കോംഗോയിൽ ജയിലിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ടു സുരക്ഷാ ജീവനക്കാരുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.

07:39 am 12/6/2017 കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ജയിലിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ടു സുരക്ഷാ ജീവനക്കാരുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ബെനിയിലെ കാംഗ്‌വായ് ജയിലിലാണ് സംഭവമുണ്ടായത്. വെടിവയ്പിനെ തുടർന്ന് 900 തടവുകാർ രക്ഷപ്പെട്ടതായും വിവരമുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഭീകരർ ജയിൽ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കിവു പ്രവിശ്യാ ഗവർണർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഫോമാ മിഡ് അറ്റ്ലാന്റിക് യുവജനോത്സവം വന്‍വിജയം

07:36 am 12/6/2017 ഫിലഡെല്‍ഫിയ: ന്യജേഴ്സി, ഡെലവര്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കലാകാരന്മാരും കലാകാരികളും ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണല്‍ യുവജനോത്സവം മത്സരഇനങ്ങളുടെ വൈവിധ്യം കൊണ്ടും സംഘാടക മികവുകൊണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ജൂണ്‍ 3 ശനിയാഴ്ച രാവിലെ ഫിലാഡെല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ ഞഢജ സാബു സ്കറിയ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ ഫോമാ ദേശീയ ജനറല്‍ സെക്രട്ടറി ജിബി തോമസ് , ജോജോ കോട്ടൂര്‍, ട്രഷറര്‍ ബോബി തോമസ്, PRO സന്തോഷ് Read more about ഫോമാ മിഡ് അറ്റ്ലാന്റിക് യുവജനോത്സവം വന്‍വിജയം[…]

കാഷ്മീരില സരാഫ് കാഡലിൽ സിആർപിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം.

07:34 am 12/6/2017 ശ്രീനഗർ: ജമ്മു കാഷ്മീരില സരാഫ് കാഡലിൽ സിആർപിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തിൽ മൂന്നു പോലീസുകാർക്കും ഒരു ജവാനും പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച സുരക്ഷാസേനയ്ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. തെക്കൻ കാഷ്മീരിലെ ഷോപിയാനിൽ ഭീകരരുടെ വെടിവയ്പിൽ പോലീസുകാരനു പരിക്കേറ്റിരുന്നു. ഇമാം സാഹിബ് മേഖലയിലെ പോലീസ് ക്യാന്പിൽ വൈകുന്നേരമായിരുന്നു സംഭവം.

അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മു​കു​ൾ റോ​ത്ത​ഗി.

07:33. Am 12/6/2017 ന്യൂ​ഡ​ല്‍​ഹി: അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മു​കു​ൾ റോ​ത്ത​ഗി. സ്വ​കാ​ര്യ പ്രാ​ക്ടീ​സി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണെ​ന്നും ത​ന്‍റെ കാ​ലാ​വ​ധി ദീ​ർ‌​ഘി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2014 ജൂ​ണി​ലാ​ണ് മൂ​ന്നു വ​ർ​ഷ​ത്തെ കാ​ല​വ​ധി​യി​ൽ റോ​ത്ത​ഗി​യെ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി നി​യ​മി​ച്ച​ത്. ജൂ​ൺ മൂ​ന്നി​ന് അ​റ്റോ​ർ​ണി ജ​ന​റ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ കാ​ലാ​വ​ധി നീ​ട്ടാ​ന്‍ കേ​ന്ദ്ര​കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​നി​ക്ക് കാ​ലാ​വ​ധി നീ​ട്ടി​ത്ത​രേ​ണ്ടെ​ന്ന് കാ​ട്ടി റോ​ത്ത​ഗി സ​ര്‍​ക്കാ​രി​ന് ക​ത്തെ​ഴു​തി​യ​ത്. വാ​ജ്‌​പേ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ഞ്ചു​വ​ര്‍​ഷം Read more about അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് മു​കു​ൾ റോ​ത്ത​ഗി.[…]

