ഡല്‍ഹിയില്‍ വന്‍ തീപിടുത്തം

0900:am 26/4/2016 ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മാന്‍ഡി ഹൗസിലെ ഫിക്കി ഓഡിറ്റോറിയത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചേ രണ്ടുമണിയോടെയാണ്‌ തീപിടുത്തം ഉണ്ടായത്‌. തീപിടുത്തത്തില്‍ രണ്ടുപേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. തീ അണയ്‌ക്കുന്നതിനെത്തിയ അഗ്നിശമനാ സേനയിലെ അംഗങ്ങള്‍ക്കാണ്‌ പൊള്ളലേറ്റത്‌. ഇവരെ റാംമോഹന്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അഗ്നിശമന സേനയുടെ 35 യൂണിറ്റുകള്‍ എത്തിയാണ്‌ തീ അണച്ചത്‌. അറു മണിക്കൂറോളം സമയം എടുത്തു തീ നിയന്ത്രണ വിധേയമാക്കുന്നതിന്‌. ഓഡിറ്റോറിയത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ്‌ തീപിടുത്തം ഉണ്ടായത്‌. തുടര്‍ന്ന ഇത്‌ മറ്റ്‌ Read more about ഡല്‍ഹിയില്‍ വന്‍ തീപിടുത്തം[…]

ജന്മദിനാഘോഷത്തിന്‌ വിതരണം ചെയ്‌ത മധുരപലഹാരം കഴിച്ച്‌ 23 പേര്‍ മരിച്ചു

08:58am 26/4/2016 ഇസ്ലാമാബാദ്‌: വിഷാംശം കലര്‍ന്ന മധുര പലഹാരം കഴിച്ച്‌ പാകിസ്‌താനില്‍ 23 പേര്‍ മരിച്ചു. ദേഹാസ്വസ്‌ഥത്തെ തുടര്‍ന്ന്‌ നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ ബേക്കറി ഉടമകളെയും ഒരു തൊഴിലാളിയെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ചെറുമകന്റെ ജന്മദിനത്തോടനുബന്ധിബ്ബ്‌ പഞ്ചാബ്‌ സ്വദേശിയായ ഉമര്‍ ഹയാത്ത്‌ എന്നയാള്‍ വിതരണം ചെയ്‌ത മധുരപലഹാരങ്ങള്‍ കഴിച്ചവരാണ്‌ മരിച്ചത്‌. മധുരപലഹാരത്തില്‍ വിഷം കലര്‍ന്നിരുന്നുവെന്നാണ്‌ കരുതുന്നത്‌. കുട്ടിയുടെ പിതാവും അമ്മാവന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മധുരപലഹാരങ്ങള്‍ വാങ്ങിയ ബേക്കറിയുടെ സമീപം കീടനാശിനി വില്‍ക്കുന്ന ഒരു Read more about ജന്മദിനാഘോഷത്തിന്‌ വിതരണം ചെയ്‌ത മധുരപലഹാരം കഴിച്ച്‌ 23 പേര്‍ മരിച്ചു[…]

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

08:57am 26/4/2016 ന്യുഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു., നെഞ്ചുവേദനയെ തുടര്‍ന്ന്‌ തിങ്കളാഴ്‌ച്ച വൈകിട്ട്‌ അഞ്ചുമണിയോടെയാണ്‌ സുഷമ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലാണ്‌ ( എയിംസ്‌ ) സുഷമയെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. സുഷമ സ്വരാജിന്റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എയിംസ്‌ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്‌. സുഷമ 20 വര്‍ഷമായി പ്രമേഹ രോഗബാധിതയാണ്‌. നിലവില്‍ എയിംസിലെ ഹൃദ്രോഗവിദഗ്‌ധരുടെ നിരീക്ഷണത്തിലാണ്‌ മന്ത്രി. ഇന്ത്യയിലെത്തിയ പാകിസ്‌താന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്താനിരിക്കെയാണ്‌ Read more about വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു[…]

