തന്നെ അനുകരിച്ച ആറു വയസുകാരിയെത്തേടി ദുബായ് ഭരണാധികാരി വീട്ടിലെത്തി

09.30 AM 30/10/2016 തന്നെ അനുകരിച്ച ആറുവയസ്സുകാരിയെ തേടി ദുബായി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തി. ഷാര്‍ജ മോഡല്‍ സ്കൂളിലെ ഒന്നാം ക്ലാസുകാരിയായ മുഹ്റയുടെ വീട്ടിലേക്കാണ് ഷെയ്ഖ് മുഹമ്മദ് അനുമോദനവുമായി എത്തിയത്. ഷാര്‍ജ മോഡല്‍ സ്കൂളിലെ ഒന്നാം ക്ലാസുകാരി മുഹ്റ അഹമ്മദ് അല്‍ ഷേഹി സ്കൂള്‍ അസംബ്ലിയില്‍ അവതരിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയ പ്രസംഗത്തിന്റെ റിഹേര്‍സലായിരുന്നു വൈറലായ ഈ വീഡിയോ. ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിച്ച് തീക്ഷ്ണമായ കണ്ണുകളോടെ ദുബായി ഭരണാധികാരിയെ അനുകരിച്ച ആറുവയസ്സുകാരിയുടെ വീഡിയോ Read more about തന്നെ അനുകരിച്ച ആറു വയസുകാരിയെത്തേടി ദുബായ് ഭരണാധികാരി വീട്ടിലെത്തി[…]

മക്കയില്‍ നിയമം ലംഘിച്ച ആയിരക്കണക്കിന് ടാക്‌സികള്‍ പിടിച്ചെടുത്തു

09.27 AM 30/10/2016 മക്ക പ്രവിശ്യയില്‍ നിയമലംഘനം നടത്തിയ ആയിരക്കണക്കിന് ടാക്‌സി കാറുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ഇരുപത് ശതമാനം ടാക്‌സികളും നിയമ ലംഘനം നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍റെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് അനധികൃത ടാക്‌സി സര്‍വീസുകള്‍ കണ്ടെത്താന്‍ പരിശോധന ആരംഭിച്ചത്. മക്ക, ജിദ്ദ, തായിഫ് എന്നീ ഭാഗങ്ങളില്‍ നിന്ന് മാത്രം ഇതുവരെ 1064 ടാക്‌സി കാറുകള്‍ പിടിച്ചെടുത്തു. ജിദ്ദയില്‍ 20 ശതമാനം ടാക്‌സികളും നിയമലംഘനം നടത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. മക്ക Read more about മക്കയില്‍ നിയമം ലംഘിച്ച ആയിരക്കണക്കിന് ടാക്‌സികള്‍ പിടിച്ചെടുത്തു[…]

കുവൈറ്റ് തെരഞ്ഞെടുപ്പ് ചൂടില്‍; വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍

09.25 AM 30/10/2016 കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ കൂടുതല്‍ സ്‌ത്രീകള്‍ .അടുത്തമാസം 26നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി 50 അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് 4,83,000 വേട്ടര്‍മാരാണുള്ളത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പുരുഷന്മാരെക്കാളധികവും സ്‌ത്രീകളാണ്. 52.3 ശതമാനമാണ് സ്‌ത്രീകള്‍. പോലീസ്, സൈന്യം തുടങ്ങിയ സുരക്ഷ സേനകളില്‍ അംഗമായിട്ടുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.2012ല്‍ 387ഉം 2013ല്‍ 418 പേരും മത്സര രംഗത്തുണ്ടായിരുന്നതെങ്കില്‍ ഈക്കുറി മത്സര രംഗത്തുള്ളത് 454 പേരാണ്. ഇന്ന് മുതല്‍ തെരഞ്ഞെടുപ്പിന് ഏഴ് ദിവസം മുമ്പ് വരെയാണ് പത്രിക Read more about കുവൈറ്റ് തെരഞ്ഞെടുപ്പ് ചൂടില്‍; വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍[…]

യമൻ ജയിലിൽ സൗദി വ്യോമാക്രമണം; 30 മരണം

09.23 AM 30/10/2016 സനാ: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ യമനിലെ ജയിൽവളപ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ തടവ് പുള്ളികളുൾപ്പെടെ 30 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൂതി അനുകൂല മാധ്യമം 43 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ഹുദായിദയിലെ അൽ സയ്ദിയ സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ ജയിലിനു നേർക്കാണ് ആക്രമണം ഉണ്ടായത്. 2014 മുതൽ നഗരം ഹൂതി വിമതരുടെ അധീനതയിലാണ്.

റൊണാൾഡോയുടെ ഹാട്രിക് മികവിൽ അലാവസിനെ റയൽ മാഡ്രിഡ് തകർത്തു

09.22 AM 30/10/2016 മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ അലാവസിനെ റയൽ മാഡ്രിഡ് തകർത്തു. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് റയൽ അലാവസിനെ തകർത്തത്. റയലിനുവേണ്ടി അൽവാരോ മൊറാത്തയും സ്കോർ ചെയ്തു. അൽവാരസിന്റെ ആശ്വാസ ഗോൾ ബ്രും സിൽവ അകോസ്തയുടെ ബൂട്ടിൽനിന്നായിരുന്നു. കളി ചൂടുപിടിക്കുമുമ്പെ അലാവസ് റയലിനെ ഞെട്ടിച്ചു. ഏഴാം മിനിറ്റിൽ അകോസ്തയുടെ ഷോട്ട് റയലിന്റെ വലകുലുക്കി. മിനിറ്റുകൾക്കുള്ളിൽ റയൽ സമനില വീണ്ടെടുത്തു. പെനാൽറ്റിയിൽനിന്നും ക്രിസ്റ്റ്യാനോയാണ് സമനില നേടിയത്. റഫറിയുടെ തെറ്റായ തീരുമാനമാണ് അലാവസിനെ ചതിച്ചത്. ബോക്സിനു വലതു Read more about റൊണാൾഡോയുടെ ഹാട്രിക് മികവിൽ അലാവസിനെ റയൽ മാഡ്രിഡ് തകർത്തു[…]

