ഡീയര്‍ കലാം സാര്‍ ­ രാഷ്ട്രം മുഴുവന്‍ ഹൃദയത്തില്‍ ഏറ്റിയ മലയാളി സംരംഭം അടുത്ത ആഴ്ച്ച ഉപരാഷ്ട്രപതി രാഷ്ട്രത്തിനു സമര്‍പ്പിക്കും.

12:26pm 3/8/2106 അനില്‍ മറ്റത്തിക്കുന്നേല്‍ “ഡീയര്‍ കലാം സാര്‍’ ­ രാഷ്ട്രം മുഴുവന്‍ ഹൃദയത്തില്‍ ഏറ്റിയ മലയാളി സംരംഭം അടുത്ത ആഴ്ച്ച ഉപരാഷ്ട്രപതി രാഷ്ട്രത്തിനു സമര്‍പ്പിക്കും. മലയാളികള്‍ക്ക് അഭിമാനമായികൊണ്ട് രണ്ടു മലയാളി യുവാക്കള്‍ ചേര്‍ന്ന് തിരികൊളുത്തിയ “ഡിയര്‍ കലാം സാര്‍ ” എന്ന പോസ്റ്റ്­ കാര്‍ഡ് യജ്ഞം ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പോലും അതിശയകരമായ രീതിയിലുള്ള പിന്തുണയോടെ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു.ഇന്ന് പുറത്തിറങ്ങിയ, അടുത്ത ആഴ്ച്ച ഉപരാഷ്ട്രപതി ശ്രീ മൊഹമ്മദ്­ ഹമീദ് അന്‍സാര്‍ ഡല്‍ഹിയില്‍ രാഷ്ട്രത്തിന് Read more about ഡീയര്‍ കലാം സാര്‍ ­ രാഷ്ട്രം മുഴുവന്‍ ഹൃദയത്തില്‍ ഏറ്റിയ മലയാളി സംരംഭം അടുത്ത ആഴ്ച്ച ഉപരാഷ്ട്രപതി രാഷ്ട്രത്തിനു സമര്‍പ്പിക്കും.[…]

തമന അഭിനയം നിര്‍ത്തുന്നു

12:22pm 3/8/2016 തെന്നിന്ത്യന്‍ സുന്ദരി തമന്ന അഭിനയം നിര്‍ത്താനൊരുങ്ങു ന്നുവെന്ന് റിപ്പോര്‍ട്ട്. 2017ഓടെ തമന്ന അഭിനയം നിര്‍ത്തു മെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബന്ധുവും കംപ്യൂട്ടര്‍ എന്‍ജിനിയറുമായ യുവാവുമായി തമന്നയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.

അര്‍ജന്‍റീന ദേശീയ ഫുട്ബാള്‍ ടീം പരിശീലകനായി സാവോപോളോ കോച്ച് എഡ്ഗാര്‍ഡോ ബൗസയെ നിയമിച്ചു.

12:20pm 03/08/2016 ബ്വേനസ് ഐറിസ്: കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു പിന്നാലെ ജെറാര്‍ഡോ മാര്‍ടിനോ രാജിവെച്ച ഒഴിവിലേക്കാണ് 58കാരനായ മുന്‍ അര്‍ജന്‍റീന താരം എത്തുന്നത്. ദേശീയ ടീം പരിശീലക സ്ഥാനമേറ്റെടുക്കാന്‍ അര്‍ജന്‍റീന ഫുട്ബാള്‍ ഫെഡറേഷന്‍ അത്ലറ്റികോ മഡ്രിഡ് കോച്ച് ഡീഗോ സിമിയോണി, ടോട്ടന്‍ഹാമിന്‍െറ മൗറിസിയോ പൊഷെറ്റിനോ എന്നിവരെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയതോടെയാണ് സ്വന്തം മണ്ണില്‍ തന്നെ എത്തിയത്. സെപ്റ്റംബറില്‍ പുനരാരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളാവും പുതിയ കോച്ചിനു മുന്നിലെ ആദ്യ മത്സരം. എന്നാല്‍, കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്കു Read more about അര്‍ജന്‍റീന ദേശീയ ഫുട്ബാള്‍ ടീം പരിശീലകനായി സാവോപോളോ കോച്ച് എഡ്ഗാര്‍ഡോ ബൗസയെ നിയമിച്ചു.[…]

ലിബിയയിലെ ഐ.എസ് കേന്ദ്രമായ സിര്‍തില്‍ അമേരിക്ക വ്യോമാക്രമണം നടത്തി.

