പാകിസ്താന് 2000 കോടിയുടെ സൈനിക സഹായം യു.എസ് തടഞ്ഞു

09:30am 05/08/2016 വാഷിങ്ടണ്‍: സൈനിക ചെലവിലേക്കായി പാകിസ്താന് വാഗ്ദാനം ചെയ്തിരുന്ന 2000 കോടി രൂപയുടെ സൈനികസഹായം യു.എസ് തടഞ്ഞു. ഭീകരരെ അമര്‍ച്ച ചെയ്യുന്നതിന് മതിയായ നടപടി സ്വീകരിച്ചില്ളെന്ന കാരണം ചൂണ്ടിക്കാട്ടി സഹായം നല്‍കാനുള്ള അനുമതിപത്രത്തില്‍ ഒപ്പുവെക്കാന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍ വിസമ്മതിച്ചു. തുടര്‍ന്ന് പണം വിട്ടുനല്‍കേണ്ടെന്ന് പെന്‍റഗണ്‍ തീരുമാനിച്ചു. മൗലവി ജലാലുദ്ദീന്‍ ഹഖാനി നേതൃത്വം നല്‍കുന്ന സംഘത്തെ അമര്‍ച്ച ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് പ്രതിരോധവകുപ്പിന്‍െറ കണ്ടത്തെല്‍. അഫ്ഗാനിസ്താനിലെ യു.എസ് സൈനിക നടപടികള്‍ക്ക് സഹായമായി പാകിസ്താന്‍ Read more about പാകിസ്താന് 2000 കോടിയുടെ സൈനിക സഹായം യു.എസ് തടഞ്ഞു[…]

ഇന്ന് ഒളിമ്പിക്സിന് ദീപം തെളിയും

09:28am 5/8/2016 സാമ്പത്തികമാന്ദ്യത്തിന്‍െറയും രാഷ്ട്രീയ പ്രതിസന്ധിയുടെയും സുരക്ഷാ ആശങ്കകളുടെയും പാടുകള്‍ വര്‍ണച്ചേലയില്‍ മറച്ച് ബ്രസീല്‍ ലോകത്തെ വരവേല്‍ക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) വര്‍ണം വാരിച്ചൊരിയുന്ന ആഘോഷരാവില്‍ ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ദീപം തെളിയും. ആരാണ് ബ്രസീലിന്‍െറ കന്നി ഒളിമ്പിക്സിന് ദീപം കൊളുത്തുക എന്ന ഉദ്വേഗത്തിലാണ് ലോകം. ബ്രസീലിന്‍െറ വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പാരമ്പര്യം തിമിര്‍ക്കുന്ന Read more about ഇന്ന് ഒളിമ്പിക്സിന് ദീപം തെളിയും[…]

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ­ ദശാബ്ദി യുവജനധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:26am 5/8/2016 ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് മാസം 19 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തുടങ്ങി 21 ഞായറാഴ്ച 6 മണിക്ക് അവസാനിക്കുന്ന ഈ യുവജന ധ്യാനത്തില്‍ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, ഷിക്കാഗോ സെന്റ് മേരീസ്, ഡിട്രോയിറ്റ് സെന്റ് മേരീസ് ­ എന്നീ ദൈവാലയങ്ങളില്‍ നിന്നും, മിനിസോട്ട ക്‌നാനായ മിഷനില്‍ നിന്നുമായി 120 യുവജനങ്ങള്‍ പങ്കെടുക്കുന്നു. Read more about ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന ­ ദശാബ്ദി യുവജനധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ഹൈന്ദവ സംഗമം ഹ്യുസ്റ്റണില്‍, സുരേന്ദ്രന്‍ നായര്‍ പങ്കെടുക്കും

09:25am 5/8/2016 ഹ്യൂസ്റ്റണ്‍: മലയാളികളുടെ ക്ഷേത്ര നഗരമായ ഹ്യുസ്റ്റണില്‍ കെ.എച്ച്.എന്‍.എ പ്രസിഡന്റ് സന്ദര്‍ശനം നടത്തുന്നു. ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിക്കുന്ന അദ്ദേഹം ഓഗസ്റ്റ് 14 നു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹൈന്ദവ സംഗമത്തില്‍ പങ്കെടുക്കും. അടുത്ത വര്‍ഷം ഡിട്രോയിട്ടില്‍ നടക്കുന്ന ഹിന്ദു മത കണ്‍വന്‍ഷനു മുന്നോടിയായി നടക്കുന്ന സന്ദര്‍ശനം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു . സുരേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയുടെ മണ്ണില്‍ ഹൈന്ദവരുടെ ഇടയില്‍ ചലനാത്മകമായ മുന്നേറ്റം നടത്താന്‍ കെ.എച്ച്.എന്‍.എയ്ക്കു സാധിക്കുന്നു. താരതമ്യേന മലയാളി Read more about ഹൈന്ദവ സംഗമം ഹ്യുസ്റ്റണില്‍, സുരേന്ദ്രന്‍ നായര്‍ പങ്കെടുക്കും[…]

ബാള്‍ട്ടിമൂറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

09:25am 5/8/2106 ബാള്‍ട്ടിമൂര്‍: ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ബാള്‍ട്ടിമൂര്‍ ബാള്‍ട്ടിമൂര്‍ സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റം ജൂലൈ 24-നു ദേവാലയാങ്കണത്തില്‍ ഇടവക വികാരി ഫാ. സെബി ചിറ്റിലപ്പള്ളി നിര്‍വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് 7.30-നു വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് നൊവേനയും നടന്നു. ഫാ. ജേക്കബ് ക്രിസ്റ്റി, ഫാ. മാത്യു പുഞ്ചയില്‍, ഫാ. ജോഷി, ഫാ. ബിനോയ് Read more about ബാള്‍ട്ടിമൂറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍[…]

എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

09:23am 5/8/2016 എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടനിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 30,31 തീയതികളില്‍ ഇടവക തിരുനാളായി ആഘോഷിച്ചു. 27 പ്രസുദേന്തിമാര്‍ ഏറ്റെടുത്ത് നടത്തിയ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ നേതൃത്വം നല്‍കി. ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ സഹകാര്‍മികനായിരുന്നു. ജൂലൈ 30-നു നടന്ന തിരുനാള്‍ കുര്‍ബാനയ്ക്കു മധ്യേ എട്ടു കുട്ടികള്‍ക്കു പ്രഥമ ദിവ്യകാരുണ്യവും, 11 കുട്ടികള്‍ക്ക് സ്ഥൈര്യലേപനവും Read more about എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു[…]

പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് വാര്‍ഷിക കോണ്‍ഫ്രന്‍സ് ന്യുയോര്‍ക്കില്‍

09:22am 5/8/2016 – നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് വാര്‍ഷിക കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 12 മുതല്‍ 14 വരെ ന്യുയോര്‍ക്കില്‍ നടത്തപ്പെടും. 12ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബ്രാഡോക്ക് അവന്യൂവിലുളള്ള ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡ് സഭാഹാളിലും 13 ശനിയാഴ്ച വൈകിട്ട് 7 നും, 14 ഞായറാഴ്ച രാവിലെ 9 നും മെല്‍വില്‍ ബ്രോഡ് ഹോളോ റോഡിലുള്ള ഹില്‍ട്ടണ്‍ ലോങ്ങ് ഐലന്റ് ഹോട്ടല്‍ സമുച്ചയത്തിലുമായി നടത്തപ്പെടുന്ന 36 മത് സമ്മേളനത്തില്‍ അനുഗ്രഹീത പ്രാസംഗികരായ Read more about പെന്തക്കോസ്തല്‍ യൂത്ത് ഫെലോഷിപ്പ് വാര്‍ഷിക കോണ്‍ഫ്രന്‍സ് ന്യുയോര്‍ക്കില്‍[…]

മാര്‍ത്തോമാ അര്‍ബന്‍ മിഷന്‍ ട്രിപ്പ് ഷിക്കാഗോയില്‍ സമാപിച്ചു

– ബെന്നി പരിമണം ഷിക്കാഗോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനത്തിന്റെ നെയിബര്‍ ഹുഡ് മിഷന്റെ ഭാഗമായുള്ള അര്‍ബന്‍ മിഷന്‍ ട്രിപ്പ് ഷിക്കാഗോയില്‍ നടന്നു. ഭദ്രാസനത്തിലെ പതിനഞ്ചോളം ദേവാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. സമൂഹത്തിലെ ദാരിദ്ര്യത്തേയും, ഉച്ചനീചത്വങ്ങള്‍ക്കെതിരേയും, മികച്ച വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തേയും, സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരേയും അവബോധം സഷ്ടിക്കുവാന്‍ ഈ മിഷന്‍ ട്രിപ്പില്‍ പങ്കെടുത്തവര്‍ക്ക് സാധിച്ചു. ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ മൂന്നുദിവസം നീണ്ടുനിന്ന ഈ പരിപാടി സന്ദര്‍ശിക്കുകയും ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ മാതൃക നമ്മുടെ സമൂഹത്തില്‍ Read more about മാര്‍ത്തോമാ അര്‍ബന്‍ മിഷന്‍ ട്രിപ്പ് ഷിക്കാഗോയില്‍ സമാപിച്ചു[…]

പഞ്ചാബ് തെരഞ്ഞെടുപ്പ്: 19 സ്ഥാനാര്‍ഥികളുടെ പട്ടിക എഎപി പുറത്തുവിട്ടു

03:40pm 4/8/2016 ചണ്ഡിഗഡ്: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ 19 മണ്ഡലങ്ങളിലേക്കുള്ള എഎപി സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടു. സാംഗ്‌രൂറില്‍ നിന്നുള്ള എംപി ഭഗവത് മന്‍ ആണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ എച്ച്.എസ്. പൂല്‍ഖ, ഹിമ്മത് സിംഗ് ഷേര്‍ഗില്‍ എന്നിവരും പട്ടികയിലുണ്ട്. ബാസ്‌കറ്റ് ബോള്‍ താരം ഒളിമ്പ്യന്‍ സജ്ജന്‍ സിംഗ് ചീമ സുല്‍ത്താന്‍പുര്‍ ലോധിയില്‍ നിന്നും മത്സരിക്കുന്നു. അഹാബ് സിംഗ് ഗ്രൂവാള്‍ (ലുധിയാന വെസ്റ്റ്), സജ്ജന്‍ സിംഗ് ചീമ (സുല്‍ത്താന്‍പുര്‍ Read more about പഞ്ചാബ് തെരഞ്ഞെടുപ്പ്: 19 സ്ഥാനാര്‍ഥികളുടെ പട്ടിക എഎപി പുറത്തുവിട്ടു[…]

ദുബായ് വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു

03:30pm 4/8/2016 ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം ലാന്റ് ചെയ്യുന്നതിനിടെയുണ്്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മരിച്ചു. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥനായ ജാസിം എന്ന യുഎഇ പൗരനാണ് മരിച്ചത്. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് ഇകെ-521 വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം മുഴുവനായി കത്തിയമര്‍ന്നു. യാത്രക്കാര്‍ സുരക്ഷ വാതിലിലൂടെ പുറത്തുകടന്ന് രക്ഷപ്പെടുകയായിരുന്നു. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിനില്‍ നിന്നു തീ പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ റണ്‍വേ Read more about ദുബായ് വിമാനാപകടം: രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ മരിച്ചു[…]