മദ്യപാനിയും ഉല്‍പാദകനുമാക്കി ചിത്രീകരിക്കാന്‍ ശ്രമം: ആര്‍ച്ച് ബിഷപ് സൂസപാക്യം

07:31 am 12/6/2017 കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തന്നെ മദ്യപാനിയും ഉല്‍പാദകനുമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് സൂസപാക്യം. കുര്‍ബാനക്ക് വൈനിന് അനുമതി തേടി എക്‌സൈസിന് നല്‍കിയ അപേക്ഷയെ അവര്‍ വളച്ചൊടിച്ചു. അരയോ, ഒന്നോ ഔണ്‍സ് വൈന്‍ വീതം നല്‍കാനാണ് അനുമതി തേടിയത്. അളവ് കുറക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ അതിന് തയാറാണ്. പകരം എക്‌സൈസിന് നല്‍കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് നല്‍കി തന്നെയും സഭയെയും അവഹേളിക്കാനാണ് ശ്രമംനടന്നതെന്ന് അദ്ദേഹം പറഞ്ഞു. മദ്യനയത്തെ എതിര്‍ക്കുന്ന വ്യക്തികളെയും സംഘടനകളെയും അവഹേളിച്ച് Read more about മദ്യപാനിയും ഉല്‍പാദകനുമാക്കി ചിത്രീകരിക്കാന്‍ ശ്രമം: ആര്‍ച്ച് ബിഷപ് സൂസപാക്യം[…]

അണ്ണാ ഡിഎംകെ പക്ഷത്തെ അണ്ണാ ഡിഎംകെ (അമ്മ )വിഭാഗം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.

07:30 am 12/6/2017 ചെന്നൈ: ഒ. പനീർശെൽവത്തിന്‍റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ (പുരട്ചി തലൈവി) പക്ഷത്തെ മുതിർന്ന നേതാവ് പരിതി ഇളംവഴുതി അണ്ണാ ഡിഎംകെ (അമ്മ )വിഭാഗം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ദിനകരൻ ശക്തനായ നേതാവാണെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിനാകുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പരിതി ഇളംവഴുതി പറഞ്ഞു. ശിവാജി ഗണേശനേക്കാൾ വലിയ നടൻ എന്നാണ് പനീർശെൽവത്തെ പരിതി ഇളംവഴുതി വിശേഷിപ്പിച്ചത്. ജയലളിതയുടെ ശവകുടീരത്തിനു മുന്നിൽ ഇരുന്ന് താനുൾപ്പെടെയുള്ളവരെ പനീർശെൽവം വിഡ്ഢികളാക്കുകയായിരുന്നു എന്നും ദിനകരനെ Read more about അണ്ണാ ഡിഎംകെ പക്ഷത്തെ അണ്ണാ ഡിഎംകെ (അമ്മ )വിഭാഗം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.[…]

നാടക നടന്‍ ടി.കെ. ജോണ്‍ മാളവിക അന്തരിച്ചു

07:30 am 12/6/2017 വൈക്കം: നാടക ചലച്ചിത്ര നടനും നാടക സംവിധായകനുമായ ടി.കെ. ജോണ്‍ മാളവിക (മണി82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകുന്നേരം കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലില്‍വച്ചാണ് മരിച്ചത്. ബുധനാഴ്ച മൂന്നിന് സംസ്ഥാന സര്‍ക്കാരിന്‍റെ ബഹുമതികളോടെ സംസ്കാരം നടത്തും. വൈക്കം തെക്കേനട തുരുത്തിക്കരയില്‍ പരേതരായ കുര്യന്‍ കുട്ടിയമ്മ ദന്പതികളുടെ മകനായ ടി.കെ. ജോണ്‍ അരനൂറ്റാണ്ടുകാലം മലയാള നാടകവേദിയില്‍ നടനും സംവിധാകനുമായി നിറസാന്നിധ്യമായിരുന്നു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍റെ വൈക്കം ചന്ദ്രശേഖരന്‍നായര്‍ രചിച്ച Read more about നാടക നടന്‍ ടി.കെ. ജോണ്‍ മാളവിക അന്തരിച്ചു[…]

