കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ശിവസേനയ്ക്ക് അതൃപ്തി.

11:55am 05/7/2016 മുംബൈ: കേന്ദ്രമന്ത്രിസഭയില്‍ പദവി ലഭിക്കുന്നതിനായി ശിവസേന ആരോടും യാചിക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഞങ്ങളുടേത് സ്വയം ബഹുമാനവും മാന്യതയുള്ള പാര്‍ട്ടിയാണ്. ഞങ്ങള്‍ ഒന്നിനായും അഭ്യര്‍ഥിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നു നടക്കുന്ന കേന്ദ്രമന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ല. കേന്ദ്രമന്ത്രിസഭയിലെ പദവിയെന്നത് അപ്രധാനമായ കാര്യമാണ്. യാചനയുമായി ആരുടേയും വാതിലില്‍ മുട്ടില്ലെന്നും താക്കറെ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ശിവസേന വിട്ടുനില്‍ക്കുമെന്നാണ് സൂചന. നിലവില്‍ അനന്ത് Read more about കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ശിവസേനയ്ക്ക് അതൃപ്തി.[…]

സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയും അവളുടെ കഥയും

(ജോസഫ് പടന്നമാക്കല്‍) അമേരിക്കയുടെ അതിമനോഹരമായ സ്മാരകസൗധമേതെന്നു ചോദിച്ചാല്‍ അതിനൊരുത്തരമേയുള്ളൂ, അതേ, സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി മാത്രം. ദേശീയ സ്‌നേഹത്തിന്റെ പ്രതീകമാണ് ആ സ്തൂപം. തലമുറകളുടെ ചരിത്രം അവള്‍ക്കു പറയാനുണ്ട്. എങ്കിലും അവളുടെ രൂപം എങ്ങനെ അമേരിക്കന്‍ തീരത്തു വന്നതെന്ന കഥ ചരിത്രം വിസ്മരിക്കുന്നു. പലര്‍ക്കും അവളുടെ കഥ അറിഞ്ഞുകൂടാ. സ്റ്റാച്ച്യൂ ഓഫ് ലിബേര്‍ട്ടിയെന്ന സ്തൂപത്തിനു രൂപകല്‍പ്പന ചെയ്തതും ഓളങ്ങളെയും തിരമാലകളെയും അടിയൊഴുക്കുകളെയും ഭീകര കൊടുംകാറ്റുകളെയും വകവെക്കാതെ ന്യൂയോര്‍ക്കിന്റെ തീരത്തു പ്രതിമ സ്ഥാപിക്കുകയും ചെയ്തത് ഫ്രഡറിക് അഗസ്റ്റ ബര്‍തോള്‍ഡിയെന്ന Read more about സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയും അവളുടെ കഥയും[…]

ബ്രിക്‌­സിറ്റിന് പിന്നാലെ നെതര്‍ലാന്‍ഡില്‍ നെക്‌­സിറ്റ് ആവശ്യം

11:51am 05/7/2016 ജോര്‍ജ് ജോണ്‍ ഹേഗ്: ബ്രിട്ടീഷ് മാതൃകയില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് നെതര്‍ലാന്‍ഡ്‌­സിലും മുറവിളി ശക്തമായി. നെക്‌­സിറ്റ് എന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധര്‍ ഇതിന് പേരിട്ടിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന വിഷയത്തില്‍ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തില്‍ 56,000 പേര്‍ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു. ഇവരുടെ ശ്രമം വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ല എന്ന് കണക്കാക്കുന്നുവെങ്കിലും ഡച്ച് ജനതയുടെ വികാരം പ്രകടിപ്പിക്കാന്‍ നിവേദനം സഹായകമാകുമെന്ന് നെക്‌­സിറ്റ് സംഘാടകരായ പാട്രിക് ക്രിന്‍ജിന്‍സും പീറ്റര്‍ വാന്‍ വിജ്‌­മെറനും Read more about ബ്രിക്‌­സിറ്റിന് പിന്നാലെ നെതര്‍ലാന്‍ഡില്‍ നെക്‌­സിറ്റ് ആവശ്യം[…]

‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി

11:46am 05/07/2016 ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ ഷൈജു ഖാലിദിന്‍റെ സഹോദരനാണ് റഹ്മാന്‍.ആശാ ശരത്,സുദീപ് കൊപ്പ,ശ്രീനാഥ് ഭാസി,സൗബിന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രാശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വ്വിക്കുന്ന ചിത്രത്തിന്‍്റെ ഛായാഗ്രാഹണം ജിന്‍ഷി ഖാലിന്‍റേതാണ്.