നവജാതശിശുവിനെ നടുറോഡിലിട്ടു തീവെച്ച മാതാവിന് 30 വര്‍ഷം തടവ്

08:50amm 26/4/2016 – പി.പി.ചെറിയാന്‍ ന്യൂജേഴ്‌സി: പ്രസവിച്ചു മണിക്കൂറുകള്‍ പിന്നിടും മുമ്പേ നവജാത ശിശുവിനെ ശീലകളും, കടലാസുകളും ചുറ്റി റോഡിനരുകിലിട്ടു തീയ്യിട്ടു കൊലപ്പെടുത്തിയ മാതാവ് കിംബര്‍ലി ഡോര്‍വില്ലയെ(23) മൗണ്ട് ഹോളി കോടതി ഏപ്രില്‍ 22 വെള്ളിയാഴ്ച മുപ്പതു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2015 ജനുവരിയിലായിരുന്നു സംഭവം. കാറില്‍ നിന്നും ഇറങ്ങി റോഡിനരികില്‍ വെച്ചു എന്തോ തീയ്യിടുന്നതും കണ്ടു ഓടിയെത്തിയവരോടു, മൃഗത്തിന്റെ അവശിഷ്ടങ്ങളാണെന്നാണ് ഡോര്‍വില്ല പറഞ്ഞത്. എന്നാല്‍ ആളികത്തുന്ന തീയ്യില്‍ നിന്നും കുഞ്ഞിന്റെ നിലവിളി ഉയര്‍ന്നപ്പോഴായിരുന്നു കാര്യം മനസ്സിലായത്. Read more about നവജാതശിശുവിനെ നടുറോഡിലിട്ടു തീവെച്ച മാതാവിന് 30 വര്‍ഷം തടവ്[…]

പാലക്കാട്ട് ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന സംഘം പിടിയില്‍

08:40am 26/04/2016 പാലക്കാട്: പട്ടാപ്പകല്‍ നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് കൈക്കുഞ്ഞുമായത്തെി 56 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘത്തിലെ നാല് സ്ത്രീകളും 16 വയസ്സുള്ള ഒരാണ്‍കുട്ടിയുമടങ്ങുന്ന സംഘം പൊലീസ് പിടിയിലായതായി സൂചന. മഹാരാഷ്ട്രയിലെ പുണെയില്‍വെച്ചാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. സൈബര്‍സെല്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ താവളം തിരിച്ചറിയുകയായിരുന്നു. നഗരത്തിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലത്തെിയ സംഘം അവിടുത്തെ ഫോണ്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടത്തെിയിരുന്നു. ഏപ്രില്‍ 20നാണ് ജി.ബി റോഡിലെ തുളസി ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേനയത്തെി ജ്വല്ലറിയില്‍നിന്ന് 55 പവന്‍ Read more about പാലക്കാട്ട് ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന സംഘം പിടിയില്‍[…]

പാക് വിദേശകാര്യ സെക്രട്ടറി ഇന്ന് ഡല്‍ഹിയില്‍; ചര്‍ച്ചക്ക് സാധ്യത

08:44am 26/04/2016 ന്യൂഡല്‍ഹി: പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരി ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെത്തും. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഹാര്‍ട്ട് ഓഫ് ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് ചൗധരിയുടെ നേതൃത്വത്തിലുള്ള പാക് സംഘം ഇന്ത്യയിലെത്തുന്നത്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. ചൊവ്വാഴ്ച രാവിലെയെത്തുന്ന പാക് സംഘം ഏതാനും മണിക്കൂര്‍ മാത്രമായിരിക്കും ഇവിടെ തങ്ങുക. ഇവര്‍ക്കൊപ്പം, അഫ്ഗാന്‍ വിദേശകാര്യ സഹമന്ത്രി ഹിക്മത്ത് ഖലീല്‍ കര്‍സായിയും Read more about പാക് വിദേശകാര്യ സെക്രട്ടറി ഇന്ന് ഡല്‍ഹിയില്‍; ചര്‍ച്ചക്ക് സാധ്യത[…]