മറിയാമ്മ തോമസ് നിര്യാതയായി

07:29 am 12/6/2017 ആലപ്പുഴ: തത്തംപള്ളി കാഞ്ഞിരത്തിങ്കല്‍ സി.പി. തോമസിന്റെ (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) ഭാര്യ ടി.എസ്. മറിയാമ്മ (76, റിട്ട. നഴ്‌സിംഗ് ട്യൂട്ടര്‍) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് തത്തംപള്ളി സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. പരേത മുട്ടാര്‍ സ്രാമ്പിക്കല്‍ കുടുംബാംഗം. മക്കള്‍: ജയിംസ് (ഹൂസ്റ്റണ്‍, യുഎസ്എ), ജിമ്മി (കുവൈറ്റ്), ജിന്‍സി (അധ്യാപിക, വിഎച്ച്എസ്ഇ, തലയോലപ്പറമ്പ്). മരുമക്കള്‍: ആശ (യുഎസ്എ), റെജി (കുവൈറ്റ്), ബിനി ജോസഫ് (ബിസിനസ്).

ആ നടനെപ്പറ്റി മോശമായി സംസാരിച്ചപ്പോള്‍ തല്ലിപോയി ; മോഹന്‍ലാല്‍

07:27 am 12/6/2017 മലയാളത്തിലെ വിസ്മയം മോഹന്‍ലാല്‍ ഒട്ടും നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ ഒരാളെ തല്ലേണ്ടിവന്നുവെന്ന് വെളിപ്പെടുത്തി. ഒരിക്കല്‍ മലയാളത്തിലെ അതുല്യ നടനെ കുറിച്ച് ഒരാള്‍ മോശമായി സംസാരിച്ചപ്പോഴാണ് തന്റെ ക്ഷമ നശിച്ചതും താന്‍ അങ്ങനെ പെരുമാറിയതും. ആ സംഭവത്തെ കുറിച്ച് ബ്രിട്ടാസ് നടത്തുന്ന ജെ ബി ജെന്ഷന്‍ എന്ന ഷോയിലാണ് ലാല്‍ വെളിപ്പെടുത്തിയത്. പ്രേമം നസീര്‍ എന്ന അതുല്യ നടനെ കുറിച്ച് പറയാന്‍ പാടില്ലാത്തത് ചിലത് ഒരാള്‍ പറഞ്ഞു. അത്രയേറെ പ്രിയപ്പെട്ട ആളെ കുറിച്ച് അത്തരമൊരു മോശമായി Read more about ആ നടനെപ്പറ്റി മോശമായി സംസാരിച്ചപ്പോള്‍ തല്ലിപോയി ; മോഹന്‍ലാല്‍[…]

ഫിലാഡല്‍ഫിയയില്‍ കോട്ടയം അസോസിയേഷന്‍ പിക്‌നിക്ക് ജൂണ്‍ 17-ന്

07:26 am 12/6/2017 – ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇതര സാമൂഹിക- സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ വാര്‍ഷിക പിക്‌നിക്ക് ജൂണ്‍ 17-നു ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കോര്‍ ക്രീക്ക് പാര്‍ക്കില്‍ (Core Creek Park, 901E Bridge Town Pike, Langhorne, PA 19047) വച്ചു നടത്തുന്നതാണ്. അംഗങ്ങളുടെ ഇടയിലെ കായികവും മാനസീകവുമായ ഉല്ലാസത്തിനായി പതിവുപോലെ നടത്തിവരാറുള്ള പിക്‌നിക്കിലേക്ക് കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരേയും Read more about ഫിലാഡല്‍ഫിയയില്‍ കോട്ടയം അസോസിയേഷന്‍ പിക്‌നിക്ക് ജൂണ്‍ 17-ന്[…]