ലോഡ് ഷെഡിങ് ​ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി.

06:09pm 27/11/2016 ഇടുക്കി: സംസ്ഥാനത്ത്​ ലോഡ് ഷെഡിങ് ​ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. മൂലമറ്റത്തെ സാങ്കേതിക പ്രശ്‌നം ഡിസംബര്‍ 16-നകം പരിഹരിക്കാന്‍ കഴിയും. വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണെങ്കിലും ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻ ഒരുക്കുമെന്ന നിലയിൽ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നതിനുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍ സന്ദര്‍ശനം Read more about ലോഡ് ഷെഡിങ് ​ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി.[…]

വിജയ്​ മല്യയുടെ ആഡംബര ജെറ്റ്​ വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു

06:00 pm 27/11/2016 മു​ംബൈ: മദ്യ വ്യവസായി വിജയ്​ മല്യയുടെ ആഡംബര ജെറ്റ്​ വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു. നവംബർ 28​നോ 29നോ ആവും​ ലേലം നടത്തുക. എകദേശം 535 കോടി രൂപയാണ്​ വിജയ്​ മല്യയിൽ നിന്ന്​ സേവന നികുതി വിഭാഗത്തിന്​ തിരിച്ച്​ പിടിക്കാനുള്ളത്​. മുമ്പ്​ വിമാനം ലേലം ചെയ്യാൻ ശ്രമിച്ചിരിന്നു. എന്നാൽ അന്ന്​ വിമാനം വാങ്ങാൻ ആരും മുന്നോട്ട്​ വന്നിരുന്നില്ല. ഇതി​െൻറ അടിസ്​ഥാനത്തിൽ വിമാനത്തിന്​ ലേലത്തിൽ നിശ്​ചയിച്ചിരിക്കുന്ന അടിസ്​ഥാനവിലയിൽ പുനര​ാലോചന Read more about വിജയ്​ മല്യയുടെ ആഡംബര ജെറ്റ്​ വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു[…]

ഫിദൽ കാസ്​ട്രോക്ക് ആദരം അർപ്പിച്ച്​ മഞ്​ജുവാര്യരുടെ ഫേസ്​​ബുക്​ പോസ്​റ്റ്​

05:58 pm 27/11/2016 കോഴിക്കോട്​: തോൽക്കരുത്​ എന്ന്​ പഠിപ്പിച്ച ഫിദൽ കാസ്​ട്രോക്ക് ആദരം അർപ്പിച്ച്​ മഞ്​ജുവാര്യരുടെ ഫേസ്​​ബുക്​ പോസ്​റ്റ്​. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം ഫിദൽ കാസ്​ട്രോയെ ഓർമിക്കുക. താൻ വിശ്വസിച്ചതിന്​ വേണ്ടിയുള്ള പോരാട്ടത്തിൽ ആളും ആരവവും സന്നാഹങ്ങളും സൗഹൃദങ്ങളും എതിർവശത്തായിരുന്നപ്പോഴും ‘മനുഷ്യർ’ ഫിദലിനൊപ്പമായിരുന്നു. ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണെന്നും മഞ്​ജു ഫേസ്​ബുക്​പോസ്​റ്റിൽ പറഞ്ഞു. ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം ആദ്യമായാണ്​ മഞ്​ജുവി​െൻറ ഫേസ്​ബുക്​ പോസ്റ്റ്​. app-facebook Manju Warrier Read more about ഫിദൽ കാസ്​ട്രോക്ക് ആദരം അർപ്പിച്ച്​ മഞ്​ജുവാര്യരുടെ ഫേസ്​​ബുക്​ പോസ്​റ്റ്​[…]

ജോമോന്‍റെ സുവിശേഷങ്ങള്‍’ യൂട്യൂബ് കീഴടക്കുന്നു

13:55 pm 27/11/2016 ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ ടീസര്‍ പുറത്തിറങ്ങി. ടീസര്‍ പുറത്തിറങ്ങി അല്‍പ്പ സമയത്തിനുള്ളില്‍ യൂട്യൂബില്‍ ടീസര്‍ കണ്ടത് ലക്ഷകണക്കിന് ആളുകള്‍. ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുല്‍ഖര്‍ എത്തുന്നത്. രസകരമായ ടീസറില്‍ താരം ദുല്‍ഖര്‍ തന്നെയാണ്. മുകേഷാണ് ദുല്‍ഖറിന്റെ അച്ഛനായെത്തുന്നത്. ആദ്യമായാണ് ദുല്‍ഖര്‍ സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. കാക്കമുട്ടെ ഫെയിം ഐശ്വര്യ, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. Read more about ജോമോന്‍റെ സുവിശേഷങ്ങള്‍’ യൂട്യൂബ് കീഴടക്കുന്നു[…]

