ബംഗ്ലാദേശിലെ ഷോപ്പിംഗ് മാളില്‍ തീപിടുത്തം

05:00pm 21/8/2016 ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ബഷുന്ധര നഗരത്തിലുള്ള ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് സൂചന. തീ ആറാം നിലയിലേക്കും ആളിപ്പടര്‍ന്നു. രാവിലെ 11.30ഓടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ പത്തിലേറെ യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. മാളില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചതായാണ് വിവരം. എന്നാല്‍ തീപിടുത്തത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്‌ടോ എന്നതടക്കമുള്ള വിവരങ്ങ വ്യക്തമല്ല.

കണ്ണൂരിൽ ബോംബ്​ പൊട്ടി ബി.ജെ.പി ​പ്രവർത്തകൻ മരിച്ചു

10:17 am 21/08/2016 കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച്​ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ കോട്ടയം പൊയിൽ കോലക്കാവിൽ ദീക്ഷിത്(26) ആ ണ് മരിച്ചത്. ബോംബ്​ നിർമാണത്തിനിടെ​ സ്​​േഫാടനം നടന്നതായാണ്​​ സംശയിക്കുന്നത്​. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിൽ.

നെയ്​മർ ക്യാപ്​റ്റൻ സ്​ഥാനം ഒഴിഞ്ഞു

10:11 am 21/08/2016 . റിയോ ഡെ ജനീറോ: ഒളിമ്പിക്​സിലെ ഫുട്​ബാൾ ചരിത്രത്തിൽ പുതുചരിത്രം രചിച്ച്​ ബ്രസീലി​െൻറ ഇതിഹാസ താരം നെയ്​മർ 2014 ഫുട്​ബാൾ ലോകകപ്പിൽ ജർമനിയോടേറ്റ കനത്ത പരാജയത്തിന്​ മധുര പ്രതികാരം ചെയ്​തായിരുന്നു സ്​ഥാനം ഒഴിഞ്ഞത്​. 2014 സെപ്​തംബറിലായിരുന്നു നെയ്​മർ ആദ്യമായി ബ്രസീലി​െൻറ നായക സ്​ഥാനം ഏറ്റെടുക്കുന്നത്​. അതിന്​ ശേഷം ഒളിമ്പിക്​സ്​ ടീമിനെ നയിക്കാൻ വീണ്ടും ബ്രസീൽ കോച്ച്​ റൊഗീരിയോ മെക്കാള നെയ്​മറിനെ ചുമതലപ്പെടുത്തുകയായിരുന്നു. ലോകകപ്പും കോപ്പ അമേരിക്കയും ഉള്‍പ്പെടെ നേടിയ ബ്രസീല്‍ ടീമിന് ഒളിമ്പിക്സ് Read more about നെയ്​മർ ക്യാപ്​റ്റൻ സ്​ഥാനം ഒഴിഞ്ഞു[…]

ജർമനിയോട് പകരം വീട്ടി ബ്രസീലിന് ഒളിമ്പിക്‌സ് സ്വർണം

10:06 am 21/08/2016 റിയോ ഡെ ജനീറോ: ലോകകപ്പ് ഫുട്ബാളിൽ ജർമനിയോടേറ്റ കനത്ത തോൽവിക്ക് പകരം വീട്ടി ബ്രസീൽ റിയോ ഒളിമ്പിക്‌സ് ഫുട്ബാൾ ജേതാക്കളായി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ ചരിത്ര വിജയം നേടിയത്. നായകൻ നെയ്‌മർ തൊടുത്ത അവസാന പെനാല്‍റ്റി ജര്‍മനിയുടെ വല കുലുക്കി ഒളിമ്പിക്സിലെ ആദ്യ സ്വർണം ബ്രസീലിന് സമ്മാനിച്ചു. 2014 ലോകകപ്പ് സെമി ഫൈനലില്‍ ജര്‍മനിയോടേറ്റ 7-1ന്‍റെ പരാജയത്തിനുള്ള മധുര പ്രതികാരമായി ഒളിമ്പിക്സ് വിജയം. ജര്‍മനി ക്യാപ്റ്റന്‍ Read more about ജർമനിയോട് പകരം വീട്ടി ബ്രസീലിന് ഒളിമ്പിക്‌സ് സ്വർണം[…]

ഇ-മെയില്‍ കേസ്: ഹിലരി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കണമെന്ന് ജഡ്ജി

