ബലൂചിസ്താനിലെ പാക് അതിക്രമങ്ങൾക്കെതിരെ യൂറോപ്യൻ പാർലമെന്‍റ്

09:01 AM 24/09/2016 ബ്രസൽസ്: ബലൂചിസ്താനിൽ പാകിസ്താൻ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യൂറോപ്യൻ പാർലമെന്‍റ് രംഗത്ത്. ബലൂച് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ പാർലമെന്‍റ് വൈസ് പ്രസിഡന്‍റ് റിസാഡ് സ്കാർനെക്കി പറഞ്ഞു. പാകിസ്താനുമായി ഉഭയകക്ഷി, സാമ്പത്തിക, രാഷ്ട്രീയ ബന്ധമാണ് യൂറോപ്യൻ പാർലമെന്‍റിനുള്ളത്. ബലൂചിസ്താൻ വിഷയത്തിൽ പാകിസ്താൻ നയം മാറ്റണം. ഇല്ലെങ്കിൽ പാകിസ്താനോടുള്ള യൂറോപ്യൻ പാർലമെന്‍റിന്‍റെ നയത്തിൽ മാറ്റംവരുമെന്നും റിസാഡ് സ്കാർനെക്കി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ബലൂചിസ്താനിൽ അതിക്രൂരമായ നരനായാട്ടാണ് Read more about ബലൂചിസ്താനിലെ പാക് അതിക്രമങ്ങൾക്കെതിരെ യൂറോപ്യൻ പാർലമെന്‍റ്[…]

50 കോടി യാഹൂ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി

12;00 pm 23/09/2016 സാന്‍ഫ്രാന്‍സിസ്‌കോ: 2014ല്‍ 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നതായി യാഹു. ഉപയോക്താക്കളുടെ പേരുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ടെലഫോണ്‍ നമ്പറുകള്‍, ജനനത്തീയതികള്‍, പാസ് വേഡുകള്‍ എന്നിവ ചോര്‍ത്തപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ക്രഡിറ്റ്കാര്‍ഡ്-ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ഈ ഹാക്കിങ് ലോകത്തെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സൈബര്‍ കുറ്റകൃത്യമാകാനാണാണ് സാധ്യത.നെറ്റ് വര്‍ക്കില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതു സംബന്ധിച്ച നിയമപരമായ വശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു. ലോകത്തെ Read more about 50 കോടി യാഹൂ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി[…]

യു.എന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ

02:43 PM 22/09/2016 യുനൈറ്റഡ് നാഷന്‍സ്: യു.എന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. പാകിസ്താന്‍ ഭീകരരാഷ്ട്രമാണ്. അയല്‍രാജ്യമായ ഇന്ത്യയിലേക്ക് തീവ്രവാദം കയറ്റി അയക്കല്‍ പാകിസ്താന്‍ സ്വീകരിച്ച ദീര്‍ഘകാല നയമാണ്. ഇന്ത്യക്കെതിരെ യുദ്ധകുറ്റങ്ങള്‍ ചെയ്തു കൂട്ടുന്ന പാകിസ്താന്‍ തീവ്രവാദത്തിന്‍റെ ഐവി ലീഗാണ് നടത്തുന്നതെന്നും ഇന്ത്യ പൊതു സമ്മേളനത്തില്‍ തുറന്നടിച്ചു. തീവ്രവാദ പരിശീലനത്തിനും സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിനും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നതിനുമായി ശതകോടിക്കണക്കിന് പണമാണ് പാകിസ്താന്‍ ചെലവഴിക്കുന്നത്. അന്താരാഷ്ട്ര സഹായമായി ലഭിക്കുന്ന തുക Read more about യു.എന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ[…]

കോംഗോയില്‍ സംഘര്‍ഷം: 45 പേര്‍ മരിച്ചു

09:22 am 21/9/2016 കിന്‍ഹാസ: കോംഗോയില്‍ തെരഞ്ഞെടുപ്പ് നീട്ടാനുള്ള ശ്രമത്തിനെതിരെ നടന്ന പ്രതിഷേധം അക്രമസാക്തമായി. പൊലീസും സമരക്കാരുമായി നടന്ന ഏറ്റുമുട്ടലില്‍ 45 പേര്‍ മരിച്ചു. ഏകാധിപതിയാകാനുള്ള ശ്രമമാണ് പ്രസിഡന്‍റ് ജോസഫ് കബിലയുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു നവംബറില്‍ നടക്കേണ്ട പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നീട്ടിവച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷം തെരുവിലിറങ്ങിയത്. മറ്റ് ആഫ്രിക്കന്‍രാജ്യങ്ങളിലേത് പോലെ ഏകധിപത്യ ഭരണം കോംഗോയിലും കൊണ്ടുവരാനുളേള ശ്രമമാണ് പ്രസിഡന്‍റ് ജോസഫി കപിലയുടേതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സമരക്കാരും പൊലിസും തമ്മില്‍പലയിടത്തും ഏറ്റമുട്ടലുണ്ടായി. 35 ലേറെ സമരക്കാരും ഏതാനും Read more about കോംഗോയില്‍ സംഘര്‍ഷം: 45 പേര്‍ മരിച്ചു[…]