12:10pm 3/8/2016 ട്രിപളി: ആദ്യമായാണ് അമേരിക്ക ലിബിയയില്‍ ഐ.എസിനെതിരായ റെയ്ഡില്‍ ഇടപെട്ട് ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ ഐ.എസിന് കനത്ത നാശനഷ്ടമുണ്ടായതായി രാജ്യത്തെ ഐക്യ സര്‍ക്കാറിനെ നയിക്കുന്ന പ്രധാനമന്ത്രി ഫായിസ് അല്‍ സര്‍റാജ് ടെലിവിഷനിലൂടെ അറിയിച്ചു. ലിബിയന്‍ സര്‍ക്കാറിന്‍െറ ആവശ്യമനുസരിച്ചാണ് ആക്രമണമെന്ന് പെന്‍റഗണ്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സിര്‍തില്‍ ഐ.എസ് കനത്ത പ്രതിരോധവലയം തീര്‍ത്തത് ലിബിയന്‍ സൈന്യത്തിന് തിരിച്ചടിയായിരുന്നു. മൈനുകളടക്കമുള്ള ‘കെണികള്‍’ കടന്ന് സിര്‍ത്തെയിലത്തൊന്‍ വ്യോമാക്രമണം ആവശ്യമായതിനാലാണ് അമേരിക്കന്‍ സഹായം തേടിയതെന്ന് ലിബിയന്‍ അധികൃതര്‍ വ്യക്തമാക്കി. വ്യോമാക്രമണത്തിലൂടെ പ്രദേശത്തേക്ക് ലിബിയന്‍ Read more about ലിബിയയിലെ ഐ.എസ് കേന്ദ്രമായ സിര്‍തില്‍ അമേരിക്ക വ്യോമാക്രമണം നടത്തി.[…]

സ്വര്‍ണ വില കൂടി

12:10pm 3/8/2016 കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 160 രൂപ വര്‍ധിച്ച് 23,280 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 2,910 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

വി.എസിനെ കമീഷൻ ചെയർമാനായി നിയമിച്ചു.

11:31 AM 03/08/2016 തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമനമെടുത്തത്. കാബിനറ്റ് പദവിയോടെയാണ് വി.എസിന്‍റെ നിയമനം. മൂന്നംഗ കമീഷന്‍റെ ചെയർമാനായിരിക്കും വി.എസ്. മറ്റ് അംഗങ്ങൾ ആരൊക്കെയാണെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കരണ കമീഷനാണിത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണം പരിശോധിച്ച് തിരുത്തലുകള്‍ നിർദേശിക്കുക, ശുപാര്‍ശകള്‍ നല്‍കുക എന്നതായിരിക്കും കമീഷന്‍റെ പ്രവർത്തന മേഖല. ഇടതുസർക്കാർ അധികാരത്തിലേറിയതുമുതലുള്ള വി.എസിന്‍റെ പദവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്. അതേസമയം, Read more about വി.എസിനെ കമീഷൻ ചെയർമാനായി നിയമിച്ചു.[…]