രാജിവയ്യക്കില്ല : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

11:50am 05/7/2016 മെല്‍ബണ്‍: മാല്‍ക്കം ടേണ്‍ബുള്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്നും പ്രതിപക്ഷ ലേബര്‍ നേതാവിന്റെ രാഷ്ട്രീയ പ്രേരിതമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഉപദേശം സ്വീകരിക്കുമെന്ന് വിചാരിക്കേണ്ടന്നും ടേണ്‍ബുള്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം പാര്‍ട്ടിക്കാരുടെ പോലും വോട്ടു കിട്ടാത്ത അദ്ദേഹം രാജിവയ്ക്കണമെന്നും പ്രതിപക്ഷ ലേബര്‍ നേതാവ് ബില്‍ ഷോര്‍ട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ടണ്‍ബുള്ളിനു ഭരിക്കാന്‍ അറിയില്ലെന്നു സ്വന്തം പാര്‍ട്ടിക്കാര്‍ പോലും കരുതുന്നു. ദക്ഷിണാര്‍ധ ഗോളത്തിലെ ഡേവിഡ് കാമറോണാണ് ഓസീസ് പ്രധാനമന്ത്രിയെന്നും ഷോര്‍ട്ടന്‍ പരിഹസിച്ചിരുന്നു. ശനിയാഴ്ചത്തെ വോട്ടെടുപ്പിന്റെ ഫലം പൂര്‍ണമായി Read more about രാജിവയ്യക്കില്ല : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി[…]

കെ.­സി.­എ­സ്. ബാസ്ക്ക­റ്റ്‌ബോള്‍ ടൂര്‍ണ്ണ­മെന്റ്: ടീം നോ മേഴ്‌സി ചാമ്പ്യ­ന്മാര്‍

11:45am 05/7/2016 ജീനോ കോതാ­ല­ടി­യില്‍ ചിക്കാ­ഗോ: ക്‌നാനായ കാത്ത­ലിക് സൊസൈറ്റി സ്‌പോര്‍ട്‌സ് ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ നട­ത്ത­പ്പെട്ട ബാസ്ക്ക­റ്റ്‌ബോള്‍ ടൂര്‍ണ്ണ­മെന്റില്‍ ടീം നോ മേഴ്‌സി ചാമ്പ്യ­ന്മാ­രാ­യി. മിഡില്‍ സ്കൂള്‍ വിഭാ­ഗ­ത്തില്‍ അടി­പൊളി ചേട്ടാ­യീസ് ടീം ജേതാ­ക്ക­ളാ­യി. ഫെല്‍ഡ്‌മെന്‍ റിക്രി­യേ­ഷന്‍ സെന്റ­റില്‍വെച്ച് നട­ത്ത­പ്പെട്ട മത്സ­ര­ങ്ങള്‍ സ്‌പോര്‍ട്‌സ് ഫോറം ചെയര്‍മാന്‍ ഷിജു ചെറി­യ­ത്തില്‍, കെ.­സി.­വൈ.­എല്‍. പ്രസി­ഡന്റ് ഷോണ്‍ മുല്ല­പ്പ­ള്ളിക്ക് ഗെയിം­ബോള്‍ നല്‍കി ഉദ്ഘാ­ടനം ചെയ്തു. ജീനോ കോതാ­ല­ടി­യില്‍, സണ്ണി ഇടി­യാ­ലില്‍, ജോര്‍ജ് തോട്ട­പ്പുറം എന്നി­വര്‍ വിവിധ വിഭാ­ഗ­ങ്ങ­ളിലെ ട്രോഫി­കള്‍ സമ്മാ­നി­ച്ചു. കെവിന്‍ Read more about കെ.­സി.­എ­സ്. ബാസ്ക്ക­റ്റ്‌ബോള്‍ ടൂര്‍ണ്ണ­മെന്റ്: ടീം നോ മേഴ്‌സി ചാമ്പ്യ­ന്മാര്‍[…]

ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍

11:44am 05/7/2016 കലിഫോര്‍ണിയ: ശാസ്ത്രലോകത്തിന്റെ പ്രതീക്ഷകള്‍ക്ക് തിളക്കമേകി നാസയുടെ ജൂണോ പേടകം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. നാലു വര്‍ഷവും 10 മാസവും 29 ദിവസവുംകൊണ്ട് 290 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണു ജൂണോ വ്യാഴത്തിന്റെ അടുത്തെത്തെത്തിയത്. 20 മാസംവരെ പേടകം വ്യാഴത്തെ ഭ്രമണം ചെയ്യും. അതിനു ശേഷം വ്യാഴത്തിന്റെ ഉപരിതലത്തിലേക്കു പതിക്കും. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു മാറിയത്. 1600 കിലോഗ്രാം ഭാരമുള്ള ജൂണോ ശബ്ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണു Read more about ജൂണോ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍[…]

അച്ഛന്‍െറ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് പതിനാലുകാരന്‍ മരിച്ചു

11:41 AM 05/07/2016 വാഷിങ്ടണ്‍: അച്ഛന്‍െറ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മകന്‍ പതിനാലുകാരന്‍ മരിച്ചു. വില്യം ബ്രംബിയുടെ മകന്‍ സ്റ്റീഫനാണ് മരിച്ചത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ്​ സംഭവം. ബ്രംബിക്കെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. തോക്കില്‍ നിന്ന് തിര മാറ്റുന്നതിനിടെ സമീപത്ത് നിന്നിരുന്ന മകന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്റ്റീഫനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്രംബിയുടെ പെണ്‍മക്കള്‍ നോക്കി നില്‍ക്കെയായിരുന്നു അപകടം. എന്നാല്‍ ഇവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റില്ല.

എല്‍സി സാമുവേലിന്റെ (ബേബികുട്ടി­- 56) പൊതു ദര്‍ശനവും സംസ്കാരശുശ്രൂഷ ചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു

ഫിലിപ്പ് മാരേട്ട് 11:39am 05/7/2016 കോട്ടയം പുതുപ്പള്ളി കരോട്ടെ കുറ്റ് (ചിരട്ടെ പറമ്പില്‍) ജോസഫ്­ ഏലിയാമ്മ ദമ്പതികളുടെ മകളും ന്യുയോര്‍ക്ക് ഏഹലി ഛമസ­െല്‍ താമസിക്കുന്ന കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയില്‍ ഷിബു വര്‍ഗീസിന്റെ ഭാര്യയുമായ എല്‍സി സാമുവേല്‍ (ബേബികുട്ടി­56) ന്‍റെ പൊതു ദര്‍ശനവും സംസ്കാര ശുശ്രൂഷകളും ജൂലൈ അഞ്ചിന് ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെയും ആറിന് ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ 10.30 വരെയും ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് Read more about എല്‍സി സാമുവേലിന്റെ (ബേബികുട്ടി­- 56) പൊതു ദര്‍ശനവും സംസ്കാരശുശ്രൂഷ ചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു[…]

റിലേ ടീമിനു ദേശീയ റിക്കാര്‍ഡ്

11:39am 05/7/2016 അല്‍മറ്റി: വനിതാ റിലേ ടീമിനു ദേശീയ റിക്കാര്‍ഡ്. കസാക്കിസ്ഥാന്‍ നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4-100 മീറ്റര്‍ റിലേയിലാണു താരങ്ങള്‍ ദേശീയ റിക്കാര്‍ഡ് മറികടന്നത്. മലയാളി താരം മെര്‍ലിന്‍ ജോസഫ്, ദ്യൂതി ചന്ദ്, ശ്രബാനി നന്ദ, എച്ച്. എം. ജ്യോതി എന്നിവരുടെ സംഘമാണ് പുതിയ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചത്. 43.42 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്. ബെയ്ജിംഗില്‍ നടന്ന ലോക അത്‌ലറ്റിക് ചലഞ്ചില്‍ കുറിച്ച 44.03 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണു ടീം തിരുത്തിയത്.