സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ സംയുക്ത തിരുനാള്‍ ജൂലൈ 1 മുതല്‍ 10 വരെ

09:22am 30/6/2016 സെബാസ്‌ററ്യന്‍ ആന്റണി ന്യൂജേഴ്‌­സി: സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ കാത്തലിക്­ ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ ഒന്നു മുതല്‍ ജൂലൈ പത്ത് വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. തോമസ്­ കടുകപ്പിള്ളി അറിയിച്ചു. ജൂലൈ ഒന്നിന് വെള്ളിയാഴ്­ച വൈകുന്നേരം 7 :15 ന് വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. Read more about സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ സംയുക്ത തിരുനാള്‍ ജൂലൈ 1 മുതല്‍ 10 വരെ[…]

ഇന്‍ഡ്യന്‍ യുവാക്കള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകണം: ഫിലിപ്പ് ചാമത്തില്‍

09:20pm 30/6/2016 – ബിനോയി സെബാസ്റ്റ്യന്‍ ഡാലസ്: ഇന്‍ഡോ അമേരിക്കന്‍ വിദ്യാര്‍ത്ഥികളും യുവാക്കളും അമേരിക്കന്‍ സാമുഹ്യ സാംസ്ക്കാരിക രാഷ്ട്രീയ തലങ്ങളില്‍ സജീവമാകണമെന്ന് ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ ഫിലിപ്പ് ചാമത്തില്‍ ആഹ്വാനം ചെയ്തു. അഗോള വിദ്യാഭ്യാസ വ്യവസായ തൊഴില്‍ രംഗങ്ങളില്‍ വ്യക്തവും ക്രിയാത്മകവുമായ വികസന ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ യുവാക്കള്‍, വിശിഷ്യ, മലയാളി യുവാക്കള്‍, അമേരിക്കന്‍ രാഷ്ട്രീയ ജീവിതത്തിന്റെ നേര്‍രേഖയിലേക്കു കടന്നു വരണം. പ്രത്യേകിച്ചും പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പു പ്രോസസ് നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. ഇന്‍ഡ്യയും അമേരിക്കയും Read more about ഇന്‍ഡ്യന്‍ യുവാക്കള്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമാകണം: ഫിലിപ്പ് ചാമത്തില്‍[…]

ബഹ്‌റിനിലെ ഹിദ്ദില്‍ കാണാതായ മൂന്നു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

04:15pm 29/6/2016 മനാമ: കാറിന്റെ ഡിക്കിയിലാണു മൃതദേഹം കണ്ടെത്തിയത്. ഫെറാസ് മുഹമ്മദ് എന്ന ഈജിപ്ത് കാരനായ കുട്ടിയുടെ മൃതദേഹമാണു കിട്ടിയത്. കൂട്ടുകാരുമായി കളിക്കാന്‍ പോയ ഫെറോസിനെ ഞായറാഴ്ച വൈകിട്ടായിരുന്നു കാണാതായത്. ഫെറാസിന്റെ സഹോദരിയുടെ കാറില്‍ നിന്നാണു മൃതദേഹം കിട്ടിയത്. കളിക്കുന്നതിനിടയില്‍ ഫെറാസ് കാറിന്റെ ഡിക്കിക്കുള്ളില്‍ കയറുകയും അബദ്ധത്തില്‍ ഉള്ളില്‍ നിന്നു ലോക്ക് ആകുകയുമാണെന്നാണു നിഗമനം. ഇതാറിയാതെയാണു കുടുംബാഗംങ്ങളും പോലീസും കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. കാറില്‍ നിന്നു വരുന്ന ദുര്‍ഗന്ധം ശ്രദ്ധിച്ച വഴിയാത്രക്കാരനാണു വിവരം പോലീസിനെ അറിയിച്ചത്. ബഹ്‌റിനില്‍ Read more about ബഹ്‌റിനിലെ ഹിദ്ദില്‍ കാണാതായ മൂന്നു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.[…]

