കൊൽക്കത്ത ടെസ്​റ്റ്​: ന്യൂസിലാൻറ്​ ബാറ്റിങ്​ തകർച്ചയിൽ

02:50 pm 01/10/2016 കൊൽക്കത്ത: കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ന്യൂസിലാൻറ്​ ബാറ്റിങ്​ തകർച്ചയിൽ. 85 റൺസ്​ എടുക്കുന്നതിനിടെ ന്യൂസിലാൻറി​െൻറ നാല്​ മുൻനിര വിക്കറ്റുകൾ നഷ്​ടമായി. ഭൂവനേശ്വർ കുമാർ രണ്ടും ഷമി, ജഡേജ എന്നിവർ ഒാരോ വിക്കറ്റുകൾ നേടി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 316 റണ്‍സിന് അവസാനിച്ചിരുന്നു. 54 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. അവസാന വിക്കറ്റില്‍ ഷമിയുമൊത്ത് വിലപ്പെട്ട 35 റണ്‍സ്​ കൂട്ടിച്ചേര്‍ക്കാന്‍ Read more about കൊൽക്കത്ത ടെസ്​റ്റ്​: ന്യൂസിലാൻറ്​ ബാറ്റിങ്​ തകർച്ചയിൽ[…]

ഫ്‌ളു ഷോട്ട്’ അടിയന്തിരമായി എടുക്കണമെന്ന് സിഡിസി

1/10/2016 – പി. പി. ചെറിയാന്‍ വാഷിങ്ടന്‍ : അമേരിക്കയിലെ എല്ലാവരും പ്രായഭേദമന്യേ അടിയന്തിരമായി ‘ഫ്‌ളു ഷോട്ട്’ (പനിക്കെതിരെയുളള പ്രതിരോധ കുത്തിവെപ്പ്) എടുക്കണമെന്ന് ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. തോമസ് ഫ്രെഡില്‍ നടത്തിയ പ്രസ്താവനയിലാണ് ഈ വിവരം ഊന്നി പറഞ്ഞത്. ഫ്‌ളുഷോട്ട് നിസാരമായി അവഗണിക്കേണ്ടതല്ലെന്നും ഓരോ വര്‍ഷവും ആയിരങ്ങളാണ് ഫ്‌ലു സീസണില്‍ മരണമടയുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അമേരിക്കയിലെ 45 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഫ്‌ളു Read more about ഫ്‌ളു ഷോട്ട്’ അടിയന്തിരമായി എടുക്കണമെന്ന് സിഡിസി[…]

റവ. മാത്യു മാത്യു ഡാലസില്‍ അന്തരിച്ചു

10:47 am 1/10/2016 – പി. പി. ചെറിയാന്‍ ഡാലസ് : സിഎസ്‌ഐ സഭയിലെ സീനിയര്‍ പട്ടക്കാരനും കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായിരുന്ന റവ. മാത്യു മാത്യു (82) ഡാലസില്‍ സെപ്റ്റംബര്‍ 29ന് അന്തരിച്ചു. 1983 ബിഷപ്പ് മാണിയില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കരിന്തിരി, കല്ലട, മുണ്ടിയാപളളി, എഴുമറ്റൂര്‍ തുടങ്ങിയ ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിച്ചു. 1987ല്‍ അമേരിക്കയില്‍ എത്തിയ അച്ചന്‍ ഹൂസ്റ്റണ്‍, ഡാലസ് സിഎസ്‌ഐ ഇടവക വികാരിയായും പ്രവര്‍ത്തിച്ചിരുന്നു. ഡാലസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി Read more about റവ. മാത്യു മാത്യു ഡാലസില്‍ അന്തരിച്ചു[…]

മുൻ ലോക സുന്ദരിയെ അപമാനിച്ച് വീണ്ടും ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്

