തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

02.26 AM 20-07-2016 സൗദിയില്‍ തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ജീവനക്കാര്‍ക്കു ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാത്ത സ്ഥാപനങ്ങളുടെ നിയമനാധികാരത്തിന് താത്കാലികമായോ സ്ഥിരമായോ വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്ന് കൗണ്‍സില്‍ ഓഫ് ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത് ഇന്‍ഷൂറന്‍സ് വക്താവ് യാസിര്‍ അലി അല്‍മആരിക് വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളും വിദേശികളുമായ ജീവനക്കാര്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നുണ്ടോ Read more about തൊഴിലാളികള്‍ക്കു ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി[…]

ജിദ്ദ വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം

02.23 AM 20-07-2016 ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം. ഇനി മുതല്‍ നാലു മണിക്കൂര്‍ മുമ്പു യാത്രക്കാര്‍ പ്രവേശിച്ചിരിക്കണം. യാത്രക്കാരല്ലാത്തവരെ ടെര്‍മിനലില്‍ പ്രവേശിപ്പിക്കില്ല. ഉംറ തീര്‍ത്ഥാടനത്തിന്റെ പശ്ചാതലത്തില്‍ വിമാനത്താവളത്തിലെ അനിയന്ത്രിതമായ തിരക്കു ഒഴിവാക്കാനാണ് നടപടി. ഉംറ തീര്‍ത്ഥാടകര്‍ അടക്കമുള്ള യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിനു വളരെ മുന്‍പുതന്നെ എത്തുന്നതുമൂലം അനിയന്ത്രിതമായ തിരക്കാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനുഭവപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ പെരുനാള്‍ അവധിക്കു പരീക്ഷണാടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ Read more about ജിദ്ദ വിമാനത്താവളത്തില്‍ പ്രവേശനത്തിന് നിയന്ത്രണം[…]

ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി

02.19 AM 20-07-2016 ദില്ലി: ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി. മാപ്പുപറയാന്‍ തയ്യാറല്ലെങ്കില്‍ രാഹുല്‍ ഗാന്ധി വിചാരണ നടപടികള്‍ നേരിടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഹാത്മാഗാന്ധി വധിച്ചതിന് പിന്നില്‍ ആര്‍എസ്.എസ് ആണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. മഹാരാഷ്ട്രയിലെ താനെയില്‍ 2014 ല്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസാണെന്ന പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയത്. അതിനെതിരെ ആര്‍.എസ്.എസ് നല്‍കിയ മാനനഷ്ട കേസില്‍ ജനുവരി ആറിന് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ഭിവണ്ടിയിലെ Read more about ആര്‍.എസ്.എസിനെതിരെ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് സുപ്രീംകോടതി[…]

കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു

02.09 AM 20-07-2016 കോയമ്പത്തൂര്‍: കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു. കൊച്ചി എസ്ആര്‍എം റോഡ് കോറല്‍ ക്രൈസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ ലക്ഷ്മിനാരായണന്റെയും സുധ നായരുടെയും മകള്‍ ലക്ഷ്മി(23)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ആശുപത്രികെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നാണ് ലക്ഷ്മി ചാടിയതെന്ന് പോലീസ് പറയുന്നു. കോയമ്പത്തൂര്‍ പിഎസ്ജി മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ് ലക്ഷ്മി. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുമാസം മുന്‍പാണ് Read more about കൊച്ചി സ്വദേശിയായ മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു[…]

എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി സ്വീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

02.02 AM 20-07-2016 മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി സ്വീകരിച്ചിട്ടില്ലെന്നും പദവി ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എം.കെ. ദാമോദരന്റെ നിയമനത്തിനെതിരേ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജിയില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. എം.കെ. ദാമോദരന്‍ പദവി സ്വീകരിച്ചിട്ടില്ലെങ്കിലും അഡ്വക്കേറ്റ് ജനറലിനു പുറമേ നിയമോപദേ ഷ്ടാവിനെ നിയമിച്ചതു നിലനില്‍ക്കില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയതോടെ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് അറിയിക്കണമെന്ന് നിര്‍ദേശിച്ച് ഡിവിഷന്‍ ബെഞ്ച് Read more about എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി സ്വീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍[…]

ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്

01.59 AM 20-07-2016 യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ഫോട്ടോയും വീഡിയോയും പുറത്തായി. അദ്ദേഹം അവശനിലയില്‍ കഴിയുന്നതും ഭീകരര്‍ ഉപദ്രവിക്കുന്നതുമായ രംഗങ്ങളുള്ള ദൃശ്യങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയാണു പുറത്തു വന്നത്. ഫാ. ടോമിന്റെ സ്ഥിതിയും ആരോഗ്യനിലയും ഗുരുതരമായ അവസ്ഥയിലാണെന്നും അഭ്യൂഹം പരന്നിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഒരു സ്ഥിരീകരണവും നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ഫാ. ടോമിന്റെ മോചനത്തിനായുള്ള ഇടപെടല്‍ തുടരുകയാണെന്നും മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും Read more about ഫാ. ടോം ഉഴുന്നാലിലിനെ ഭീകരര്‍ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്[…]

പാക് വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്

12.30 AM 20-07-2016 ന്യൂഡല്‍ഹി: പാക് വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്. കാര്‍ഗില്‍യുദ്ധം രൂക്ഷമായ 1999 ജൂണിലായിരുന്നു ഇന്ത്യ ആക്രമണത്തിനു പദ്ധതിയിട്ടത്. എന്നാല്‍ അവസാന നിമിഷം നീക്കത്തില്‍നിന്നു പിന്‍മാറുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് വ്യോമസേനയുടെ പ്രധാനകേന്ദ്രമായ റാവല്‍പിണ്ടണ്്ടിയിലെ ചാക്ക്‌ലാല വ്യോമതാവളമടക്കമുള്ള കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതി. യുദ്ധം കൊടുമ്പിരികൊണ്്ടിരിക്കെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയ പാക് വിദേശകാര്യമന്ത്രി സര്‍താജ് അസീസ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് തിരിച്ചുപോയി. ഇതിനു തൊട്ടുപിന്നാലെയാണ് പാക് Read more about പാക് വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയാറെടുത്തിരുന്നതായി റിപ്പോര്‍ട്ട്[…]

ഇന്ത്യക്കാരി നാലുമാസം പ്രായമുള്ള കുട്ടിയുമായി കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണു മരിച്ചു

12.27 AM 20-07-2016 മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതി നാലുമാസം പ്രായമുള്ള കുട്ടിയുമായി 29 നിലയുള്ള പാര്‍പ്പിടസമുച്ചയത്തിന്റെ മുകളില്‍നിന്ന് വീണു മരിച്ചു. മെല്‍ബണിലെ സിറ്റി പോയിന്റ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. സുപ്രജ ശ്രീനിവാസും (31) മകന്‍ ശ്രീഹനുമാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. സപ്രജയുടെ ഭര്‍ത്താവ് ഗണറാം ശ്രീനിവാസ് ഐടി ജീവനക്കാരനാണ്. മെല്‍ബണിലെ ടെക് മഹീന്ദ്രയിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. ദമ്പതികള്‍ക്ക് അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്.

സി.എം.എ ചീട്ടുകളി മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

12.21 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ജൂലൈ 23-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മൗണ്ട് പ്രോസ്‌പെക്ടസിലെ സി.എം.എ ഹാളില്‍ വച്ചു നടക്കുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ടോമി അംബേനാട്ടും സെക്രട്ടറി ബിജി. സി. മാണിയും അറിയിച്ചു. ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ജോര്‍ജ് പുതുശേരില്‍ എന്നിവരാണ് കമ്മിറ്റി കോര്‍ഡിനേറ്റര്‍മാര്‍. ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിനു കുര്യന്‍ മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും Read more about സി.എം.എ ചീട്ടുകളി മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ബ്ലെസിംഗ് ഫെസ്റ്റിവല്‍ ന്യൂയോര്‍ക്കില്‍

12.18 AM 20-07-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചുകളില്‍ ഒന്നായ ‘കൊച്ചി ബ്ലെസിംഗ് സെന്ററിന്റെ’ സ്ഥാപക പാസ്റ്ററും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ‘ബ്ലെസിംഗ് ടുഡേ’ ടിവി പ്രോഗ്രാമിലൂടെയും ‘ബ്ലെസിംഗ് ഫെസ്റ്റിവല്‍’ പ്രാര്‍ത്ഥനാ യോഗങ്ങളിലൂടെയും സുപരിചിതരായ ബ്ര. ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ന്യൂയോര്‍ക്കില്‍ ക്രമീകരിച്ചിരിക്കുന്ന ഏകദിന ‘ബ്ലെസിംഗ് ഫെസ്റ്റിവലില്‍’ ദൈവ വചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതുമാണ്. ജൂലൈ 23-നു വൈകിട്ട് 6 മണിക്ക് ടൈസന്‍ സെന്ററില്‍ (Tyson Read more about ബ്ലെസിംഗ് ഫെസ്റ്റിവല്‍ ന്യൂയോര്‍ക്കില്‍[…]