മാവോയിസ്​റ്റുകളെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിച്ചത്​ സർക്കാറിന്റെ അറിവോടെയല്ലെന്ന്​ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ.

12:50 pm 27/11/2016 കൊച്ചി: നിലമ്പൂരിൽ മാവോയിസ്​റ്റുകളെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിച്ചത്​ സർക്കാറിന് അറിവോടെയല്ലെന്ന്​ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരൻ. ഏട്ടുമുട്ടൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അനുമതിയോടെയായിരിക്കില്ല നടന്നത്​. സംഭവത്തിൽ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​. അന്വേഷണത്തിലൂടെ വസ്​തുത പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു. മാവോയിസ്​റ്റുകളുടെ കാര്യത്തിൽ രാജ്യത്തെ ഇടതുപക്ഷത്തി​ന്റെ നിലപാടുതന്നെയാണ്​ സർക്കാറിനുള്ളതെന്നും ജി.സുധാകരൻ വ്യക്തമാക്കി.

നോട്ടുമാറ്റം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ ശക്തി​പ്പെടുത്തുമെന്ന്​ പ്രധാനമന്ത്രി

12:46 pm 27/11/2016 ന്യൂഡൽഹി: നോട്ടുമാറ്റം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ ശക്തി​പ്പെടുത്തുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. 70 വർഷമായി രാജ്യം കള്ളപ്പണത്തി​െൻറ ഭീഷണിയിലാണ്​ കഴിഞ്ഞതെന്നും ആ വിപത്തിനെ ഉന്മൂലനം ചെയ്യുക എന്ന ചുമതലയാണ്​ നിറവേറ്റിയിരിക്കുന്നതെന്നും മോദി പറഞ്ഞു. പ്രധനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’​െൻറ 26 ാമത്​ പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു അസാധുവാക്കിയതിനെ തുടർന്നുള്ള ജനങ്ങളുടെ ബുദ്ധിമുട്ട്​ മനസിലാക്കുന്നു. പ്രശ്​നങ്ങൾ എത്രയും പെട്ടന്ന്​ ശരിയാകും. രാജ്യത്തി​െൻറ താൽപര്യത്തിനനുസരിച്ചാണ്​ നോട്ടുമാറ്റമെന്ന തീരുമാനമെടുത്തത്​. ഇന്ത്യ അതിനെ വിജയകരമായി പൂർത്തിയാക്കുമെന്ന Read more about നോട്ടുമാറ്റം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ ശക്തി​പ്പെടുത്തുമെന്ന്​ പ്രധാനമന്ത്രി[…]

പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു

12:45 pm 27/11/2016 അമൃത്സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു. 10 പേരടങ്ങുന്ന സായുധ സംഘമാണ് ജയില്‍ ആക്രമിച്ചത്. നിരോധിത ഭീകര സംഘടനയായ ഖാലിസ്താൻ ലിബറേഷൻ നേതാവ്​ ഹര്‍മിന്ദര്‍ സിങ് മിൻറുവിനെയാണ് അക്രമികള്‍ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് യൂണിഫോമിലെത്തിയ സംഘം തുരുതുരെ വെടിയുതിർത്ത്​ അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷം ജയിലിൽ തകർത്ത്​ ഇയാളെ മോചിപ്പിക്കുകയായിരുന്നു. പൊലീസിന് നേരെ ഇവര്‍ വെടിയുതിര്‍ത്ത്​ പ്രതിരോധിച്ച്​ പുറത്തുകടന്നുവെന്നണ്​ വിവരം. ഖാലിസ്താന്‍ നേതാവിനൊപ്പം Read more about പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ അഞ്ചു പേരെ മോചിപ്പിച്ചു[…]