സിവില്‍ സര്‍വീസുകാര്‍ക്കു ഏഴു വര്‍ഷം വിദേശത്ത് ജോലിക്ക് അനുമതി

04:10pm 29/6/2016 ന്യൂഡല്‍ഹി: ബന്ധപ്പെട്ട മന്ത്രിമാരുടെ അനുമതിയുണെ്ടങ്കില്‍ ഐഎഎസ്-ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കു തുടര്‍ച്ചയായി ഏഴു വര്‍ഷം വിദേശത്തു ജോലി ചെയ്യാന്‍ അനുമതി. ഇപ്പോള്‍ അഞ്ചു വര്‍ഷത്തേക്കാണ് അനുമതിയുള്ളത്. വിവിധ മന്ത്രിമാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണു പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിന്റെ തീരുമാനം. ഐഎഎസ്, ഐപിഎസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് വിഭാഗങ്ങള്‍ക്കു മാത്രമാണ് കാലപരിധിയില്‍ ഇളവ്.

ഒരു ലാപ്‌ടോപിന് 2.25 ലക്ഷം രൂപ

04:00pm 29/06/2016 പാനസോണികിന്റെ ടഫ്ബുക് ഇഎ20 ലാപ്‌ടോപാണ് പരുക്കന്‍ രൂപവും കൂടിയ വിലയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ലോകത്തെ ആദ്യ പരുക്കന്‍ ഡിറ്റാച്ചബിള്‍ ലാപ്‌ടോപ് എന്നാണ് ഇവന്റെ വിശേഷണം. മൂന്നുവര്‍ഷം വാറന്റിയോടെ ഈവര്‍ഷം ആഗസ്റ്റില്‍ കടകളിലത്തെും. പ്രകൃതിവാതകം, ഗതാഗതം, ചരക്കുനീക്കം, ആരോഗ്യരംഗം, ഇന്‍ഷുറന്‍സ്, പൊതുസുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ വെല്ലുവിളി നിറഞ്ഞ ജോലിക്കാരെയാണ് ഈ പരുക്കന്‍ ലാപ് ലക്ഷ്യമിടുന്നത്. ങകഘടഠഉ810ഏ, ങകഘടഠഉ461എ സൈനിക നിലവാരം അനുസരിച്ചാണ് നിര്‍മാണം. നേരത്തെയും പല പരുക്കല്‍ ലാപ്‌ടോപുകളും ടാബ്ലറ്റുകളുമിറക്കി കഴിവ് തെളിയിച്ചിട്ടുള്ളവരാണ് പാനസോണിക്. ഭാരം Read more about ഒരു ലാപ്‌ടോപിന് 2.25 ലക്ഷം രൂപ[…]

17 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി

03:49pm 29/6/2016 ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 17 വയസുകാരി കൂട്ടമാനഭംഗത്തിനിരയായി. ജഗത്പൂരിയിലെ ഒരു സ്വകാര്യ സ്‌കുളില്‍വച്ചാണ് സംഭവം. സുഹൃത്തും സ്‌കൂള്‍ സുരക്ഷാ ജീവനക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ജോലി വാഗ്ദാനം നല്‍കി സുഹൃത്താണ് തന്നെ സ്‌കൂളിലേക്കു കൊണ്ടുവന്നത്. ഇവിടെ എത്തിയശേഷം ഓഫീസില്‍വച്ച് സുഹൃത്തും സുരക്ഷാ ജീവനക്കാരനും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. സംഭവത്തില്‍ പ്രതികളായ രണ്ടു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

ആദിവാസി വീടുകള്‍ ഒഴിവാക്കിയ നടപടി വനംവകുപ്പ് തിരുത്തുന്നു

03:50pm 29/6/2016 കാളികാവ്: കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണത്തിനായി ചിങ്കക്കല്ലില്‍ വൈദുതി വേലി സ്ഥാപിച്ചപ്പോള്‍ ആദിവാസി വീടുകളെ ഒഴിവാക്കിയ നടപടി വനംവകുപ്പ് തിരുത്തി. കോളനിക്ക് ചുറ്റും സോളാര്‍ വേലി നിര്‍മാണം തുടങ്ങി. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കകല്ല് ആദിവാസി കോളനിയില്‍ സംരക്ഷണ വേലി നിര്‍മാണത്തിലെ അപാകതയാണ് വനം വകുപ്പ് തിരുത്തുന്നത്. കല്ലാമൂലമുതല്‍ പത്തു കിലോമീറ്റര്‍ വനാതിര്‍ത്തിയിലൂടെ അരക്കോടി രൂപ ചെലവില്‍ വൈദ്യുതി വേലി നിര്‍മിക്കാന്‍ മാസങ്ങള്‍ക്കു മുമ്പാണ് തീരുമാനിച്ചത്. ജനുവരി ആറിന് പുല്ലങ്കോട് എസ്റ്റേറ്റിലെ ജീവനക്കാരനെ Read more about ആദിവാസി വീടുകള്‍ ഒഴിവാക്കിയ നടപടി വനംവകുപ്പ് തിരുത്തുന്നു[…]

