തെന്നിന്ത്യന്‍ സുപ്പര്‍താരം മഹേഷ്‌ ബാബു ബോളിവുഡില്‍ കന്നി അങ്കത്തിനൊരുങ്ങുന്നു.

12:45pm 6/6/2016 മുംബൈ: ഹിറ്റ്‌മേക്കര്‍ എ.ആര്‍ മുരുഗദോസ്‌ സംവിധാനം ചെയുന്ന ചിത്രത്തിലുടെയാണ്‌ താരത്തിന്റെ അരങ്ങേറ്റം. ഇതുവരെ ചിത്രത്തിന്‌ പേരിട്ടിട്ടില്ല. ഹിന്ദിക്ക്‌ പുറമേ തെലുങ്ക്‌, തമിഴ്‌ എന്നി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ‘ഗജനി’യുടെ ഹിന്ദി പതിപ്പിലുടെ നുറുകോടി ക്ലബില്‍ ഇടം പിടിച്ച സംവിധായകനാണ്‌ മുരുഗദോസ്‌. പരിണീതി ചോപ്രയാകും ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നതെന്നതായണ്‌ സുചനകള്‍. കൃത്യമായ ഒരു ആശയത്തിലുന്നിയ അക്ഷന്‍ ചിത്രമാണിതെന്നും മുരുഗദോസ്‌ അറിയിച്ചു. അക്ഷയ്‌ കുമാര്‍ ചിത്രത്തില്‍ വില്ലനായെത്തും എന്നാണ്‌ റിപ്പോര്‍ട്ടുകളുണ്ട്‌. എന്നാല്‍ ചിത്രത്തില്‍ താരത്തിന്റെ നിലപാട്‌ Read more about തെന്നിന്ത്യന്‍ സുപ്പര്‍താരം മഹേഷ്‌ ബാബു ബോളിവുഡില്‍ കന്നി അങ്കത്തിനൊരുങ്ങുന്നു.[…]

നേതൃമാറ്റമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല; വാർത്തകൾ തെറ്റ്​ –വി.എം സുധീരൻ

12:42pm 06/06/2016 തിരുവനന്തപുരം: കോൺഗ്രസ്​ നിർവാഹക സമിതിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നിട്ടില്ലെന്ന്​ കെ.പി.സി.സി അധ്യക്ഷൻ ​വിഎം സുധീരൻ. തെരഞ്ഞെടുപ്പ്​ പരാജയം വിലയിരുത്താൻ ചേർന്ന കെ.പി.സി.സിയുടെ ക്യാമ്പ്​ നിർവാഹക സമിതി യോഗത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നെന്ന വാർത്തകളോട്​ പ്രതികരിക്കുകയായിരുന്നു സുധീരൻ. യോഗത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യമുണ്ടായി എന്ന നിലക്കു വന്ന വാർത്തകൾ തെറ്റാണെന്ന്​ സുധീരൻ പറഞ്ഞു. ഇത്തരം വാർത്തകൾ മാധ്യമങ്ങളിലൂ​െട പ്രചരിപ്പിച്ചവർ കെ.പി.സി.സി യോഗത്തിൽ ഇൗ ആവശ്യം ഉന്നയിച്ചില്ല. തുറന്ന, ക്രിയാത്മകചർച്ചയാണ്​ യോഗത്തിൽ നടന്നത്​. ആരെയും Read more about നേതൃമാറ്റമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല; വാർത്തകൾ തെറ്റ്​ –വി.എം സുധീരൻ[…]

അഡ്വക്കറ്റ് ജനറലായി സി.പി. സുധാകരപ്രസാദ് ചുമതലയേറ്റു

12:40pm 06/06/2016 കൊച്ചി: കേരളത്തിന്‍റെ പുതിയ അഡ്വക്കറ്റ് ജനറലായി മുതിർന്ന അഭിഭാഷകൻ അഡ്വ. സി.പി. സുധാകരപ്രസാദ് ചുമതലയേറ്റു. രാവിലെ പത്തിന് ഹൈകോടതി സമുച്ചയത്തിലെ മൂന്നാം നിലയിലുള്ള അഡ്വക്കറ്റ് ജനറലിന്‍റെ ചേംബറിലെത്തിയാണ് സ്​ഥാനമേറ്റെടുത്തത്. നീതിന്യായ വ്യവസ്ഥ അഴിമതി മുക്തമാക്കാൻ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഭിഭാഷകരുടെ അഭിവൃദ്ധിക്കുവേണ്ടി തന്നലാവും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാവലിൻ കേസിലെ ഫയൽ പഠിച്ച ശേഷം അതേക്കുറിച്ച് അഭിപ്രായം പറയാമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി സുധാകര പ്രസാദ് വ്യക്തമാക്കി.

