സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ നിയമ വകുപ്പിന്‍െറ അഭിപ്രായം തേടി പൊലീസ്

02:45pm 04/08/2016 മുംബൈ: മത വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുംവിധം പ്രഭാഷണം നടത്തിയതിന് ഇസ്ലാമിക പ്രചാരകന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരെ നടപടിക്ക് സാധ്യത ആരാഞ്ഞ് മുംബൈ പൊലീസ് മഹാരാഷ്ട്ര നിയമ വകുപ്പിന്‍െറ അഭിപ്രായം തേടി. ബംഗ്ളാദേശില്‍ ആക്രമണം നടത്തിയ ഭീകരരില്‍ രണ്ടുപേരെ സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങള്‍ സ്വാധീനിച്ചെന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ വിവാദമായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അന്വേഷണത്തിന്‍െറ ഉത്തരവിട്ടിരുന്നു. മുംബൈ പൊലീസിന്‍െറ സ്പെഷ്യല്‍ ബ്രാഞ്ചാണ് സാക്കിര്‍ നായിക്കിന്‍െറ പ്രഭാഷണങ്ങളും മറ്റും പരിശോധിച്ചത്.കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സാക്കിര്‍ നായിക് Read more about സാക്കിര്‍ നായിക്കിനെതിരെ കേസെടുക്കാന്‍ നിയമ വകുപ്പിന്‍െറ അഭിപ്രായം തേടി പൊലീസ്[…]

ദളിത് വിരുദ്ധ പരാമര്‍ശം: ബിജെപി എംഎല്‍എക്കെതിരേ കേസ്

03:01pm 4/8/2016 ഹൈദരാബാദ്: ഫേസ്ബുക്കിലൂടെ ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ തെലുങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജാ സിംഗിനെതിരേ പോലീസ് കേസെടുത്തു. ഹൈദരാബാദ് മംഗള്‍ഹട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തില്‍ ചത്ത പശുക്കളുടെ തോലുരിഞ്ഞതിന് ദളിതരെ മര്‍ദിച്ച ഗോരക്ഷക് സമിതി പ്രവര്‍ത്തകരെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്. മാംസം കഴിക്കുന്നതിനായി പശുക്കളെ കൊല്ലുന്ന ദളിതരെ മര്‍ദിക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുവെന്നും അവരെ ഒരു പാഠം പഠിപ്പിച്ച ഗോരക്ഷക് സമിതി പ്രവര്‍ത്തകര്‍ക്കും തന്റെ പിന്തുണയറിയിക്കുന്നുവെന്നുമാണ് Read more about ദളിത് വിരുദ്ധ പരാമര്‍ശം: ബിജെപി എംഎല്‍എക്കെതിരേ കേസ്[…]

സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്നത് പിണറായി സര്‍ക്കാരിനാപത്തെന്ന് പി.ടി.തോമസ് എം.എല്‍.എ

03:00pm 4/8/2016 പി.പി. ചെറിയാന്‍ ഡാളസ്: മുല്ലപ്പെരിയാര്‍ ഡാം, സാന്റിയാഗൊ മാര്‍ട്ടിന്‍ കേസ്സ് തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതു പിണറായി സര്‍ക്കാരിന് ആപത്താണെന്ന് തൃക്കാക്കര എം.എല്‍.എയും, കോണ്‍ഗ്രസ് നേതാവുമായ പി.ടി.തോമസ് അഭിപ്രായപ്പെട്ടു. ഐ.എന്‍.ഒ.സി.ഐ(കേരള ചാപ്റ്റര്‍) ഡാളസ്‌­ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് ആഗസ്റ്റ് ഒന്ന് തിങ്കളാഴ്ച ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സ് റസ്‌­റ്റോറന്റില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പി.ടി.തോമസ്. മുല്ലപ്പെരിയാര്‍ ഡാം ഏതു നിമിഷവും തകരുമെന്ന് വിധിയെഴുതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ Read more about സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്നത് പിണറായി സര്‍ക്കാരിനാപത്തെന്ന് പി.ടി.തോമസ് എം.എല്‍.എ[…]

ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി

1:39PM 4/8/2016 പി.പി.ചെറിയാന്‍ ചിക്കാഗൊ: തൃശ്ശൂര്‍ ചെറുവത്തൂര്‍ പരേതരായ സി.എം.പാപ്പച്ചന്റേയും, അന്നമ്മയുടേയും മകള്‍ ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി. ഗുഡ്‌സെമരിറ്റന്‍ ഹോസ്പിറ്റലില്‍ ദീര്‍ഘകാലം നഴ്‌സായിരുന്നു. കോളേജ് ഓഫ് ഡ്യൂപേജ് ഫിലോസഫി പ്രൊഫസറായ ഡോ.തോമസ് കുളഞ്ചയിലിന്റെ ഭാര്യയാണ് പരേത. ഏബു തോമസ്, ആനി തോമസ് എന്നിവര്‍ മക്കളും, ജീനാ, പ്രിന്‍സ് എന്നിവര്‍ മരുമക്കളുമാണ്. പൊതുദര്‍ശനം: ആഗസ്റ്റ് 5 വെള്ളി 5 മുതല്‍. സ്ഥലം: ഹാലൊവെല്‍ ആന്റ് ജെയിംസ് ഫ്യൂണറല്‍ ഹോം, 301 75th St. Downers Grove, IL Read more about ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി[…]

മയാമിയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്

01:34PM 4/8/2016 പി.പി. ചെറിയാന്‍ ഫ്‌­ളോറിഡ: മയാമി ഡൗണ്‍ ടൗണ്‍ നോര്‍ത്തിലേക്കുള്ള യാത്ര തല്‍ക്കാലം മാറ്റിവെയ്ക്കണമെന്നു സെന്റര്‍ ഫോര്‍ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. അമേരിക്കയില്‍ ആദ്യമായാണ് സിക്ക വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് യാത്രാ നിരോധന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സി.ഡി.സി(ഇ.ഉ.ഇ) വക്താവ് ടോം സ്­കിനാര്‍ ഇന്ന്(ആഗസ്റ്റ് ഒന്ന്) സമ്മേളനത്തില്‍ അറിയിച്ചു. ഫ്‌­ളോറിഡായില്‍ കൊതുകളില്‍ നിന്നും ഇതുവരെ 14 പേര്‍ക്ക് സിക്ക വൈറസ് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതരെ സ്ഥിതീകരിച്ചു. വീടു കയറി ഇറങ്ങി നടത്തിയ Read more about മയാമിയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്[…]

ലണ്ടനിൽ കഠാര ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

01:33PM 04/08/2016 ലണ്ടൻ: മധ്യ ലണ്ടനിൽ കഠാര ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. റസ്സൽ സ്ക്വയറിൽ ബ്രിട്ടീഷ് മ്യൂസിയത്തിനു സമീപമാണ് യുവാവ് കത്തികൊണ്ടു വഴിയാത്രക്കാരെ ആക്രമിച്ചത്. ബുധനാഴ്ച രാത്രി പ്രദേശിക സമയം 10.30നാണ് ഇയാള്‍ ആക്രമണം നടത്തിയത്. 60 കാരിയായി സ്ത്രീ കുത്തേറ്റ ഉടനെ മരിച്ചു. 19കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി മാനസിക രോഗിയാണെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ Read more about ലണ്ടനിൽ കഠാര ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു[…]

ബഹ്റൈനില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യക്കാരിയായ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി.