സൗദി തൊഴില്‍ പ്രതിസന്ധി:പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതം

12;05pm 3/8/2016 ജിദ്ദ: സൗദിയില്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതം. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് ചൊവ്വാഴ്ച സൗദി തൊഴില്‍ മന്ത്രാലയത്തിലെയും വിദേശകാര്യവകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സൗദി ഓജര്‍ കമ്പനിയില്‍ ശമ്പളം കിട്ടാതെ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി തിരിച്ചറിയല്‍ കാര്‍ഡ് (ഇഖാമ) പുതുക്കി നല്‍കുന്നതുള്‍പെടെയുള്ള കാര്യങ്ങളില്‍ തൊഴില്‍ മന്ത്രാലയം അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ചതായി മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് Read more about സൗദി തൊഴില്‍ പ്രതിസന്ധി:പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതം[…]

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്

12:00pm 3/8/3016 സിയൂള്‍: ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ സൈനിക വിഭാഗമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബുധനാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയില്‍നിന്നും കിഴക്കന്‍ കടല്‍തീരത്തേക്കാണ് മിസൈല്‍ പരീക്ഷണം നടന്നതെന്നാണ് വിവരം. യുഎന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ അവഗണിച്ചാണ് ഉത്തരകൊറിയ മിസൈല്‍പരീക്ഷണം നടത്തിയത്. എന്നാല്‍ പരീക്ഷണം വിജയമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് ദക്ഷിണകൊറിയന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം 19ന് ഉത്തരകൊറിയ മൂന്നു ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ അധ്യാപിക കൂട്ടബലാൽസംഗത്തിനിരയായി

11:5 AM 03/08/2016 ലക്‌നോ: യു.പിയിൽ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. ചൊവാഴ്ച രാവിലെ ബറേലി ദേശീയപാതയിലാണ് സംഭവമുണ്ടായത്. മൂന്നംഗ അക്രമിസംഘം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബുലന്ദ്ശഹർ ദേശീയപാതയിൽ അമ്മയും മകളും കൂട്ടബലാൽസംഗത്തിനിരയായതിന് തൊട്ടു പുറകെയുണ്ടായ സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അധ്യാപികയായ 19കാരി സ്കൂളിലേക്ക് നടന്നുപോകവെ അക്രമികൾ തോക്കു ചൂണ്ടി കാറിൽ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ കൂട്ട ബലാൽസംഗത്തിനിരയാക്കതിന് ശേഷം പിന്നീട് ഹൈവെക്കടുത്തുള്ള വയലിൽ തള്ളുകയായിരുന്നു എന്നും യുവതി Read more about ഉത്തര്‍പ്രദേശില്‍ അധ്യാപിക കൂട്ടബലാൽസംഗത്തിനിരയായി[…]

പ്രസിഡന്റാവാന്‍ ട്രംപ് യോഗ്യനല്ല: ഒബാമ

11:59am 3/8/2016 വാഷിംഗ്ടണ്‍; റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ് ഒബാമ രംഗത്ത്. യുഎസ് പ്രസിഡന്റാവാന്‍ ട്രംപിനെ കൊള്ളില്ലെന്നും അദ്ദേഹത്തിനുള്ള പിന്തുണ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി പിന്‍വലിക്കണമെന്നും ഒബാമ പറഞ്ഞു. ഇറാക്കില്‍ കൊല്ലപ്പെട്ട യുഎസ് ആര്‍മി ക്യാപ്റ്റന്‍ ഹുമയുണ്‍ഖാന്റെ കുടുംബത്തെക്കുറിച്ച് ആദരവില്ലാതെ ട്രംപ് സംസാരിച്ചത് ഒട്ടും ശരിയായില്ല. യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യന്‍ മേഖലകളെക്കുറിച്ച് ട്രംപിന് കാര്യമായ ജ്ഞാനമില്ല. എന്നിട്ടും അദ്ദേഹം ഓരോ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ട്രംപിന്റെ നിലപാടുകളോടും പ്രസ്താവനകളോടും എതിര്‍പ്പുണെ്ടന്നു പ്രസ്താവിക്കുന്ന റിപ്പബ്‌ളിക്കന്‍ നേതാക്കള്‍ അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കുന്നതു Read more about പ്രസിഡന്റാവാന്‍ ട്രംപ് യോഗ്യനല്ല: ഒബാമ[…]