റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പ്രസിഡന്റ് നോമിനേഷന്‍ നല്‍കണമെന്ന്

06:57am 23/4/2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിക്ക് പ്രസിഡന്റ് നോമിനേഷന്‍ നല്‍കണമെന്ന് വാള്‍മാര്‍ട്ട് മാംസ് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ട്രംബിനോടു വഞ്ചനയാണ് കാണിക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. അടുത്ത് ക്ലീവ്‌ലാന്റില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷന് മുമ്പ് പാര്‍ട്ടി നോമിനേഷന് ആവശ്യമായ(1237)ഡലിഗേറ്റുകളെ ലഭിച്ചില്ലെങ്കിലും, കൂടുതല്‍ ഡെലിഗേറ്റുകളും, കൂടുതല്‍ വോട്ടുകളും ആര്‍ക്ക് ലഭിക്കുന്നുവോ അവരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നോമിനേറ്റ് ചെയ്യുമെന്നും ട്രംബിനെ ലക്ഷ്യംവെച്ചുകൊണ്ടു ഇവര്‍ അഭിപ്രായപ്പെട്ടു. ടെഡ് ക്രൂസിനാണെങ്കിലും ഈ വ്യവസ്ഥബാധകമാക്കണമെന്നും Read more about റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് പ്രസിഡന്റ് നോമിനേഷന്‍ നല്‍കണമെന്ന്[…]

ചാഡ് അംബാസിഡറായി ഗീതാ പാസിയെ നിയമിച്ചു

06:56am 23/4/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: യു.എസ്. ഫോറിന്‍ സര്‍വ്വീസ് ഓഫീസര്‍ ഗീതാ പാസിയെ അടുത്ത ചാഡ് അംബാസിഡറായി പ്രസിഡന്റ് ബരാക്ക് ഒബാമ നോമിനേറ്റു ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹ്യൂമണ്‍ റിസോഴ്‌സസ് കരിയര്‍ ഡവലപ്‌മെന്റ് ആന്റ് അസൈന്‍മെന്റ്‌സ് ഓഫീസ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്. ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഗീതാ പാസി. 2006 മുതല്‍ 2009 വരെ ഡാക്ക യു.എസ്.എംബസ്സി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, 2003-2006 ഫ്രാങ്ക്്ഫര്‍ട്ട് യു.എസ്. കോണ്‍സുലേറ്റ് ഡപ്യൂട്ടി പ്രിന്‍സിപ്പല്‍ ഓഫീസര്‍. 1988 മുതല്‍ Read more about ചാഡ് അംബാസിഡറായി ഗീതാ പാസിയെ നിയമിച്ചു[…]

സി.എം. ജോസ് ചെ­റു­കര നി­ര്യാതനായി

06:55am 23/4/2016 Picture ഉ­ഴ­വൂ­ര്‍: മുന്‍ ഉ­ഴ­വൂര്‍ പഞ്ചാ­യ­ത്ത് പ്ര­സി­ഡന്റ് സി.എം. ജോസ് ചെ­റു­കര (ചെ­റു­കര സാ­ര്‍­-82, റി­ട്ട. അ­ധ്യാ­പക­ന്‍) നി­ര്യാതനായി. സം­സ്­കാരം ഞാ­യ­റാ­ഴ്ച രണ്ടി­ന് സെ­ന്റ് സ്റ്റീ­ഫ­ന്‍­സ് ഫൊ­റോന പള്ളി­യില്‍. ഭാ­ര്യ: ത്രേസ്യാമ്മ എ­സ്­എ­ച്ച് മൗ­ണ്ട് മഠ­ത്തി­പ്പ­റ­മ്പില്‍ കു­ടും­ബാംഗം. മക്ക­ള്‍: ആ­ന്‍­സി (ഹൂ­സ്റ്റ­ണ്‍­), ജോമി ചെ­റു­ക­ര, സാബു ചെ­റു­ക­ര, ജസി­മോള്‍ (മൂ­വരും ഫ്‌­ളോ­റി­ഡ). മരു­മക്ക­ള്‍: ബാബു കു­രൂര്‍ മു­ള­ന്തു­രുത്തി (ഹൂ­സ്റ്റ­ണ്‍­), മേ­ഴ്‌സി ക­ല്ലി­ടു­ക്കില്‍ മാ­ഞ്ഞൂ­ര്‍, മേ­രീസ് ചെ­മ്പ­ന്നില്‍ ക­ടബ, അ­ലക്‌സ് കാ­രി­ത്തു­രു­ത്തേല്‍ ക­ല്ലറ.

