വി.കെ.ശശികലക്ക് പരോൾ അനുവദിച്ചതായി റിപ്പോർട്ട്.

05:43 pm 5/6/2017 ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുകയായിരുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികലക്ക് പരോൾ അനുവദിച്ചതായി റിപ്പോർട്ട്. സഹോദരൻ ദിനകരന്‍റെ മകൻ ജയ് ആനന്ദിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് പരോളെന്നാണ് വിവരം. 30 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ചില തമിഴ്മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതിനിടെ എഐഎഡിഎംകെ (അമ്മ) വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ ശശികലയെ സന്ദർശിക്കുന്നതിനായി ബംഗളൂരു ജയിലിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് മരണം

05:37 pm 5/6/2017 തിരുവനന്തപുരം: കാര്യവട്ടം പാങ്ങപ്പാറയിൽ ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് മരണം. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തിരുവനന്തപുരം വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബിഹാര്‍ സ്വദേശികളായ ഹരണ്‍ ബര്‍മന്‍, ഭോജന്‍, സഫന്‍ എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. മണ്ണിനടിയിൽ കുടുങ്ങിയ മറ്റു രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായി പോലീസ്, ഫയർഫോഴ്സ് സേനകളുടെ നേതൃത്വത്തിലുള്ള ശ്രമം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ടാണ് അപകടം. അഞ്ചുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഇതില്‍ വേങ്ങോട് Read more about ഫ്ലാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് മരണം[…]

ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു

02:55 pm 5/6/2017 ല്കനോ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ബസ് ട്രക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ഉണ്ടായ തീപിടിത്തത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങൾ. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നും ഗോൻഡയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിന്‍റെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ജയ്പുരിൽ കുതിര കാറിലിടിച്ച് കാർ ഡ്രൈവർക്കു പരിക്കേറ്റു

02:50 pm 5/6/2017 ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ കുതിര കാറിലിടിച്ച് കാർ ഡ്രൈവർക്കു പരിക്കേറ്റു. ജയ്പുരിൽ സിവിൽ ലൈനു സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. കുതിര വളരെ വേഗത്തിൽ ഓടിവന്ന് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി രക്ഷപ്രവർത്തനങ്ങൾ നടത്തി. സംഭവത്തിൽ കുതിരയ്ക്കും പരിക്കേറ്റു.

നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.

02:49 pm 5/6/2017 കെയ്റോ: നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു. ബഹ്റിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഖത്തർ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവർത്തനങ്ങൾക്ക് അവർ സഹായം നൽകുന്നുവെന്നുമുള്ള ആരോപണമുയർത്തിക്കൊണ്ടാണ് അറബ് രാജ്യങ്ങളുടെ ഈ നീക്കം. ബഹ്റിനാണ് ഇത്തരമൊരു തീരുമാനം ആദ്യമെടുത്തത്. ഖത്തർ നയതന്ത്ര പ്രതിനിധികളോട് രാജ്യംവിട്ട് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി 48 മണിക്കൂർസമയം അനുവദിച്ചിട്ടുണ്ടെന്നും ബഹ്റിൻ മന്ത്രാലയ Read more about നാല് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു.[…]

പ്രണോയ്‌ റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ.

02:44 pm 5/6/2017 ന്യൂഡൽഹി: എൻഡിടിവി തലവൻ പ്രണോയ്‌ റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. ആരെയും കേന്ദ്രം വേട്ടയാടുന്നില്ലെന്നും സിബിഐയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എൻഡിടിവി തലവൻ പ്രണോയ് റോയ്ക്കും ഭാര്യക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിദേശവിനിമയ ചട്ട ലംഘനത്തിനും സ്വകാര്യബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനുമായിരുന്നു കേസെടുത്തത്. ഇതിനെതിരെ പ്രതികരിച്ച എൻഡിടിവി അധികൃതർ കള്ളക്കേസുകൾ കെട്ടിച്ചമച്ച് Read more about പ്രണോയ്‌ റോയ്‌ക്കെതിരെ സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാർ.[…]

ജി.​എ​സ്.​ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന്​ കേന്ദ്രധനമന്ത്രി

