ഫാ. ലൂക്ക് കളരിക്കലിന്റെ മാതാവ് എലിസബത്ത് (86) നിര്യാതയായി

09:01 am 28/11/2016 ഡാലസ്: ഫാ. ലൂക്ക് കളരിക്കലിന്റെ (ടയ്‌ലര്‍, ഡാലസ്, ടെക്‌സസ്) മാതാവ് എലിസബത്ത് (86) ശനിയാഴ്ച വൈകുന്നേരം 3.15-നു നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കല്ലറ സൗത്ത് സെന്റ് തോമസ് ചര്‍ച്ചില്‍.

വേള്‍ഡ് മലയാളി കൗണ്‍സില്‍ കുഞ്ഞുവീട് പദ്ധതി നടപ്പിലാകുന്നു

09:00 am 28/11/2016 വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ വീടുകള്‍ വീതം ഭവനരഹിതര്‍ക്ക് നിര്‍മ്മിച്ചു നല്കുവാനുള്ള പദ്ധതി ആരംഭിച്ചതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീ ജോര്‍ജ് കുളങ്ങര അറിയിച്ചു. ഒക്ടോബര്‍ പതിനഞ്ചാം തീയതി ശനിയാഴ്ച കൊച്ചിയില്‍ ഹോട്ടല്‍ ഗോകുലം പാര്‍ക്കില്‍ വച്ച് നടന്ന സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തിലായിരുന്നു ഈ തീരുമാനം ഉണ്ടായത്. കൂടാതെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനെതിരെയുള്ള ബോധവല്‍ക്കരണപരിപാടികളുടെ ഉദ്ഘാടനം നവംബര്‍ ഒന്നാം തീയതി കൊച്ചിയില്‍ സംഘടിപ്പിക്കും. ഗ്ലോബല്‍ Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ കുഞ്ഞുവീട് പദ്ധതി നടപ്പിലാകുന്നു[…]

മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരല്ളെന്നും എം.എം. മണി.

09:00 am 28/11/2016 തൊടുപുഴ: മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരല്ളെന്നും നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ് ഇല്ലാത്ത വിവാദം ഉണ്ടാക്കാന്‍ താനില്ളെന്നും വൈദ്യുതി മന്ത്രി എം.എം. മണി. സി.പി.ഐക്ക് അവരുടെ അഭിപ്രായം പറയാം. സി.പി.എമ്മിന്‍െറ നിലപാട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. തനിക്ക് പറയാന്‍ അറിയാമെങ്കിലും പറയുന്നില്ളെന്നും മണി വ്യക്തമാക്കി. ഇടുക്കി പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ബോര്‍ഡിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. നിര്‍മാണം മുടങ്ങിയ പദ്ധതികള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കും. വിവിധ Read more about മാവോയിസ്റ്റുകള്‍ കമ്യൂണിസ്റ്റുകാരല്ളെന്നും എം.എം. മണി.[…]

സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സജീവമാക്കി.

08:59 am 28/11/2016 ന്യൂഡല്‍ഹി: സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സജീവമാക്കി. നികുതി വെട്ടിപ്പുകാരുടെ സ്വിസ് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നു ചൂണ്ടിക്കാട്ടി ഒരു മാസത്തിനിടെ 20ഓളം അപേക്ഷകളാണ് ഇന്ത്യ സ്വിറ്റ്സര്‍ലന്‍ഡിന് അയച്ചത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ മുന്‍ സി.ഇ.ഒ, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുന്‍ ഉദ്യോഗസ്ഥന്‍െറ ഭാര്യ, ദുബൈയിലെ ഇന്ത്യന്‍ ബിസിനസുകാരന്‍, യു.എ.ഇയിലെ ഇന്ത്യന്‍ കമ്പനി, ഗുജറാത്തിലെ ചില ബിസിനസുകാര്‍, പ്രമുഖ കമ്പനികള്‍ തുടങ്ങിയവരുടെ വിവരങ്ങളാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പാനമ, Read more about സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സജീവമാക്കി.[…]

സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്-ഹിന്ദു ഐക്യവേദി നേതാവ് പി. പത്മകുമാര്‍.