റമദാന്‍ മുഴുവന്‍ ദിവസവും ആയിരക്കണക്കിനാളുകള്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യം ഒരുക്കി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍

03:44pm 29/06/2016 റിയാദ്: റമദാന്‍ മുഴുവന്‍ ദിവസവും ആയിരക്കണക്കിനാളുകള്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യം ഒരുക്കി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ജനകീയ ഇഫ്താര്‍ സംഗമം സാഹോദര്യത്തിന്‍െറ വിളംബരമായി മാറുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം അതിഥികളായി ഓരോ ദിവസവും എത്തുന്ന നോമ്പുതുറയില്‍ സാധാരണക്കാരായ ആയിരത്തോളം ആളുകളാണ് പങ്കെടുക്കുന്നത്. ബത്ഹയിലെയും ശുമൈസിയിലെയും ഇസ്ലാഹി സെന്‍റര്‍ ഓഡിറ്റോറിയങ്ങളിലും സഹ അല്‍റിയാദ് ക്ളിനിക്കിന്‍െറ മുന്‍വശത്ത് പ്രത്യേക തമ്പൊരുക്കിയുമാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചുവരുന്നത്. ബത്ഹ ശാറ റെയിലിലെ ഇസ്ലാഹി സെന്‍ററിന്‍െറ ഭാഗമായ Read more about റമദാന്‍ മുഴുവന്‍ ദിവസവും ആയിരക്കണക്കിനാളുകള്‍ക്ക് നോമ്പുതുറക്കാനുള്ള സൗകര്യം ഒരുക്കി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍[…]

നിരണം അക്രമം; ഗുണ്ടകള്‍ക്കായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

03:40pm 29/6/2016 തിരുവല്ല: നിരണത്ത് ആക്രമണം അഴിച്ചുവിട്ട ക്വട്ടേഷന്‍ സംഘത്തെ കണെ്ടത്താന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് വഴിയാത്രക്കാരായ നാലുപേര്‍ക്ക് വെട്ടേറ്റത്. തിരുവല്ല നിരണം സെന്‍ട്രല്‍ വീട്ടില്‍ ചാക്കോ (46), എടത്വ തലവടി കുന്തിരിക്കല്‍ കറുകയില്‍ വൈശാഖന്‍ (28), ഹരിപ്പാട് പള്ളിപ്പാട് കടവത്ര വീട്ടില്‍ വിജയന്‍ (61), നിരണം സെന്‍ട്രല്‍ വീട്ടില്‍ ഫിലിപ്പോസ് ജോര്‍ജ് (55) എന്നിവര്‍ക്കാണു വെട്ടേറ്റത്. തലയ്ക്കും ശീരരത്തിലും ഗുരുതരമായി വെട്ടേറ്റ ഇവരെ തിരുവല്ലയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളില്‍ Read more about നിരണം അക്രമം; ഗുണ്ടകള്‍ക്കായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.[…]

സൂര്യന്‍ ചൂടിലല്ല, ഭൂമി ഹിമയുഗത്തിലേക്ക് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്,

03:36pm 29/6/2016 ലണ്ടന്‍: ഭൂമിയില്‍ ഐസ് ഏജ് വരാന്‍ പോകുന്നുവെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭൂമിയുടെ താപനിലയില്‍ വലിയ തോതില്‍ കുറവുണ്ടാകുന്ന സുദീര്‍ഘമായ കാലഘട്ടങ്ങളെയാണു ഹിമയുഗം