ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റി

01:11 pm 16/8/2016 തിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി മാറ്റി. വിജിലന്‍സ് കോടതി ജഡ്ജി അവധിയായതിനാലാണ് മാറ്റിയത്. കേസ് സെപ്റ്റംബര്‍ അഞ്ചിന് പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഇന്ന് വാദം തുടരാനിരുന്നത്. കേസില്‍ വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ എതിര്‍ വാദങ്ങളും കോടതി അടുത്തമാസം പരിഗണിക്കും. റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാര്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ കേസില്‍ തുടരന്വേഷണം Read more about ബാര്‍ കോഴക്കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റി[…]

കൊടുങ്ങല്ലൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

01:07 pm 16/08/2016 കൊടുങ്ങല്ലൂർ: എറിയാട് പുതിയ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എറിയാട് പേ ബസാർ കറുകപ്പാടത്ത് അശ്റഫ് (50), എസ്.എൽ പുരം പടിഞ്ഞാറെ വെമ്പല്ലൂർ ശങ്കുബസാർ ഈറൻവീട്ടിൽ രവി (55) എന്നിവരാണ് മരിച്ചത്. അശ്റഫിൻെറ ഭാര്യ റംലത്ത്, മകൻ അമൻ, രവിയോടൊപ്പം ബൈക്കിലുണ്ടായിരുന്ന വിഷ്ണു എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രി മോർച്ചറിയിൽ.

കായങ്കുളത്ത് നേത്രാവതി എക്സ്പ്രസിൽ തീപിടുത്തം;

01:07 pm 16/08/2016 കായംകുളം: തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിൽ തീപിടുത്തം. ട്രെയിൻ പതിനൊന്നരയോടെ കായംകുളത്തെത്തിയപ്പോൾ ജനറൽ കമ്പാർട്ട്മെന്‍റിലാണ് തീപിടിത്തമുണ്ടായത്. യാത്രാക്കാർ സുരക്ഷിതരാണെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. മോഷണശ്രമത്തിനിടെ പിടികൂടിയ അന്യസംസ്ഥാനക്കാരൻ ടോയ് ലറ്റിൽ കയറി കൈയിൽ കരുതിയ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ആത്മഹത്യ ശ്രമമാണോ എന്നും സംശയമുണ്ട്. യാത്രാക്കാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. തമിഴ്നാട് സ്വദേശി അനസ് എന്നയാളാണ് തീ കൊളുത്തിയതെന്ന് കരുതുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം Read more about കായങ്കുളത്ത് നേത്രാവതി എക്സ്പ്രസിൽ തീപിടുത്തം;[…]

ഐ.ബി.പി.എസ് ക്ളര്‍ക്ക് പരീക്ഷ: 19,243 ഒഴിവുകള്‍

01:02 pm 16 /08/2016 രാജ്യത്തെ 19 ബാങ്കുകളില്‍ ക്ളര്‍ക്ക് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) നടത്തുന്ന പരീക്ഷ നവംബര്‍/ ഡിസംബര്‍, 2017 ജനുവരി മാസങ്ങളിലായി നടക്കും. ആകെ 19,243 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 842 ഒഴിവുകള്‍. അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോഓപറേഷന്‍ ബാങ്ക്, ദെന Read more about ഐ.ബി.പി.എസ് ക്ളര്‍ക്ക് പരീക്ഷ: 19,243 ഒഴിവുകള്‍[…]

നെല്ലിക്ക ടോണിക് കൊണ്ടു വിളര്‍ച്ച തടയാം

01:00 pm 16/8/2016 നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയില്‍ നിറയ്്ക്കുക. ഇതിലേക്കു ശുദ്ധമായ തേന്‍, നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കക. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുക. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേര്‍ന്ന് നല്ല ലായനി രൂപത്തില്‍ ആയിക്കഴിഞ്ഞിരിക്കും. ഇതു ദിവസവും ഓരോ സ്പൂണ്‍ അളവില്‍ കഴിച്ചാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും. നെല്ലിക്കാനീരും തേനും ചേര്‍ത്തു കഴിച്ചാല്‍ കാഴ്ചശക്തി മെച്ചപ്പെടും. ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേര്‍ന്നാല്‍ പിന്നത്തെ കഥ Read more about നെല്ലിക്ക ടോണിക് കൊണ്ടു വിളര്‍ച്ച തടയാം[…]