08:57 am 28/11/ 2016 തിരുവനന്തപുരം: ഇനിമുതല്‍ സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്-ഹിന്ദു ഐക്യവേദി നേതാവ് പി. പത്മകുമാര്‍. സി.പി.എം ജില്ല കമ്മിറ്റി ഓഫിസില്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ല സെക്രട്ടേറിയറ്റംഗം സി. അജയകുമാര്‍ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 42 വര്‍ഷത്തെ സംഘ്പരിവാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കരമന മേലാറന്നൂര്‍ സ്വദേശിയായ താന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സജീവ പ്രവര്‍ത്തനത്തില്‍ ഇല്ളെന്നും ഇദ്ദേഹം പറഞ്ഞു. കൊല്ലം താലൂക്ക് പ്രചാരക്, ചെങ്ങന്നൂര്‍ ജില്ല പ്രചാരക്, കണ്ണൂര്‍ വിഭാഗ് Read more about സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എസ്.എസ്-ഹിന്ദു ഐക്യവേദി നേതാവ് പി. പത്മകുമാര്‍.[…]

ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍

08:54 am 28/11/2016 തിരൂരങ്ങാടി: മതം മാറിയതിന്‍െറ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവും ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുമുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെയും കൃത്യത്തിന് സഹായിച്ചവരെയുമാണ് മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയവരെ ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ വലയിലായതായി സൂചനയുണ്ട്. അറസ്റ്റിലായ ഫൈസലിന്‍റെ സഹോദരി ഭർത്താവ് വിനോദ് നന്നമ്പ്ര, കൊടിഞ്ഞി, ചുള്ളിക്കുന്ന് സ്വദേശികളായ ഫൈസലിന്‍െറ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് Read more about ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍[…]

എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്ന്.

08:52 am 28/11/2016 തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരെ എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ തിങ്കളാഴ്ച. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടതുപക്ഷ പാര്‍ട്ടികളുടെ അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്‍െറ ഭാഗമായാണിത്. ആശുപത്രി, പാല്‍, പത്രം, വിവാഹം എന്നിവക്കു പുറമേ ബാങ്കിങ് മേഖലയെ കൂടി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല പരിസര പ്രദേശം, തീര്‍ഥാടകരുടെ വാഹനം, വിദേശ ടൂറിസ്റ്റുകളുടെ വാഹനം, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയും ഒഴിവാക്കി. അതേസമയം, ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതാണെന്ന നിലപാടില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ Read more about എല്‍.ഡി.എഫിന്‍െറ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്ന്.[…]

അഴിമതി ഇല്ലാതാക്കുകയാണോ അതോ രാജ്യത്തെ നിശ്​ചലമാക്കുകയാണോ നാം ചെയ്യേണ്ടതെന്ന്​ പ്രധാനമന്ത്രി

06:47 pm 27/11/2016 ലക്​നൊ: അഴിമതി ഇല്ലാതാക്കുകയാണോ അതോ രാജ്യത്തെ നിശ്​ചലമാക്കുകയാണോ നാം ചെയ്യേണ്ടതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ കുഷിനഗറിൽ ബി.ജെ.പി സംഘടിപ്പിച്ച പരിവർത്തൻ റാലിയെ അഭിസംബോധന ചെയ്യവെയാണ്​ മോദിയുടെ അഭിപ്രായപ്രകടനം. നോട്ട്​ പിൻവലിച്ച തീരുമാനത്തിനെതിരെ തിങ്കളാഴ്​ച എതിർകക്ഷികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന പശ്​ചാത്തലത്തിലാണ്​ ​പ്രതിപക്ഷ കക്ഷികളെ പേരെടുത്ത്​ പരാമർശിക്കാതെ മോദി വിമർശിച്ചത്​. കറൻസി രഹിത പണമിടപാടിലേക്ക്​ മാറാനും മോദി ജനങ്ങളോട്​ ആവശ്യ​പ്പെട്ടു. കറൻസിയുടെ ആവശ്യമില്ലാതെ ഫോണിലൂടെ പണമിടപാട്​ നടത്തി​ നിങ്ങൾക്ക്​ വ​ളരെ​ എളുപ്പത്തിൽ ബിസിനസ്​ ചെയ്യാൻ Read more about അഴിമതി ഇല്ലാതാക്കുകയാണോ അതോ രാജ്യത്തെ നിശ്​ചലമാക്കുകയാണോ നാം ചെയ്യേണ്ടതെന്ന്​ പ്രധാനമന്ത്രി[…]