ഇസ്രായേൽ സഹകണത്തോടെ ഇന്ത്യ വികസിപ്പിച്ച മിസൈൽ പരീക്ഷിച്ചു

02:13 PM 20/09/2016 ചാന്ദിപ്പൂർ: ഇസ്രായേൽ സഹകരണത്തോടെ നിർമിച്ച മധ്യദൂര ഭൂതല-വായു മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ചാന്ദിപ്പൂർ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്നും മിസൈൽ ലക്ഷ്യസ്ഥാനം തകർത്തതായും ഡി.ആർ.ഡി.ഒ വാർത്താ കുറിപ്പിൽ അറിയിച്ചു. 50 മുതൽ 70 കിലോമീറ്റർ വരെയാണ് ഈ മിസൈലിന്‍റെ ദൂരപരിധി. 4.5 മീറ്റർ ഉയരവും 270 കിലോഗ്രാം ഭാരവുമുള്ള മിസൈലിന് 60 കിലോഗ്രാം പോർമുന വഹിക്കാൻ സാധിക്കും. ആകാശ മാർഗമുള്ള Read more about ഇസ്രായേൽ സഹകണത്തോടെ ഇന്ത്യ വികസിപ്പിച്ച മിസൈൽ പരീക്ഷിച്ചു[…]

സ്​കൈപി​ന്റെ ലണ്ടൻ ഒാഫീസ്​ പൂട്ടുന്നു

07:26 PM 19/09/2016 ലണ്ടൻ: ടെക്​ ഭീമൻ മൈക്രോസോഫ്​റ്റി​െൻറ വിഡിയോ ചാറ്റിങ്​ ആപ്ലിക്കേഷനായ സ്​കൈപി​െൻറ ലണ്ടൻ ഒാഫീസ്​ പൂട്ടുന്നു. മൈക്രോസോഫ്​റ്റി​െൻറ നീക്കം നിലവിലെ 400 ജീവനക്കാരുടെ തൊഴിൽ നഷ്​ടപ്പെടുത്തുമെന്നാണ്​ റിപ്പോർട്ട്​. ​അതേസമയം ലണ്ടനിലെ ഒാഫീസ്​ പൂട്ടുമെങ്കിലും റെഡ്​മൗണ്ട്​, പലോ ആൾ​േട്ടാ, വാൻകൂവർ തുടങ്ങി യൂറോപ്യൻ നഗരങ്ങളിലുള്ള സ്കൈപി​െൻറ ഒാഫീസുകൾ കമ്പനി നിലനിർത്തും. സ്​കൈപി​െൻറ നിയന്ത്രണം പൂർണമായി കൈപ്പിടിയിലൊതുക്കാൻ വേണ്ടിയാണ്​ മൈക്രോസോഫ്​റ്റ്​ നിലവിലെ ജീവക്കാരെ പിരിച്ചു വിടുന്നതെന്ന്​ പേര്​ വെളിപ്പെടുത്താത്ത മുൻ ജീവനക്കാരൻ മാധ്യമങ്ങളോട്​ പറഞ്ഞു. ലോകത്തെ ആദ്യ Read more about സ്​കൈപി​ന്റെ ലണ്ടൻ ഒാഫീസ്​ പൂട്ടുന്നു[…]

റഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്;പുടിന്‍റെ പാര്‍ട്ടി വിജയത്തിലേക്ക്

