റേ​ഷ​ൻ​കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ അ​രി വാ​ങ്ങാ​ൻ മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രും

07:26 am 19/6/2017 തൃ​ശൂ​ർ: വി​ത​ര​ണം പൂ​ർ​ത്തി​യാ​യാ​ലും റേ​ഷ​ൻ​കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ അ​രി വാ​ങ്ങാ​ൻ മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​തു​വ​രെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ കാ​ർ​ഡ്​ ത​ന്നെ ഉ​ട​മ​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും. സം​സ്​​ഥാ​ന​ത്തെ 84 ല​ക്ഷ​ത്തി​ൽ അ​ധി​കം വ​രു​ന്ന കാ​ർ​ഡ്​ ഒ​റ്റ​ദി​വ​സ​മാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രേ​ണ്ട​ത്. എ​ന്നാ​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി അ​നു​സ​രി​ച്ച്​ കാ​ർ​ഡ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഇ​തു​വ​രെ പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ നി​ർ​ദേ​ശ​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന സ്​​റ്റ്യാ​റ്റൂ​ട്ട​റി റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ കാ​ർ​ഡ്​ വി​ത​ര​ണ​ത്തി​ന്​ ശേ​ഷം റേ​ഷ​ൻ ജ​ന​സം​ഖ്യ അ​ട​ക്കം വി​വ​ര​ങ്ങ​ൾ Read more about റേ​ഷ​ൻ​കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ അ​രി വാ​ങ്ങാ​ൻ മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​രും[…]

ആഘോഷത്തിനിടെ നടത്തിയ വെടിവയ്പിൽ ഡിസ്ക് ജോക്കി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു

07:23 am 19/6/2017 മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ആഘോഷത്തിനിടെ നടത്തിയ വെടിവയ്പിൽ ഡിസ്ക് ജോക്കി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദുധാഹേരി ഗ്രാമത്തിൽ പിറന്നാൾ ചടങ്ങിനിടെയാണ് ഡിജെ ആയ പ്രിൻസ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിൻസിനെ കാണാൻ മോട്ടോർ സൈക്കിളിലെത്തിയ പിതാവും സഹോദരനും അപകടത്തിൽ മരിച്ചിരുന്നു.

കൊച്ചി മെട്രോയുടെ ആദ്യ സർവീസ് യാത്ര തുടങ്ങി.

07:22 am 19/6/2017 കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ സർവീസ് യാത്ര തുടങ്ങി. പാലാരിവട്ടത്ത് നിന്നും ആലുവയിൽ നിന്നും യാത്രക്കാരുമായി രാവിലെ ആറിനു തന്നെ ട്രെയിനുകൾ യാത്ര പുറപ്പെട്ടു. ആയിരങ്ങളാണ് ആദ്യ സർവീസിൽ കയറാനെത്തിയത്. പുലർച്ചെ 5.50ന് സ്റ്റേഷന്‍റെ കവാടം തുറന്ന് ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ അനുവദിച്ചു. രാവിലെ ആറുമുതൽ വൈകിട്ട് 10 വരെ ഒരു ദിവസം 219 സർവീസാണ് മെട്രോ ട്രെയിൻ ഓടുക.

ഗ്രീൻലാൻഡ് ദ്വീപിൽ സുനാമി തിരകൾ ആഞ്ഞടിച്ചു

07:22 am 19/6/2017 നൂക്: ഭൂചലനത്തെ തുടർന്ന് അറ്റ്ലാന്‍റിക് സമുദ്രത്തിനും ആർടിക് സമുദ്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡ് ദ്വീപിൽ സുനാമി തിരകൾ ആഞ്ഞടിച്ചു. നാലു പേരെ കാണാതായതായും 11 വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധി വീടുകളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വടക്കുപടിഞ്ഞാറൻ ഗ്രാമമായ ന്യുഗാഷിയയിൽനിന്നും 28 കിലോ മീറ്റർ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.

ഡ​ൽ​ഹി മെ​ട്രോ സം​വി​ധാ​നം ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു നി​ശ്ച​ല​മാ​യി.

07:20 am 19/6/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ സം​വി​ധാ​നം ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു നി​ശ്ച​ല​മാ​യി. ക​ന്പി പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് ബ്ലു ​ലൈ​നി​ലെ ഗ​താ​ഗ​തം ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്. നോ​യി​ഡ സെ​ക്ട​ർ 15 സ്റ്റേ​ഷ​​നു സ​മീ​പ​ത്തെ ബ്ലു ​ലൈ​നി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ദ്വാ​ര​ക​യി​ലേ​ക്കു പോ​കു​ന്ന ബ്ലു ​ലൈ​നി​ലാ​യി​രു​ന്നു ത​ക​രാ​ർ. ഇ​തേ​തു​ട​ർ​ന്ന് നോ​യി​ഡ സെ​ക്ട​ർ 16ൽ​നി​ന്നു യ​മു​ന ബാ​ങ്ക് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഡി​എം​ആ​ർ​സി ന​ട​ത്തി​യ​ത്. 5.31നു ​ക​ണ്ടെ​ത്തി​യ ത​ക​രാ​ർ 6.44ന് ​പ​രി​ഹ​രി​ച്ചു. ഇ​തു​ശേ​ഷം സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു.