10:01 am 21/08/2016 വാഷിങ്ടണ്‍: ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചുവെന്ന കേസില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ ജുഡീഷ്യല്‍ വാച്ച് ഡോഗിന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. ഇ-മെയില്‍ വിവാദത്തില്‍ ഹിലരിയെ ചോദ്യം ചെയ്യണമെന്ന ജുഡീഷ്യല്‍ നിരീക്ഷണ സമതിയുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ ജഡ്ജി എമ്മത് ജി. സുളിവന്‍െറ ഉത്തരവ്. സമിതി എഴുതിത്തയാറാക്കിയ ചോദ്യങ്ങള്‍ക്ക് ഹിലരി മറുപടി നല്‍കണമെന്ന ഉത്തരവില്‍ സന്തോഷമുണ്ടെന്ന് ജുഡീഷ്യല്‍ നിരീക്ഷണ സമിതി പ്രസിഡന്‍റ് ടോം ഫിറ്റന്‍ പ്രതികരിച്ചു. Read more about ഇ-മെയില്‍ കേസ്: ഹിലരി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കണമെന്ന് ജഡ്ജി[…]

പതിനാല് വയസ്സിനു താഴെയുള്ള ബാലികയെ തുടര്‍ച്ചയായി നാലമാസം ലൈംഗീക പീഢനത്തിനിരയാക്കിയ പ്രതിയെ 693 വര്‍ഷം ജയിലിലടക്കുവാന്‍ കേസ്സിലെ വാദം കേട്ട ജൂറി വിധിച്ചു.

10:00am 21/8/2016 പി.പി. ചെറിയാന്‍ വെസ്റ്റ് ടെക്‌­സസ്: പതിനാല് വയസ്സിനു താഴെയുള്ള ബാലികയെ തുടര്‍ച്ചയായി നാലമാസം ലൈംഗീക പീഢനത്തിനിരയാക്കിയ കെല്ലി അലക്‌­സാണ്ടര്‍ ലുവിസ് എന്ന പ്രതിയെ 693 വര്‍ഷം ജയിലിലടക്കുവാന്‍ കേസ്സിലെ വാദം കേട്ട ജൂറി വിധിച്ചു. ആഗസ്റ്റ് 18നാണ് സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായതെന്ന് മിഡ്‌­ലാന്റ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസില്‍ നിന്നു പുറത്തിറക്കിയ പ്രസ് റീലിസില്‍ പറയുന്നു. 2014 സെപ്റ്റംബര്‍ 1 മുതല്‍ 2014 ഡിസംബര്‍ 23 വരെയുള്ള കാലഘട്ടത്തിലാണ് 14 വയസ്സുള്ള പെണ്‍കുട്ടി Read more about പതിനാല് വയസ്സിനു താഴെയുള്ള ബാലികയെ തുടര്‍ച്ചയായി നാലമാസം ലൈംഗീക പീഢനത്തിനിരയാക്കിയ പ്രതിയെ 693 വര്‍ഷം ജയിലിലടക്കുവാന്‍ കേസ്സിലെ വാദം കേട്ട ജൂറി വിധിച്ചു.[…]

കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു

09:56 am 21/08/2016 കൊച്ചി: സർവീസ് പിസ്റ്റളിൽ നിന്ന് വെടിയേറ്റ് കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൃപ്പൂണിത്തുറ എ.ആര്‍. ക്യാമ്പിലെ അസിസ്റ്റന്‍റ് കമാൻഡന്‍റ് എറണാകുളം ഇരുമ്പനം കളച്ചിങ്കല്‍ വീട്ടില്‍ സാബു മാത്യുവാണ് മരിച്ചത്. പുലർച്ചെ 1.45ന് ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് വാഹനം വാഴക്കാലയിൽ പാർക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. അബദ്ധത്തില്‍ വെടി പൊട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വയറിന് മുകളിലായി വെടിയേറ്റ സാബുവിനെ സഹപ്രവർത്തകർ എറണാകുളം മെഡിക്കല്‍ സെന്‍റർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സമയത്ത് ഡ്രൈവറും ഒരു പൊലീസുകാരനും Read more about കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു[…]

ടെക്‌സാസ് സംസ്ഥാനത്തു ഓഗസ്റ്റ് 22 ന് പുതിയ അധ്യായനവര്‍ഷം ആരംഭിക്കും.