ഫിദൽ കാസ്​ട്രോ ക്രൂരനായ സ്വേച്​ഛാതിപധിയായിരുന്നു ഡോണൾഡ് ട്രംപ്.

06:40 PM 27/11/2016 വാഷിങ്​ടൺ: അന്തരിച്ച ക്യൂബൻ ഫിദൽ കാസ്​ട്രോ ക്രൂരനായ സ്വേച്​ഛാതിപധിയായിരുന്നു ഫിദല്‍ കാസ്ട്രോയൊന്ന് നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്യൂബന്‍ ജനതയെ ഫിദല്‍ കാസ്‌ട്രോ അടിച്ചമര്‍ത്തുകയായിരുന്നു. കാസ്ട്രോയുടെ മരണം ക്യൂബയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ക്യൂബക്ക്​ ഇനി സമ്പദ്സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗം ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. ഭീതി വിതച്ച കാസ്ട്രോ ഭരണത്തിൽ കൊള്ളയും ദുരിതവും ദാരിദ്രവും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ക്യൂബയിൽ അരങ്ങേറിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു. കാസ്ട്രോയുടെ മരണ വാർത്ത സ്‌ഥിരീകരിച്ച ശേഷം ‘ഫിദൽ കാസ്ട്രോ Read more about ഫിദൽ കാസ്​ട്രോ ക്രൂരനായ സ്വേച്​ഛാതിപധിയായിരുന്നു ഡോണൾഡ് ട്രംപ്.[…]

എക്​സ്​പ്രസ്​ വൈ ഫൈയുമായി ഫേസ്​ബുക്ക്​ എത്തുന്നു

06:35 PM 27/11/2016 മുംബൈ: ഫ്രീ ബേസികിന്​ ശേഷം എക്​സ്​പ്രസ്​ വൈ ഫൈയുമായി ഫേസ്​ബുക്ക്​ എത്തുന്നു. പുതിയ എക്​സ്​പ്രസ്​ വൈ ഫൈ സംവിധാനം രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഫേസ്​ബുക്ക്​ പരീക്ഷിച്ചതായാണ്​ വിവരം. ഗ്രാമീണ ഇന്ത്യയിൽ ഇൻറർനെറ്റ്​ സേവനം ലഭ്യമാക്കുന്നതിന്​ വേണ്ടിയാണ്​ ഫേസ്​ബുക്ക്​ പുതിയ സംവിധാനവുമായി രംഗത്തെത്തുന്നത്​. ഫേസ്​ബുക്കി​െൻറ ഫ്രീ ബേസിക്​ സംവിധാനം നെറ്റ്​ ന്യൂട്രാലിറ്റിക്​ എതിരായിരുന്നു.​ ഫേസ്​ബുക്കി​​െൻറ വെബ്​സൈറ്റിലെ വിവരങ്ങളനുസരിച്ച്​ എക്​പ്രസ്​ വൈ ഫൈ ഇൻറർനെറ്റ്​ സേവനദാതാക്കളുമായും പ്രാദേശിക വ്യവസായികളുടെ കൂടി പിന്തുണയിലാവും പ്രവർത്തിക്കുക. ഇൻറർനെറ്റ്​ കണ്​കടി​വിറ്റി Read more about എക്​സ്​പ്രസ്​ വൈ ഫൈയുമായി ഫേസ്​ബുക്ക്​ എത്തുന്നു[…]