ഒരു നോട്ടം മതി ഈ ‘നോട്ട്’ തുറക്കാന്‍

12:59 pm 16/8/2016 ‘ഇന്‍റലിജന്‍്റ് സ്മാര്‍ട്ട്ഫോണ്‍’ എന്ന് സാംസങ് വിശേഷിപ്പിക്കുന്ന ഗാലക്സി നോട്ട് 7 ആഗസ്റ്റ് 19ന് വിപണിയിലത്തെും. കണ്ണുകള്‍ ഉപയോഗിച്ച് ഫോണ്‍ തുറക്കാന്‍ കഴിയുന്ന ഐറിസ് സ്കാനറാണ് നോട്ട് 7ന്‍്റെ പ്രത്യേകത. കൂടാതെ മുന്‍ഗാമികളായ നോട്ടിനൊപ്പം കണ്ടിരുന്ന 0.7 എം.എം എസ് പെന്നും ഗ്യാലക്സി നോട്ടിനോടൊപ്പമുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 5 സംരക്ഷണമുള്ള 2560 X 1440 പിക്സല്‍ റസലൂഷന്‍ 5.7 ഇഞ്ച് ക്യുഎച്ച്ഡി ഡ്യുവല്‍ എഡ്ജ് സൂപ്പര്‍ അലോലെഡ് സ്ക്രീനാണ്. ഒരു ഇഞ്ചില്‍ 518 Read more about ഒരു നോട്ടം മതി ഈ ‘നോട്ട്’ തുറക്കാന്‍[…]

അബുദാബി കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷം പദ്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും

12:59 pm 16/8/2016 അബുദാബി: അബുദാബി കെഎംസിസി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആഘോഷ പരിപാടികള്‍ പദ്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മതകാര്യ ഉപദേഷ്ട്ടാവ് ശൈഖ് അലി അല്‍ ഹാഷ്മി മുഖ്യാതിഥിയായി പങ്കെടുക്കും. പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലീം ലീഗ് ദേശീയ ട്രഷററും, സംസ്ഥാന പ്രതിപക്ഷ ഉപ Read more about അബുദാബി കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷം പദ്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും[…]

സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍െറ നടപടി പ്രശംസനീയമാണെന്ന് കെജ് രിവാള്‍

12:57 pm 16/08/2016 ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍െറ നടപടി പ്രശംസനീയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജഡ്ജിമാരുടെ നിയമനത്തെകുറിച്ച് പാരാമര്‍ശിക്കാതിരുന്നതില്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്‍റെ ആത്മധൈര്യവും ദൃഢവിശ്വാസവും നീതി സംബന്ധിച്ച ഉത്കണ്ഠയും അഭിനാന്ദര്‍ഹമാണ്- കെജ് രിവാള്‍ ട്വിറ്റിലൂടെ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശപ്പെടുത്തിയെന്ന് തുറന്നുപറയാനുള്ള ആര്‍ജവം അദ്ദേഹം കാണിച്ചുവെന്നും കെജ് രിവാള്‍ പറഞ്ഞു. Read more about സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍െറ നടപടി പ്രശംസനീയമാണെന്ന് കെജ് രിവാള്‍[…]

കാഷ്മീരില്‍ സംഘര്‍ഷം; രണ്ടു പേര്‍ മരിച്ചു

12:56 pm 16/8/2016 ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പെട്ടു. പ്രതിഷേധക്കാരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ കാഷ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 60 ആയി. ശ്രീനഗറിലെ ബറ്റ്മലോ സ്വദേശി യാസിര്‍ അഹമ്മദ് (20) ആണ് മരിച്ചവരില്‍ ഒരാള്‍. സംഘര്‍ഷങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായ 39-ാം ദിവസവും കാഷ്മീരില്‍ കര്‍ഫ്യൂ തുടരുകയാണ്. തിങ്കളാഴ്ചയും ഇന്നുമുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താഴ്‌വരയിലെ സംഘര്‍ഷ മേഖലകളില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സൈന്യത്തിന് Read more about കാഷ്മീരില്‍ സംഘര്‍ഷം; രണ്ടു പേര്‍ മരിച്ചു[…]

അസ്‌ലം വധം: പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കും

12:55 pm 16/8/2016 നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം വ്യാപക റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന രണ്ടുപേരുടെ വീടുകളില്‍ പോലീസ് സംഘമെത്തിയത്. വളയം നിരവുമ്മലിലും, ചുഴലിയിലുമാണ് രാത്രിയില്‍ പോലീസെത്തിയത്. കൊലപാതക സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത യുവാവിനെയും മറ്റൊരാളെയും തേടിയാണ് പോലീസ് ഇവരുടെ വീട്ടിലും ബന്ധുവീട്ടിലുമെത്തിയത്. ഇതിനിടയില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ കോടതിയില്‍ Read more about അസ്‌ലം വധം: പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കും[…]