09;25 am 19/9/2016 മോസ്‌കോ: റഷ്യയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ സീറ്റുകള്‍ പ്രസിഡന്‍റ് വ്‌ളാഡമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി നേടുമെന്നു സൂചന. സാമ്പത്തിക അസ്ഥിരതയും ഉപരോധങ്ങളും ഉണ്ടായിട്ടും ജനങ്ങള്‍ ഭരണകക്ഷിക്ക് അനുകൂലമാണെന്നാണ് സര്‍വ്വേയില്‍ തെളിഞ്ഞത്. 2011ന് ആയിരുന്നു അവസാന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 17 വര്‍ഷമായി റഷ്യ പുടിന്‍റെ നേതൃത്വത്തിലാണ്. യുണൈറ്റഡ് പാര്‍ട്ടി നേതാവാണെങ്കിലും പുടിന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. എന്നാല്‍ രാജ്യത്ത് 80 ശതമാനം പേരും പുടിന് അനുകൂലമാണ്. പ്രധാനമന്ത്രിയും പുടിന്റെ Read more about റഷ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്;പുടിന്‍റെ പാര്‍ട്ടി വിജയത്തിലേക്ക്[…]

ഇറാനെ തകര്‍ക്കാന്‍ ഇസ്രായേലിന്‍െറ കൈവശം ശക്തമായ അണുബോംബുകള്‍’

10:03 am 18/9/2016 വാഷിങ്ടണ്‍: ഹിലരി ക്ളിന്‍റന്‍, മുന്‍ സി.ഐ.എ മേധാവി ടെനറ്റ് തുടങ്ങിയവരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്നതിനു പിറകെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിന്‍െറ ഇ-മെയിലുകള്‍ ചോര്‍ന്നത് അമേരിക്കയില്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് തിരികൊളുത്തുന്നു. ആണവ പദ്ധതികളുടെ പേരില്‍ ഇറാനെ ശക്തമായി വിമര്‍ശിച്ചുവരുന്ന ഇസ്രായേല്‍ 200 ആണവ ബോംബുകള്‍ വികസിപ്പിച്ചു എന്നത് ഉള്‍പ്പെടെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ‘ഡീ-ലീക്സ്’ എന്നറിയപ്പെടുന്ന ഹാക്കര്‍ ഗ്രൂപ് പവലിന്‍െറ ഇ-മെയിലുകളില്‍നിന്ന് ചോര്‍ത്തി മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. ‘ഒരു ആണവായുധം വികസിപ്പിക്കാന്‍ സാധ്യമായാല്‍പോലും Read more about ഇറാനെ തകര്‍ക്കാന്‍ ഇസ്രായേലിന്‍െറ കൈവശം ശക്തമായ അണുബോംബുകള്‍’[…]

ബ്രെക്സിറ്റ്: യുറോപ്യൻ യൂണിയൻ-ബ്രിട്ടൺ ചർച്ച ഫെബ്രുവരിയിൽ തുടങ്ങും

03:30 PM 17/09/2016 ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പുറത്തു പോകുന്നതിനുള്ള ബ്രെക്സിറ്റ് ഒൗദ്യോഗിക നടപടികൾ അടുത്ത വർഷം ഫെബ്രുവരിയിൽ തുടങ്ങുമെന്ന് ചെയർമാൻ ഡൊണാൾഡ് ടസ്ക്. ബ്രെക്സിറ്റ് ചർച്ച ഫെബ്രുവരിയിൽ തുടങ്ങാൻ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചിട്ടുണ്ടെന്നും ടസ്ക് വ്യക്തമാക്കി. യുറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ, ബ്രെക്സിറ്റ് ചർച്ച സംബന്ധിച്ച് ധാരണയായ വിവരം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒാഫീസ് സ്ഥിരീകരിച്ചിട്ടില്ല. യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരാനുള്ള Read more about ബ്രെക്സിറ്റ്: യുറോപ്യൻ യൂണിയൻ-ബ്രിട്ടൺ ചർച്ച ഫെബ്രുവരിയിൽ തുടങ്ങും[…]

പാകിസ്​താനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച്​ ആറു മരണം

04:58 pm 15/09/2016 ഇസ്​ലാമാബാദ്: പാകിസ്താനിലെ മധ്യപഞ്ചാബിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരിക്കറ്റു. പത്ത്​ പേരുടെ നില ഗുരുതരമാണ്​. ഇന്ന്​ പുലർച്ചെയായിരുന്നു അപകടം. മുള്‍ട്ടാനിനിൽ നിന്നും 25 കിലോമീറ്റർ അകലെ കറാച്ചി അവാം എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​. ഇടിയില്‍ അവാം എക്സ്പ്രസിന്റെ നാലു ബോഗികള്‍ മറിഞ്ഞു. പെരുന്നാള്‍ അവധി ആയതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകി. 2005 ജൂലൈയിൽ പാകിസ്​താനിലെ സിന്ധിലുണ്ടായ ​ട്രെയിൻ ദുരന്തത്തിൽ 130 പേർ മരിച്ചിരുന്നു.