സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കല്‍പ്പനയുടെ മകള്‍ ശ്രീമയി

07:10pm 29/4/2016 താന്‍ സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി. ഇപ്പോള്‍ ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പഠനത്തിന് ശേഷം സിനിമ അഭിനയവുമായി ബന്ധപ്പെട്ട കോഴ്‌സ് പഠിക്കണം. അതിന് ശേഷമേ സിനിമാ അഭിനയത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും ശ്രീമയി പറഞ്ഞു. അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും ഇപ്പോള്‍ പഠനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ശ്രീമയി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഒരു സിനിമയിലേക്കും തനിക്ക് ഓഫര്‍ ലഭിച്ചിട്ടില്ലെന്നും ശ്രീമയി പറഞ്ഞു. പ്രൊഫഷനായി എടുക്കാന്‍ പറ്റിയ മേഖലയാണ് സിനിമയെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. വളര്‍ന്നത് ചെന്നൈയിലായത് Read more about സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കല്‍പ്പനയുടെ മകള്‍ ശ്രീമയി[…]

താന്‍ അറസ്റ്റിലായതായി നടന്‍ ജിനു ജോസഫ്

07:02pm 29/04/2016 അബുദബി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായതായി നടന്‍ ജിനു ജോസഫ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്ക് അബുദബി വിമാനയാത്രക്കിടെ തനിക്ക് ജീവനക്കാരില്‍ നിന്ന് നേരിട്ട ദുരനുഭവം ജിനു യാത്രക്കിടെത്തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അതിന് പിന്നീലെയാണ് വിമാനം അബുദബിയിലെത്തിയപ്പോള്‍ അറസ്റ്റ് നടന്നതായും അദ്ദേഹം അറിയിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് അബുദാബിയിലേക്ക് വിമാനയാത്ര ചെയ്യേണ്ടി വന്ന തനിക്ക് വിമാനത്തില്‍ നേരിടേണ്ടി വന്നത് ഒന്നിലേറെ ദുരനുഭവങ്ങളാണെന്ന് നടന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ബിസിനസ്സ് ക്ലാസ്സില്‍ യാത്ര Read more about താന്‍ അറസ്റ്റിലായതായി നടന്‍ ജിനു ജോസഫ്[…]

ജീവനക്കാരുടെ പി.എഫ് പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

07:01pm 29/04/2016 ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപത്തിന്‍മേലുള്ള പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പലിശ 8.8 ശതമാനമായി തന്നെ തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. ഇ.പി.എഫ് പലിശ 8.7 ശതമാനമായി കുറക്കാനായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സാധാരണക്കാര്‍ക്ക് കനത്ത പ്രഹരമേല്‍പിക്കുന്ന ഈ തീരുമാനം ഓഹരിവിപണിയെ പ്രോത്സാഹിപ്പിക്കാനാണെന്നായിരുന്നു ആരോപണം. രാജ്യത്താകമാനമുള്ള അഞ്ച് കോടിയോളമുള്ള തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു Read more about ജീവനക്കാരുടെ പി.എഫ് പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു[…]

ഇനിയും അമ്മമാരുടെ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ജാഗരൂകരാകണം :ജിബി തോമസ്

07:00pm 29/4/2016 2014 ഫെബ്രുവരിയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സതേണ്‍ ഇല്ലിനോയി വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്ന് ജിബി തോമസ് ആവശ്യപ്പെട്ടു. പ്രവീണിന്റെ മാതാപിതാക്കള്‍ക്ക് ഉണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ശ്രദ്ധയും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതാണ്. പ്രവീണിന്റെ അമ്മ ലൗലി വര്‍ഗീസിന്റെ കണ്ണുനീര്‍ വീണ ഈ മണ്ണില്‍ ഇനിയും അമ്മമാരുടെ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ജാഗരൂകരായേ തീരൂവെന്നും അദ്ദേഹം പറഞ്ഞു. പ്രവീണ്‍ തണുപ്പുമൂലം മരിച്ചുവെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മകന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട കുടുംബം Read more about ഇനിയും അമ്മമാരുടെ കണ്ണുനീര്‍ വീഴാതിരിക്കാന്‍ ജാഗരൂകരാകണം :ജിബി തോമസ്[…]

യുഎസിന് ഉത്തര കൊറിയയുടെ വക ഭീഷണി

06:50pm 29/4/2016 സോള്‍ :ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ യുഎസ് സൈനികര്‍ നടത്തുന്ന തെമ്മാടിത്തരം അവസാനിപ്പിച്ചില്ലെങ്കില്‍ നായയെ കൊല്ലുന്നതുപോലെ കൊല്ലുമെന്ന് ഭീഷണി. അതിര്‍ത്തിയില്‍ യുഎസ് സൈനികര്‍ നടത്തുന്ന തെമ്മാടിത്തരം അവസാനിപ്പിക്കണം. അല്ലെങ്കില്‍ നായയെ കൊല്ലുന്നതുപോലെ കൊല്ലും ഉത്തര കൊറിയന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വ്യത്യസ്ത തരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ചും അറപ്പുളവാക്കും വിധത്തിലുള്ള ഭാവങ്ങള്‍ മുഖത്തുവരുത്തിയും ഉത്തര കൊറിയന്‍ സൈനികരെ പ്രകോപിപ്പിക്കാനാണ് യുഎസ് സൈനികരുടെ ശ്രമം. ഉത്തര കൊറിയയ്ക്കുമേല്‍ തോക്കു ചൂണ്ടാന്‍ ദക്ഷിണ കൊറിയന്‍ സൈനികരെ പ്രോല്‍സാഹിപ്പിക്കുന്നത് യുഎസ് Read more about യുഎസിന് ഉത്തര കൊറിയയുടെ വക ഭീഷണി[…]

