നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു

08:09 am 29/10/2016 ശ്രീനഗര്‍: കുപ്വാര ജില്ലയിലെ മാച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഇദ്ദേഹത്തിന്‍െറ മൃതദേഹം വികൃതമാക്കി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. മറ്റ് ഭീകരര്‍ പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. പാക് സൈന്യത്തിന്‍െറ വെടിവെപ്പിന്‍െറ മറവിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും സൈനിക വക്താവ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും (

08:08 am 29/10/2016 ജോസഫ് പടന്നമാക്കല്‍ അമേരിക്കയുടെ ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുന്ന രണ്ടു സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് ഡമോക്രറ്റും റിപ്പബ്ലിക്കനും. ഡെമോക്രറ്റിക് പാര്‍ട്ടിയെ ആദ്യകാലങ്ങളില്‍ ജെഫേഴ്‌സണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1824ല്‍ തോമസ് ജെഫേഴ്‌സന്‍ ഈ പാര്‍ട്ടിയ്ക്ക് രൂപകല്‍പ്പന നല്‍കിയെന്നു വിശ്വസിക്കുന്നു. അമേരിക്കയുടെ ആഭ്യന്തര യുദ്ധകാലത്ത് അടിമത്വവ്യവസ്ഥിതി രാജ്യത്തു തുടരണമെന്നും അത് ഇല്ലാതാക്കണമെന്നും വാദിച്ചിരുന്ന രണ്ടു വിഭാഗം ജനങ്ങളുണ്ടായിരുന്നു. അടിമത്വത്തെ കേന്ദ്രീകരിച്ചുകൊണ്ട് പാര്‍ട്ടിയില്‍ വന്ന തീവ്രമായ വിഭാഗിയത ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെന്ന ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നല്‍കാന്‍ കാരണമായി. Read more about അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും ([…]

കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു

08:06 am 29/10/2016 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ജൂലൈ ഒന്നു മുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ മദ്ധ്യമേഖലാ ശുഭാരംഭം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ഡം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. മദ്ധ്യമേഖലാ ഹിന്ദു സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, മദ്ധ്യമേഖലാ സംഗമം ചെയര്‍മാന്‍ പ്രസന്നന്‍ പിള്ള, സെക്രട്ടറി രാജേഷ് കുട്ടി, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ Read more about കെ.എച്ച്.എന്‍.എ ശുഭാരംഭം ഷിക്കാഗോയില്‍ നടന്നു[…]

വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 30 ന് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ –

08:06 am 29/10/2016 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ്്. തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കവും, പ്രധാന തിരുനാളും ഒക്ടോബര്‍ 30 -ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിച്ചു. ഒക്ടോബര്‍ 21ന് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകിട്ട് 7.30 മുതല്‍ നടന്നു വരുന്നു. ദിവസേന നടക്കുന്ന വിശുദ്ധന്റെ Read more about വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും ഒക്ടോബര്‍ 30 ന് സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ –[…]

മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി

08:03 am 29/10/2016 ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗവും കൂടല്ലൂര്‍ സ്വദേശിയുമായ ചേത്തലില്‍ക്കരോട്ട് മാത്യു കുരുവിള (ബേബിച്ചന്‍) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ സാലിയമ്മ മറ്റക്കര മണ്ണുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഷെറിന്‍, ലെറിന്‍ & മെറിന്‍. സംസ്കാരം പിന്നീട്.

ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ഓസ്‌ട്രേലിയയില്‍ ചുട്ടെരിച്ചു

08:02 am 29/10/2016 സിഡ്‌നി : പഞ്ചാബ് സ്വദേശിയായ 29കാരന്‍ മന്‍മീത് അലിഷറാണ് കൊല്ലപ്പെട്ടത്. യാത്രക്കാര്‍ക്കു മുന്നിവച്ച് മറ്റൊരാള്‍ മന്‍മീതിനെ തീ വയ്ക്കുകയായിരുന്നു. ബ്രിസ്‌ബേനിലെ പഞ്ചാബ് സമൂഹത്തിനിടയില്‍ അറിയപ്പെടുന്ന ഒരു ഗായകന്‍ കൂടിയാണ് മന്‍മീത്. ബസില്‍നിന്നു തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ പിന്നിലെ വാതിലില്‍ കൂടിയാണ് രക്ഷപ്പെടുത്തിയത്. മന്‍മീതിനെ ആക്രമിച്ചതെന്നു കരുതുന്ന മധ്യവയസ്‌കനെ സമീപത്തെ ബസ് സ്‌റ്റോപ്പില്‍നിന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ല: ശിവ്പാൽ യാദവ്

