സൊനാക്ഷിയും പിന്നണി പാടുന്നു

01:18pm 2/8/2016 ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും പിന്നണി ഗായികയാകുന്നു. പ്രിയങ്കാ ചോപ്ര, ആലിയാ ഭട്ട്, ശ്രദ്ധാ കപൂര്‍, ശ്രുതി ഹാസന്‍, പരിണീതി ചോപ്ര എന്നിവരുടെ ഗണത്തിലേക്ക് സൊനാക്ഷിയും എത്തിയിരിക്കുന്നു. ഇവരെല്ലാം മുമ്പു പിന്നണി പാടിയിട്ടുള്ള നടിമാരാണ്. സംവിധായകന്‍ എ.ആര്‍. മുരുകദോസിന്റെ അകിര എന്ന ചിത്രത്തിലൂടെയാണ് ദബാംഗ് സുന്ദരി ഗായികയാവുന്നത്. എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഒരു 30 മിനിറ്റാണ് ഞാന്‍ മൈക്കിനു മുന്നില്‍ ചെലവഴിച്ച സമയം. നല്ലൊരു അനുഭവമായിരുന്നു. ഞാന്‍ എത്തിപ്പെടേണ്ട ഒരു സ്ഥലത്ത് എത്തിയതു പോലെ. ചിത്രീകരണം Read more about സൊനാക്ഷിയും പിന്നണി പാടുന്നു[…]

ഐ.എസിനെതിരെ ഹിന്ദുക്കളും കൃസ്ത്യാനികളും ബുദ്ധമതക്കാരും ജൂതൻമാരും ഒന്നിക്കണമെന്ന് വി.എച്ച്.പി നേതാവ്

01:17pm 02/08/2016 കോഴിക്കോട്: ഐ.എസിനെതിരെ ഹിന്ദുക്കളും കൃസ്ത്യാനികളും ബുദ്ധമതക്കാരും ജൂതൻമാരും ഒന്നിക്കണമെന്ന് വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ. പെൺകുട്ടികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റുകയും ഐ.എസ് തീവ്രവാദത്തിന് ആളുകളെ കൂട്ടുകയുമാണ്. ഇതിനെതിരെ ഈ സമുദായങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും തൊഗാഡിയ കോഴിക്കോട്ട് മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു. ഐ.എസ് സ്നേഹം നടിച്ച് ആളുകളെ കൂട്ടക്കൊല നടത്തുകയാണ്. നല്ല മുസ്ലിം, ചീത്ത മുസ്ലിം എന്ന ഒന്നില്ല. ഖുർആനിൽ പറയുന്നതാണ് ഐ.എസ് ചെയ്യുന്നത്. താൻ ഖുർആൻ വായിച്ചതാണെന്നും തൊഗാഡിയ പറഞ്ഞു. Read more about ഐ.എസിനെതിരെ ഹിന്ദുക്കളും കൃസ്ത്യാനികളും ബുദ്ധമതക്കാരും ജൂതൻമാരും ഒന്നിക്കണമെന്ന് വി.എച്ച്.പി നേതാവ്[…]

നെടുമ്പാശേരിയില്‍ കുവൈറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നു

01:13pm 2/8/2016 കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് രാവിലെ ആറിന് പുറപ്പെടേണ്ട കുവൈറ്റ് എയര്‍വേയ്‌സ് വിമാനം വൈകുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം വൈകുന്നത്. ഇതേത്തുടര്‍ന്ന് 220 യാത്രക്കാര്‍ മണിക്കൂറുകളായി വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്. വിമാനക്കമ്പനി പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.

പ്രതികൾക്ക് തക്ക ശിക്ഷ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ബുലന്ദ്ശഹര്‍ കൂട്ട ബലാത്സംഗക്കേസിലെ അക്രമത്തിന് ഇരയായവർ

01:10pm 02/08/2016 ബുലന്ദ്ശഹർ: “ഞങ്ങൾ കൊള്ളയടിക്കപ്പെട്ടു, മർദ്ദിക്കപ്പെട്ടു. എന്‍റെ മകളോട് അവർ എന്തെല്ലാം ചെയ്തുവെന്ന് വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധ്യമല്ല. അവരെ ശിക്ഷിച്ചില്ലെങ്കിൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർഥമില്ല. മൂന്ന് മാസത്തിനകം ഞങ്ങൾ ആത്മഹത്യ ചെയ്യും.” പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാറിന്‍റെ ഡ്രൈവറായ ഇദ്ദേഹത്തിന്‍റെ കുടുംബമാണ് മണിക്കൂറുകൾ നീണ്ട മൃഗീയ പീഡനത്തിന് ഇരയായത്. ഇരുമ്പ് കൊണ്ടുള്ള വസ്തുവിൽ തട്ടി കാർ നിർത്തിയപ്പോൾ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അക്രമികൾ ചതുപ്പുസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയത്. “അക്രമികൾ ഏഴെട്ടുപേരുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന Read more about പ്രതികൾക്ക് തക്ക ശിക്ഷ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ബുലന്ദ്ശഹര്‍ കൂട്ട ബലാത്സംഗക്കേസിലെ അക്രമത്തിന് ഇരയായവർ[…]

കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇന്ന് ജിദ്ദയിലെത്തും

11:28 AM 02/08/2016 ന്യൂഡല്‍ഹി: തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇന്ന് രാത്രി ജിദ്ദയിലെത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ സൗദി ഓജറില്‍ ശമ്പളവും ഭക്ഷണവും മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതം നേരിടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. ജിദ്ദയില്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങളില്‍ സംബന്ധിക്കും. വി.കെ സിങ് ബുധനാഴ്ചയാണ് ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുക. സൗദി തൊഴില്‍ മന്ത്രി ഡോ. Read more about കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇന്ന് ജിദ്ദയിലെത്തും[…]

സൗദിയില്‍ കുടുങ്ങിയത് മൂന്നുറോളം മലയാളികള്‍: മുഖ്യമന്ത്രി

01:08pm 2/8/2016 തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ കുടുങ്ങിയിരിക്കുന്നത് മുന്നൂറോളം മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്കയ്ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിയിലുള്ള മലയാളികളുടെ എണ്ണം സ്ഥിരീകരിച്ചത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സൗദി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സൗദി സ്ഥാനപതി ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സതിയുമായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്നും രാജ്യത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് Read more about സൗദിയില്‍ കുടുങ്ങിയത് മൂന്നുറോളം മലയാളികള്‍: മുഖ്യമന്ത്രി[…]

കോണ്‍ഗ്രസ് പ്രതിസന്ധി: പ്രമുഖ നേതാക്കളെ ഹൈകമാന്‍ഡ് വിളിപ്പിച്ചു

01:00pm 02/08/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയെ തുടര്‍ന്ന്സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്‍െറ ഭാഗമായി പ്രമുഖ നേതാക്കളെ ഹൈകമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് വ്യാഴാഴ്ച വൈകീട്ട് നാലിന് ഡല്‍ഹിയില്‍ എത്താനാണ് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി മുകുള്‍ വാസ്നിക് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്നുവരുന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കാണ് Read more about കോണ്‍ഗ്രസ് പ്രതിസന്ധി: പ്രമുഖ നേതാക്കളെ ഹൈകമാന്‍ഡ് വിളിപ്പിച്ചു[…]

കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു

12;59pm 02/08/2016 ഹൈദരാബാദ്: സെക്കന്തരാബാദില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അക്ബര്‍, വാജിദ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30ഒാടെയായിരുന്നു സംഭവം. സെക്കന്തരാബാദിലെ ചില്‍ക്കല്‍ഗുഡയിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. കാലപ്പഴക്കം മൂലം കെട്ടിടം ജീര്‍ണാവസ്ഥയിലായിരുന്നു.

ഒരാഴ്ചയ്ക്കകം എല്ലാ അധ്യാപക ഒഴിവുകളും നികത്തും: വിദ്യാഭ്യാസമന്ത്രി

12:58pm 2/8/2016 തിരുവനന്തപുരം: ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് അധ്യാപകരില്ലാത്ത എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. എല്ലാ അധ്യാപക ഒഴിവുകളും നികത്തും. എന്നിട്ടും അധ്യാപകരെ തികയാതെ വന്നാല്‍ ദിവസവേതനം നല്‍കി സര്‍ക്കാര്‍ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ഇന്ത്യക്ക് 304 റണ്‍സ് ലീഡ്

12:56pm 02/08/2016 കിങ്സ്റ്റണ്‍: അങ്ങനെ രണ്ടാം ടെസ്റ്റും വരുതിയിലാക്കാനുള്ള ഇന്ത്യൻ ശ്രമം ലക്ഷ്യത്തോടടുക്കുന്നു. മൂന്നാം ദിവസം ഒരു വിക്കറ്റ് ബാക്കിയിരിക്കെ 304 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ് ഉയര്‍ത്തിയാണ് ഇന്ത്യ ഡിക്ലയർ ചെയ്തു. എന്നാൽ ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ശേഷം കളിക്ക് തടസ്സമായി മഴയെത്തി. ഒന്നാം ഇന്നിങ്സ് സ്കോർ വെസ്റ്റ് ഇൻഡീസ് – 196 ഒാൾ ഒൗട്ട്. ഇന്ത്യ 500/9 ഡിക്ലയർ. 108 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ Read more about ഇന്ത്യക്ക് 304 റണ്‍സ് ലീഡ്[…]