മാൻവേട്ട കേസിൽ സൽമാൻ ഖാനെ വെറുതെ വിട്ടു
01:05pm 25/07/2016 ജോധ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ വെറുതെ വിട്ടു. രാജസ്ഥാൻ ഹൈകോടതിയാണ് സൽമാനെ 18 വർഷത്തിന് ശേഷം കുറ്റവിമുക്തമനാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ താരം ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിട്ടുള്ളത്. മാനിന്‍റെ ദേഹത്ത് പതിച്ച വെടിയുണ്ട സൽമാന്‍റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഹൈകോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പങ്കാളിയല്ലെന്നും താൻ നിരപരാധിയാണെന്നുമാണ് താരം കോടതിയിൽ വാദിച്ചത്. 1998 സെപ്റ്റംബർ 26നും സെപ്റ്റംബർ 28നുമാണ് Read more about മാൻവേട്ട കേസിൽ സൽമാൻ ഖാനെ വെറുതെ വിട്ടു[…]