റിസ്റ്റി ജോണിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം സഹായം

06:15pm 29/04/2016 കൊച്ചി: എറണാകുളം പുല്ലേപടിയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച റിസ്റ്റി ജോണിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ ധനസഹായം അനുവദിച്ചു. അടിയന്തര സഹായമായി 10,000 രൂപ നേരത്തേ നല്‍കിയിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ റിസ്റ്റിയുടെ പിതാവ് ഓട്ടോ െ്രെഡവറാണ്. റെയില്‍വേ ലൈനുകളാല്‍ചുറ്റപ്പെട്ട ഒന്നേകാല്‍ സെന്റ് ഓഹരി അവകാശമുള്ള സ്ഥലത്താണ് താമസം. വാര്‍ഷിക വരുമാനം 48,000 രൂപയാണ്. മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ ധനസഹായം Read more about റിസ്റ്റി ജോണിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം സഹായം[…]

ഗുജറാത്ത് സര്‍ക്കാര്‍ 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചു

06:10pm 29/04/2016 ഗാന്ധിനഗര്‍: ദരിദ്ര വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലുമാണ് സംവരണം ബാധകമാക്കുക. ജനറല്‍ വിഭാഗത്തില്‍പ്പെട്ട ആറ് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണാനുകൂല്യം ലഭിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം മെയ് ഒന്നിന് പുറത്തുവരുമെന്ന് തൊഴില്‍ മന്ത്രി വിജയ് റുപാനി അറിയിച്ചു. സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പട്ടേല്‍ സമുദായത്തിനും സര്‍ക്കാര്‍ സംവരണാനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ആദര്‍ശ് ഫ്‌ലാറ്റ് പൊളിച്ചു നീക്കണം ഹൈകോടതി

06:05pm 29/04/2016 മുംബൈ: അഴിമതിയുടെ പര്യായമായി മാറിയ മുംബൈയിലെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കുവാന്‍ ബോംബെ ഹൈകോടതി ഉത്തരവ്. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമായി മുംബൈ കോളാബേയില്‍ നിര്‍മിച്ചതാണ് ആദര്‍ശ് ഫ്‌ലാറ്റ് സൊസൈറ്റി. എന്നാല്‍, മന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കള്‍ ഉദ്യോഗസ്?ഥര്‍ തുടങ്ങിയവര്‍ക്ക് അനധികൃതമായി ഫ്‌ലാറ്റുകള്‍ നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു നീക്കാന്‍ ഹൈകോടതി ഉത്തരവിട്ടത്. കെട്ടിടത്തിന് തീരദേശ നിയമം (സി.ആര്‍.സെഡ്) അനുമതി ലഭിച്ചിട്ടില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. വിധിക്കെതിരെ സുപ്രീം കോടതിയില്‍ Read more about ആദര്‍ശ് ഫ്‌ലാറ്റ് പൊളിച്ചു നീക്കണം ഹൈകോടതി[…]

എം.പിയായ സുരേഷ് ഗോപിക്ക് പിണക്കം മറന്ന് മമ്മൂട്ടിയുടെ ആശംസയും ഉപദേശവും

06:00pm 29/4/2016 Mammootty, Suresh Gopi in The King and Commissioner Stills[/caption] രാജ്യസഭാ എം.പിയായ സുരേഷ് ഗോപിക്ക് പിണക്കം മറന്ന് മമ്മൂട്ടിയുടെ ആശംസയും ഉപദേശവും. രാജ്യസഭാ അംഗമാകുന്ന ഉടന്‍ വന്‍ പ്രഖ്യാപനങ്ങളൊന്നും നടത്തരുതെന്നാണ് മമ്മൂട്ടി സുരേഷ് ഗോപിക്ക് നല്‍കിയ ഉപദേശം. എം.പിക്ക് പരിമിതികളുണ്ടെന്ന് മനസിലാക്കണമെന്നും അദ്ദേഹം സഹപ്രവര്‍ത്തകനെ ഓര്‍മ്മിപ്പിച്ചു. സാധാരണ എം.പിമാരെപ്പോലെ തന്നെ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എം.പിമാര്‍ക്കും പ്രതിവര്‍ഷം രണ്ട് കോടി രുപയുടെ ഫണ്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപി ഇതിന് നല്‍കിയ മറുപടി. ആദിവാസി ക്ഷേമം, Read more about എം.പിയായ സുരേഷ് ഗോപിക്ക് പിണക്കം മറന്ന് മമ്മൂട്ടിയുടെ ആശംസയും ഉപദേശവും[…]

കണ്ണൂരില്‍ തെങ്ങുകയറ്റ തൊഴിലാളി സൂര്യാതപമേറ്റ്‌ മരിച്ചു

05:55pm 29/4/2016 കണ്ണൂര്‍ : കണ്ണൂരില്‍ തെങ്ങുകയറ്റ തൊഴിലാളി സൂര്യാതപമേറ്റ്‌ മരിച്ചു. തടിക്കടവ്‌ മണാടി വലിയ കരവത്ത്‌ ജോയി (62) ആണ്‌ മരിച്ചത്‌. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്‌. റോഡിലൂടെ നടന്നുപോകവേയാണ്‌ ഇയാള്‍ പൊള്ളലേറ്റ്‌ കുഴഞ്ഞുവീണത്‌. വഴിയാത്രക്കാരായ സ്‌ത്രീകള്‍ അറിയിച്ചത്‌ അനുസരിച്ച്‌ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.