കോഹ്ലി ജയിച്ചു

06:53am 23/04/2016 പുണെ: ഇന്ത്യന്‍ ടീമിന്റെ രണ്ടു നായകന്മാര്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തപ്പോള്‍ ന്യൂജെന്‍ നായകന് വിജയം. മഹേന്ദ്രസിങ് ധോണി നയിച്ച റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ വിക്കറ്റുകള്‍ മാങ്ങ എറിഞ്ഞുവീഴ്ത്തുന്നപോലെ അരിഞ്ഞിട്ട ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 13 റണ്‍സ് വിജയം. രണ്ടു തോല്‍വികള്‍ക്കുശേഷം ബാംഗ്‌ളൂര്‍ വിജയവഴിയില്‍ തിരിച്ചത്തെി. ബാംഗ്‌ളൂര്‍ ഉയര്‍ത്തിയ 186 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ധോണിപ്പട 172 റണ്‍സില്‍ കാലിടറി വീണു. അജിന്‍ക്യ രഹാനെയും (46 പന്തില്‍ 60) ക്യാപ്റ്റന്‍ ധോണിയുടെ ഇഴഞ്ഞ ബാറ്റിങ്ങും (38 Read more about കോഹ്ലി ജയിച്ചു[…]

സെപ്തംബര്‍ 11: സൗദിക്കെതിരായ സെനറ്റിലെ നീക്കത്തെ ഒബാമ എതിര്‍ക്കും

07:39 pM 22/04/2016 റിയാദ്: 2001 സെപ്തംബര്‍ 11ലെ ലോകവ്യാപാരകേന്ദ്ര ആക്രമണ കേസില്‍ സൗദി അറേബ്യക്കെതിരായ അമേരിക്കന്‍ സെനറ്റിലെ നീക്കത്തെ പിന്തുണക്കില്ളെന്ന് വൈറ്റ് ഹൗസ്. സംഭവുമായി ബന്ധപ്പെട്ട് ചില സെനറ്റ് അംഗങ്ങള്‍ കൊണ്ടുവരുന്ന ബില്ലിനെ പ്രസിഡന്‍റ് ഒബാമ എതിര്‍ക്കുമെന്നും സൗദിക്കെതിരായ പരാമര്‍ശം നീക്കാതെ ബില്ലില്‍ ഒപ്പിടില്ളെന്നും വൈറ്റ് ഹൗസ് വക്താവ് ജോഷ്വാ ഏണസ്റ്റ് പറഞ്ഞു. ചൊവ്വാഴ്ചയിലെ സെനറ്റ് യോഗത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ അനുമതി നല്‍കാതിരുന്ന സ്പീക്കര്‍ പോള്‍ റയാന്‍ ബില്ല് സൗഹൃദ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി Read more about സെപ്തംബര്‍ 11: സൗദിക്കെതിരായ സെനറ്റിലെ നീക്കത്തെ ഒബാമ എതിര്‍ക്കും[…]

രൂപാഗാംഗുലിക്കെതിരായ പരാമര്‍ശം: മുല്ല മാപ്പു പറഞ്ഞു

07:08pm 22/04/2016 കൊല്‍ക്കത്ത: ബി.ജെ.പി സ്ഥാനാര്‍ഥിയായ രൂപാ ഗാംഗുലിക്കെതിരെയുള്ള മോശം പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റസാക്ക് മുല്ല മാപ്പ് ചോദിച്ചു. മഹാഭാരത സീരിയലില്‍ ദ്രൗപദിയായി പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഹൗറ നോര്‍ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥി രൂപാ ഗാംഗുലി. രൂപക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശത്തില്‍ താന്‍ ആത്മാര്‍ഥമായും ഖേദിക്കുന്നു, മാപ്പ് ചോദിക്കുന്നു എന്നാണ് മുല്ല പറഞ്ഞത്. ‘അവര്‍ ശരിക്കും !ഒരു ദ്രൗപദി തന്നെയാണ്. അവള്‍ വലിക്കുന്ന സിഗരറ്റിന്റെ നീളം പോലും എനിക്കറിയാം’ എന്നായിരുന്നു റസാക്ക് Read more about രൂപാഗാംഗുലിക്കെതിരായ പരാമര്‍ശം: മുല്ല മാപ്പു പറഞ്ഞു[…]

ഒമാനില്‍ മലയാളി നഴ്‌സ് കൊലപാതകം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

