നാസു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വാര്‍ഷിക സ്പ്രിംഗ് ഡിന്നര്‍ നടത്തി

08:24am 17/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: നാസു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വാര്‍ഷിക സ്പ്രിംഗ് ഡിന്നര്‍ ക്രെസ്റ്റ് ഹോളോ കണ്‍ട്രി ക്ലബില്‍ ഏപ്രില്‍ നാലിനു നടത്തി. ചെയര്‍മാന്‍ ജയ് ജേക്കബിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 1500-ലധികം പാര്‍ട്ടി അനുഭാവികളും, നേതാക്ക•ാരും പങ്കെടുത്തു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍ കാത്തി ഹോച്ചുല്‍, യു.എസ് കോണ്‍ഗ്രസ് സീറ്റില്‍ നവംബറില്‍ നടക്കുന്ന ഇലക്ഷനില്‍ മത്സരിക്കുന്ന ഹോണറബിള്‍ തോമസ് സൗസ്സി, മുന്‍ നാസ്സു കൗണ്ടി എക്‌സിക്യൂട്ടീവും, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ സീറ്റിലേക്ക് മത്സരിക്കുന്ന Read more about നാസു കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി വാര്‍ഷിക സ്പ്രിംഗ് ഡിന്നര്‍ നടത്തി[…]

കെ.എച്ച്.എന്‍.എ മിഡ്‌വെസ്റ്റ് മേഖല ഹിന്ദു സംഗമം ഒക്‌ടോബറില്‍ ചിക്കാഗോയില്‍

08:20am 17/4/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മിഡ്‌വെസ്റ്റ് മേഖലാ ഹിന്ദു സംഗമം 2016 ഒക്‌ടോബര്‍ മാസം ചിക്കാഗോയില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. ഇല്ലിനോയി, ഇന്ത്യാന, അയോവ, മിസോറി, മിനസോട്ട, വിസ്‌കോന്‍സില്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ് മിഡ്‌വെസ്റ്റ് മേഖല. കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്നില്‍ കൂടിയ മിഡ്‌വെസ്റ്റ് മേഖലാ യോഗത്തില്‍ മേഖലയിലെ വിവിധ ഹിന്ദുപ സംഘടനകളുടെ പ്രതിനിധികളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. ഹിന്ദു സംഗമത്തിന്റെ നടത്തിപ്പിനായി Read more about കെ.എച്ച്.എന്‍.എ മിഡ്‌വെസ്റ്റ് മേഖല ഹിന്ദു സംഗമം ഒക്‌ടോബറില്‍ ചിക്കാഗോയില്‍[…]

ലോഗോയിലും ടാഗ് ലൈനിലുംമാറ്റം വരുത്തി മൈക്രോമാക്‌സ്

2020ല്‍ ലോകത്തെ ഏറ്റവും വലിയ അഞ്ച് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികളിലൊന്നാവാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്. ഇതിന്റെ ആദ്യപടിയെന്നോണം ലോഗോയിലും ടാഗ് ലൈനിലുംമാറ്റം വരുത്തിയിരിക്കുകയാണ് കമ്പനി. മൊബൈല്‍ ഹാന്‍സെറ്റ് വിപണിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ കൂടുതല്‍ കണക്ടഡ് ഉപകരണങ്ങളും സേവനങ്ങളും അവതരിപ്പിക്കാനാണ് മൈക്രോമാക്‌സിന്റെ അടുത്ത പദ്ധതി. കഴിഞ്ഞ ദിവസം പുതിയ സ്മാര്‍ട് ഫോണ്‍ മോഡലുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. കൂടാതെ രണ്ട് ടാബ്‌ലറ്റ്, രണ്ട് എല്‍ഇഡി ടിവി മോഡല്‍ എന്നിവയും കമ്പനി വിപണിയിലെത്തിച്ചു. Read more about ലോഗോയിലും ടാഗ് ലൈനിലുംമാറ്റം വരുത്തി മൈക്രോമാക്‌സ്[…]

സൗദി എണ്ണ കമ്പനിയിലുണ്ടായ അഗ്നിബാധയില്‍ മലയാളികളടക്കം 12 തൊഴിലാളികള്‍ മരിച്ചു

02.35 AM 17-04-2016 സൗദി എണ്ണ കമ്പനിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ മൂന്നു മലയാളികളടക്കം 12 തൊഴിലാളികള്‍ മരിച്ചു. തൊടുപുഴ സ്വദേശി ബെന്നി വര്‍ഗീസ്, ഡാനിയല്‍, വിന്‍സെന്റ് എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ചവരില്‍ ഒമ്പത് ഇന്ത്യക്കാരും മൂന്നു ഫിലിപ്പീനികളുമാണുള്ളത്. മുഹമ്മദ് അഷറഫ്, ഇബ്രാഹിം, ലിജോണ്‍, കാര്‍ത്തിക് എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ആറു പേരുടെ നില അതീവ ഗുരുതരമാണ്. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായിക നഗരമായ ജുബൈലില്‍ യുണൈറ്റഡ് പെട്രോ Read more about സൗദി എണ്ണ കമ്പനിയിലുണ്ടായ അഗ്നിബാധയില്‍ മലയാളികളടക്കം 12 തൊഴിലാളികള്‍ മരിച്ചു[…]

മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ലയണ്‍സിനോടു തോറ്റു

02.31 AM 17-04-2016 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ലയണ്‍സിനോടു തോറ്റു. മൂന്നു വിക്കറ്റിനായിരുന്നു സിംഹഗര്‍ജനം. അവസാന പന്തിലായിരുന്നു ഗുജറാത്തിന്റെ വിജയം. ഒറ്റയാന്‍ പോരാട്ടം നടത്തിയ ആരോണ്‍ ഫിഞ്ചിന്റെ മികവിലായിരുന്നു ലയണ്‍സിന്റെ രണ്ടാം വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. 53 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 63 റണ്‍സ് നേടി Read more about മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ലയണ്‍സിനോടു തോറ്റു[…]

സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കി കിരീടം ഓസ്‌ട്രേലിയക്ക്

9.52 PM 16-04-2016 ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കി കിരീടം ചൂടി. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഓസീസ് തകര്‍ത്തത്. ഓസ്‌ട്രേലിയയുടെ ഒന്‍പതാം കിരീട വിജയമാണിത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോടു പരാജയപ്പെട്ടു കൈവിട്ട കിരീടം ഓസ്‌ട്രേലിയ വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു. ടോം ക്രെയ്ഗ് (25, 35), മാറ്റ് ഗോഡെസ് (43, 57) എന്നിവരുടെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ കിരീട മോഹങ്ങള്‍ തല്ലിക്കൊഴിച്ചത്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ഓസ്‌ട്രേലിയയുടെ കിരീടധാരണം.

വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ച ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു

9.50 PM 16-04-2016 പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ച ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. വെഞ്ഞാറമൂട് ചെമ്പൂരില്‍ ആളുമാറി സംസ്‌കരിച്ച ഒരാളുടെ മൃതദേഹമടക്കം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മൂന്നുപേരുടെയും കൊല്ലം ജില്ലക്കാരായ ആറു പേരുടെയും മൃതദേഹങ്ങളാണു തിരിച്ചറിഞ്ഞത്. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. നിലമേല്‍ കുര്യോട് ആശാഭവനില്‍ രാജന്റെ മകന്‍ അനില്‍കുമാര്‍ (34), വെഞ്ഞാറമൂട് ചെമ്പൂര് മുദാക്കല്‍ ശോഭ നിവാസില്‍ സോമന്റെ മകന്‍ സാബു Read more about വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ച ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു[…]

വ്യാജ പാസ്‌പോര്‍ട്ടുമായി കണ്ണൂര്‍ സ്വദേശിയായ യുവാവ് പിടിയിലായി

09.47 PM 16-04-2016 വ്യാജ പാസ്‌പോര്‍ട്ടുമായി വിദേശത്ത് നിന്നും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശിയായ യുവാവ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി.കണ്ണൂര്‍ ഇരിക്കൂര്‍ വയലംവളപ്പില്‍ മൂസയുടെ മകന്‍ അബ്ദുള്‍ സമദ് (32)ആണ് പിടിയിലായത്.ഒമാനില്‍ നിന്നും ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.പുറത്തേക്കിറങ്ങുന്നതിനിടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു.ആന്ധ്രപ്രദേശ് സ്വദേശി പരശരാമലു എന്നയാളുടെ പേരിലുള്ള പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചാണ് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മിച്ചിരുന്നത്.തുടര്‍ന്ന് ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. നാല് Read more about വ്യാജ പാസ്‌പോര്‍ട്ടുമായി കണ്ണൂര്‍ സ്വദേശിയായ യുവാവ് പിടിയിലായി[…]

അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി ബി.ഉണ്ണികൃഷ്ണന്‍

09:25am 16/4/2016 പ്രേമം സിനിമയ്ക്ക് അവാര്‍ഡിന് അര്‍ഹതയിലല്ലെന്ന സംസ്ഥാന ജൂറി ചെയര്‍മാന്റെ അഭിപ്രായത്തിന് ചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഇന്നലെ മറുപടി നല്‍കിയിരുന്നു. തന്റെ ചിത്രത്തിന് അവാര്‍ഡ് നല്‍കാതിരുന്നതിന് നന്ദിയുണ്ടെന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ മറുപടി. സിനിമയോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ സിനിമ ചെയ്യുന്നതെന്നും പ്രേക്ഷകനെന്ന നിലയില്‍ താന്‍ ഇഷ്ടപ്പെടുന്ന തരം സിനിമയാണ് ചെയ്യുന്നത്. അവാര്‍ഡ് ജൂറികള്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതി അതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ താന്‍ തയ്യാറല്ലെന്നും അല്‍ഫോന്‍സ് ഇന്നലെ പറഞ്ഞിരുന്നു പറഞ്ഞിരുന്നു. അവാര്‍ഡിന്റെ പേരില്‍ ഉണ്ടായിട്ടുള്ള Read more about അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി ബി.ഉണ്ണികൃഷ്ണന്‍[…]

തൃശൂര്‍ പൂരം വെടിക്കെട്ടിനും ശബരിമല വെടി വഴിപാടിനും അനുമതി

09:20am 16/4/2016 കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. രാത്രി പത്തിനും ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്ന സുപ്രീം കോടതിയുടെ 2005ലേയും 2007ലേയും ഉത്തരവുകള്‍ പാലിച്ചുവേണം പൂരം നടത്താനെന്ന ഉപാധിയോടെയാണ് അനുമതി. 125 ജെസിബലില്‍െ താഴെ ശബ്ദമുള്ള വെടിക്കെട്ടു നടത്താമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പൂരത്തോടനുബന്ധിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്നു ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പാക്കണം, പൈതൃക പ്രാധാന്യമുള്ള വടക്കുന്നാഥ ക്ഷേത്രത്തിന് കേടുപാടുണ്ടാകരുത്, വെടിക്കെട്ടിനായി ഉപയോഗിക്കുന്നതും Read more about തൃശൂര്‍ പൂരം വെടിക്കെട്ടിനും ശബരിമല വെടി വഴിപാടിനും അനുമതി[…]