01:30 pm 5/6/2017 ന്യൂഡൽഹി: ജി.​എ​സ്.​ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന്​ കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. വി​നോ​ദ​മേ​ഖ​ല​യി​ല്‍ 28 ശ​ത​മാ​നം സേ​വ​ന നി​കു​തി വ​ർ​ധി​പ്പി​ച്ചതിനെതിരെ നടനും സംവിധായകനുമായ കമൽ ഹാസൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയ സാഹചര്യത്തിലാണ്​ ജെയ്​റ്റ്​ലിയുടെ പ്രസ്​താവന. കേന്ദ്രം ഒരോ മേഖലയിലെ പ്രാതിനിധ്യ​​വും വ്യക്തമായി മനസിലാക്കിയിട്ടുണ്ട്​. എന്നാൽ മാധ്യമങ്ങളെ ഉപയോഗിച്ച്​ സർക്കാറിനു മേൽ സമ്മർദ്ദം ചെലുത്താനുള്ള നടപടി വിലപ്പോകില്ല. ജി.എസ്​.ടിയിൽ തിരുത്ത്​ വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ജെയ്​റ്റ്​ലി സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നിലവിൽ Read more about ജി.​എ​സ്.​ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന്​ കേന്ദ്രധനമന്ത്രി[…]

ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈനൽ കാണാൻ ഒരുമിച്ചുകൂടിയ യു​വ​ന്‍റ​സ് ആരാധകർ തമ്മിലുണ്ടായ തിക്കിലും തിരക്കിലും 1500 ഓളം പേർക്ക് പരിക്കേറ്റു.

09:29 am 5/6/2017 ടൂറിൻ: ഇറ്റലിയിലെ ടൂറിനിൽ റയൽ മാഡ്രിഡിനെതിരായ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈനൽ കാണാൻ ഒരുമിച്ചുകൂടിയ യു​വ​ന്‍റ​സ് ആരാധകർ തമ്മിലുണ്ടായ തിക്കിലും തിരക്കിലും 1500 ഓളം പേർക്ക് പരിക്കേറ്റു. നഗരത്തിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന മത്സരം കാണുകയായിരുന്ന ആരാധകർക്കിടയിൽ ബോംബ് ഭീഷണിയുടെ വ്യാജവാർത്ത പരന്നതാണ് അപകടം ഉണ്ടാകാൻ കാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഏഴു പേരു‌ടെ പേരുടെ നില ഗുരുതരമാണ്.

ജിഎസ്എൽവി എംകെ3 ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരുകയാണ്.

9:28 am 5/6/2017 വിശാഖപട്ടണം: ഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണവുമാണ് ഇന്നു നടക്കുന്നത്. ഐഎസ്ആർഒയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹന(ജിഎസ്എൽവി)ത്തിന്‍റെ എംകെ3 പതിപ്പാണ് വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരുക. 3200 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 19 എന്ന വാർത്താവിനിമയ ഉപഗ്രഹവും ചില ശാസ്ത്രീയ പരീക്ഷണസാമഗ്രികളും തദ്ദേശീയമായി നിർമിച്ച ലിഥിയം അയോണ്‍ ബാറ്ററിയും ബഹിരാകാശത്തെത്തിക്കും. ഫെബ്രുവരിയിൽ പരീക്ഷിച്ച ക്രയോജനിക് മൂന്നാംഘട്ടം (സി25) യഥാവിധി പ്രവർത്തിക്കുമോ എന്നതാണ് വിക്ഷേപണത്തിലെ ഏറ്റവും നിർണായക കാര്യം. എംകെ3യുടെ ഈ വികസന Read more about ജിഎസ്എൽവി എംകെ3 ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയരുകയാണ്.[…]

ഇന്ത്യ- പാക് മത്സരത്തിൽ വീണ്ടും മഴ

07:40 am 5/6/2017 എ​ജ്ബാ​സ്റ്റ​ൺ: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ- പാക് മത്സരത്തിൽ മഴ വീണ്ടും . ഇന്ത്യയുടെ കൂറ്റൻ സ്കോറായ 319നെതിരെ 324 റൺസ് വിജയലക്ഷയവുമായി ബാറ്റിംഗിനിങ്ങിയ പാക്കിസ്ഥാനും മഴ വില്ലനായി. പാക്കിസ്ഥാൻ 4.4 ഓവറിൽ 22 റൺസെടുത്തു നിൽക്കെയാണ് മൂന്നാമതും മഴയെത്തിയത്. ഇതോടെ വീണ്ടും കളി തടസപ്പെട്ടു. പിന്നീട് അവരുടെ വിജയലക്ഷ്യം 41 ഓവറിൽ 281 ആയി പുനക്രമീകരിക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അവർ 15 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 76 റൺസെടുത്തിട്ടുണ്ട്. 22 Read more about ഇന്ത്യ- പാക് മത്സരത്തിൽ വീണ്ടും മഴ[…]