ബിഎസ്എഫ് ജവാൻമാരുടെ യോഗത്തിനിടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു.
07:39 am 13/6/2017 ജലന്ധർ: പഞ്ചാബിലെ ഫിറോസ്പൂരിൽ ബിഎസ്എഫിന്റെ 77മത് ബറ്റാലിയൻ അംഗങ്ങളുടെ സമ്മേളനത്തിനിടെയാണ് അശ്ലീല വീഡിയോ സ്ക്രീനിൽവന്നത്. പ്രവർത്തനരീതികൾ അവതരിപ്പിക്കുന്ന പ്രസന്േറഷൻ നടക്കുന്നതിനിടെ അബദ്ധത്തിൽ വീഡിയോ പ്രവർത്തിച്ചുതുടങ്ങിയത് ശ്രദ്ധയിൽപ്പെട്ട അവതാരകൻ ഉടൻതന്നെ ഇത് നിർത്തി. എന്നാൽ സംഭവത്തിൽ ബിഎസ്എഫ് അന്വേഷണം പ്രഖ്യാപിച്ചതായി ഐജി മുകുൾ ഗോയൽ അറിയിച്ചു. 2-3 സെക്കൻഡ് മാത്രമാണ് വീഡിയോ നീണ്ടുനിന്നതെങ്കിലും സർക്കാർ ലാപ്ടോപ് അനുവദനീയമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിച്ചതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 77മത് ബറ്റാലിയൻ അംഗങ്ങളുടെ പരിശീലന ഡോക്യുമെന്ററി Read more about ബിഎസ്എഫ് ജവാൻമാരുടെ യോഗത്തിനിടെ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു.[…]