07:05pm 22/4/2016 സലാല ഒമാനില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ച കേസില്‍ പാക്കിസ്ഥാന്‍ സ്വദേശിയടക്കം രണ്ടു പേര്‍ കസ്റ്റഡിയിലെന്ന് വിദേശകാര്യ മന്ത്രാലയം. അന്വേഷണം പുരോഗമിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ് മക്‌സറ്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഡല്‍ഹിയില്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായ ശേഷമേ മൃതദേഹം നാട്ടിലെത്തിക്കാനാകൂവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ട് വ്യാഴാഴ്ച രാവിലെയാണ് ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ചത്. ചിക്കുവും ഭര്‍ത്താവ് ചങ്ങനാശേരി സ്വദേശി ലിന്‍സണും ഒമാനില്‍ Read more about ഒമാനില്‍ മലയാളി നഴ്‌സ് കൊലപാതകം രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍[…]

2,468 കോടി കൂടി നല്‍കാമെന്ന് മല്യ

06:55pm 22/04/2016 ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പാ കുടിശികയില്‍ 2,468 കോടി രൂപ കൂടി അധികം നല്‍കാമെന്ന് വിവാദ വ്യവസായി വിജയ് മല്യ സുപ്രീംകോടതിയില്‍. തനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച വാഗ്ദാനമായിരിക്കും ഇതെന്നും മല്യ പറഞ്ഞു. അതേസമയം, ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യത്തിന് മല്യ മറുപടി നല്‍കിയില്ല. കനത്ത നഷ്ടത്തിലായതോടെയാണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടിയത്. അമിത നികുതി ഏര്‍പ്പെടുത്തിയതും ഇന്ധനവില വര്‍ധിച്ചതും മൂലം 6,107 കോടി രൂപയുടെ ബാധ്യത തന്റെ കമ്പനിയായ യുബി ഗ്രൂപ്പിനും കുടുംബത്തിനും Read more about 2,468 കോടി കൂടി നല്‍കാമെന്ന് മല്യ[…]

സോളാര്‍ കമ്മിഷനില്‍ മുന്‍ ഡിവൈ.എസ്‌.പി. : സരിതയെ അറസ്‌റ്റ്‌ ചെയ്‌തത്‌ ഐ.ജിയുടെ നിര്‍ദേശപ്രകാരം

07:00pm 22/4/2016 കൊച്ചി: സോളാര്‍ കേസ്‌ പ്രതി സരിത എസ്‌.നായരെ തിരുവനന്തപുരം ഇടപഴഞ്ഞിയില്‍ അറസ്‌റ്റ്‌ ചെയ്ാന്‍യ നേരിട്ടു നേതൃത്വം നല്‍കിയത്‌ എറണാകുളം റേഞ്ച്‌ ഐ.ജി. ആയിരുന്ന കെ. പദ്‌മകുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന്‌ മുന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി: കെ. ഹരികൃഷ്‌ണന്‍. കേസന്വേഷണം പുരോഗമിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന്‌ ഐ.ജി, സരിതയെ അറസ്‌റ്റ്‌ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന്‌ ജസ്‌റ്റിസ്‌ ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെ ഹരികൃഷ്‌ണന്‍ മൊഴി നല്‍കി. 2013 മാര്‍ച്ച്‌ മൂന്നിനാണു സരിതയെ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി. ഹരികൃഷ്‌ണന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി Read more about സോളാര്‍ കമ്മിഷനില്‍ മുന്‍ ഡിവൈ.എസ്‌.പി. : സരിതയെ അറസ്‌റ്റ്‌ ചെയ്‌തത്‌ ഐ.ജിയുടെ നിര്‍ദേശപ്രകാരം[…]

ഉത്തരാഖണ്ഡ്: രാഷ്ട്രപതിഭരണം റദ്ദാക്കിയത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

06:58pm 22/04/2016 ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈകോടതി നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. താല്‍ക്കാലികമായാണ് ഹൈകോടതി വിധി സ്‌റ്റേ ചെയ്തത്. കേസ് 27ന് വീണ്ടും പരിഗണിക്കും. 27 വരെ രാഷ്ട്രപതി ഭരണം തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി ഹൈകോടതി നടപടി സ്‌റ്റേ ചെയ്തത്. രാഷ്ട്രപതി ഭരണം റദ്ദാക്കാന്‍ ഹൈകോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രം വാദിച്ചു. ഇന്നലെയാണ് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഉത്തരാഖണ്ഡ് ഹൈകോടതി റദ്ദാക്കിയത്. കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കി സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള Read more about ഉത്തരാഖണ്ഡ്: രാഷ്ട്രപതിഭരണം റദ്ദാക്കിയത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു[…]