09:56 am 21/8/2016 – പി. പി. ചെറിയാന്‍ ഓസ്റ്റിന്‍ : നീണ്ട വേനല്‍ക്കാല അവധിക്കുശേഷം ടെക്‌സാസ് സംസ്ഥാനത്തു ഓഗസ്റ്റ് 22 ന് പുതിയ അധ്യായനവര്‍ഷം ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കുളള പ്രതിരോധ കുത്തിവയ്പുകളെ കുറിച്ച് അതാതു സ്കൂള്‍ ഡിസ്ട്രിക്റ്റുകള്‍ നല്‍കിയിട്ടുളള നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല പകര്‍ച്ച വ്യാധികളും സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നതിനാല്‍ ഇതിനെ പ്രതിരോധിക്കുവാന്‍ വാക്‌സിനേഷന്‍ ആവശ്യമാണ്. വ്യത്യസ്ത പ്രായത്തിലും ഗ്രേഡിലും പഠനം തുടരുന്നവര്‍ സ്വീകരിക്കേണ്ട വിവിധ കുത്തിവയ്പുകളെ കുറിച്ചുളള വിവരങ്ങള്‍ സ്കൂള്‍ വെബ് സൈറ്റുകളില്‍ Read more about ടെക്‌സാസ് സംസ്ഥാനത്തു ഓഗസ്റ്റ് 22 ന് പുതിയ അധ്യായനവര്‍ഷം ആരംഭിക്കും.[…]

ഒ.സി.ഐ.കാര്‍ഡ് ക്യാമ്പ് ഡാളസ്സില്‍­ ശനി രാവിലെ മുതല്‍

– പി.പി. ചെറിയാന്‍ ഡാളസ്: കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ­ഹൂസ്റ്റണ്‍, ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റി അസ്സോസിയേഷനുകളുമായി സഹകരിച്ചു ഏകദിന ഒ.സി.ഐ(ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ)ക്യാമ്പ് ആഗസ്റ്റ് 20­ാം തിയ്യതി രാവിലെ 9.30 മുതല്‍ 4വരെ സംഘടിപ്പിക്കുന്നു. ഡാളസ് നോര്‍ത്ത് സെന്‍ട്രല്‍ എക്‌­സ്പ്രസ് വെയിലുള്ള പാര്‍ക്ക് പ്ലാസ ടവറിലാണ് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജരും, അമേരിക്കന്‍ പാസ്‌­പോര്‍ട്ട് കൈവശമുള്ളവരും ഒ.സി.ഐ. അപേക്ഷഫോറം പൂരിപ്പിച്ചു ആവശ്യമായ രേഖകളുമായി എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. Read more about ഒ.സി.ഐ.കാര്‍ഡ് ക്യാമ്പ് ഡാളസ്സില്‍­ ശനി രാവിലെ മുതല്‍[…]

തുർക്കിയിൽ വിവാഹ ചടങ്ങിനിടെ സ്ഫോടനം; 30 മരണം

09:50 AM 21/08/2016 ഇസ്​തംബൂൾ: തുർക്കിയിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബ്​ സ്​ഫോടനത്തിൽ 30 പേർ മരിച്ചു. 94 പേർക്ക്​ പരിക്കേറ്റു. കഴിഞ്ഞ ദിവസം ഗാസിയാൻടെപ്​ നഗരത്തിലാണ്​ സ്ഫോടനമുണ്ടായത്​. മനുഷ്വത്വ രഹിതമായ ആക്രമണമാണ് നടന്നതെന്നും സംഭവത്തിന്​ പിന്നിൽ കുർദിഷ്​ വിമതരോ ​െഎ.എസ്​ തീവ്രവാദികളോ ആകാമെന്നും തുർക്കി ഉപപ്രധാനമന്ത്രി മെഹ്മദ്​ സിംസെക്​ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലും തുർക്കിയിൽ തുടർച്ചയായ ഭീകരാക്രമണങ്ങളും ബോംബ്​ സ്ഫോടനങ്ങളും നടന്നിട്ടുണ്ട്​​. പി.കെ.കെ എന്നറിയപ്പെടുന്ന കുർദിഷ്​ മീലീഷ്യയായ കുർദിസ്താൻ വർക്കേഴ്സ്​ പാർട്ടിയോ​ െഎ.എസോ ഇൗ അക്രമണങ്ങളുടെ ഉത്തരവാദിത്തം Read more about തുർക്കിയിൽ വിവാഹ ചടങ്ങിനിടെ സ്ഫോടനം; 30 മരണം[…]