02.53 Am 29/10/2016 ഗാസിയാബാദ്: ഉത്തർപ്രദേശിൽ യാദവ രാഷ്ര്‌ടീയപോര് കനക്കുന്നതിനിടെ മുഖ്യമന്ത്രിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന തുറന്നു പറച്ചിലുമായി സമാജ് വാദി പാർട്ടി സംസ്‌ഥാന അധ്യക്ഷനും മുലായംസിംഗ് യാദവിന്റെ അനുജനുമായ ശിവ്പാൽ യാദവ്. മുലായത്തിന്റെ ആജ്‌ഞാനുവർത്തിയാകാൻ മാത്രമാണ് തന്റെ ആഗ്രഹമെന്നും അതനുസരിച്ചേ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ എന്നും ശിവ്പാൽ പറഞ്ഞു. മുഖ്യമന്ത്രിയാകണമായിരുന്നെങ്കിൽ 2003ൽതന്നെ അതുസാധിക്കുമായിരുന്നു. എന്നാൽ, അന്ന് മുലായത്തെ പിന്താങ്ങുകയാണ് ചെയ്തത്. സംസ്‌ഥാന അധ്യക്ഷൻ ആയാലും അല്ലെങ്കിലും മുലായത്തിന്റെ അനുസരണയുള്ള ഭടനാകാനാണ് ഇഷ്‌ടമെന്നും ശിവ്പാൽ യാദവ് പറഞ്ഞു. മുലായത്തിന്റെ Read more about ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ല: ശിവ്പാൽ യാദവ്[…]

വീട് കുത്തിത്തുറന്ന് മോഷണം; യുവസംഘം പിടിയില്‍

02.51 Am 29/10/2016 കൊല്ലം: വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവസംഘം കൊല്ലത്ത് പിടിയില്‍. മോഷണം നടത്തുന്ന പണം ഉപയോഗിച്ച് ആഡംബരക്കാര്‍ വാടകയ്ക്കെടുത്ത് കറങ്ങുമ്പോഴാണ് ഇവര്‍ പൊലീസിന്‍റെ വലയിലാകുന്നത്. അഭിലാഷ്, വിഷ്ണു, അനന്തു, അഖില്‍ ഹമീദ് എന്നിവരാണ് പിടിയിലാത്. എല്ലാവര്‍ക്കും 19 വയസ്സാണ് പ്രായം. ബൈക്കില്‍ കറങ്ങി നടന്ന് മാലമോഷ്‍ടിക്കുന്ന സംഘം വലയിലായതിന് തൊട്ട് പിന്നാലെയാണ് മറ്റൊരു മോഷണ സംഘത്തെ പൊലീസ് കുടുക്കുന്നത്. കൊല്ലം പരവൂരിലും പരിസരപ്രദേശങ്ങളിലുമാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. മോഷണം നടന്ന വീട്ടുകാരുടെ പരാതിയുടെ Read more about വീട് കുത്തിത്തുറന്ന് മോഷണം; യുവസംഘം പിടിയില്‍[…]

കാലടി സനൽ വധം; 3 പേര്‍ കൂടി പിടിയില്‍

02.50 AM 29/10/2016 കാലടി സനൽ വധക്കേസിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികൾ കൂടി പിടിയിൽ. നീലിശ്വരം സ്വദേശി സുജിത്ത്, മറ്റൂർ സ്വദേശി മനീഷ്, മഞ്ഞപ്ര സ്വദേശി ജോസഫ് എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കാലടി സ്വദേശി സനലിനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും പ്രതികൾക്ക് ആയുധം നൽകിയെന്നുമാണ് സുജിത്തിനും മനീഷിനും ജോസഫിനും എതിരംയുള്ള കേസുകൾ. കൊലപാതകത്തിന് ശേഷം മൂന്ന് പേരും ഒളിവിലായിരുന്നു. കർണാടകയിലെ ചിക് മംഗളുരുവിൽ ഇവരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. Read more about കാലടി സനൽ വധം; 3 പേര്‍ കൂടി പിടിയില്‍[…]

ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ക്രൂര പീഡനം

02.49 AM 29/10/2016 തൃശൂർ: തെക്കുംകരയില്‍ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ക്രൂര പീഡനം. പതിനാറേക്കര്‍ പാടത്തിനു നടുവില്‍ ഒറ്റയ്ക്കൊരു കുടിലില്‍ എട്ടുമാസമായി ശമ്പളമില്ലാതെ പണിയെടുപ്പിച്ചു. കൂലി ചോദിച്ചതിന് ക്രൂരമായി മര്‍ദ്ദിച്ചതായും പരാതി. പഞ്ചായത്ത് പ്രസിഡന്‍റും പൊലീസും സ്ഥലത്തെത്തി തൊഴിലാളിയെ മോചിപ്പിച്ചു. ഝാര്‍ഖണ്ഡില്‍ നിന്നും തൊഴില്‍ തേടിയെത്തിയ രാജുവിനെയാണ് തൊഴിലുടമ ക്രൂരമായി മര്‍ദ്ദിച്ചത്. തെക്കുംകര പഞ്ചായത്ത് പുന്നംപറമ്പിലെ വിസ്തൃത പാടശേഖരം. പകലന്തിയോളം പാടത്തു പണി. പാടത്തിന് കരയിലെ സുരക്ഷിതമല്ലാത്ത ചായ്പില്‍ പാര്‍പ്പ്. എട്ടുമാസമായി ശമ്പളം നല്‍കിയിട്ട്. ചോദിച്ചാല്‍ ക്രൂര Read more about ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ക്രൂര പീഡനം[…]