സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച പണിമുടക്കും

07.46 AM 06-07-2016 സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും വ്യാഴാഴ്ച പണിമുടക്കും. ആലപ്പുഴ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കു നേരെയുണ്്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രോഗിയുടെ ആള്‍ക്കാര്‍ ഡോക്ടറെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെ സമരം ബാധിച്ചില്ല.

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

07.42 PM 06-07-2016 ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ട്രെയിനില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാത്ത സ്ഥിതി വരുന്നു. ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രിലായത്തിന്റെ തീരുമാനം. യാത്രാ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. 15 ദിവസത്തിനകം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിന് വിരുദ്ധമാണ് ഉത്തരവ് എന്നതും ശ്രദ്ധേയമാണ്. ട്രെയിന്‍ യാത്രയിലെ ആള്‍മാറാട്ടം തടയാനും സുരക്ഷയ്ക്കുമായാണ് ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത് Read more about ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു[…]

സ്വര്‍ണ : പവന് 22,720 രൂപ

04:00pm 06/07/2016 കൊച്ചി: സ്വര്‍ണ വില കൂടുന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,720 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ കൂടി 2,840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

കാമുകിയുടെ കൊലപാതകം: ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറ് വര്‍ഷം തടവ്

03:44 PM 06/07/2016 ജോഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ. കേസില്‍ 15 വര്‍ഷത്തെ തടവ് ശിക്ഷക്കാണ് നേരത്തേ ശിക്ഷിച്ചിരുന്നത്. എന്നാല്‍ പിസ്റ്റോറിയസിന്‍റെ വികലാംഗത്വം പരിഗണിച്ചാണ് പുന:പരിശോധിച്ച് ആറു വര്‍ഷമായാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. 2013ലാണ് വിധിക്കാസ്പദമായ കൊലപാതകം നടന്നത്. വാലന്‍റൈന്‍സ് ദിനത്തിൽ പുലര്‍ച്ചെയാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മോഷ്ടാവാണെന്ന് കരുതിയാണ് താന്‍ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്‍റെ Read more about കാമുകിയുടെ കൊലപാതകം: ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറ് വര്‍ഷം തടവ്[…]

ലിബിയയിൽ തട്ടിക്കൊണ്ടുപോയ മലയാളി മോചിതനായി

03:41 PM 06/07/2016 ന്യൂഡൽഹി: ലിബിയയിൽവച്ച് അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളിയായ റെജി ജോസഫ് മോചിതനായി. പേരാമ്പ്ര ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ ജോസഫിന്‍റെ മകന്‍ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവര്‍ത്തകരെയും കഴിഞ്ഞ മാര്‍ച്ച് 31 നാണ് തട്ടിക്കൊണ്ടുപോയത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലിബിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ അസര്‍ എ.എച്ച് ഖാന്‍റെ പ്രവര്‍ത്തനഫലമായാണ് റെജി ജോസഫ് മോചിതനായതെന്ന് സുഷമ ട്വിറ്ററില്‍ വ്യക്തമാക്കി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തുനിന്ന് ജോലിക്കുപോകുമ്പോഴാണ് റെജിയെ തട്ടിക്കൊണ്ടുപോയത്.

തായ്‌വാനില്‍ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം: അഞ്ച് പേര്‍ മരിച്ചു

03:40pm 06/7/2016 തായ്‌വാന്‍ തായ്‌വാനിലെ ന്യൂ തായ്‌പേയ് സിറ്റിയില്‍ വയോധികര്‍ക്കായി പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമിലുണ്ടായ അഗ്നിബാധയില്‍ അഞ്ച് പേര്‍ മരിച്ചു. 29 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. 10 നില കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് അഗ്നിബാധയുണ്ടായത്. മൂന്ന് പേര്‍ സംഭവ സ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലാണ് മരിച്ചത്. 30 മിനിറ്റോളം പണിപ്പെട്ടാണ് അഗ്നിശമന സേന തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2012-ല്‍ 67-കാരന്‍ നഴ്‌സിംഗ് ഹോമിന് തീയിട്ട സംഭവത്തില്‍ 13 Read more about തായ്‌വാനില്‍ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം: അഞ്ച് പേര്‍ മരിച്ചു[…]

