ജെ.എന്‍.യു: സംഘപരിവാര്‍ വാദം ശരിവച്ച് മുസ്ലീം ലീഗ് മുഖപത്രം
05:15pm 2/5/2016 കൊച്ചി: ജെ.എന്‍.യുവിലെ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹികളെന്ന സംഘപരിവാര്‍ വാദം ശരിവച്ച് മുസ്ലീം ലീഗ് മുഖപത്രം. പട്ടാമ്പിയില്‍ മത്സരിക്കുന്ന ഇടത് സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തുന്ന ലേഖനത്തിലാണ് സംഘപരിവാര്‍ വാദം ശരിവച്ച് ലീഗ് പത്രത്തില്‍ ലേഖനം. രാജ്യദ്രോഹിക്ക് വേണ്ടി രാജ്യത്തിന്റെ അഭിമാനമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുദ്രാവാക്യം വിളിച്ചയാളെന്നാണ് പട്ടാമ്പിയിലെ ഇടത് സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് മുഹ്‌സിനെ ലീഗ് മുഖപത്രം പരിചയപ്പെടുത്തുന്നത്. കാത്തുകാത്തിരുന്ന പട്ടാമ്പി സീറ്റ് കളയരുതെന്ന് കരുതിയാണ് ഈ അഭിനവ നമ്പൂതിരിപ്പാടിനെ വലതുപക്ഷ കമ്മ്യൂണിസ്റ്റുകാര്‍ ട്രെയിനില്‍ Read more about ജെ.എന്‍.യു: സംഘപരിവാര്‍ വാദം ശരിവച്ച് മുസ്ലീം ലീഗ് മുഖപത്രം[…]










