ഫോമ ഷിക്കാഗോ റീജിയണല്‍ കണ്‍വന്‍ഷനും, നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫും പ്രൗഢഗംഭീരമായി

08:20am 22/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഏറ്റവും വലിയ ചലനാത്മകവും സാമൂഹിക പ്രതിബദ്ധതയുമുള്ള പ്രസ്ഥാനമായ ഫോമയുടെ റീജിയണല്‍ കണ്‍വന്‍ഷനും, നാഷണല്‍ കണ്‍വന്‍ഷനും ഷിക്കാഗോയില്‍ നടന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 16-നു ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തിനു ഗുണകരമായ ഏറെ കാര്യങ്ങള്‍ ചെയ്യുന്ന ഫോമയുടെ ഭാരവാഹികളെ പ്രത്യേകമായി അഭിനന്ദിച്ച അദ്ദേഹം, ആത്മീയ Read more about ഫോമ ഷിക്കാഗോ റീജിയണല്‍ കണ്‍വന്‍ഷനും, നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫും പ്രൗഢഗംഭീരമായി[…]

വിജയ് മല്യ സുപ്രീംകോടതിയില്‍

07:10pm 21/4/2016 ന്യൂഡല്‍ഹി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനെതിരെ വിജയ് മല്യ സുപ്രീംകോടതിയില്‍. തന്റെയോ കുടുംബത്തിന്റെയോ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് ബാങ്കുകള്‍ക്ക് അവകാശമില്ല. വിദേശസ്വത്തുവിവരങ്ങള്‍ ആവശ്യപ്പെടുന്നതിനു അവര്‍ക്ക് സാധിക്കില്ലെന്നും വായ്പ കുടിശികക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മല്യ പറഞ്ഞു. വിദേശസ്വത്തുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ കോടതിയില്‍ നല്‍കിയാല്‍ അത് ബാങ്കുകള്‍ക്ക് കൈമാറരുത്. ജൂണ്‍ 26ന് മുദ്രവച്ച കവറില്‍ വിവരങ്ങള്‍ കൈമാറാമെന്നും മല്യ വ്യക്തമാക്കി. വിദേശത്തുള്ള സ്വത്തുക്കളുടെ അടിസ്ഥാനത്തിലല്ല തനിക്ക് ബാങ്കുകള്‍ വായ്പ നല്‍കിയതെന്നും മല്യ പറയുന്നു. അതേസമയം, ഈമാസം 21നകം മല്യയ്ക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തുമായുള്ള Read more about വിജയ് മല്യ സുപ്രീംകോടതിയില്‍[…]

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിലെ മുഖ്യകരാറുകാരനായ കൃഷ്ണന്‍കുട്ടിയും ഭാര്യയും കീഴടങ്ങി

07:01pm 21/4/2016 കൊല്ലം :പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടി പൊലീസില്‍ കീഴടങ്ങി. ഭാര്യ അനാര്‍ക്കലിയും ഒപ്പം കീഴടങ്ങിയിട്ടുണ്ട്. കൊല്ലം പാരിപ്പള്ളിയിലെ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. നേരത്തെ, ഇരുവരും ഒളിവില്‍ കഴിഞ്ഞ എറണാകുളം സൗത്തിലെ ലോഡ്ജില്‍ െ്രെകംബ്രാഞ്ച് സംഘം എത്തിയെങ്കിലും ഇയാള്‍ അവിടെ നിന്നു കടന്നുകളഞ്ഞിരുന്നു. കൊല്ലത്തുനിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കാണിച്ച ചിത്രത്തിലെ സ്ത്രീയും പുരുഷനും ഇവിടെ താമസിച്ചിരുന്നതായും പെട്ടെന്നു മുറി ഒഴിഞ്ഞു പോയതായും ലോഡ്ജ് ജീവനക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇറാന്‍ ആയുധക്കടത്ത് തടയാന്‍ ജി.സി.സി യു.എസ് സംയുക്ത പട്രോളിങ്