മാലിയിലെ റിസോർട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു

07:19 am 19/6/2017 ബമാക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിലെ റിസോർട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. തലസ്ഥാനമായ ബമാക്കോയിൽ പാശ്ചാത്യ വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ലി ക്യാംപമെന്‍റ് റിസോർട്ടിലാണ് വെടിവയ്പുണ്ടായത്. ഭീകരർ ബന്ദികളാക്കിയ 32 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. ഭീകരാക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. മരിച്ചവരിൽ ഒരാൾ ഫ്രഞ്ച് സ്വദേശിയാണ്. മറ്റൊരാളുടെ വിവരം ലഭ്യമായിട്ടില്ല. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ന്യുയോര്‍ക്കിലെ രണ്ടാമത്തെ ക്‌നാനായ ദൈവാലയം റോക്ക്‌ലാന്‍ഡില്‍ യാഥാര്‍ഥ്യത്തിലേക്ക്

07:19 am 19/6/2017 ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ സെന്റ് മേരീസ് ക്‌നാനായ മിഷന്റെ സ്വന്തമായ ദൈവാലയം എന്ന സ്വപനം പൂവണിയുന്നു. ന്യൂയോര്‍ക്ക് അതിരൂപതയില്‍ നിന്നും റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ തന്നെ ഉള്ള ഹാവേര്‍സ്‌ട്രൊയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ എന്ന പള്ളിയാണ് റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ മിഷന് വേണ്ടി ലഭ്യമാകുന്നത്. ഇന്ന് മരിയന്‍ ഷ്രയിനില്‍ ചേര്‍ന്ന പൊതുയോഗം ഐകകണ്ഠ്യമായി ഈ ദൈവാലയം സ്വന്തമാകുവാനുള്ള നടപടിക്രമങ്ങള്‍ക്ക് അനുവാദം കൊടുക്കുകയും അതിനു ശേഷം പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ Read more about ന്യുയോര്‍ക്കിലെ രണ്ടാമത്തെ ക്‌നാനായ ദൈവാലയം റോക്ക്‌ലാന്‍ഡില്‍ യാഥാര്‍ഥ്യത്തിലേക്ക്[…]

ബ്രോംലി പാരീഷംഗങ്ങളുടെ റോം അസ്സീസ്സി തീര്‍ത്ഥാടനം അനുഗ്രഹദായകമായി

07:18 am 19/6/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ ബ്രോംലി: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലി സെന്ററിലെ പാരീഷംഗങ്ങള്‍ സംഘടിപ്പിച്ച റോംഅസ്സീസ്സി തീര്‍ത്ഥാടനം തങ്ങളുടെ വിശ്വാസത്തിലും, ആല്മീയതയിലും ഊര്‍ജ്ജവും,പോഷണവും പകരുന്നവയും അനുഗ്രഹദായകവുമായി. റോം,കൊളോസ്സിയം, കാറ്റകൊംബ്, സ്കാല സാന്റ, അസ്സീസ്സി തുടങ്ങിയ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ബ്രോംലി കുടുംബാംഗങ്ങള്‍ക്ക് ഓരോരോ തീര്‍ത്ഥാടക കേന്ദ്രങ്ങളിലും ദിവ്യബലികളിലും പ്രാര്‍ത്ഥനകളിലും പങ്കു ചേരുവാനുള്ള അവസരങ്ങളും ലഭിച്ചിരുന്നു. കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സീസ് Read more about ബ്രോംലി പാരീഷംഗങ്ങളുടെ റോം അസ്സീസ്സി തീര്‍ത്ഥാടനം അനുഗ്രഹദായകമായി[…]

ടോം തോമസ് അറ്റ്‌ലാന്റയില്‍ നിര്യാതനായി

07:16 am 19/6/2017 അറ്റ്‌ലാന്റാ: ടോം തോമസ് (രാജു) ജുണ്‍ 17-ന് അറ്റ്‌ലാന്റയില്‍ നിര്യാതനായി. ഭാര്യ: സൂസന്‍ ടോം. മക്കള്‍: ജെറി ടോം തോമസ്, മരിയ എ. ടോം. സംസ്കാരം പിന്നീട്. Address:- 313 West Minister Lane, Lilburn GA 30047, Phone :- 770-923-3352

ഇന്ത്യയെ തോല്‍പിച്ച് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍

07:11 am 19/6/2017 ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒന്നാം റൗണ്ടില്‍ തങ്ങളെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഫൈനലില്‍ കപ്പെടുത്ത് പാകിസ്താന്‍ മറുപടി നല്‍കി. അതും 180 റണ്‍സിന്റെ അത്യുജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. സെഞ്ച്വറി നേടിയ ഫഖര്‍ സമാന്റെ ഇന്നിങ്‌സാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യയെ പാക് ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചു. Read more about ഇന്ത്യയെ തോല്‍പിച്ച് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍[…]