10:44 am 1/10/2016 വാഷിംഗ്ടണ്‍: മുൻ ലോക സുന്ദരിയെ വീണ്ടും അപമാനിച്ച് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. വെനസ്വേലക്കാരി അലീസിയ മഷാഡോയുടെ ജീവിതവും ലൈംഗിക വീഡിയോകളും അമേരിക്കൻ ജനത പരിശോധിക്കണമെന്നും, മഷാഡോയെ അമേരിക്കക്കാരിയാക്കാനാണ് ഹില്ലരി ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ മനോനില തെറ്റിയെന്നായിരുന്നു ഹില്ലരിയുടെ പ്രതികരണം. സൗന്ദര്യമൽസരങ്ങളോടും സുന്ദരികളോടും ഭ്രാന്തുള്ള ഡോണൾഡ് ട്രംപ് ലാറ്റിനമേരിക്കക്കാരിയായ മുൻ വിശ്വസുന്ദരിയെ അപമാനിച്ചെന്ന ഹില്ലരി ക്ലിന്റന്റെ ആരോപണമാണ് വിവാദങ്ങൾക്ക് തുടക്കം. മുൻ ലോക സുന്ദരിയുടെ Read more about മുൻ ലോക സുന്ദരിയെ അപമാനിച്ച് വീണ്ടും ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്[…]

ജയലളിത മരിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസ്

10:37 am 1/10/2016 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിവാദപോസ്റ്റ് ഇട്ട യുവതിക്കെതിരെ ചെന്നൈ പൊലീസ് കേസ് എടുത്തു. രണ്ടു ദിവസം മുമ്പ് ജയലളിത മരിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി ഫേസബുക്കില്‍ പോസ്റ്റ് ഇട്ട തമിഴാച്ചി എന്ന യുവതിക്കെതിരെ എ.ഐ.ടി.എം.കെ ഐടി വിഭാഗത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തതെന്ന് ന്യൂസ് മിനിറ്റ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ കലാപങ്ങളുണ്ടാക്കി ഇടം പിടിക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസാണ് ജയലളിതയുടെ മരണത്തിന് പിന്നിലെന്നും തമിഴ്ാച്ചി Read more about ജയലളിത മരിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസ്[…]

ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു.

09:40 am 1/10/2016 ദുബൈ :ജുമൈറ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു. ദുബൈ അല്‍ ബര്‍ഷ ഒന്നില്‍ പ്രവര്‍ത്തിക്കുന്ന അല്‍ റസാഫ ഗ്രോസറിയില്‍ ജീവനക്കാരനായ മലപ്പുറം പുത്തനത്താണി തവളംചിന ചങ്ങനക്കാട്ടില്‍ നൗഷാദ് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ എട്ട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താണ നൗഷാദിനെ സുഹൃത്തുക്കള്‍ രക്ഷിച്ച് കരക്കുകയറ്റി. പിന്നീട് ആംബുലന്‍സ് എത്തി അല്‍ ബര്‍ഷയിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് വര്‍ഷമായി Read more about ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ പോയ മലയാളി യുവാവ് മുങ്ങിമരിച്ചു.[…]

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും

09:38 AM 01/10/2016 തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകള്‍ തലവരി വാങ്ങുന്നെന്ന ആക്ഷേപം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. തലവരി വാങ്ങല്‍ ഉണ്ടെന്ന് ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത വിജിലന്‍സ് അന്വേഷിക്കും. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്‍െറ പക്കല്‍ തെളിവുണ്ടെങ്കില്‍ കൈമാറിയാല്‍ അതും വിജിലന്‍സിന് കൈമാറും. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി പ്രതിപക്ഷം നല്‍കിയ നോട്ടീസിന് മറുപടിയായി അദ്ദേഹം അറിയിച്ചു. Read more about പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും[…]

