ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി
09:07 am 13/11/2016 സോള്‍: ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി. രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍നിന്നാണ് സോളിലേക്ക് പ്രതിഷേധക്കാര്‍ എത്തിയത്. ഒരു ദശകത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവുംവലിയ പ്രതിഷേധറാലിയാണിത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തലസ്ഥാനമായ സോളില്‍ 25,000ത്തോളം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍, സമാധാനപരമായാണ് പ്രതിഷേധക്കാരുടെ പ്രകടനം. റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. 2008ല്‍ യു.എസില്‍നിന്ന് ബീഫ് ഇറക്കുമതി പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 80,000ത്തോളം പേര്‍ സംഘടിച്ചിരുന്നു. Read more about ദക്ഷിണ കൊറിയയില്‍ അഴിമതി വിവാദത്തില്‍ കുടുങ്ങിയ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി[…]