ട്രംപിന്റെ കുതിപ്പു തടയിടാന്‍ ക്രൂസും കേസിക്കും കൈകോര്‍ക്കുന്നു

08:40am 26/4/2016 – പി.പി.ചെറിയാന്‍ ഇന്ത്യാന: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നോമിനേഷന്‍ ലഭിക്കുന്നതിന് ട്രംപ് നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് തടയിടുന്നതിന് ടെഡ് ക്രൂസും ജോണ്‍ കെയ്‌സും ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കണമെങ്കില്‍ ട്രംപിനെ മാറ്റി നിര്‍ത്തുന്നത് ആവശ്യമാണെന്ന് ടെഡ് ക്രൂസിന്റെ പ്രചരണത്തിനു ചുക്കാന്‍ പിടിക്കുന്ന മാനേജര്‍ ജെഫ് റോബ് പറഞ്ഞു. അടുത്ത നടക്കുന്ന ഇന്ത്യാന തിരഞ്ഞെടുപ്പില്‍ ടെഡ് ക്രൂസും, ഒറിഗണ്‍, ന്യുമെക്‌സിക്കൊ തിരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ ജോണ്‍ കെയ്‌സും Read more about ട്രംപിന്റെ കുതിപ്പു തടയിടാന്‍ ക്രൂസും കേസിക്കും കൈകോര്‍ക്കുന്നു[…]

ജെ.എന്‍.യു: ഉമര്‍ ഖാലിദിന് സസ്‌പെന്‍ഷന്‍, കനയ്യക്ക് 10000 രൂപ പിഴ

08:36am 25/04/2016 ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുമായി ജെ.എന്‍.യു. ഉമര്‍ഖാലിദിനെ ഒരു സെമസ്റ്ററില്‍ നിന്ന് നീക്കം ചെയ്യുകയും 20,000രൂപ പിഴയും ചുമത്തി. വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനും 10,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മുജീബ് ഗാട്ടൂ, അനിബര്‍ ഭട്ടാചാര്യ എന്നിവരടക്കം 14 പേര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലേക്ക് ക്യാമ്പസില്‍നിന്നു പുറത്താക്കി. അശുതോഷിന് ജെ.എന്‍.യു. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് വിലക്കും Read more about ജെ.എന്‍.യു: ഉമര്‍ ഖാലിദിന് സസ്‌പെന്‍ഷന്‍, കനയ്യക്ക് 10000 രൂപ പിഴ[…]

ഇന്ത്യ പ്രസ്സ് ക്ലബ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്റര്‍: ലൗലി ശങ്കര്‍ പ്രസിഡന്റ്

08:36am 26/4/2016 കാനഡ: ടൊറന്റോ കേന്ദ്രം ആക്കി ‘ഇന്‍ഡോ പ്രെസ്സ് ക്ലബ് നോര്‍ത്ത് അമേരിക്ക’യുടെ (IPCNA ) പുതിയ ചാപ്റ്റര്‍ നിലവില്‍ വന്നു. ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഔദ്യോഗിക അനുമതി IPCNA അഡവൈസറി ബോര്‍ഡ് ചെയര്‍ താജ് മാത്യു പുതിയ കമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഉത്തരവ് ആയി. അമേരിക്കയിലെയും കാനഡയിലെയും മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കജഇചഅ ­യുടെ പ്രവര്‍ത്തനങ്ങള്‍ കാനഡയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചാപ്റ്റര്‍ നിലവില്‍ വന്നത്. നാല് ദശാബ്ദ കാലമായി മലയാള മാധ്യമ രംഗത്ത് Read more about ഇന്ത്യ പ്രസ്സ് ക്ലബ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്റര്‍: ലൗലി ശങ്കര്‍ പ്രസിഡന്റ്[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. ഗീവര്‍ഗീസിന്റെ തിരുന്നാള്‍ ആചരിച്ചു

08:35am 26/4/2016 – ബിനോയി കിഴക്കനടി (പി.ആര്‍.ഒ) ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ ലളിതവും ഭക്തിപുരസരവുമായി ആചരിച്ചു. മെയ് 24 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, യേശു ഉയര്‍ത്തെഴുന്നേറ്റതിനുശേഷം 7 പ്രാവശ്യം പ്രത്യക്ഷപ്പെട്ടതെല്ലാം ഞായറാഴ്ചകളിലാണെന്ന പ്രത്യേകത ചൂണ്ടിക്കാണിച്ചുകൊണ്ട് ഞായറാഴ്ചയാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും, നമ്മുടെ അധ്യാനഫലത്തിന്റെ ഒരു Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വി. ഗീവര്‍ഗീസിന്റെ തിരുന്നാള്‍ ആചരിച്ചു[…]