ച വ​രെ നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച മു​ത​ലാ​ണു അദ്ദേഹത്തെക്കുറിച്ച് വി​വ​ര​മൊ​ന്നു​മി​ല്ലാ​താ​യ​ത്. പി​എ​ച്ച്ഡി പ​ഠ​ന​ത്തോ​ടൊ​പ്പം ഇ​ട​വ​ക​യു​ടെ Read more about സ്കോ​​ട്ട്ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​വൈ​ദി​ക​നെ മരിച്ചനിലയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്.[…]

നീറ്റ് ഫലം: ആദ്യ 25ല്‍ മൂന്നു റാങ്കുകള്‍ കേരളത്തിന്

09:44 am 24/6/2017 ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റില്‍ ആറാം റാങ്ക് മലയാളിക്ക്. ആദ്യ 25 റാങ്കുകളില്‍ മൂന്നു മലയാളികള്‍ ഇടംനേടി. ഡെറിക് ജോസഫ് ആണ് ആറാം റാങ്ക് നേടിയത്. 18ാം റാങ്ക് നേടിയ നദാ ഫാത്തിമ, 21ാം റാങ്ക് നേടിയ മരിയ ബിജി വര്‍ഗീസ് എന്നിവരും കേരളത്തിന്റെ അഭിമാനമായി. അതേസമയം, രാജ്യത്താകെ 12 ലക്ഷം പേരാണ് നീറ്റ് പരീക്ഷയെഴുതിയത്. പരീക്ഷാ ഫലം പരിശോധിക്കാം. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് Read more about നീറ്റ് ഫലം: ആദ്യ 25ല്‍ മൂന്നു റാങ്കുകള്‍ കേരളത്തിന്[…]

കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍

09:38 AM 24/6/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യയിലെ യു.എസ്. അംബാസിഡറായി ഡൊണാള്‍ഡ് ട്രമ്പിന്റെ ഏറ്റവും അടുത്ത സഹായി കെന്നത്ത് ജസ്റ്ററെ നിയമിച്ചതായി വൈറ്റ് ഹൗസ് ഇന്ന്(ജൂണ്‍ 22ന്) സ്ഥിരീകരിച്ചു. യു.എസ്. പ്രസിഡന്റിന്റെ ഇന്റര്‍നാഷ്ണല്‍ എക്കണോമിക്ക് അഫയേഴ്സ് ഡെപ്യൂട്ടി അസിസ്റ്റന്റും, നാഷ്ണല്‍ എക്കണോമിക്ക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറുമാണ് അറുപത്തിരണ്ടുവയസ്സുകാരനായ കെന്നത്ത്. റിച്ചാര്‍ഡ് വര്‍മയുടെ സ്ഥാനത്ത് നിയമിതനായ കെന്നത്തിന് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇന്ത്യയും യു.എസ്സും ശക്തമായ ബന്ധം സ്ഥാപിക്കുന്നതിന് കെന്നത്തിന്റെ അംബാസിഡര്‍ പദവി പ്രയോജനപ്പെടുമെന്നാണഅ Read more about കെന്നത്ത് ജസ്റ്റര്‍ ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍[…]

ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് 11 രോ​ഗി​ക​ൾ മ​രി​ച്ചു.

09:13 am 23/6/2017 ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് 11 രോ​ഗി​ക​ൾ മ​രി​ച്ചു. ഇൻ​ഡോ​റി​ലെ എം​വൈ ആ​ശു​പ​ത്രി​യി​ലാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നും നാ​ലി​നും ഇ​ട​യി​ലാ​ണ് ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​ന​ത്തി​ൽ ത​ക​രാ​റു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ കു​ട്ടി​ക​ളാ​ണ്. ത​ക​രാ​ർ സം​ഭ​വി​ച്ച​തി​ന്‍റെ കാ​ര​ണം ദു​രൂ​ഹ​മാ​ണ്. ത​ക​രാ​ർ ക​ണ്ടെ​ത്താ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കു ക​ഴി​യാ​തി​രു​ന്ന​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ത്തി​യ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ക്കാ​റു​ള്ള​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​ഷ​യ​ത്തെ ല​ഘൂ​ക​രി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ഷ​യ​ത്തി​ൽ Read more about ഓ​ക്സി​ജ​ൻ വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് 11 രോ​ഗി​ക​ൾ മ​രി​ച്ചു.[…]

പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​വെ​​ള്ളി​​യാ​​ഴ്ച വി​​ക്ഷേ​​പി​​ക്കും