രാഹുൽ സെപ്തംബറിൽ അധ്യക്ഷപദവി ഏറ്റെടുത്തേക്കും

03:34pm 06/07/2016 ന്യൂഡൽഹി: രാഹുല്‍ ഗാന്ധി വൈകാതെ കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്തേക്കും. വരുന്ന സപ്തംബറില്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്നാണ് സൂചന. നിലവിൽ കോൺഗ്രസ് ഉപാധ്യക്ഷനാണ് രാഹുൽ. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രസിഡന്‍റാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ എ.ഐ.സി.സി. അനുകൂല തീരുമാനത്തിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ Read more about രാഹുൽ സെപ്തംബറിൽ അധ്യക്ഷപദവി ഏറ്റെടുത്തേക്കും[…]

ഖുര്‍ ആന്‍ കീറിയ സംഭവം: നരേഷ് യാദവിനെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു

03:37pm 06/07/2016 ന്യൂഡല്‍ഹി: പഞ്ചാബില്‍ ഖുര്‍ ആന്‍ കീറിയ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ നരേഷ് യാദവിനെ അന്വേഷണസംഘം അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ചോദ്യം ചെയ്തത്. പൊലീസിന്‍െറ പല ചോദ്യങ്ങള്‍ക്കും നരേഷ് യാദവ് ഉത്തരം പറഞ്ഞില്ളെന്ന് സങ്കൂര്‍ പൊലീസ് സൂപ്രണ്ട് പ്രീത്പാല്‍ സിങ് തിണ്ടി പറഞ്ഞു.സംഭവത്തില്‍ അറസ്റ്റിലായ വിജയ് കുമാറിനെ കണ്ടിരുന്നുവെന്നും സംഭവ ദിവസം വിജയ്കുമാറുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചുവെന്നും നരേഷ് യാദവ് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിട്ടുണ്ട്. Read more about ഖുര്‍ ആന്‍ കീറിയ സംഭവം: നരേഷ് യാദവിനെ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തു[…]

ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 6 മുതല്‍ 10 വരെ ഒഹായോയില്‍

01:40pm 06/7/2016 ഒഹായോ: ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 6 മുതല്‍ 10 വരെ ഒഹായോയിലുള്ള ആഷ്‌ലാന്റ് യൂണിവേഴ്‌സിറ്റിയില്‍ (Ashland Universtiy, 401 College Avenue, Ashland, OH 44805) വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കയില്‍ ഉള്ള ഏകദേശം 23 ഓളം ലോക്കല്‍ ചര്‍ച്ച്, വിശ്വാസികളും, ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളസഭാവിശ്വാസികളും ഈ വാര്‍ഷിക കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതാണ്. ശ്രീലങ്കയില്‍ 1923- ­ല്‍ തുടങ്ങി ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍, 65­-ഓളം രാജ്യങ്ങളില്‍ കൂടുതല്‍ ലോക്കല്‍ ചര്‍ച്ചുകള്‍ ഉള്ള Read more about ന്യൂടെസ്റ്റ്‌മെന്റ് ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 6 മുതല്‍ 10 വരെ ഒഹായോയില്‍[…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ് അമേരിക്ക റീജിയന് നവ നേതൃത്വം

01:38pm 06/7/2016 ഫിലഡാല്‍ഫിയ: ലോകത്തിലെ ഏറ്റവും വലിയ മലയാളി എത്തിനിക് സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആറു റീജിയനില്‍ ഒന്നാമത്തെ റീജിയനായ അമേരിക്ക റീജിയന്റെ 2016- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫിലാഡല്‍ഫിയ പ്രോവിന്‍സ് ആതിഥേയത്വമരുളി വെല്‍ഷ് റോഡിലുള്ള സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ വര്‍ണ്ണാഭമായ ബയനിയല്‍ കോണ്‍ഫറന്‍സിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാഷണല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ തോമസ് (സോമന്‍) ഇലക്ഷന്‍ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജെ. അലക്‌സാണ്ടര്‍ ഐ.എ.എസ്, Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ് അമേരിക്ക റീജിയന് നവ നേതൃത്വം[…]