800 മൈല്‍ കുതിര സവാരിക്കു പുറപ്പെട്ടയാള്‍ പിടിയില്‍

12:44 pm 27/11/2016 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡ: കുതിര പുറത്ത് കയറി യാത്ര ചെയ്യുന്നതു കുറ്റകരമല്ല. എന്നാല്‍ ശരിയായ ആഹാരം നല്‍കാതെ ഭാഗീകമായി കാഴ്ച നഷ്ടപ്പെട്ട കുതിര പുറത്ത് സവാരി ചെയ്യുക എന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. മുപ്പത്തിയാറ് വയസ്സുളള ക്രിസ്റ്റഫര്‍ എമെഴ്‌സണ്‍ ഭാര്യയോട് പിണങ്ങിയാണ് സൗത്ത് കാരലൈനയില്‍ നിന്നും 800 മൈല്‍ ദൂരെയുളള ഫ്‌ലോറിഡയിലേക്ക് യാത്ര ചെയ്യുവാന്‍ തീരുമാനിച്ചത്. ദേഷ്യം അടക്കാനാകാതെ സ്വന്തം ട്രക്ക് എവിടെയൊ ഇടിപ്പിച്ച് തകര്‍ത്ത് ലക്ഷ്യസ്ഥാനത്തേക്ക് എത്തുവാന്‍ യാതൊരു മാര്‍ഗ്ഗവും Read more about 800 മൈല്‍ കുതിര സവാരിക്കു പുറപ്പെട്ടയാള്‍ പിടിയില്‍[…]

മഞ്ഞപ്പടക്ക് മികച്ച വിജയം.

07:51 am 26/11/2016 കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അരലക്ഷത്തിലധികം കാണികള്‍ മഞ്ഞയില്‍ കുളിച്ചാടി ആവേശം അലകടലാക്കിയപ്പോള്‍ മൈതാനത്ത് കളിച്ചാടിയ മഞ്ഞപ്പടക്ക് മികച്ച വിജയം. നിര്‍ണായക മത്സരത്തില്‍ എഫ്.സി പുണെ സിറ്റിക്കെതിരെ 2-1ന്‍െറ ജയവുമായി ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ കേരള ബ്ളാസ്റ്റേഴ്സ് സെമിഫൈനല്‍ പ്രതീക്ഷ സജീവമാക്കി. സ്ട്രൈക്കര്‍ ഡെക്കന്‍സ് നാസണും (ഏഴാം മിനിറ്റ്), മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസും (57) നേടിയ ഗോളുകളാണ് സ്റ്റീവ് കോപ്പലിന്‍െറ ടീമിന് ജയമൊരുക്കിയത്. ഇഞ്ച്വറി സമയത്തിന്‍െറ നാലാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളുമായി Read more about മഞ്ഞപ്പടക്ക് മികച്ച വിജയം.[…]

ഫേസ്ബുക്കിലെ വിമര്‍ശനം: മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

08:40 am 27/11/2016 കാവ്യാ മാധവന്‍ തനിക്ക് സഹോദരിയെപ്പോലെയാണെന്നും മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ പിന്തുണനല്‍കിയ ആളാണെന്നും കുഞ്ചാക്കോ ബോബന്‍. കാവ്യക്കും ദിലീപിനും വിവാഹആശംസകള്‍ നേര്‍‌ന്നതിന് ദുര്‍വ്യാഖ്യാനിച്ചത് മോശമായിപ്പോയെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കാവ്യക്കും ദിലീപിനും ഫേസ്ബുക്കില്‍ വിവാഹ ആശംസകള്‍ നേര്‍ന്ന കുഞ്ചാക്കോ ബോബനെതിരെ സോഷ്യല്‍ മീഡിയില്‍ ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. തുടര്‍ന്നാണ് കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയത്. കാവ്യയ്ക്കും ദിലീപിനും താന്‍ നേര്‍ന്ന വിവാഹാശംസയെ മനസ്സിലാക്കാതെയും ദുര്‍വ്യാഖ്യാനിച്ചതും മോശമായിപ്പോയി. എന്റെയും എന്റെ Read more about ഫേസ്ബുക്കിലെ വിമര്‍ശനം: മറുപടിയുമായി കുഞ്ചാക്കോ ബോബന്‍[…]