09:12 am 23/6/2017 ബം​​ഗ​​ളൂ​​രു: വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​ൾ​​പ്പെ​​ടെ 31 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​വെ​​ള്ളി​​യാ​​ഴ്ച വി​​ക്ഷേ​​പി​​ക്കും. ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​​ലെ സ​​തീ​​ഷ് ധ​​വാ​​ൻ സ്പേ​​സ് േക​​ന്ദ്ര​​ത്തി​​ൽ​​നി​​ന്ന് രാ​​വി​​ലെ 9.20നാ​​ണ് വി​​ക്ഷേ​​പ​​ണം. ഭൗ​​മ​​നി​​രീ​​ക്ഷ​​ണ​​ത്തി​​നു​​ള്ള കാ​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ടും 30 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​ണ് ഐ.​​എ​​സ്.​​ആ​​ർ.​​ഒ ഒ​​റ്റ​​വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ക്കു​​ന്ന​​ത്. വി​​ക്ഷേ​​പ​​ണ​​ത്തി​​നു​​ള്ള 28 മ​​ണി​​ക്കൂ​​ർ കൗ​​ണ്ട്ഡൗ​​ൺ വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 5.29ന് ​​ആ​​രം​​ഭി​​ച്ചു. ക​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ട് സീ​​രീ​​സ് ഉ​​പ​​ഗ്ര​​ഹ​​ത്തി​​ന് 712 കി​​ലോ ഭാ​​ര​​മു​​ണ്ട്. ഓ​​സ്ട്രി​​യ, ബെ​​ൽ​​ജി​​യം, ചി​​ലി, ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്, ഫി​​ൻ​​ലാ​​ൻ​​ഡ്, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, ലാ​​ത്​​​വി​​യ, Read more about പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​വെ​​ള്ളി​​യാ​​ഴ്ച വി​​ക്ഷേ​​പി​​ക്കും[…]

ലോകത്തിലെ ഏറ്റവും കുഞ്ഞൻ ഉപഗ്രഹം “കലാംസാറ്റ്’ നാസ വ്യാഴാഴ്ച വിക്ഷേപിച്ചു

09:11 am 23/6/2017 വാഷിംഗ്ടണ്‍: ബഹിരാകാശ ചരിത്രത്തിൽ ഇടം നേടി തമിഴ്നാട്ടിലെ റിഫാത്ത് ഷാരൂഖ് എന്ന കൊച്ചു മിടുക്കൻ. പതിനെട്ടുകാരനായ ഷാരൂഖ് കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞൻ ഉപഗ്രഹം “കലാംസാറ്റ്’ നാസ വ്യാഴാഴ്ച വിക്ഷേപിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ വിദ്യാർഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. നാസയും ഐ ഡൂഡിൾ ലേണിംഗും ചേർന്നു നടത്തിയ ക്യൂബ്സ് ഇൻ സ്പേസ് എന്ന മത്സരത്തിൽനിന്നാണ് റിഫാത്തിന്‍റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 3.8 സെന്‍റിമീറ്റർ വലുപ്പമുള്ള Read more about ലോകത്തിലെ ഏറ്റവും കുഞ്ഞൻ ഉപഗ്രഹം “കലാംസാറ്റ്’ നാസ വ്യാഴാഴ്ച വിക്ഷേപിച്ചു[…]

മീ​രാ​കു​മാ​റി​ന് ബി​എ​സ്പി പി​ന്തു​ണ ന​ൽ​കും

09:03 am 23/6/2017 ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള പ്ര​തി​പ​ക്ഷ സ്ഥാ​നാ​ര്‍​ത്ഥി മീ​രാ​കു​മാ​റി​ന് ബി​എ​സ്പി പി​ന്തു​ണ ന​ൽ​കും.​എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി​യേ​ക്കാ​ൾ ക​ഴി​വു​ള്ള​തും ജ​ന​പി​ന്തു​ണ​യു​ള്ള​തും മീ​രാ​കു​മാ​റി​നാ​ണെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യെ ബി​എ​സ്പി പി​ന്തു​ണ​യ്ക്കു​മെ​ന്നും മാ​യാ​വ​തി വ്യ​ക്ത​മാ​ക്കി. മീ​ര​കു​മാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തോ​ട് മാ​യാ​വ​തി​ക്ക് യോ​ജി​പ്പാ​ണു​ള്ള​തെ​ന്ന് നേ​ര​ത്തെ ബി​എ​സ്പി നേ​താ​വ് സ​തീ​ഷ് മി​ശ്ര പ​റ​ഞ്ഞി​രു​ന്നു. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ണ​യി​ക്കാ​നു​ള്ള സു​പ്ര​ധാ​ന യോ​ഗ​ത്തി​ൽ സ​തീ​ഷ് മി​ശ്ര​യും പ​ങ്കെ​ടു​ത്തി​രു​ന്നു. ഡി​എം​കെ​യും മീ​രാ​കു​മാ​റി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്.