01:32 PM 04/08/2016 മാനാമ: ബഹറൈനിലെ ഹൂറ ഏരിയില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യക്കാരിയായ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയാണ് കാറിലിരിക്കുകയായിരുന്ന സാറ എന്ന അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയത്. കേസില്‍ ഏഷ്യക്കാരിയായ യുവതിയും സ്വദേശിയായ പുരുഷനും അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹൂറയില്‍ സ്ത്രീയുടെ താമസസ്ഥലത്തു നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെടുത്തത്. ഹൂറ ഏരിയയില്‍ കാര്‍ നിര്‍ത്തി വെള്ളം വാങ്ങിക്കുന്നതിനായി മാതാവ് പുറത്തിറങ്ങിയപ്പോള്‍ സംഘം കാറ് തട്ടിയെടുത്ത് കടക്കുകയായിരുന്നു. കാറിന്‍റെ പിന്‍സീറ്റിലിരുന്ന കുഞ്ഞിനെയും ഒപ്പം കടത്തികൊണ്ടുപോയി. കുട്ടിയെ കണ്ടെ ത്തുന്നതിനായി 25 Read more about ബഹ്റൈനില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യക്കാരിയായ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി.[…]

മാണി യു.ഡി.എഫ് വിടില്ല -സുധീരൻ

01:30 PM 04/08/2016 ന്യൂഡൽഹി: കെ.എം.മാണി യു.ഡി.എഫ് വിടില്ലെന്നാണ് പ്രതീക്ഷയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍‍. ചര്‍ച്ചകള്‍ക്കായി മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ എ.കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടാണ് സുധീരൻ ഇക്കാര്യം പറഞ്ഞത്. അതസമയം, കേരളത്തിലെ കോണ്‍ഗ്രസിലെ സംഘടനാ വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രമുഖ കോൺഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വൈകിട്ട് കൂടിക്കാഴ്ച നടത്തും. Read more about മാണി യു.ഡി.എഫ് വിടില്ല -സുധീരൻ[…]

ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി

01:30PM 04/08/2016 ന്യൂഡൽഹി: ദുബൈയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായും വഴിതിരിച്ച്​ വിട്ടതായും ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസ്​ അറിയിച്ചു. രാജ്യത്തെ വിവിധ സ്​ഥലങ്ങളിൽ നിന്ന്​ മു​ംബൈയിലേക്ക്​ പുറപ്പെടേണ്ട 11 വിമാനങ്ങൾ റദ്ദാക്കിയതായാണ്​ കമ്പനി അധികൃതർ അറിയിച്ചത്​. ജെറ്റ്എയർവെയ്​സി​െൻറ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും പുറപ്പെ​ടേണ്ട ഒാരോ സർവീസും റദ്ദാക്കിയിട്ടുണ്ട്​. അതേസമയം ഇൗ നടപടി താൽകാലികമാണെന്നാണ്​ വിവരം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ദുബൈയിലേക്ക്​ പുറപ്പെട്ട എമിറേറ്റ്​സ്​ വിമാനം റൺവേയിൽ തീപിടിച്ചതിനെ തുടർന്ന്​ ദുബൈ വിമാനത്താവളം താൽകാലികമായി അടച്ചിരുന്നു​. ഇന്ത്യൻ Read more about ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി[…]

ന്യൂസ് പേപ്പര്‍ ബോയ് ഒരുങ്ങുന്നു…ഒപ്പം കിങ്കിണിയും

01:28PM 4/8/2016 – സോണി കല്ലറയ്ക്കല്‍ ഫ്രണ്ട്‌സ് മൂവീ മേക്കേഴ്‌സിന്റെ ബാനറില്‍ സ്ട്രീറ്റ് ലൈറ്റ് എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ന്യൂസ് പേപ്പര്‍ ബോയ് എന്ന ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ന് കുട്ടികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുന്ന മയക്ക് മരുന്നും മറ്റ് ലഹരി ഉല്‍പ്പന്ന വസ്തുക്കളോടുമുള്ള വാസനയ്‌ക്കെതിരേയുള്ള ഒരു പോരാട്ടമാണ് ഈ ചിത്രം . ന്യൂസ് പേപ്പര്‍ ബോയിയില്‍ തുടങ്ങി ഇന്ത്യയുടെ പ്രഥമ പൗരസ്ഥാനം വരെ അലങ്കരിച്ച മഹാത്മാ അബ്ദുള്‍ കലാമിന്റെ ജീവിതം ഒരു Read more about ന്യൂസ് പേപ്പര്‍ ബോയ് ഒരുങ്ങുന്നു…ഒപ്പം കിങ്കിണിയും[…]