ബെല്‍ജിയമില്‍ ട്രെയിന്‍ അപകടം: മൂന്ന് മരണം

12:37pm 6/6/2016 ബ്രസ്സല്‍സ്: ബെല്‍ജിയമിലെ ഹെര്‍മല്ലെ സോസ് ഹെയ് നഗമരത്തിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അമിത വേഗതയില്‍ എത്തിയ പാസഞ്ചര്‍ ട്രെയിന്‍ ഒരു ചരക്കുവണ്ടിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ടു ട്രെയിനുകളും ഒരേ ട്രാക്കിലായിരുന്നു. ഇടയുടെ ആഘാതത്തില്‍ ട്രെയിന്‍ ക്യാരേജുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. അപകടത്തിപെടുമ്പോള്‍ പാസഞ്ചര്‍ ട്രെയിനില്‍ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ Read more about ബെല്‍ജിയമില്‍ ട്രെയിന്‍ അപകടം: മൂന്ന് മരണം[…]

യമുനാ നദീതീരത്തെ സാംസ്​കാരികോത്സവുമായി ബന്ധപ്പെട്ട്​ കോടതി വിധിച്ച പിഴ ആർട് ഒാഫ്​ ലിവിങ്​ സ്​ഥാപകൻ ​​​ശ്രീ ശ്രീ രവിശങ്കർ അടച്ചു

12:36 pM 06/06/2016 ന്യൂഡൽഹി: യമുനാ നദീതീരത്തെ സാംസ്​കാരികോത്സവുമായി ബന്ധപ്പെട്ട്​ കോടതി വിധിച്ച പിഴ ആർട് ഒാഫ്​ ലിവിങ്​ സ്​ഥാപകൻ ​​​ശ്രീ ശ്രീ രവിശങ്കർ അടച്ചു. 4.75 കോടി രൂപയാണ്​ ഡൽഹി വികസന വകുപ്പിന്​ മുമ്പാകെ അടച്ചത്​. നേരത്തെ പിഴ തുകയിൽ 25 ലക്ഷം രൂപ ആർട് ഒാഫ്​ ലിവിങ്​ അടച്ചിരുന്നു. മാർച്ച്​ 11 മുതൽ 13 വരെ ദല്‍ഹിയിൽ ശ്രീ ശ്രീ രവിശങ്കറിന്‍െറ ജീവനകലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട്​ നല്‍കാനുള്ള പിഴ ഉടന്‍ Read more about യമുനാ നദീതീരത്തെ സാംസ്​കാരികോത്സവുമായി ബന്ധപ്പെട്ട്​ കോടതി വിധിച്ച പിഴ ആർട് ഒാഫ്​ ലിവിങ്​ സ്​ഥാപകൻ ​​​ശ്രീ ശ്രീ രവിശങ്കർ അടച്ചു[…]

ഉറുഗ്വായ്ക്കെതിരെ മെക്സികോക്ക് തകർപ്പൻ ജയം

11:56 AM 06/06/2016 ഗ്ലെൻഡെയ്ൽ: കോപ അമേരിക്ക ഫുട്ബാളിലെ ഗ്രൂപ്പ് സി മത്സരത്തിൽ മെക്സികോക്ക് തകർപ്പൻ വിജയം. ഉറുഗ്വായെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മെക്സികോ തകർത്തത്. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ നാലാം മിനിട്ടിലാണ് െമക്സികോയുടെ ആദ്യ ഗോൾ പിറന്നത്. ക്യാപ്റ്റൻ അൽവാരോ പെരേരയുടെ കാലിൽ നിന്ന് വീണ സെൽഫ് ഗോളാണ് ഉറുഗ്വായ്ക്ക് വിനയായത്. 74ാം മിനിട്ടിൽ കാർലോസ് ആന്ദ്രേ സാഞ്ചസിന്‍റെ ക്രോസിൽ നായകൻ ഡിഗോ ഗോഡിൻ ഉറുഗ്വായുടെ സമനില ഗോൾ നേടി. 85ാം മിനിറ്റിൽ നായകൻ മാർകോസ് Read more about ഉറുഗ്വായ്ക്കെതിരെ മെക്സികോക്ക് തകർപ്പൻ ജയം[…]

ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊല : ശിക്ഷാ വിധി ഇന്ന്‌

11:56am 6/6/2016 ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത്‌ ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ഇന്നു ശിക്ഷ പ്രഖ്യാപിക്കും. രാവിലെ 11 ന്‌ അഹമ്മദാബാദ്‌ പ്രത്യേക കോടതി ജഡ്‌ജി പി.ബി. ദേശായിയാണു ശിക്ഷ പ്രഖ്യാപിക്കുക. കൂട്ടക്കൊലപാതകം കഴിഞ്ഞ്‌ 14 വര്‍ഷങ്ങള്‍ക്കുശേഷമാണു പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത്‌. ഒരു പ്രത്യേക വിഭാഗത്തിനു നേരെ നടന്ന ആസൂത്രിതമായ ആക്രമണമായിരുന്നു ഇതെന്ന കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഇരുപതിനായിരത്തോളം വരുന്ന അക്രമികള്‍ നടത്തിയ കൂട്ടക്കൊലയ്‌ക്ക്‌ ആസൂത്രണസ്വഭാവമില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്‌തിരുന്നു. കോടതിയുടെ വിധിപ്പകര്‍പ്പ്‌ Read more about ഗുല്‍ബര്‍ഗ്‌ സൊസൈറ്റി കൂട്ടക്കൊല : ശിക്ഷാ വിധി ഇന്ന്‌[…]

തുര്‍ക്കിയില്‍ ബസ് മറിഞ്ഞ് ഏഴ് മരണം

11:52am 6/6/2016 അങ്കാറ: തുര്‍ക്കിയിലെ ഉസ്മാനിയെയില്‍ ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.ഏതാനും പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഞായറാഴ്ച വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഏഴു പേരും അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

അഫ്ഗാനില്‍ യു.എസ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

11:50am 6/6/2016 കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്താനിലെ ഹെല്‍മന്ദിലുണ്ടായ ആക്രമണത്തില്‍ യു.എസ് ഫോട്ടോജേര്‍ണലിസ്റ്റും വിവര്‍ത്തകനും കൊല്ലപ്പെട്ടു. നാഷണല്‍ പബ്ലിക് റേഡിയോ (എന്‍.പി.ആര്‍) ജീവനക്കാരനായ ഡേവിഡ് ഗില്‍കെ(50)യും വിവര്‍ത്തകന്‍ സബിയുള്ള തമന്ന(38)യുമാണ് കൊല്ലപ്പെട്ടത്. തമന്നയും അഫ്ഗാനിസ്താനിലെ ഒരതു ഫോട്ടോ ജേര്‍ണലിസ്റ്റാണ്. അഫ്ഗാന്‍ സൈന്യത്തിനൊപ്പം സഞ്ചരിക്കവേയുണ്ടായ ആക്രമണത്തില്‍ ഇവരുടെ വാഹനം തകരുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവറായ ഒരു അഫ്ഗാന്‍ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന എന്‍.പി.ആറിന്റെ മറ്റു രണ്ട് ജീവനക്കാര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. മാര്‍ജയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഇവരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് പതിയിരുന്നയുള്ള ആക്രമണമുണ്ടായത്. Read more about അഫ്ഗാനില്‍ യു.എസ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു[…]

പുണ്യമാസത്തിലെ വ്രതാനുഷ്ഠാനം ­ റമദാന്‍

11:50am 6/6/2016 – (ഡയസ് ഇടിക്കുള ­ ജനറല്‍ സെക്രട്ടറി, തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍) സൂര്യോദയം മുതല്‍ സൂര്യാസ്തമനം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് സകലതും സൃഷ് ടാവില്‍ സമര്‍പ്പിച്ച്­ ഭക്തിസാന്ദ്രമായ ജീവിതം നയിക്കുന്ന പുണ്യ മാസത്തിലെ വ്രതാനുഷ് ഠാനമാണ് റമദാന്‍. പ്രശ്‌ന സങ്കീര്‍ണ്ണമായ ലോകജീവിതത്തില്‍ പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും പൊന്‍പുലരികള്‍ സമ്മാനിക്കുന്ന ഈ പുണ്യ ദിനങ്ങള്‍ മനുഷ്യ രാശിയെ സര്‍വ്വേശ്വരന്റെ സന്നിധിയിലേക്ക് സമാധാനത്തോടെ നയിക്കുവാന്‍ നമ്മെ പ്രാപ്തമാക്കുന്നു. കൃത്യമായ വ്രതാനുഷ് ഠാനങ്ങള്‍ ഭക്തിപൂര്‍വ്വം അനുഷ് ഠിക്കുന്ന വിശ്വാസിയുടെ ഈശ്വര Read more about പുണ്യമാസത്തിലെ വ്രതാനുഷ്ഠാനം ­ റമദാന്‍[…]