07:05pm 21/04/2016 റിയാദ്: യമനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ സായുധസമരം നടത്തുന്ന ഹൂതി വിമതര്‍ക്ക് ഇറാന്‍ ആയുധം നല്‍കുന്നത് തടയാന്‍ ജി.സി.സി രാഷ്ട്രങ്ങളും അമേരിക്കയും തമ്മില്‍ ധാരണ. ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാരും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ഇന്നലെ റിയാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമുണ്ടായത്. ഇറാനിയന്‍ ആയുധശേഖരം യമനിലത്തെുന്നത് തടയാന്‍ അറബിക്കടലിലും ചെങ്കടലിലും യു.എസുമായി സംയുക്ത നാവിക പട്രോളിങിന് തീരുമാനമായതായി യോഗശേഷം കാര്‍ട്ടറുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് Read more about ഇറാന്‍ ആയുധക്കടത്ത് തടയാന്‍ ജി.സി.സി യു.എസ് സംയുക്ത പട്രോളിങ്[…]

ചാനല്‍ ചര്‍ച്ചയില്‍ പാകിസ്താനിലേക്ക് പോകാന്‍ സി.പി.എം നേതാവിനോട് ബി.ജെ.പി പ്രവര്‍ത്തകര്‍

07:00pm 21/4/2016 കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ പാകിസ്താനിലേക്ക് പോകാന്‍ സി.പി.എം നേതാവിനോട് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രോശം. നിയമസഭാ തെരഞ്ഞെടുപ്പിനേടാ് അനുബന്ധിച്ച് സ്വകാര്യ ചാനല്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെയാണ് സംഭവമുണ്ടായത്. ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസാണ് സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ കോലീബി സഖ്യത്തെക്കുറിച്ച് മുഹമ്മദ് റിയാസ് പരാമര്‍ശിച്ചപ്പോള്‍ സദസില്‍ നിന്ന് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ എഴുന്നേറ്റ് നീ പാകിസ്താനില്‍ പോകാന്‍ ആക്രോശിക്കുകയായിരുന്നു. തുടര്‍ന്ന് പത്തോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ എഴുന്നേറ്റ് ചര്‍ച്ച അലങ്കോലമാക്കി. ഇതാണ് Read more about ചാനല്‍ ചര്‍ച്ചയില്‍ പാകിസ്താനിലേക്ക് പോകാന്‍ സി.പി.എം നേതാവിനോട് ബി.ജെ.പി പ്രവര്‍ത്തകര്‍[…]

ദളിതര്‍ക്ക് ഗുജറാത്തില്‍ വെള്ളമെടുക്കാന്‍ അനുവദിക്കില്ല

06:58pm 21/4/2016 മൊഹ്‌സാന: കൊടും വരള്‍ച്ചയിലും ഗുജറാത്തില്‍ പൊതുകിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ദളിതര്‍ക്ക് വിലക്ക്. മേല്‍ജാതിക്കാരുടെ കനിവ് തേടി മണിക്കൂറുകളോളം കാത്ത് നിന്നതിന് ശേഷമാണ് പലപ്പോഴും ദളിതര്‍ക്ക് അല്‍പ്പം കുടിവെള്ളം ലഭിക്കുന്നത്. മൊഹ്‌സാനയിലെ ബച്ചര്‍ അടക്കമുള്ള ഗ്രാമങ്ങളിലാണ് ഈ കടുത്ത ജാതി വിവേചനം അരങ്ങേറുന്നത്. ഒഴിഞ്ഞ പാത്രങ്ങളുമായി പൊരിവെയിലില്‍ കാത്ത് നില്‍ക്കുന്ന ദളിത് സ്ത്രീകള്‍ അതുവഴി കടന്നു പോകുന്നവരോട് അല്‍പ്പം വെള്ളം നല്‍കാന്‍ അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ആരും അവരുടെ അപേക്ഷ ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഒന്നര മണിക്കൂറോളം കഴിഞ്ഞ് Read more about ദളിതര്‍ക്ക് ഗുജറാത്തില്‍ വെള്ളമെടുക്കാന്‍ അനുവദിക്കില്ല[…]

എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുക വി.എസിനെയെന്ന് സുധീരന്‍

03:58PM 21/04/2016 തിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി.എസ് അച്യുതാനന്ദനെയായിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. വി.എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവമാണെന്ന പ്രമേയം നിലനില്‍ക്കുന്നതായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഇതിന്റെ തെളിവാണെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പാര്‍ട്ടിയാണ് സി.പി.എം. തന്റെ പ്രസ്താവന വിവാദമായപ്പോള്‍ മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ നോക്കുകയാണ് പിണറായി. എന്നാല്‍, അതുകൊണ്ടൊന്നും പറഞ്ഞ കാര്യത്തില്‍ നിന്ന് തടിയൂരാനാവില്ലെന്നും സുധീരന്‍ Read more about എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുക വി.എസിനെയെന്ന് സുധീരന്‍[…]

ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം ഹൈകോടതി റദ്ദാക്കി

03:55pm 21/04/2016 നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈകോടതി റദ്ദാക്കി. രാഷ്ട്രപതിയുടെ വിജ്ഞാപനമാണ് ഹൈകോടതി റദ്ദാക്കിയത്. ഹരീഷ് റാവതിന്റെ സര്‍ക്കാര്‍ ഏപ്രില്‍ 29ന് നിയമസഭയില്‍ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടു. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് കെ.എം ജോസഫ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് നിരീക്ഷിച്ചത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെയും കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ആര്‍ട്ടിക്ള്‍ 356 പ്രകാരം രാഷട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് തക്കതായ കാരണമൊന്നും രാഷ്ട്രപതി കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. Read more about ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം ഹൈകോടതി റദ്ദാക്കി[…]

നെല്‍കര്‍ഷകരെ പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍; നെല്ല് സംഭരിച്ച തുക നല്‍കിയില്ല

12:07pm 21/4/2016 ആലപ്പുഴ: നെല്‍കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുക വിഷുക്കൈനീട്ടമായി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. നെല്ല് സംഭരിച്ച് 68 ദിവസം കഴിഞ്ഞിട്ടും പണം കൊടുത്തിട്ടില്ല. 313 കോടി രൂപയാണ് നെല്‍കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്. കര്‍ഷകരില്‍നിന്ന് സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ തുക വിഷുക്കൈനീട്ടമെന്നോണം കൊടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദ്ധാനം. എന്നാല്‍ ഈ വിഷുക്കൈനീട്ടവും പ്രതീക്ഷിച്ചിരുന്ന ഒരുലക്ഷത്തി ഇരുപത്തിയേഴായിരത്തി മുന്നൂറ്റി പന്ത്രണ്ട് കര്‍ഷകര്‍ക്ക് നിരാശയായിരുന്നു ഫലം. നെല്ല് സംഭരിച്ചിട്ട് ഇന്ന് 68 ദിവസമായി. വിഷു കഴിഞ്ഞിട്ട് ഒരാഴ്ചയും. പക്ഷേ Read more about നെല്‍കര്‍ഷകരെ പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍; നെല്ല് സംഭരിച്ച തുക നല്‍കിയില്ല[…]

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ നായികമാര്‍ ആന്‍ഡ്രിയയും ദീപ്തിസതിയും

12:14pm 21/4/2016 അന്നയും റസൂലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ലോഹത്തില്‍ സൂപ്പര്‍താര നായികമാരില്‍ ഒരാളായി മാറുകയും ചെയ്ത ആന്‍ഡ്രിയ ആദ്യമായി മമ്മൂട്ടിക്ക് നായികയാകുന്നു. സൂപ്പര്‍താരം കബഡികളി ഭ്രാന്തനെ അവതരിപ്പിക്കുന്ന പുതിയ ചിത്രം തോപ്പില്‍ ജോപ്പനിലാണ് ആന്‍ഡ്രിയ എത്തുന്നത്. താരം സിനിമയില്‍ കരാര്‍ ഒപ്പിട്ടതായും ഉടന്‍ സിനിമയില്‍ ചേരുമെന്നുമാണ് വാര്‍ത്തകള്‍. കബഡികളി ഭ്രാന്തനായ ജോപ്പന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. എറണാകുളത്തും പരിസരങ്ങളിലുമായി തുടങ്ങുന്ന സിനിമയില്‍ ആന്‍ഡ്രിയയെ കൂടാതെ മറ്റൊരു നായിക കൂടിയുണ്ട്. ഈ വേഷത്തിലേക്ക് ദീപ്തി സതിയെയാണ് Read more about തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ നായികമാര്‍ ആന്‍ഡ്രിയയും ദീപ്തിസതിയും[…]