സുബാരു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു

09.21 AM 30/10/2016 ടോക്കിയോ: വാഹന നിർമാതാക്കളായ സുബാരു യുഎസിൽനിന്നു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു. തുടർച്ചയായ ഉപയോഗം മൂലം വാഹനങ്ങളുടെ ടർബോ ചാർജർ എയർ പമ്പ് ചൂടാകുന്നതുമൂലമാണു വാഹനങ്ങൽ തിരിച്ചു വിളിക്കുന്നത്. 2007 മുതൽ 2014 വരെ പുറത്തിറങ്ങിയ വിവിധ മോഡൽ കാറുകളും എസ്യുവികളുമാണ് തിരിച്ചു വിളിക്കുന്നത്. ക്രമാതീതമായി ടർബോ ചാർജർ എയർ പമ്പ് ചൂടായതുമൂലം രണ്ടു വാഹനങ്ങൾക്കു തീ പിടിച്ചായി സർക്കാർ റിപ്പോർട്ടുകൾ നിലവിലൂണ്ട്. എന്നാൽ ഇതുമൂലം ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നും വാഹനങ്ങളുടെ Read more about സുബാരു ഒരു ലക്ഷം വാഹനങ്ങൾ തിരിച്ചു വിളിക്കുന്നു[…]

Home | Editorial | Leader Page Article | Local News | Kerala | National | International | Business | Sports | Obituary | NRI News | Big Screen | Health ഈസ്താംബൂൾ കോൺസുലേറ്റിലെ ഉദ്യോഗസ്‌ഥർ ഉടൻ തുർക്കി വിടണമെന്ന് യുഎസ്

09.20 AM 30/10/2016 ഈസ്താംബൂൾ: തുർക്കിയിലെ ഈസ്താംബൂൾ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്‌ഥരും കുടുംബാംഗങ്ങളും നാട്ടിലേക്ക് മടങ്ങണമെന്ന് അമേരിക്ക നിർദേശിച്ചു. അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ട് തീവ്രവാദി സംഘടനകൾ ആക്രമണം നടത്താൻ ഇടയുള്ളതിനാലാണ് നിർദേശമെന്നാണ് റിപ്പോർട്ട്. ഒരാഴ്ചക്കുള്ളിൽ ഇതു രണ്ടാം തവണയാണ് തങ്ങളുടെ പൗരന്മാർ തുർക്കി വിടണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിക്കുന്നത്. തുർക്കിയിലെ സുരക്ഷ സംബന്ധിച്ച് യുഎസിന്റെ ആശങ്ക വർധിച്ചതായാണ് കരുതുന്നത്.

അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിക്കുന്നു; 4 പാകിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ത്തു

09.18 Am 30/10/2016 അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യയുടെ മറുപടി. കേരാണ്‍ മേഖലയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്‍റെ പോസ്റ്റിനുനേരെ ഇന്ത്യ സൈന്യം വെടിവച്ചു. പാകിസ്ഥാന്‍റെ നാല് സൈനിക പോസ്റ്റുകള്‍ ഇന്ത്യ വെടിവയ്പ്പില്‍ തകര്‍ത്തു. നിരവിപേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റു. ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിച്ചത്. ശക്തമായി തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയ കേന്ദ്രം, ഉചിതമായ മറുപടി സൈന്യം തന്നെ നല്‍കുമെന്നായിരുന്നു പ്രതികരിച്ചത്. ഇതനുസരിച്ച് ഇന്നു രാത്രി കനത്ത വെടിവെപ്പാണ് ഇന്ത്യന്‍ Read more about അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിക്കുന്നു; 4 പാകിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ത്തു[…]

ജമ്മു കാഷ്മീരിൽ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹം സംസ്കരിച്ചു

09.17 AM 30/10/2016 ഡെറാഡൂൺ: ജമ്മു കാഷ്മീരിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികന്റെ മൃതദേഹം സംസ്കരിച്ചു. നവാഡ സ്വദേശിയായ സന്ദീപ് സിംഗ് റാവത്ത് (24) ആണ് കഴിഞ്ഞ ദിവസം കാഷ്മീരിൽ വെടിയേറ്റു മരിച്ചത്. കാഷ്മീരിലെ തങ്ധർ സെക്ടറിലുണ്ടായ വെടിവയ്പിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. നൂറു കണക്കിനാളുകൾ സന്ദീപിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. രണ്ട് വർഷം മുൻപാണ് സന്ദീപ് സിംഗ് റാവത്ത്, ഗാർവാൾ റൈഫിൾസിന്റെ ഭാഗമാകുന്നത്.

തൃശൂരിൽ ബസ് ലോറിയിലിടിച്ച് ഒരാൾ മരിച്ചു

06.16 AM 30/10/2016 തൃശൂർ: ചാലക്കുടി പോട്ടയിൽ സ്വകാര്യ ബസ് ലോറിയിടിച്ച് ഒരാൾ മരിച്ചു. ബസ് ഡ്രൈവറായ പാലക്കാട് സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. അപകടത്തിൽ 25 യാത്രാക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.