കേരളത്തിലെ മെഡിക്കല്‍ കൗണ്‍സലിങ് നീട്ടി

09:30 1/10/2016 ന്യൂഡല്‍ഹി: ഇനിയും പ്രവേശം നല്‍കാത്ത സീറ്റുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശ നടപടികള്‍ക്ക് സുപ്രീംകോടതി ഈമാസം ഏഴുവരെ സമയം നീട്ടിനല്‍കി. കോഴിക്കോട് കെ.എം.സി.ടി കോളജിലെ 150ഉം തിരുവനന്തപുരം ഗോകുലം കോളജിലെ 100ഉം എം.ബി.ബി.എസ് സീറ്റുകളടക്കം അവശേഷിക്കുന്ന മുഴുവന്‍ സീറ്റുകളിലും നീറ്റ് റാങ്ക് പട്ടിക പ്രകാരം സംസ്ഥാന സര്‍ക്കാറിന്‍െറ കേന്ദ്രീകൃത കൗണ്‍സലിങ് നടക്കും. സ്വാശ്രയ മാനേജ്മെന്‍റുകള്‍ നേരത്തേ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചതില്‍നിന്ന് ഭിന്നമായി അവിചാരിതമായാണ് കേരളത്തില്‍ ഇനിയും പ്രവേശം നടത്താത്ത സീറ്റുകളുണ്ടെന്ന വിവരം Read more about കേരളത്തിലെ മെഡിക്കല്‍ കൗണ്‍സലിങ് നീട്ടി[…]

ശനിയാഴ്ചത്തെ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനം.

09:29 am 1/10/2016 തിരുവനന്തപുരം: സ്വാശ്രയ സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്ചത്തെ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനം. യു.ഡി.എഫ് സമരത്തിന് ജനസ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തില്‍ ന്യായമായ ഒത്തുതീര്‍പ്പില്ലാതെ സര്‍ക്കാറുമായി ഒത്തുതീര്‍പ്പ് വേണ്ടെന്നും മുന്നണിനേതൃത്വത്തില്‍ ധാരണയുണ്ട്. സ്വാശ്രയസമരം ബഹുജന മുന്നേറ്റമാക്കിയശേഷം നിയമസഭയില്‍ എം.എല്‍.എമാര്‍ നടത്തിവരുന്ന അനിശ്ചിതകാലസമരം അവസാനിപ്പിക്കുന്ന കാര്യവും മുന്നണി പരിഗണിക്കുന്നു. പ്രശ്നത്തില്‍ സമവായത്തിന് ശ്രമിക്കാതെ മുഖ്യമന്ത്രി ബോധപൂര്‍വം പിടിവാശി കാട്ടുന്നെന്ന പരാതി യു.ഡി.എഫില്‍ ശക്തമാണ്. ഇക്കാര്യത്തില്‍ ഭരണപക്ഷത്തെ ചില കേന്ദ്രങ്ങള്‍ക്കും Read more about ശനിയാഴ്ചത്തെ സര്‍വകക്ഷിയോഗം ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനം.[…]

കുട്ടികളെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യരുതെന്ന് ഡി.ജി.പി.

09:26 am 1/10/2016 തൃശൂര്‍: കുട്ടികളെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യരുതെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍. കുട്ടികള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍. കുട്ടികള്‍ക്കെതിരെ ആരോപണം ഉണ്ടാവുമ്പോഴും നിയമ വ്യവസ്ഥയുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും അവയുടെ ഭാഗമായി കൈക്കൊള്ളുന്ന നടപടികള്‍ കുട്ടികള്‍ക്ക് ശാരീരികമോ മാനസികമോ ആയ പീഡനത്തിന് ഇടയാകുന്നതാവരുതെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കെതിരായ പൊലീസിന്‍െറ സമീപനത്തിനെതിരെ ബാലാവകാശ കമീഷന്‍ വിമര്‍ശം ഉന്നയിക്കുകയും ഉത്തരവിടുകയും ചെയ്തിരുന്നു. ഒരു Read more about കുട്ടികളെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യരുതെന്ന് ഡി.ജി.പി.[…]